Connect with us

National

മതപരിവർത്തനം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

Published

on

ഛത്തീസ്ഗഡിലെ കുങ്കുരിയിൽ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവർത്തനത്തിന് കേസ്. കോട്ടയം സ്വദേശി സിസ്റ്റർ ബിൻസിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നഴ്സിങ് കോളജ് പ്രിൻസിപ്പലായ ബിൻസി വിദ്യാർഥിനിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കോളേജിലെ അവസാനവർഷ വിദ്യാർഥിനി നൽകിയ പരാതിയിലാണ് സിസ്റ്റർക്കെതിരേ കേസെടുത്തിരിക്കുന്നത്. തന്നെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി അധ്യാപികയായ കന്യാസ്ത്രീയ്ക്കെതിരേ പരാതി നൽകിയത്. തുടർന്ന് സിസ്റ്റർ ബിൻസി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.

എന്നാൽ, ആരോപണം അടിസ്ഥാനരഹിതമെന്ന് കത്തോലിക്കാ സഭ അറിയിച്ചു. പ്രാക്ടിക്കൽ-തിയറി ക്ലാസുകൾക്ക് വിദ്യാർഥിനി കോളേജിൽ എത്തിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപെട്ട സിസ്റ്റർ വിദ്യാർഥിനിയേയും വീട്ടുകാരേയും ബന്ധപ്പെട്ടിരുന്നു. 80 ശതമാനം ഹാജരുണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ എന്നും വീട്ടുകാരെ അറിയിച്ചിരുന്നു. 32 ശതമാനം ഹാജർ മാത്രമായിരുന്നു പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. പെൺകുട്ടിയെ തിയറി പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുവെങ്കിലും ഹാജർ ഇല്ലാതെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് സർട്ടിഫിക്കൻ തരാൻ സാധിക്കില്ലെന്ന് കോളേജ് അറിയിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയതെന്നാണ് കോളേജിൻറെ വിശദീകരണം.
Sources:azchavattomonline.com

http://theendtimeradio.com

A student of Holy Cross Nursing College, Kunkuri, in Chhattisgarh, has accused Principal Sr. Bincy Joseph of pressuring her to convert to Christianity. The student lodged a complaint with the Collector and SSP Jashpur on April 2. The student claims that after refusing, she faced harassment. However, in an interview with Catholic Connect, Sr. Bincy dismissed the allegations as false and baseless. She also categorically denied the allegation made by the student that she was asked to join a Catholic religious congregation and become a nun.

During the interview, Sr. Bincy clarified that the student was a GNM final-year trainee whose regular classes had ended. Since January, the student had stopped attending hospital duties, appearing only for her final theory examination and skipping essential practical assessments. College staff had reported her absence to the principal in December and January, prompting Sr. Bincy to request the student to bring her parents for a discussion, which the student never did.

Sr. Bincy further stated that when the student visited the college two days ago, she was advised to complete her mandatory hospital training. While the student initially agreed, she later refused to take the exam or attend ward duties. The principal emphasised that the college follows the Indian Nursing Council rules, which requires at least 80% attendance in both theory and practicals for the award of a certificate of course completion. The student had only completed 32% of her practical requirements—far below the required minimum. Despite this, she was allowed to appear for the theory examination. However, Sr. Bincy clarified that she could not sign off on the student’s completion records due to her failure to meet the final year obligations.

Addressing the student’s mother’s claims that she was frequently contacted about minor issues, Sr Bincy refuted the allegation, stating that she had only called her twice regarding serious concerns. She mentioned that she had discussed complaints from external sources about the student, as well as her repeated violation of college regulations. As per college rules, commuting students must adhere to strict attendance and conduct guidelines, which were conveyed to the student’s parents.

Sr. Bincy also noted that, despite the formal complaint by the student, no government authorities have contacted the college for an inquiry. However, media personnel had visited the institution yesterday evening, and Sr. Bincy provided clarification regarding the controversy.

When asked whether legal action would be taken against the student, Sr. Bincy stated that no decision had been made yet. She emphasised that the college remains committed to the student’s education and future but expects a retraction of the false allegations, which she said were damaging to both her reputation and the institution.

“Our priority is always the education and well-being of our students,” Sr. Bincy asserted. “We are dedicated to training skilled, compassionate nurses and upholding integrity and fairness. Allegations like these go against the values we stand for. We encourage students and parents to trust our commitment to their academic and professional success.”

As the controversy unfolds, the college administration plans to meet with the Collector to present their side of the story.
 http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

Published

on

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.

റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.

15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.

ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
 http://theendtimeradio.com

Continue Reading

National

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

Published

on

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

Published

on

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.

സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.

ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

+919479623001
Sources:cchintha.in

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie5 hours ago

A ‘Convinced Atheist’ Finds Jesus on the Sea of Galilee

A rising star in Swedish media, Ingrid Carlqvist worked as an investigative reporter and editor at some of the country’s...

Hot News5 hours ago

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറിയായി സി. ബാരോൺ

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ അനുബന്ധ സെക്രട്ടറിയായി സി. മേരി തെരേസ ബാരോണിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പൊന്തിഫിക്കൽ മിഷൻ...

us news6 hours ago

Faith Christian Church to Celebrate 50th Anniversary on October 10

New York – Faith Christian Church, formerly known as Bronx Full Gospel Assembly, will celebrate its Golden Jubilee – 50th...

National6 hours ago

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ്...

us news6 hours ago

ന്യൂജേഴ്സിയിൽ ചരിത്രമെഴുതി നാല് വയസ്സുകാരൻ; ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവായി അദ്വൈത് ജെയിൻ

ന്യൂജേഴ്സി: ലോക റെക്കോർഡുകളിൽ ഇടംപിടിച്ച് നാല് വയസ്സുകാരൻ അദ്വൈത് ജെയിൻ. ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന ഗിന്നസ് ലോക റെക്കോർഡാണ് ന്യൂജേഴ്സിയിലെ സൗത്ത് ബ്രൺസ്വിക്കിൽ നിന്നുള്ള...

National1 day ago

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള...

Trending

Copyright © 2019 The End Time News