Connect with us

National

മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ.

Published

on

ഷില്ലോങ്: മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിൽ എപിഫനി ചർച്ചിൽ കഴിഞ്ഞദിവസമാണ് സംഭവം. ചർച്ചിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ ഇയാൾ അൾത്താരക്ക് സമീപം നിന്ന് ‘ജയ് ശ്രീറാം’ വിളിക്കുകയും അതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയുമായിരുന്നു. ആൾത്താരയിൽ സ്ഥാപിച്ച മൈക്കിനുള്ളിലൂടെ ആണ് ഇയാൾ ഹിന്ദുമത മുദ്രാവാക്യങ്ങൾ ഉയർത്തിയത്.
സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാൻ ബോധപൂർവമാണ് പള്ളിയിൽവച്ച് ജയ്ശ്രീറാം വിളിച്ചതെന്നും അവർ മൂന്നുപേരാണ് പള്ളിയിലേക്ക് അതിക്രമിച്ച് കടന്നത്. ഇതിൽ ഒരാൾ മൈക്ക് ഉപയോഗിച്ച് ക്രൈസ്‌തവമതത്തെ അവഹേളിക്കുകയും ചെയ്തു.
Sources:fb

http://theendtimeradio.com

National

ശാരോൻഫെലോഷിപ്പ് ചർച്ച് : സംയുക്ത റീജിയൺ സമ്മേളനം ജൂലൈ 22 ന്

Published

on

ശാരോൻഫെലോഷിപ്പ് ചർച്ച് (Sharon Fellowship Church) കൗൺസിലിന്റെ നേതൃത്വത്തിൽ 2025 ജൂലൈ 22 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 4 മണി വരെ മലബാർ,പാലക്കാട് , തൃശ്ശൂർ റീജിയനുകളിലെ ദൈവദാസന്മാരുടെ സംയുക്ത പാസ്റ്റേഴ്സ് സെമിനാർ നടക്കും. തൃശൂർ – മണ്ണുത്തി ഫാം ജംഗ്ഷനിലുളള ശാരോൻ ഫെലോഷിപ്പ് (Sharon Fellowship Church)ചർച്ചിലാണ് സമ്മേളനം.

പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ് അടക്കമുളള ശാരോൻ ഫെലോഷിപ്പ് ചർച്ച് (Sharon Fellowship Church) കൗൺസിൽ എക്സിക്യൂട്ടീവുകളോടൊപ്പം ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന മസിഹ് മണ്ഡലി അസോസിയേഷൻ സഭകളുടെ അധ്യക്ഷൻ പാസ്റ്റർ സജി മാത്യുവും മുഖ്യാതിഥികളായി സംബന്ധിക്കുന്നു. മുൻകൂട്ടി അറിയിക്കുന്നവർക്ക് കുടുംബമായി സംബന്ധിക്കാൻ കഴിയുന്നതാണ്. കൗൺസിൽ ഭാരവാഹികളായ

പാസ്റ്റർമാരായ പി.വി. ചെറിയാൻ, കെ.വി. ഷാജു , റീജിയൺ ഭാരവാഹികളായ പാസ്റ്റർമാരായ കെ. ജെ. ഫിലിപ്പ് – തൃശൂർ, ഒ. പി. ബാബു – പാലക്കാട്, കെ. ജെ. ജോബ് -മലബാർ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

പാരിതോഷികം പ്രഖ്യാപിക്കുന്നവർ ചരിത്രം മറക്കല്ല്…… Pr.സതീഷ് നെൽസൺ

Published

on

തിരുവനന്തപുരം :ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാർ നൽകിയ സംഭാവനകൾ നിസ്തുലമാണ്.ഈ പ്രവർത്തനങ്ങൾ നവോത്ഥാനത്തിന് വലിയൊരു ചാലക ശക്തിയായി പ്രവർത്തിച്ചു.
പളളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യൻ മിഷണറിമാർ ഏറ്റവും വലിയ സംഭാവന നൽകി. 1819-ൽ മിസ്സിസ് മിഡ് നാഗർകോവിലിൽ ഒരു പെൺ പള്ളിക്കുടം സ്ഥാപിച്ച് പെൺകുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും വഹിക്കുകയും സ്ത്രീ സാക്ഷരത വർദ്ധിപ്പിക്കുന്നതിന് പരിശ്രമം നടത്തുകയും ചെയ്തു. ജാതി മത ഭേതമില്ലാതെ അടിമകളുടെ കുട്ടികൾക്ക് പോലും സ്കൂളിൽ പ്രവേശനം നല്കുക, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പ് വരുത്തുക, ഇന്ന് കാണുന്ന ആധുനിക വിദ്യാഭ്യാസത്തിനും വ്യാകരണ ഗ്രന്ഥങ്ങൾ, നിഘണ്ടുക്കൾ, വിജ്ഞാനകോശങ്ങൾ, അച്ചടി ശാലകൾ ഇവയെല്ലാം ഉണ്ടായതിന് പിന്നിൽ മിഷണറിമാരുടെ പങ്ക് വിസ്മരിക്കരുത്.
ആശുപത്രികളും ക്ലിനിക്കുകളും സ്ഥാപിച്ച് സാംക്രമിക രോഗനിയന്ത്രണം നടത്തി ജാതി മത ഭേദമന്യേ ഏവർക്കും ചികിത്സ ലഭ്യമാക്കുന്നതിനും അടിമത്തവും അയിത്തവും നിലനിന്നിരുന്ന കാലഘട്ടത്തിൽ സാമുഹിക പരിഷ്കരണത്തിനായി മുൻനിര പോരാളികളായി മിഷണറിമാർ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ജാതി വ്യവ സ്ഥയ്ക്കെതിരെയും തൊട്ട് കൂടായ്മക്കെതിരെ യും സമര പോരാട്ടങ്ങൾ നടത്തി സമൂഹത്തിൻ്റെ താഴെ തട്ടിൽ ഉള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ മിഷണറി മാർ നൽകിയ സംഭാവനകൾ മറക്കരുത്’
വലിയ സാമുഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കിയ പ്രവർത്തനങ്ങൾ മിഷണറിമാർ നടത്തിയപ്പോൾ തന്നെ ചരിത്രത്തിൽ ഉടനീളം തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുന്നതിൻ്റെ പേരിൽ എതിർപ്പുകളും പീഡനങ്ങളും മിഷണറി മാർ നിരന്തരം നേരിട്ടു. ചിലർക്ക് തങ്ങളുടെ ജീവൻ തന്നെ നഷ്ടമായി. ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും മിഷണറി മാർക്ക് എതിരെ പീഡനം നടത്തുവാൻ നൽകുന്ന അഹ്വാനങ്ങൾ ആധുനിക ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല.മത സ്വാതന്ത്രം ഉറപ്പ് വരുത്തുവാൻ ബാധ്യസ്ഥരായ ഭരണകൂടത്തിലെ അംഗമായവർ തന്നെ മിഷണറിമാരെ കൊല്ലുവാൻ ആഹ്വാനം ചെയ്യുന്നത് നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ് .ഇത്തരത്തിലുള്ള പ്രസ്ഥാവനകളും വെല്ലുവിളികളും നടത്തുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിച്ച് മതേതര രാജ്യമായ ഇന്ത്യയിൽ ഭയപ്പെടാതെ ഓരോ പൗരനും ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാകുന്നത് ഭരണകൂടങ്ങളും നിയമ വ്യവസ്ഥകളും ഉണർന്ന് പ്രവർത്തിക്കണം.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ക്രിസ്ത്യന്‍ പുരോഹിതരെ ആക്രമിക്കുന്നവര്‍ക്ക് പ്രതിഫലം; ബിജെപി എംഎൽഎയുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ക്രൈസ്തവര്‍

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ ക്രൈസ്തവ നേതൃത്വത്തിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപി എംഎൽഎയ്ക്കെതിരെ വന്‍ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍. ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് ഇന്നലെ ജൂലൈ 11ന് മഹാരാഷ്ട്രയിലുടനീളമുള്ള ആയിരക്കണക്കിന് ക്രൈസ്തവര്‍ മുംബൈയിലെ ആസാദ് മൈതാനിയിൽ ഒത്തുകൂടിയത്. സകൽ ക്രിസ്റ്റി സമാജ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഇരുപതിലധികം ക്രൈസ്തവ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിന്നു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരിന്നു ക്രൈസ്തവരുടെ പ്രതിഷേധം.

ക്രൈസ്തവ പുരോഹിതര്‍ക്കും പാസ്റ്റർമാർക്കുമെതിരെ ആക്രമണത്തിന് ആഹ്വാനവും പ്രതിഫലവും വാഗ്ദാനം ചെയ്തുള്ള ജാട്ട് നിയോജക മണ്ഡലം എംഎൽഎ ഗോപിചന്ദ് പദൽക്കറിന്റെ വര്‍ഗ്ഗീയ പരാമര്‍ശമുള്ള വീഡിയോ ഏറെ വിവാദം സൃഷ്ടിച്ചിരിന്നു. മതപരിവർത്തനത്തിന് നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ വൈദികര്‍ക്കും മിഷ്ണറിമാർക്കും എതിരെ ആക്രമണം നടത്തുന്നവര്‍ക്കു 3 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തുകൊണ്ടായിരിന്നു ഗോപിചന്ദിന്റെ വര്‍ഗ്ഗീയ പ്രസംഗം. ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും സംസ്ഥാന സർക്കാര്‍ തുടരുന്ന മൗനം അപകടകരമാണെന്ന് ‘ബോംബെ കാത്തലിക് സഭ’ എന്ന സംഘടനയുടെ മുൻ പ്രസിഡന്റ് റാഫേൽ ഡിസൂസ കാത്തലിക് കണക്റ്റിനോട് പറഞ്ഞു.

ബി‌ജെ‌പി സര്‍ക്കാരിന്റെ സ്വന്തം സിറ്റിംഗ് എം‌എൽ‌എമാരിൽ ഒരാളായ ഗോപിചന്ദ് പദൽക്കർ, ‘ഈ ക്രിസ്ത്യാനികളെ ആക്രമിക്കൂ; ഞാൻ നിങ്ങൾക്ക് മൂന്ന് ലക്ഷം രൂപ തരാം’ എന്ന് പറഞ്ഞപ്പോഴും മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിനിടെ അദ്ദേഹത്തിനെതിരെ ഭരണകൂടം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് റാഫേൽ ഡിസൂസ ചൂണ്ടിക്കാട്ടി. പദൽക്കറുടെ രാജിയും എഫ്‌ഐആറും ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള നിരവധി നഗരങ്ങളിലും വിവിധ ജില്ലകളിലും സമാനമായ ധർണകളും പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

More than 3000 Christians from across Maharashtra gathered at Azad Maidan in Mumbai on Friday afternoon to protest against BJP MLA Gopichand Padalkar, who made inflammatory remarks encouraging violence against Christian priests and pastors. The protest, organised by the Sakal Christi Samaj and supported by over 20 Christian organisations, ran from 12 p.m. to 6 p.m. and was attended by Christians from various denominations as well as several political leaders and civil society activists from Maharashtra.

Demonstrators expressed deep anguish and outrage over Padalkar’s alleged statement in a viral video, where he reportedly offered cash rewards for attacking Christian pastors suspected of indulging in religious conversions. Protesters demanded Padalkar’s immediate expulsion from the state assembly, the registration of an FIR against him, and swift government action to curb the rising atrocities against the Christian community in the state.

Speaking to Catholic Connect, Raphael D’Souza, former president of the Bombay Catholic Sabha, condemned the state government’s silence on the issue:

“The biggest concern is the lack of response—even when one of their own sitting MLAs, Gopichand Padalkar, reportedly said, ‘Attack these Christians; I will give you three lakh rupees.’ Despite the Maharashtra Legislative Assembly being in session, no action has been taken against him.”

D’Souza also highlighted the Christian community’s longstanding contributions to Indian society.

“We are a peace-loving community that has played a vital role in education, healthcare, and social services. These accusations of forced conversions are completely baseless. There isn’t even an iota of proof—only unfounded allegations”, he stated.

He added that a delegation of Christians is planning to meet with the Chief Minister soon to present their concerns.

Prominent political figures also joined the protest in solidarity with the Christian community. Among them were Congress leaders Bhai Jagtap, Varsha Gaikwad, and Vijay Wadettiwar; NCP leader Jayant Patil; and Samajwadi Party MLA Abu Azmi. Eminent Christian figures such as Father Frazer Mascarenhas, former principal of St. Xavier’s College, and Janet D’Souza, former vice-chairperson of the Maharashtra Minority Commission, were also present.

Norbert Mendonsa, Vice President of the Bombay Catholic Sabha (Socio-Civic and Political Affairs), confirmed that the issue has now been formally taken up in the Maharashtra Legislative Assembly.

“The assembly is currently in session, and the matter is officially on the agenda,” he said.

Protesters stressed the urgent need for state protection amid increasing attacks on Christian leaders and incidents of church vandalism. Several political leaders called for unity across religious and social lines. They emphasised that such hate speech by an elected public representative endangers the Christian community and also threatens the secular fabric of the nation.

As the state legislative assembly session continues, the Christian community in Maharashtra remains hopeful that the matter will be addressed with the seriousness it warrants.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 days ago

John Piper shares 4 biblical standards for testing internet preachers

With the growing popularity of online sermons, social media influencers and podcast preachers, discerning sound doctrine from false teaching is...

us news2 days ago

John MacArthur, renowned pastor and Bible teacher, dies at 86

John MacArthur, the California-based Bible teacher, pastor and author known for his polarizing theological stances and defiance of ongoing COVID-19...

National2 days ago

ശാരോൻഫെലോഷിപ്പ് ചർച്ച് : സംയുക്ത റീജിയൺ സമ്മേളനം ജൂലൈ 22 ന്

ശാരോൻഫെലോഷിപ്പ് ചർച്ച് (Sharon Fellowship Church) കൗൺസിലിന്റെ നേതൃത്വത്തിൽ 2025 ജൂലൈ 22 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 4 മണി വരെ മലബാർ,പാലക്കാട് , തൃശ്ശൂർ...

world news2 days ago

21 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്ത് ഇറാൻ

ടെഹ്റാന്‍: ഇസ്രായേലുമായുള്ള വെടിനിർത്തലിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കിടെ ടെഹ്‌റാൻ, റാഷ്ത്, ഉർമിയ എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്ന് 21 ക്രിസ്ത്യാനികളെയെങ്കിലും ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം അറസ്റ്റ് ചെയ്തതായി യുകെ...

world news2 days ago

നൈജീരിയയില്‍ മൂന്നു സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി

അബൂജ: നൈജീരിയയിലെ ഔച്ചി കത്തോലിക്ക രൂപതയുടെ കീഴിലുള്ള സെമിനാരിയില്‍ നിന്ന് മൂന്നു വൈദിക വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. ജൂലൈ 10 വ്യാഴാഴ്ച രാത്രി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിൽ...

world news3 days ago

Iranian convert deported from Turkey after fleeing 10-year imprisonment for house church involvement

An Iranian Christian who fled a decade-long prison sentence for participating in a house church was deported from Turkey and...

Trending

Copyright © 2019 The End Time News