National
ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്
ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്.ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ ഗ്രാമങ്ങളില്‍ തുടരാമെന്ന നിലപാടാണ് ഗ്രാമസഭ സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്ന് ഭിഷണി മുഴക്കിയിരിക്കുകയാണ്.
ഏകദേശം 100 ക്രൈസ്തവരെ ബാധിച്ചിരിക്കുന്ന ഒരു പ്രതിസന്ധിയാണ് ഇത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരാള്‍ക്ക് മതസ്വാതന്ത്രത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം ഉറപ്പ് നല്‍കുന്നു. അതുകൊണ്ട് തന്നെ ഗ്രാമസഭയുടെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മിച്വാര്‍ ഗ്രാമത്തിലെ ഒരു പ്രധാനി അഭിപ്രായപ്പെട്ടു.
മിച്വാര്‍ പോലിസ് സ്‌റ്റേഷനില്‍ പ്രദേശത്തെ ക്രൈസ്തവര്‍ രേഖാമൂലം പരാതി നല്‍കുകയും ഗ്രാമമുഖ്യന്‍ പറഞ്ഞതിന്റെ ഓഡിയോ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്രയും തെളിവുകള്‍ നല്‍കിയിട്ടും ഒരു എഫ്‌ഐആര്‍ പോലും ഇടാതെ തങ്ങളുടെ കൃഷിയിടത്തിലേക്ക് കൊണ്ടുപോകാന്‍ പോലിസ് ആവശ്യപ്പെടുകയായിരുന്നു. ക്രൈസ്തവര്‍ പോലീസുമായി എത്തിയപ്പോള്‍ രണ്ടായിരത്തിനടുത്ത് പേരടങ്ങുന്ന ജനക്കൂട്ടം അവരുടെ വിളകള്‍ മുഴുവനും കൊള്ളയടിച്ച് ഈ ഗ്രാമത്തില്‍ നിന്നും വിട്ടുപോകണമെന്ന് അവര്‍ക്കെതിരെ ഭീഷണി മുഴക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.
Sources:marianvibes
National
സദ് വാർത്ത സന്ദേശവും, സംഗീതവും അണക്കരയിൽ
കുമളി : ഹൈറേഞ്ചിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് പ്രയർ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ഞായർ ഉച്ചകഴിഞ്ഞ് 2.30 മുതൽ 7.30 വരെ ഗ്ലോറിയ 24 എന്ന പേരിൽ സദ് വാർത്ത സന്ദേശവും സംഗീതവും അണക്കര സെൻട്രൽ ജംഗ്ഷനിൽ നടക്കും. അതിഥി തൊഴിലാളികളായ പ്രിയപ്പെട്ടവരെയും കൂടെ ഉൾപ്പെടുത്തി ഹിന്ദി തമിഴ് മലയാളം ഭാഷകളിലാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ക്രോസ് വേ മ്യൂസിക് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിജു വർഗീസ്, പാസ്റ്റർ രൂപസ് എ., പാസ്റ്റർ ഷിജു ആൻറണി എന്നിവർ വിവിധ ഭാഷകളിൽ സന്ദേശങ്ങൾ നൽകും. സാമൂഹ്യ തിന്മകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടെയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത് എന്ന് പാസ്റ്റർമാരായ തോമസ് എബ്രഹാം, സന്തോഷ് ഇടക്കര, മനോജ് കുളങ്ങര എന്നിവർ അറിയിച്ചു.
Sources:gospelmirror
National
ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി ചർച്ച് സുവിശേഷയോഗവും സംഗീതവിരുന്നും
ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി (Grace Point Community Church )ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ 29 വരെ നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും. പാസ്റ്റർ സുകു കെ തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ സന്തോഷ് ജോസഫ്, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. ഷെക്കെയ്ന വർഷിപ്പേഴ്സ് കറുകച്ചാൽ ഗാന ശുശ്രൂഷ നിർവഹിക്കും.
Sources:christiansworldnews
National
UPF ഷൊർണ്ണൂർ,ഏകദിന യുവജന സമ്മേളനം ഡിസം: 21 ന്
ഷൊർണ്ണൂർ യു.പി. എഫിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സമ്മേളനം ഡിസം: 21 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചെറുതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭാ ഹോളിൽ നടക്കും. യുവജനങ്ങളുടെ ഈ ആത്മിയ സംഗമത്തിൽ അനേക യുവതി യുവാക്കൾ പങ്കെടുക്കുമെന്നും ഒരനുഗ്രഹമാകുമെന്നും സംഘാടകർ അറിയിച്ചു.
Sources:gospelmirror
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie12 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage