Connect with us

National

ക്യാമ്പസുകളിലെ റാഗിങ്ങിന് എതിരെ നിയമ നടപടി ശക്തമാക്കണം: പിസിഐ, കേരളാ സ്റ്റേറ്റ്.

Published

on

കോട്ടയം: കേരളത്തിലെ കോളേജുകളിൽ നടക്കുന്ന കിരാതമായ റാഗിങ്ങിന് എതിരെ മുഖംനോക്കാതെയുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോട്ടയം ഗവ.നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ആറ് വിദ്യാർത്ഥികൾ മൂന്ന് മാസം അതിക്രൂരമായ റാഗിംങ്ങിന് ഇരയായ സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. സംഭവത്തിൽ കോളേജ് അധികൃതർക്ക് വലിയ വീഴ്ചപറ്റിയെന്നാണ് നിഗമനം. കലാലയങ്ങളിൽ അരങ്ങേറുന്ന റാഗിംഗ് രീതികൾ ക്രൂരവും ഹിംസാത്മകവുമാണ്. സഹപാഠികളുടെ വേദനയോടുള്ള നിലവിളികളും അപമാനിതമായ അവസ്ഥകളും ആനന്ദത്തോടെ ആഘോഷിക്കപ്പെടുന്നത് എത്രമാത്രം ഭീകരമാണ്. രോഗിപരിചരണവും ആതുര സേവനവും സമർപ്പണത്തോടെ ജീവിതോപാധിയായി തീരുമാനിച്ചുറപ്പിച്ചവർ വേദനയിൽ പുളയുന്നത് ആഹ്ലാദത്തോടെ ആസ്വദിക്കാൻ എങ്ങനെയാണ് സാധിക്കുക. ഇത്തരക്കാരുടെ മനോഘടന പൈശാചികമാണ്. പുതുതലമുറയ്ക്ക് ലഹരിയോടും ഹിംസയോടും ആസക്തി വർദ്ധിക്കുന്നു എന്ന നിഗമനത്തെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന ഇത്തരം സംഭവങ്ങൾ. ഹോസ്റ്റലുകളിലെ ഇടിമുറികളിലെ നിലവിളികൾ പലതും പുറത്തു വരുന്നില്ല. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭൂരിപക്ഷം കേസുകളും പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങൾ കാരണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയോ രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലം ഒത്തുതീർപ്പിൽ എത്തുകയോ ചെയ്യുകയാണ്. റാഗിംഗ് മൂലം ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കാനാവാതെ ആത്മഹത്യ ചെയ്തവരും മാനസീക രോഗികളായവരും ഏറെയുണ്ട്.
റാഗിംഗ് ഭീകരതയ്കും ആൾകൂട്ട വിചാരണക്കും ഇരയായി വിദ്യാർഥികൾ ജീവെനെടുക്കുന്ന ഇടങ്ങളായി കലാലയങ്ങൾ മാറിക്കൂടാ.
കോളേജ് അധികൃതരുടെയും സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും നിതാന്ത ജാഗ്രത ഉണ്ടാകണം. കുറ്റവാളികൾ നിർദാക്ഷിണ്യം ശിക്ഷിക്കപ്പെടണം. ഇത്തരക്കാരെ സംരക്ഷിക്കുകയില്ലെന്ന് വിദ്യാർഥി സംഘടനകൾ തീരുമാനിക്കണം.
മാതാപിതാക്കളുടെ ആശങ്കകൾ അകറ്റണം.
പാസ്റ്റർന്മാരായ നോബിൾ പി തോമസ്, തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജെയ്സ് പാണ്ടനാട് , രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ജിജി ചാക്കോ തേക്കൂതോട്, സതീഷ് നെൽസൻ, ജോമോൻ ജോസഫ്, അനീഷ് എം ഐപ്പ്, അനീഷ് കൊല്ലങ്കോട്,ബിനോയ് ചാക്കോ, പി ടി തോമസ്, പി കെ യേശുദാസ്, ആർ സി കുഞ്ഞുമോൻ, ടി വൈ ജോൺസൺ,ഏബ്രഹാം ഉമ്മൻ,ഷിബു മന്ന, ബിജു ജോസഫ്, രതീഷ് ഏലപ്പാറ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റാഗിങ്ങിനിരയായ വിദ്യാർത്ഥിയുടെ വീട് പിസിഐ സ്റ്റേറ്റ് കമ്മിറ്റി അംഗം പാസ്റ്റർ രതീഷ് ഏലപ്പാറ സന്ദർശിച്ചു.
വാർത്ത : പിസിഐ

Kochi: Complaints about students being subjected to ragging in educational institutions are widespread. However, in Kerala, students have been sentenced to imprisonment under the Anti-Ragging Act only once. The sole instance occurred in 2005, when three senior students were sentenced to jail for gang-raping a first-year BSc Nursing student at the School of Medical Education (SME) in Kottayam under the pretext of ragging. In this case,two senior students were sentenced to ten years of rigorous imprisonment, while another received a three-year jail term. The Anti-Ragging Act wwas considered in addition to the Indian Penal Code in this case.

The Kerala government enacted the Kerala Prohibition of Ragging Act, 1998. Section 4 of this act stipulates that offenders can be sentenced to up to two years of imprisonment. In 2001, the Supreme Court issued an order banning ragging. Subsequently, in 2009, the University Grants Commission (UGC) introduced regulations to curb ragging. Colleges now have anti-ragging squads and anti-ragging committees in place. According to UGC regulations, if a preliminary inquiry finds merit in a complaint, it must be forwarded to the police.

http://theendtimeradio.com

National

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ അടിമാലി സെന്റർ കൺവൻഷൻ ഫെബ്രുവരി 20 മുതൽ

Published

on

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ അടിമാലി സെന്റർ കൺവൻഷൻ ഫെബ്രുവരി 20 മുതൽ 23 വരെ കമ്പിളികണ്ടം കുടുംബശ്രീ ഓഡിറ്റോറിയത്തിൽ നടക്കും. അടിമാലി സെന്റർ മിനിസ്റ്റർ പാ. എം ടി മനോജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഈ ദിവസങ്ങളിൽ റവ. ജോമോൻ ജോസഫ് (ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്), പാസ്റ്റർമാരായ അജി ആൻറണി റാന്നി, അനീഷ് ചെങ്ങന്നൂർ, ജോമോൻ മാത്യു (സെന്റർ സെക്രട്ടറി), സജിമോൻ തോമസ്, ജോർജ് ജോസഫ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. പകൽ ലേഡീസ് മീറ്റിംഗ്, സൺഡേ സ്കൂൾ & യൂത്ത് സമ്മേളനം, മിഷനറി സമ്മേളനം, സ്നാനം എന്നിവ നടക്കും. 23ന് ഞായറാഴ്ച സംയുക്ത ആരാധനയിൽ തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും. ബ്രദർ മനോജ് അടൂരിന്റെ നേതൃത്വത്തിൽ സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

എലീജ ഗോസ്പൽ മിഷൻ മുറ്റത്തു കൺവെൻഷ‌നും സംഗീത വിരുന്നും

Published

on

എലീജ ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 മുതൽ 23 വരെ പൊൻകുന്നം 20-ാം മൈൽ പാസ്‌റ്റർ ബോബൻ വാതല്ലൂരിൻ്റെ ഭാവനാങ്കണത്തിൽ മുറ്റത്തു കൺവെൻഷ‌നും സംഗീത വിരുന്നും നടക്കും. പാ. സാബു ചാരുവേലി, പാ. രാജേഷ് വെച്ചൂച്ചിറ, പാ. ഷിബു ഓതറ എന്നിവർ പ്രസംഗിക്കും. എലീജ ഗോസ്‌പൽ മെലഡീസ് ഗാനശുശ്രൂഷ നിർവഹിക്കും. പാ. അജി പുത്തൂർ ഗാനങ്ങൾ ആലപിക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഏകദിന അദ്ധ്യാപക, വിദ്യാർത്ഥി സെമിനാർ 26-ന് ചിറ്റൂരിൽ

Published

on

പാലക്കാട്: പാലക്കാട് സോണൽ സൺഡേ സ്കൂളിൻറെയും ഐപിസി ചിറ്റൂർ നോർത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 26 ന് രാവിലെ 9:30 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ ശാലോം റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ ചിറ്റൂരിൽ വച്ച് ഏകദിന അദ്ധ്യാപക – വിദ്യാർത്ഥി സെമിനാർ നടത്തപ്പെടുന്നു ഈ സെമിനാറിൽ ക്രിസ്തുവിന്റെ കൃപയിൽ വളരുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഗത്ഭരായ അദ്ധ്യാപകർ സിനോജ് ജോർജ് , ഡോ . ടിൻറു കെ പീറ്റർ , ഡോ. സ്നേഹ ലെയ തോമസ്, എന്നിവർ ക്ലാസുകൾ നയിക്കും പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ സെമിനാർ ഉദ്ഘാടനം ചെയ്യും പാസ്റ്റർ ടി എം തോമസ് വടക്കഞ്ചേരി മുഖ്യ സന്ദേശം നൽകും സോണൽ ഭാരവാഹികളായ പാസ്റ്റർ ഈ വി ജോർജ്ജ് , പാസ്റ്റർ ബിജോയി തോമസ്, ബ്രദർ കുരുവിള ജോസഫ് എന്നിവർ സെമിനാറിന് നേതൃത്വം കൊടുക്കും
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news17 hours ago

Dr. സന്തോഷ്‌ ഗീവറിനെ ഏഷ്യൻ അറബ് ചേമ്പർ ഓഫ് കോമേഴ്‌സ് ന്റെ ചെയർമാനായി നിയമിച്ചു

നെന്മാറ ഐ പി സി ശാലേം സഭാംഗവും മസ്കറ്റ് ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവ പ്രവർത്തകനുമായ Dr. സന്തോഷ്‌ ഗീവറിനെ ഏഷ്യൻ അറബ് ചേമ്പർ ഓഫ്...

world news17 hours ago

യുപിഎഫ് യുഎഇ പുതിയ ഭാരവാഹികൾ

യുപിഎഫ് യുഎഇ-യുടെ നാൽപത്തി മൂന്നാമത് തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികൾ കർമ്മസ്ഥാനികളായി. പ്രസിഡന്റ്‌ പദവിയിലേക്ക് പാസ്റ്റർ ജോൺ വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാസ്റ്റർ സതീഷ് മാത്യു സ്ഥാനമേറ്റപ്പോൾ...

world news17 hours ago

സന്ദർശക വിസ നിയമം കർശനമാക്കി ദുബൈ

മസ്‌കത്ത്: ദുബൈയിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ, വിസ മാറ്റത്തിനായി ഒമാനിലെത്തിയവർ പ്രതിസന്ധിയിലായി. സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി ഒമാനിലെത്തിയ നിരവധിപേരാണ് തിരിച്ചുപോവാനാവാതെ...

world news18 hours ago

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; ഒരു വൈദികന്‍ ബന്ദികളുടെ തടവില്‍ തുടരുന്നു

അബൂജ: ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെ മോചിപ്പിച്ചു. ഫെബ്രുവരി 12ന് രണ്ട് പേരോടൊപ്പം തട്ടിക്കൊണ്ടുപോയവരില്‍ ഫാ. ലിവിനസ് മൗറീസ് എന്ന വൈദികനെയാണ്...

world news18 hours ago

മ്യാന്മറില്‍ സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു.

മ്യാന്മർ: രാജ്യത്തെ മിലിട്ടറിയും സായുധ പോരാളികളും തമ്മിൽ കടുത്ത ആക്രമണങ്ങൾ തുടരുന്നതിനിടെ, സായുധസംഘത്തിന്റെ വെടിയേറ്റ് മ്യാന്മറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. മണ്ടാലയ് അതിരൂപതയിലെ ഫാ. ഡൊണാൾഡ് മാർട്ടിൻ...

us news2 days ago

The most common and awful way God punishes sin

Let’s face it, there are some scary stories in the Bible about God bringing His hammer down on people who...

Trending

Copyright © 2019 The End Time News