Connect with us

National

പെരിങ്ങോം മൗണ്ട് കർമ്മേൽ ഏ.ജി ചർച്ച് കൺവൻഷൻ ഫെബ്രുവരി 21 മുതൽ

Published

on

പെരിങ്ങോം കേന്ദ്രമായി പ്രവർത്തിക്കുന്ന മൗണ്ട് കർമ്മേൽ ഏ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21,22, തീയതികളിൽ രണ്ട് ദിവസത്തെ കൺവൻഷൻ നടക്കും. പ്രസ്തുത കൺവൻഷനിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം വചനപ്രഘോഷണം നടത്തും. പയ്യന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിൻസ് ഗബ്രിയേൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കർമ്മേൽ ഗോസ്പൽ മെലഡീസ് ഗാനശുശ്രൂഷ നിർവ്വഹിക്കും. വെള്ളി,ശനി പകൽ സമയങ്ങളിൽ ക്രിസ്തീയ വിശ്വാസത്തിൻ്റെ ശ്രേഷ്ഠത എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. ശുശ്രൂഷകൾക്ക് സഭാ ശുശ്രൂഷകൻ പാസ്റ്റർ. ഷിജു മത്തായി നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

National

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടി കുറച്ചത് വഞ്ചന:പി.സി.ഐ കേരള സ്റ്റേറ്റ്

Published

on

തിരുവല്ല: സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിൽ 2.62 കോടിയും വിദേശ സ്കോളർഷിപ്പിൽ 85 ലക്ഷവും എ പി ജെ അബ്ദുൽകലാം സ്കോളർഷിപ്പിൽ 41 ലക്ഷവുമാണ് വെട്ടിക്കുറച്ചത്. മാത്രമല്ല സംസ്ഥാനത്തെ അവശരരും പാർശ്വവൽക്കരിക്കപ്പെട്ട വരുമായ ദുർബ്ബല ജനവിഭാഗങ്ങളുടെ ക്ഷേമ പദ്ധതികളിലെ വിവിധതരം സഹായങ്ങൾക്ക് നീക്കിവച്ചിരുന്ന കോടിക്കണക്കിന് രൂപയാണ് വെട്ടിക്കുറച്ചത്. ഭരണാനുമതി നൽകിയ പല പദ്ധതികളും പൂർണ്ണമായും ഒഴിവാക്കിയ സ്ഥിതിയാണുള്ളത്.
സംസ്ഥാനത്ത് സാമ്പത്തീക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി ആവർത്തിച്ച് പറയുമ്പോഴും സാധാരണക്കാരായ വിദ്യാർഥികളുടെ സ്കോളർഷിപ്പ് മാത്രം വെട്ടിക്കുറച്ചത് എന്തിനാണ്?. അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കി ക്ഷേമപദ്ധതികളും പാവപ്പെട്ട വിദ്യാർഥികളുടെ ആനുകൂല്യങ്ങളും മുൻഗണന നൽകി നടപ്പിലാക്കണമെന്ന് പിസിഐ സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പിസിഐ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.
പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്കുതോട്, രാജീവ് ജോൺ, അനീഷ് കൊല്ലങ്കോട്,സതീഷ് നെൽസൺ, പി കെ യേശുദാസ്, ബിനോയ് ചാക്കോ, പി ടി തോമസ്, ജോമോൻ ജോസഫ്, ടി വൈ ജോൺസൺ, അനീഷ് ഐപ്പ്, ബ്രദർ എബ്രഹാം ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

യേശുവിൻ തൃപ്പാദത്തിൽ 44-ാം മത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രൂ 8 ന്

Published

on

അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” നാല്പത്തിനാലാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രുവരി 8ന് ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ. എബിൻ അലക്സ്, USA നയിക്കുന്ന സംഗീത ശുശ്രൂഷയും,തൻ്റെ അനുഭവങ്ങളും മുഖ്യ സന്ദേശവും നൽകുന്നു. 2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ ‘പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ID : 828 3015 0680 Password :amen
Sources:gospelmirror

http://theendtimeradio.com

Continue Reading

National

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു പുതിയ ഓഫീസ് സമുച്ചയം

Published

on

പറന്തല്‍:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു വേണ്ടിയുള്ള പുതിയ ഓഫീസ് സമുച്ചയത്തിന്റെ പണി പറന്തലില്‍ ആരംഭിച്ചു. ജനുവരി 29 ന് വൈകിട്ട് നടന്ന പ്രത്യേക മീറ്റിംഗില്‍ ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് തറക്കല്ലിട്ടു.
സഭാ സൂപ്രണ്ട് പാസ്റ്റര്‍ ടി ജെ ശാമുവേല്‍ സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. സഭാ അസിസ്റ്റന്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യൂ അധ്യക്ഷനായിരുന്നു.ഡോ.ഐസക് ചെറിയാന്‍, പാസ്റ്റര്‍മാരായ ജോര്‍ജ് പി ചാക്കോ, ജോര്‍ജ് എബ്രഹാം, കെ രാജന്‍,ബ്രദര്‍ ബാബു യോഹന്നാന്‍ തുടങ്ങിയവര്‍ ആശംസ സന്ദേശങ്ങള്‍ നല്കി.സഭാ സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ് നന്ദി പ്രസംഗം നടത്തി. പാസ്റ്റര്‍ പി എം ജോര്‍ജ് പ്രാരംഭ പ്രാര്‍ത്ഥനയും പാസ്റ്റര്‍ ജോണ്‍ തോമസ് സമാപന പ്രാര്‍ത്ഥനയും നയിച്ചു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news3 hours ago

Christians Call for Unity, Support Amid Growing Tensions with Fulani Extremists

Nigeria— On Armed Forces Remembrance Day, Jan. 15, Chief Daniel Chega, the Paramount Ruler of Miango District in Plateau state,...

us news3 hours ago

മ്യാന്മറിൽ സമാധാനമുണ്ടാകാൻ ആഗോളപ്രാർത്ഥനാദിനമൊരുക്കി ചർച്ച് ഇൻ നീഡ് സംഘടന

മ്യാന്മറിൽ നിലവിലുള്ള അവസ്ഥ ഏറെ ബുദ്ധിമുട്ടേറിയതാണെന്നും, ഇതവസാനിപ്പിക്കാനും, സമാധാനം സ്ഥാപിക്കപ്പെടാനും വേണ്ടി പ്രാർത്ഥിക്കേണ്ടത് ആവശ്യമാണെന്നും ചർച്ച് ഇൻ നീഡ് അന്താരാഷ്ട്രകത്തോലിക്കാസംഘടന. ഇത്തരമൊരു സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ, മ്യാന്മറിനുവേണ്ടി 24...

world news4 hours ago

Christian twin brothers acquitted of blasphemy charges in Pakistan

Pakistan — A court in Pakistan acquitted Christian twin brothers of a false blasphemy accusation as the prosecution failed to...

National4 hours ago

പെരിങ്ങോം മൗണ്ട് കർമ്മേൽ ഏ.ജി ചർച്ച് കൺവൻഷൻ ഫെബ്രുവരി 21 മുതൽ

പെരിങ്ങോം കേന്ദ്രമായി പ്രവർത്തിക്കുന്ന മൗണ്ട് കർമ്മേൽ ഏ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21,22, തീയതികളിൽ രണ്ട് ദിവസത്തെ കൺവൻഷൻ നടക്കും. പ്രസ്തുത കൺവൻഷനിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം...

Travel4 hours ago

SwaRail ബീറ്റ; ഇനി റെയിൽവേയുടെ സേവനങ്ങൾ ഒറ്റ ആപ്പിൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് എന്ന ആപ്ലിക്കേഷന്‍ പരീക്ഷണാർത്ഥം റെയില്‍വെ മന്ത്രാലയം പുറത്തിറക്കി. സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ...

us news1 day ago

Street preacher to appeal court ruling upholding arrest over ‘hate Islam, Jesus is love’ sign

A Christian street preacher who was arrested for protesting Islam after the London Bridge terrorist attack in 2017 has had...

Trending

Copyright © 2019 The End Time News