us news
യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എഡ്മണ്ടൺ രൂപീകരിച്ചു; പാസ്റ്റർ വിൽസൺ കടവിൽ പ്രസിഡന്റ്, പാസ്റ്റർ മനീഷ് തോമസ് സെക്രട്ടറി
എഡ്മണ്ടൺ പട്ടണത്തിലുള്ള വിവിധ മലയാളം സഭകളിലെ പാസ്റ്റർമാരും വിശ്വാസികളും ഒന്നു ചേരുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എഡ്മണ്ടൺ രൂപീകൃതമായി. മാറാനാഥ ചർച്ചിൽ വച്ച് നടന്ന യോഗത്തിൽ വിവിധ ദൈവദാസന്മാരും ദൈവമക്കളും പങ്കെടുത്തു . അടുത്ത 2 വർഷത്തേക്കുള്ള ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.
ജനറൽ പ്രസിഡൻ്റായി തിരഞ്ഞെടുത്ത പാസ്റ്റർ വിൽസൺ കടവിൽ, മാറാനാഥാ പെന്തക്കോസ്റ്റൽ ചർച്ചിന്റെ സീനിയർ പാസ്റ്ററാണ്. ജനറൽ സെക്രട്ടറിയായി പാസ്റ്റർ മനീഷ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഫെയ്ത് ക്രിസ്‌ത്യൻ അസംബ്ലിയുടെ ശുശ്രൂഷകനാണ്. ജനറൽ ട്രഷററായി ഡോ. തോമസ് വർഗീസ്, മാറാനാഥാ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റുമാരായി പാസ്റ്റർ ജോഷുവ ജോൺ ( ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി ), പാസ്റ്റർ സാം ഡേവിഡ് ( ബെഥേൽ മലയാളി പെന്തക്കോസ്റ്റൽ ചർച്ച് ) , ജോയിന്റ് സെക്രട്ടറിയായി സൂരജ് ചക്കപ്പൻ എന്നിവരെയും കമ്മിറ്റി അഗങ്ങളായി പാസ്റ്റർ ജോസഫ് ജോർജ്, പാസ്റ്റർ ജേക്കബ് തോമസ്, പ്രൈസ് എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു .
വിവിധ ഡിപ്പാർട്മെൻ്റുകളുടെ ഭാരവാഹികളായി പാസ്റ്റർ ഫ്രാൻസിസ് അലക്സാണ്ടർ ( പബ്ലിസിറ്റി) , പാസ്റ്റർ അജിത് ജോൺ ( യൂത്ത് ), ഇവാ. ഷിജു മാത്യൂ( പ്രയർ ), ഇവാ. ജോഷുവ കുര്യാക്കോസ് ( കമ്മ്യൂണിറ്റി റിലേഷൻസ് ), പാസ്റ്റർ ജോജി തോമസ് ( ഇവാഞ്ചലിസം) ജോയൽ തോമസ് ( മീഡിയ ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Sources:christiansworldnews
us news
ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പ്രമുഖ ഡിജിറ്റൽ ബൈബിള്‍ പ്ലാറ്റ്‌ഫോമായ ‘യുവേർഷൻ’പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകമെമ്പാടും പ്രതിദിനം ഏകദേശം 1.85 കോടി (18.5 മില്യൺ) ആളുകളാണ് യുവേർഷൻ ബൈബിള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിൽ 13 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
‘ഉത്കണ്ഠ’, ‘പ്രതീക്ഷ’, ‘സൗഖ്യം’ എന്നിവയാണ് ആപ്ലിക്കേഷനില്‍ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞ പദങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദൈവീക സംരക്ഷണം പ്രത്യേകം പ്രമേയമാകുന്ന സങ്കീർത്തനം 91 ആണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വിശുദ്ധ ഗ്രന്ഥഭാഗം. ജീവിതത്തിലെ വെല്ലുവിളികൾക്കും ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ആളുകൾ തിരുവചനത്തിലേക്ക് മടങ്ങിയെത്തുന്നു എന്നതിന്റെ തെളിവാണ് ഉപയോക്താക്കളുടെ വര്‍ദ്ധനവെന്നു യുവേർഷൻ സ്ഥാപകനും സി.ഇ.ഒയുമായ ബോബി ഗ്രൂൺവാൾഡ് വ്യക്തമാക്കി.
യുകെയിൽ വിശ്വാസത്തോടും ആത്മീയതയോടുമുള്ള താൽപ്പര്യം ശക്തമായി വളരുകയാണെന്നും അത് സഭകളുമായും കൂട്ടായ്മകളെയും ബന്ധമുള്ള പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്നും യുവേർഷൻ കോര്‍ഡിനേറ്ററായ എറിൻ ഗാർഡ്നർ പറഞ്ഞു. കഴിഞ്ഞ നവംബറോടെ ലോകമെമ്പാടും 100 കോടി ഡിവൈസുകളില്‍ ഇൻസ്റ്റാളേഷന്‍ നടത്തിയ ആപ്ലിക്കേഷന്‍ 16 കോടിയിലധികം പുതിയ ഡൗൺലോഡുകൾ രേഖപ്പെടുത്തി മുന്നേറുകയാണ്. നവംബറില്‍ ബൈബിള്‍ മാസാചരണത്തിന്റെ ഭാഗമായി 30 ദിവസത്തെ ബൈബിൾ വായനാ ചലഞ്ചും ലണ്ടനിലെയും ന്യൂയോർക്കിലെയും പ്രമുഖ നഗര കേന്ദ്രങ്ങളിൽ ഡിജിറ്റൽ ബൈബിൾ വാക്യ പ്രദർശനങ്ങളും യൂവേര്‍ഷന്‍ ഒരുക്കും.
കടപ്പാട് :പ്രവാചക ശബ്ദം
The UK has ranked seventh in the world for daily use of the YouVersion Bible App, as new figures suggest growing numbers of people are turning to Scripture for comfort and guidance.
According to YouVersion, daily engagement across its family of apps has increased by more than 13% compared with 2025, with around 18.5 million people worldwide now using its Bible apps each day.
The organisation said some of the most popular searches during 2026 included “anxiety”, “hope” and “healing”, while Psalm 91, which focuses on God’s protection and refuge, was the most searched-for term.
YouVersion founder and chief executive Bobby Gruenewald said: “Over the past year, we’ve been encouraged by how many people are turning to Scripture for answers to their questions.”
The organisation passed one billion installations worldwide last November and said a further 160 million installations have been recorded during 2026.
The figures come ahead of the second Global Bible Month in November, which will bring together churches, Christian charities and Bible organisations to encourage regular engagement with Scripture.
Organisations taking part include Alpha, 24-7 Prayer, Bible Society and Tearfund.
The campaign will feature a 30-day Bible Challenge, encouraging people to read or listen to Scripture every day. Almost three million people worldwide registered when the challenge was first launched in 2025.
YouVersion said the initiative had a particularly strong response in Britain, where 47% of badges awarded for sustained Bible engagement during 2025 were earned in November.
This year’s campaign will also feature public displays of Scripture in major cities, including Piccadilly Circus in London, Times Square in New York and Osaka in Japan.
The announcement comes as YouVersion prepares to establish a new UK hub to strengthen its relationships with churches and Christian ministries.
Erin Gardner, who will lead the hub, said: “There is an undeniable interest in faith and spirituality across the UK, and the engagement that YouVersion’s Family of Bible Apps continues to receive is a testament to that trend.”
She added: “Even the most-searched terms across 2026 speak to how people are turning to Scripture for answers, comfort and reassurance.”
YouVersion currently offers around 3,800 Bible versions in approximately 2,400 languages and works with more than 45,000 churches, ministries and content partners worldwide, including over 1,300 in the UK.
The November challenge will also introduce a feature allowing participants to track their Bible reading progress alongside friends.
http://theendtimeradio.com
us news
ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്
ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടത്തപ്പെടും. വിശാലമായ ആരാധനാ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ആരാധനാ മുറി, ഫെലോഷിപ്പ് ഹാൾ, 150 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം എന്നിവ പുതിയ കെട്ടിടത്തിന്റെ പ്രത്യേകതകളാണ്.
ഐപിസി സീനിയർ പാസ്റ്റർ റവ. എം. എസ്. സാമുവൽ, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ വി. ടി. എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. റവ. ഡോ. മോനിസ് ജോർജ്, ഐ.പി.സി ഹെബ്രോൻ സഭയുടെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. ആത്മീയ ശുശ്രൂഷ ചടങ്ങിൽ പങ്കുചേരാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 972-904-0994 എന്ന നമ്പറിൽ ബന്ധപ്പെടുക.
http://theendtimeradio.com
us news
നോർത്ത് അമേരിക്കൻ മലയാളി ക്രിസ്ത്യൻ സിംഗിൾസ് സംഗമം ‘ഫാൾ ഇൻ മലയാലവ്’ ഒക്ടോബർ 17-ന് ഹൂസ്റ്റണിൽ : മാർട്ടിൻ വിലങ്ങോലിൽ
ഹൂസ്റ്റൺ : നോർത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യൻ യുവാക്കൾക്കായി ‘ഫാൾ ഇൻ മലയാലവ്’ (Fall in MalayaLove – FIM) സംഘടിപ്പിക്കുന്ന നാലാമത് വാർഷിക സിംഗിൾസ് സ്പീഡ് ഡേറ്റിംഗ് സംഗമം 2026 ഒക്ടോബർ 17 ശനിയാഴ്ച ടെക്സസിലെ ഹൂസ്റ്റണിൽ വെച്ച് നടക്കും.
വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളിൽ പെട്ട 24-നും 38-നും ഇടയിൽ പ്രായമുള്ള ഉദ്യോഗസ്ഥരായ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിൽ നിന്നുള്ള പങ്കാളികൾ ഇതിൽ പങ്കെടുക്കും.
എഫ്.ഐ.എമ്മിന്റെ ശാസ്ത്രീയവും സുതാര്യവുമായ മാച്ച് മേക്കിംഗ് രീതിയിലൂടെ, ഓരോ പങ്കാളിക്കും അനുയോജ്യരായ 10 മുതൽ 20 വരെ വ്യക്തികളുമായി നേരിട്ട് സംസാരിക്കാനും സൗഹൃദം പങ്കുവെക്കാനും അവസരമുണ്ടാകും. വൺ-ഓൺ-വൺ സംഭാഷണങ്ങൾക്ക് പുറമേ, പങ്കാളികൾക്കായി വിവിധ ഗെയിമുകൾ, ഇന്ററാക്ടീവ് പ്രോഗ്രാമുകൾ, ലൈവ് എന്റർടൈൻമെന്റ്, അത്താഴ വിരുന്ന് എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംഗമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി പേർ ഇതിനോടകം വിവാഹിതരായതായി സംഘാടകർ അറിയിച്ചു. മുൻവർഷങ്ങളേക്കാൾ വലിയ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.fallinmalayalove.com വെബ്‌സൈറ്റു വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന് ശേഷം, ഇവന്റിന് മുന്നോടിയായി തന്നെ എത്ര മാച്ചുകൾ ലഭ്യമാണെന്ന വിവരം സംഘാടകർ പങ്കാളികളെ നേരിട്ട് അറിയിക്കും.
We still have some spots available for the October 17th in-person matchmaking event in Houston!
If you or anyone you know are between the ages of 24 and 38, are looking for your/their life partner, there is still time to sign up! ❤️
You’ll get 15-25 matches according to your criterias such as age, church denomination, occupation you prefer. All you have to do is register on our website.
I’ve attached the flyer with more details about the event. Please feel free to share this flyer with anyone you know who may be looking to find their life partner.
If you have any questions, please feel free to reach out to me. We’d love to have you join us! 💕
Visit our website at Malayaleechristians.com and follow us on Instagram for the latest updates.
http://theendtimeradio.com
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus

