us news
‘God Cannot Be Mocked’: Street Preacher Stands Firm After Confrontation With British Police
Mon B, a singer and street preacher in the U.K., is standing firm for her faith after an officer with the British Transport Police attempted to shut her down, telling her sharing the Gospel was “all wrong.”
“God’s plan,” Mon B wrote in an Instagram post, sharing news of her confrontation with law enforcement officials outside King’s Cross, a railway station in London. “God cannot be mocked.”
In a separate post, the street preacher continued, “The GOD I serve is very real and HIS name is JESUS! He cannot be mocked. Don’t stop His servants from doing what He loves. To see souls saved. I pray this is a wake up call to all those who don’t believe and for Christians who have slumbered. CHURCH ARISE!”
During the dust-up, the British officer told Mon B travelers “just want to do their journey” and are “not coming here to listen” to someone preaching the Gospel.
“[But] if I was doing a happy, clappy song, it would be OK?” the evangelist retorted.
The officer replied, “I just think it’s all wrong,” noting, too, that she felt Mon B was just too loud.
Premier Christian News reported local authorities are reviewing the matter.
“We are aware of a video posted on social media showing an interaction involving an officer outside King’s Cross railway station,” said a spokesperson for the British Transport Police. “Officers were on patrol at the station when they came across a group preaching on private land with a loudspeaker, which requires permission from Network Rail. As such, they asked them to leave.”
“We fully appreciate everyone’s right to religious expression, and the incident in full is currently being reviewed by a senior officer,” the representative added.
Mon B, who leads Mad 4 Jesus Ministries, said she was able to pray with a different police officer while she was still at the railway station.
Sources:faithwire
us news
ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്; വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോൺ ഡാനിയേൽ
ഡാളസ്: ലോകസുഖങ്ങൾക്കും ഭൗതികനേട്ടങ്ങൾക്കുമപ്പുറം ക്രിസ്തുവിന്റെ സ്നേഹവും കൃപയും അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് പ്രശസ്ത ഭിഷ്വഗരനും വചന പണ്ഡിതനും പ്രാഭാഷകനുമായ ഡോ. വിനു ജോൺ ഡാനിയേൽ. ആഗസ്ത് 20 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18-ാമത് നാഷണൽ സമ്മേളനത്തിൽ മൂന്നാം ദിനം വൈകീട്ട് നടന്ന സെഷനിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ധനവും സമ്പത്തും ലോകവിജയങ്ങളും മാത്രമാണ് ജീവിതത്തിന്റെ പൂർണ്ണതയെന്ന് കരുതുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് സമ്മേളനത്തിൽ ഉയർന്നു കേട്ടത്. “നമുക്ക് ധനമുണ്ടാകാം, സമ്പത്തുണ്ടാകാം, എന്നാൽ രാത്രിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ നമ്മുടെ ഹൃദയത്തോട് നാം ചോദിക്കേണ്ടത് ജീവിതത്തിന്റെ യഥാർത്ഥ അർത്ഥമെന്താണെന്നാണ്,” ഡോ. വിനു ജോൺ ഡാനിയേൽ ഓർമ്മിപ്പിച്ചു. ലോകം നമ്മെ പലപ്പോഴും വഞ്ചിച്ചേക്കാം, എന്നാൽ പ്രതിസന്ധിഘടങ്ങളിൽ നമ്മെ പിടിച്ചുനിർത്തുന്നത് ക്രിസ്തുവിന്റെ കൃപയും സ്നേഹവുമാണ്. ക്രിസ്തീയ വിശ്വാസം വെറുമൊരു അറിവോ മതപരമായ തിരിച്ചറിയലോ അല്ല, മറിച്ച് യേശുവുമായി പുലർത്തുന്ന ജീവനുള്ള ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രസംഗത്തിൽ കോവിഡ് മഹാമാരി നൽകിയ പാഠങ്ങളെക്കുറിച്ചും സഭയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഗൗരവമായ ആത്മപരിശോധനയുണ്ടായി. മനുഷ്യന്റെ കഴിവുകൾക്ക് പരിധികളുണ്ടെന്ന് തിരിച്ചറിഞ്ഞ് അന്നത്തെ പ്രതിസന്ധിഘട്ടത്തിൽ ദൈവത്തെ തേടിയ മനുഷ്യർ, ഇന്ന് സൗകര്യങ്ങൾ മടങ്ങി വന്നപ്പോൾ വീണ്ടും ആത്മീയമായ ഉറക്കത്തിലേക്കും മന്ദതയിലേക്കും വഴുതിവീഴുന്നുണ്ടോ എന്ന് ഡോ വിനു സംശയം പ്രകടിപ്പിച്ചു . പ്രതിസന്ധി വരുമ്പോൾ മാത്രം ദൈവത്തെ അന്വേഷിക്കുന്നവരാകാതെ, എല്ലാക്കാലത്തും ദൈവത്തോടുള്ള സ്ഥിരമായ ബന്ധം പുലർത്തുന്നവരായി വിശ്വാസികൾ മാറേണ്ടതുണ്ട്.
കർത്താവ് അയക്കുമ്പോൾ “ഞാൻ പോകാം” എന്ന് പൂർണ്ണമനസ്സോടെ ഏറ്റുപറയാൻ വിശ്വാസികൾക്ക് കഴിയണം. സുവിശേഷം സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല, മറിച്ച് പങ്കുവെക്കാനുള്ളതാണ്.നാം ക്രിസ്തുവിന്റെ പ്രതിനിധികളാണെന്ന ബോധ്യത്തോടെ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവനെ ലോകത്തിന് കാണിച്ചുകൊടുക്കണം.വിഭാഗീയതകൾക്കും പേരുകൾക്കും അപ്പുറം ക്രിസ്തുവിൽ സഭ ഒന്നാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട്, ക്രിസ്തുവുമായുള്ള ജീവിക്കുന്ന ബന്ധത്തിൽ വളരാൻ ഡോ വിനു ആഹ്വാനം ചെയ്തു.
നാഷണൽ കോൺഫ്രൻസിന്റെ മൂന്നാം ദിവസമായ ഇന്ന് (ശനി) രാവിലെ പ്രാതലോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് പാട്ടുസെഷനും ആരാധനയും റെവ. ആശിഷ് തോമസ് നയിക്കുന്ന ബൈബിൾ പഠനവും നടന്നു. കോഫി ബ്രേക്കിനു ശേഷം റെവ. ഡോ. മോത്തി വർക്കി നയിച്ച പ്രധാന പ്രസംഗവും ഗ്രൂപ്പ് ചർച്ചകളും മധ്യസ്ഥ പ്രാർത്ഥനയും നടന്നു.
ഉച്ചയ്ക്കുശേഷം നടന്ന പാട്ടുസെഷനെ തുടർന്ന് ഡോ. സിനി അബ്രഹാം നയിച്ച “Aging Well: Navigating Health and Social Challenges” എന്ന വിഷയത്തിലുള്ള സെമിനാർ ഏറെ ശ്രദ്ധേയമായി. ബിസിനസ്സ് സെഷനും അത്താഴത്തിനും ശേഷം, വൈകുന്നേരം സെഹിയോൻ മാർത്തോമാ ചർച്ച വികാരി റവ റോബിൻ അച്ചന്റെ നെത്ര്വത്വത്തിൽ നടന്ന പാട്ടുസെഷനും ഡോ. വിനോ ജോൺ ഡാനിയേൽ നയിച്ച റിവൈവൽ മീറ്റിംഗും സഭയ്ക്ക് വലിയൊരു ആത്മീയ അനുഭൂതിയായി മാറി.
Sources:globalindiannews
us news
ഹൂസ്റ്റണില്‍ എച്ച്.പി.എഫ് ഹിന്ദി കണ്‍വന്‍ഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളില്‍
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ (എച്ച്.പി.എഫ്) നേതൃത്വത്തില്‍ ഹിന്ദി കണ്‍വന്‍ഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളില്‍ നടക്കും. വൈകിട്ട് 6.30ന് ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണിലാണ് സമ്മേളനങ്ങള്‍.
ഗായകനും ഗാനരചയിതാവും പ്രഭാഷകനുമായ റവ. അമിത് കാംബ്ലെ മുഖ്യാതിഥിയായി പങ്കെടുക്കും. സംഗീത ശുശ്രൂഷയ്‌ക്കൊപ്പം ദൈവവചന സന്ദേശങ്ങളും രണ്ടു ദിവസത്തെ സമ്മേളനങ്ങളില്‍ ഉണ്ടായിരിക്കും. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഹിന്ദി ഭാഷാ വിശ്വാസികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ്. കണ്‍വന്‍ഷനുകള്‍, ഏകദിന സെമിനാറുകള്‍, പാസ്റ്റേഴ്‌സ് ആന്‍ഡ് ലീഡേഴ്‌സ് കോണ്‍ഫറന്‍സുകള്‍, യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കുമായി പ്രത്യേക സമ്മേളനങ്ങള്‍ തുടങ്ങി വിവിധ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് എച്ച്.പി.എഫ് നേതൃത്വം നല്‍കിവരുന്നു.
പാസ്റ്റര്‍ ബൈജു തോമസ് (പ്രസിഡന്റ്), അജി ഇടുക്കള (സെക്രട്ടറി), പാസ്റ്റര്‍ ജോണ്‍ സൈമണ്‍ (വൈസ് പ്രസിഡന്റ്), ജോണ്‍ മാത്യു പുനലൂര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
വേദി: Christian Assembly of Houston, 1120 South Post Oak Road, Houston, Texas 77035.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹിന്ദി കോഓര്‍ഡിനേറ്റര്‍ ഡാനിയേല്‍ ഏബ്രഹാമുമായി ബന്ധപ്പെടാം: 348-481-8043.
http://theendtimeradio.com
us news
മിഷൻസ് ഇന്ത്യാ ഇൻറർ നാഷണൽ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28,29,30 തീയതികളിൽ
ഹൂസ്റ്റൺ: മിഷൻസ് ഇന്ത്യാ ഇൻറർ നാഷണൽ ഫെലോഷിപ്പിന്റെ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള സുവിശേഷ പ്രവർത്തകരുടെ സംയുക്ത റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളിൽ ടെക്സസിലെ പാലസ്തൈനിലുള്ള ലേക്ക് വ്യൂ കോൺഫറൻസ് സെൻ്ററിൽ വെച്ച് (Lakeview Methodist conference center, 400 private Rd 6036, Palestine, TX 75801)നടത്തപ്പെടും.
സമ്മേളനത്തിന്റെ വിവിധ യോഗങ്ങളിൽ മിഷ്യൻസ് ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനുമായ ബ്രദർ. ജോർജ്ജ് ചെറിയാൻ, സൂസൻ ജോർജ്ജ് ചെറിയാൻ, യൂത്ത് ഫോർ മിഷ്യൻസ് ഡയറക്ടർ ബ്രദർ. ചെറി ജോർജ്ജ് ചെറിയാൻ എന്നിവർ വചന സന്ദേശം നൽകും.
അനുഗ്രഹീതമായ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക് ബന്ധപ്പെടുക.
P.V.John 214 642 9108, John Kuruvilla.281 615 7603, P.I.Varughese. 832 439 5559.
Sources:globalindiannews
-
us news11 months agoSan Diego pastor fatally shot in his home; congregation left in disbelief
-
Movie12 months ago‘Light of the World’: Animated Movie About Jesus Hits Theaters Sept. 5
-
us news12 months agoErika Kirk vows to carry on Charlie’s mission: ‘The movement my husband built will not die’
-
Movie11 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
us news12 months agoChristian Comedian John Crist Gets Engaged in Nashville: ‘God’s Redemptive Plan’
-
us news12 months ago‘He Sat on Jesus’s Lap’: The Time God Miraculously Raised Courtney Smallbone’s Son from the Dead
-
world news11 months ago6 Christians Killed in Latest Fulani Militia Attack in Nigeria
-
Travel12 months agoപാസ്പോർട്ടോ മറ്റ് തിരിച്ചറിയൽ രേഖകളോ കാണിക്കാതെ വിമാനയാത്ര സാധ്യമാക്കുന്ന സ്മാർട്ട് കൊറിഡോർ സംവിധാനം ദുബൈയിൽ വിപുലമാക്കുന്നു

