National
എം ടി വാസുദേവൻ നായർ അന്തരിച്ചു
കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളിൽ എല്ലാം ‘ഉയരങ്ങളിൽ’ എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നൽകിയ എഴുത്തിന്റെ ‘ഓളവും തീരവും’ ഇനി എന്നേക്കും അക്ഷരലോകത്ത് ഓർമ്മയായി നിലകൊള്ളും.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. 91 വയസായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.
ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തിന് രൂപം നൽകുകയും ചെയ്തു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കൾ: സിതാര, അശ്വതി.
M.T. Vasudevan, popularly known as MT, was widely regarded as the presiding deity of Malayalam literature up until his demise.
MT’s huge popularity, bordering on adulation, owes largely to the way he presents the social history of Kerala in his works. The centrepiece of his fiction, Kudallur, is a picturesque little village that is a microcosm of Kerala’s agrarian economy.
Known for his versatility, the writer’s legacy reaches beyond the pages, to the screen with his immortal characters: Chanthu ( Oru Vadakkan Veeragatha), Unnimaya ( Parinayam), Indira ( Panchagni), Sathyanathan ( Sadayam), Dr. Haridas ( Amrutham Gamaya).
Here is a glimpse into the moments from the life and career of this literary icon.
National
ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി
കൊട്ടാർക്കര :ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ കേരളത്തിലെ ഏറ്റവും വലിയ സെന്ററുകളിൽ ഒന്നായ കൊട്ടാരക്കര സെന്റർ 26 മത് കൺവെൻഷൻ 2026 നവംബർ 25 ബുധൻ മുതൽ 29 ഞായർ വരെ കൊട്ടാരക്കര ഐപിസി ബേർശേബ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു . കൺവെൻഷൻ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
ജനറൽ കൺവീനർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസ് കുട്ടി . ജോയിന്റ് കൺവീനർമാർ പാസ്റ്റർ ഡാനിയൽ ജോർജ് , പാസ്റ്റർ ഷിബു ജോർജ് .ജനറൽ കോഡിനേറ്റർ പാസ്റ്റർ തോമസ് മാത്യു .പ്രയർ കൺവീനർ പാസ്റ്റർ രാജു ലൂക്കോസ് . പബ്ലിസിറ്റി കൺവീനർ ബ്രദർ മാത്യൂസാം . മീഡിയ കൺവീനർ ബ്രദർ ഡെന്നി മാത്യു .ഫിനാൻസ് ബ്രദർ .ഡി.അലക്സാണ്ടർ . ക്വയർ കൺവീനർ ബ്രദർ കൊച്ചുമോൻ കൊട്ടാരക്കര. സോങ് ബുക്ക് പബ്ലിഷർ പാസ്റ്റർ ബ്ലെസ്സൻ ഡാനിയേൽ .ലോക്കൽ അറേഞ്ച് മെന്റ് പാസ്റ്റർ ജോസ് മാത്യു . പന്തൽ ബ്രദർ സാംസൺ പാളക്കോണം. ലൈറ്റ് ആൻഡ് സൗണ്ട് പാസ്റ്റർ വിൽസൻ പി. ഏബ്രഹാം . ഫുഡ് കൺവീനർ ബ്രദർ ജോയിക്കുട്ടി പുത്തൂർ .വിജിലൻസ് ബ്രദർ കെ വി അലക്സ് . ട്രാൻസ്പോർട്ടേഷൻ ബ്രദർ കെ പി തോമസ് . എന്നിവരെ കൂടാതെ സബ്കൺവീനർമാരും പ്രവർത്തിച്ചുവരുന്നു .
നവംബർ 25 ബുധൻ വൈകിട്ട് ആറുമണിക്ക് സെന്റർ മിനിസ്റ്റർ പാസ്റ്റർഏ.ഒ. തോമസ് കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും .പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട് വചന ശുശ്രൂഷ നിർവഹിക്കും. 26ന് രാവിലെ 10 മണിക്ക് പൊതുയോഗം .രണ്ടു മണിമുതൽ ഫാമിലി കോൺഫറൻസ് . വൈകിട്ട് ആറുമണിക്ക് പൊതുയോഗത്തിൽ പാസ്റ്റർ പിസി ചെറിയാൻ റാന്നി വചനം ശുശ്രൂഷിക്കും . 27 വെള്ളി രാവിലെ 10 മണിക്ക് പൊതുയോഗം. 2മണിക്ക് സോദരി സമാജം വാർഷികം .വൈകിട്ട് 6 മണിക്ക് പൊതുയോഗത്തിൽ പാസ്റ്റർ അനീഷ് തോമസ് തിരുവല്ല പ്രസംഗിക്കും. 28 ശനി രാവിലെ 10 മണിക്ക് പൊതുയോഗം. 2മണിക്ക് സൺഡേ സ്കൂൾ , പി.വൈ.പി.എ സംയുക്ത വാർഷികം . വൈകിട്ട് 6 മണിക്ക് പൊതുയോഗത്തിൽ പാസ്റ്റർ എബി എബ്രഹാം കോട്ടയം വചന ശുശ്രൂഷ നിർവഹിക്കും. 29 ഞായർ രാവിലെ 8 മണി മുതൽ തിരുവത്താഴ ശുശ്രൂഷയ്ക്ക് സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ.തോമസ് കുട്ടി നേതൃത്വം നൽകും .തുടർന്ന് നടക്കുന്ന സംയുക്ത ആരാധനയിലും സമാപന സമ്മേളനത്തിലും പാസ്റ്റർ കെ.ജെ.തോമസ് കുമളി സമാപന സന്ദേശം നൽകും .
Sources:maruppacha
National
132-ാം മാരാമണ്‍ കണ്വന്ഷൻ2027 ഫെബ്രുവരി 14 മുതല്‍ 21 വരെ : ഒരുക്കങ്ങള്‍ ആരംഭിച്ചു.
തിരുവല്ല : മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിലുള്ള 132-ാമത് മാരാമണ്‍ കണ്വന്ഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു. 2027 ഫെബ്രുവരി 14 മുതല്‍ 21 വരെ മാരാമണ്‍ മണല്‍പ്പുറത്ത് ഒരുക്കുന്ന വിശാലമായ പന്തലിലാണ് ഒരാഴ്ച നീളുന്ന കണ്വന്ഷന്. സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം മാനേജിംഗ് കമ്മറ്റിയോഗത്തില്‍ കണ്വന്ഷന് ക്രമീകരണങ്ങള്‍ക്കായി വിവിധ സബ്കമ്മറ്റികള്‍ രൂപീകരിച്ചു. ജനറല്‍ സെക്രട്ടറി റവ ഈപ്പന് ഏബ്രഹാം, ലേഖക സെക്രട്ടറി സാം ചെമ്പകത്തില്‍, സഞ്ചാര സെക്രട്ടറി റവ. റ്റി. ബാബു, ട്രഷറാര്‍ ജിബു തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സബ് കമ്മറ്റി കണ്‍വീനര്‍മാരായി റവ. റ്റി. ബാബു, ജിബു തോമസ് ജോണ്‍ (പന്തല്‍, ബ്രിഡ്ജസ്, ബണ്ട്സ്), ഇവാ. മാത്യു ജോണ്‍ എം., മിനി വര്‍ഗീസ് (പാട്ടുപുസ്തകം), ഇവാ. എം.സി. ജോര്‍ജ്ജ്കുട്ടി, ഇടിക്കുള വര്‍ഗീസ് (ലൈറ്റ് & സൗണ്ട്സ്), റവ. ഷാജി തോമസ്, പി.പി.അച്ചന്‍കുഞ്ഞ് (പന്തല്‍ ഓലമേയല്‍), റവ. ജോജി തോമസ്, ഇവാ. സുബി പള്ളിക്കല്‍ (ഹോസ്പിറ്റാലിറ്റി) റവ. ഷാജി തോമസ്, റവ. മാത്യു വര്‍ഗീസ് (ക്രമപരിപാലനം), റവ. മാത്യു വര്‍ഗീസ്, ഇവാ. സൂസന് സാമുവേല്‍ (പന്തല്‍ സീറ്റിംഗ്), ജോണ്സണ് ഏബ്രഹാം, ഡോ. ഷാജി എ.എസ്. (സ്റ്റാള്‍), റവ. ബ്ലൈസു വര്‍ഗീസ്, തോമസ്കുട്ടി ജോര്‍ജ്ജ്(പ്രയര്‍ & പ്രിപ്പറേഷന്‍), റവ. ജേക്കബ് വി. ജോര്‍ജ്, റവ. സുനില്‍ എ. ജോണ്‍ (പേഴ്സണല്‍ ഇവാഞ്ചലിസം), റവ. കെ.സി. വര്‍ഗീസ്, റവ. സുനില്‍ എ. ജോണ്‍ (ഡെഡിക്കേഷന് & ഫോളോഅപ്പ്), റവ. ബിജു സാം, എസ്. ബിനോജ് (പ്രസ് & മീഡിയാ), റവ. ബ്ലൈസു വര്‍ഗീസ് (മന്ദിരം), റവ. സുനില്‍ എ. ജോണ്‍ , ഇവാ. അനില്‍ തോമസ് ആനക്കുളം, (ഇവാഞ്ചലിസ്റ്റ് ഷെഡ്), റവ. ബൈജു തോമസ്, റവ. സുനില്‍ ജോയ് (യുവവേദി), റവ. ഏബ്രഹാം സ്കറിയാ പി., റവ. ജിജി തോമസ് (വിജിലന്‍സ്), റ്റിജു എം. ജോര്‍ജ്, അഡ്വ. മനോജ് മലയില്‍ (ലൈവ് സ്ട്രീമിംഗ്,സി.സി.ടി.വി), റവ. ജോജി ജേക്കബ്, ഡി. കുഞ്ഞുമോന് (പരിസ്ഥിതി), ഇവാ. ജെ.ഐ. സെല്‍വരാജ്, തോമസ്കുട്ടി ജോര്‍ജ് (എക്സിബിഷന്), റവ. ബ്ലൈസു വര്‍ഗീസ്, ഇവാ. മാത്യു ജോണ്‍ എം. (റീജിയണല്‍ മീറ്റിംഗ്), റവ. ബിജു സാം, അനി കോശി ചാക്കോ (റിസപ്ഷന്) എന്നിവരെ തെരഞ്ഞെടുത്തു.
Sources:maruppacha
National
ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തടയണം : കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ
ബെംഗളൂരു : കർണാടകയുടെ വിവിധയിടങ്ങളിൽ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണമുന്നയിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു സംയുക്ത വേദി ചെയർമാൻ റവ.ഡോ. രവിമണി പറഞ്ഞു. ബാംഗ്ലൂരു ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ് ഹാളിൽ മുഖ്യധാരാ പെന്തെക്കൊസ്ത് സഭാ പ്രതിനിധികളുടെ സംയുക്ത സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . മതപരിവർത്തന നിരോധന നിയമം പൂർണ്ണമായി റദ്ദാക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി.പി.എ) സംഘടപ്പിച്ച സമ്മേളനത്തിൽ പ്രസിഡൻ്റ് ചാക്കോ കെ തോമസ് അധ്യക്ഷത വഹിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ.ഡോ.വർഗീസ് ഫിലിപ്പ്, പാസ്റ്റർമാരായ കെ.വി. ജോസ്, വർഗീസ് മാത്യൂ, കെ.വി. മാത്യൂ, ഇ.ജെ .ജോൺസൺ, ജോസഫ് ജോൺ, എം.ഐ.ഈപ്പൻ, തോമസ് ജോർജ്,ലിജു ഫിലിപ്പ് , ജോമോൻ ജോൺ ചമ്പക്കുളം, ലാൻസൺ പി.മത്തായി ,സാമുവേൽ കുര്യൻ , ജോർജ് ഏബ്രഹാം, കെ.പി.ജോർജ് ബ്രദർ. ഡാനി ജോൺ, ബ്രദർ. പി. പോൾസൺ, ബ്രദർ. യു .എഡ്വിൻ എന്നിവർ പ്രസംഗിച്ചു.
മതപരിവർത്തന നിയമം പൂർണമായി റദ്ദാക്കുക, ക്രൈസ്തവർക്കുള്ള ആനുകൂല്യങ്ങൾ നൽകുക, ക്രൈസ്തവർക്ക് പൂർണ സംരക്ഷണം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിലെ പ്രൊട്ടസ്റ്റൻ്റ് സഭകളുടെ സംയുക്തവേദി ചെയർമാൻ റവ ഡോ. രവിമണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നേരത്തെ നിവേദനം നൽകിയിരുന്നു.
സഭാ വ്യത്യാസമെന്യ ഏവരും ഒറ്റക്കെട്ടായി നിന്ന് അവകാശങ്ങൾ നേടിയെടുക്കണമെന്ന് സഭാനേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
മുഖ്യധാര പെന്തെക്കൊസ്ത് സഭകളായ
ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐ.പി.സി), അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ,ശാരോൺ ഫെലോഷിപ്പ്, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് , കർണാടക ശാരോൺ അസംബ്ലി , റ്റി.പി.എം, പി. എം. ജി. തുടങ്ങിയ സഭാ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ടൻ്റായി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ.രവി മണിയെ ചടങ്ങിൽ ആദരിച്ചു.
പാസ്റ്റർ ജോമോൻ ജോൺ ചമ്പക്കുളം സ്വാഗതവും പാസ്റ്റർ ലാൻസൺ പി.മത്തായി നന്ദിയും രേഖപ്പെടുത്തി.
Sources:onlinegoodnews
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoഐ സി സി വനിതാ ലോക കപ്പ് 2025 ക്രിക്കറ്റ് സെമി ഫൈനലിൽ പുറത്താകാതെ ജെമിമാ റോഡ്രിഗസ് മുംബൈയിലെ പാസ്റ്റർ ഇവാൻ റോഡ്രിഗസസിന്റെ മകൾ*
-
National11 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

