us news
പുതിയ വിസ നിയമം നടപ്പിലാക്കാൻ യുഎസ്; 15,000 ഡോളർ വരെ ബോണ്ട്; അറിയേണ്ടതെല്ലാം
വാഷിങ്ടൺ: യുഎസിലേക്ക് എത്തുന്ന സന്ദർശകരിൽനിന്ന് 15,000 ഡോളർ വരെ ബോണ്ട് ഈടാക്കാൻ ഡൊണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വിസ അനുവദിക്കുന്നതിന് മുൻപ് സന്ദർശകർ പണം കെട്ടിവെക്കണമെന്ന വ്യവസ്ഥയുമായി ‘വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം’ എന്ന പേരിലാണ് പുതിയ നിയമം നടപ്പിലാക്കുക. ഇത് ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വരും. സന്ദർശകർ കൃത്യ സമയത്ത് മടങ്ങുന്നു എന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. വിസ കാലാവധിക്ക് ശേഷവും യുഎസിൽ തുടരുന്നവർ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള ബി 1, ബി 2 വിസകൾക്കാണ് പുതിയ നിയമം ബാധകമാകുക.
ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നടപ്പാക്കുന്ന കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമാണ് വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം. അമേരിക്കയിൽ വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമത്തിന് പിന്നിൽ. ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ട്രംപ് ഭരണകൂടം പുതിയ നിയമം നടപ്പിലാക്കുക. വിസ അപേക്ഷകർക്ക് 5,000 ഡോളർ മുതൽ 15,000 ഡോളർ വരെ ബോണ്ടായി നൽകേണ്ടി വരും. വിസയുടെ നിബന്ധനകൾ പാലിക്കുകയാണെങ്കിൽ തുക തിരികെ ലഭിക്കും. എന്നാൽ അനുവദനീയമായ കാലയളവിൽ കൂടുതൽ യുഎസിൽ താമസിച്ചാൽ തുക നഷ്ടമാകും.
വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നതായി ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് അറിയിച്ചു. ബിസിനസ് അല്ലെങ്കിൽ വിനോദ ആവശ്യങ്ങൾക്കായി താൽക്കാലിക സന്ദർശക (ബി 1/ബി 2) വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികൾക്കും ഉയർന്ന വിസ ഓവർസ്റ്റേ നിരക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും പൈലറ്റ് പ്രോഗ്രാം ബാധകമായേക്കാം. അത്തരം സാഹചര്യങ്ങളിൽ കോൺസുലാർ ഉദ്യോഗസ്ഥർക്ക് 15,000 ഡോളർ വരെ ബോണ്ട് ഈടാക്കാൻ സാധിക്കുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് വ്യക്തമാക്കി.
വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നതിന് 15 ദിവസം മുൻപ് ഏതൊക്കെ രാജ്യങ്ങളെയാണ് ഈ നിയമം ബാധിക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടും. വിസ ഇളവ് ലഭ്യമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ ഈ നിയമത്തിന് കീഴിൽ വരും. അപേക്ഷകരുടെ സാഹചര്യങ്ങൾ അനുസരിച്ച് ഇളവുകൾ നൽകാനും സാധ്യതയുണ്ട്. യുഎസ് കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്നതിനും യുഎസ് ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിൻ്റെ പ്രതിബദ്ധത ഈ പൈലറ്റ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നുവെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് വക്താവ് അറിയിച്ചു. പദ്ധതി എത്രത്തോളം ആളുകളെ ബാധിക്കുമെന്ന് കണക്കാക്കാൻ കഴിയില്ലെന്നും കാലക്രമേണ മാനദണ്ഡങ്ങളിലും രാജ്യങ്ങളുടെ പട്ടികയിലും മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ വിസ നിയമങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നിയമം കൂടി പ്രാബല്യത്തിൽ വരുന്നത്. ഇത് ലോകമെമ്പാടുമുള്ള യാത്രക്കാരെയും ബിസിനസ്സുകാരെയും ഒരുപോലെ ബാധിക്കും. വിസ പുതുക്കുന്നതിന് ഇളവുകൾ ഒഴിവാക്കിയതും കൂടുതൽ അഭിമുഖങ്ങൾ നിർബന്ധമാക്കിയതും അടുത്തിടെയാണ്. കൂടാതെ, 2026 മുതൽ ‘വിസ ഇൻ്റഗ്രിറ്റി ഫീസ്’ എന്ന പേരിൽ കുടിയേറ്റേതര വിസകൾക്ക് 250 ഡോളർ സെക്യൂരിറ്റി ഡെപ്പോസിറ്റ് നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നടപ്പിലാക്കുന്ന വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാമിനെ തുടർന്ന് സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. അമേരിക്കയുടെ സാമ്പത്തിക മേഖലയിലും ഇത് പ്രതിഫലിച്ചേക്കും.
ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് 2020 നവംബറിൽ സമാനമായ പൈലറ്റ് പ്രോഗ്രാം അവതരിപ്പിച്ചെങ്കിലും കൊവിഡ് മഹാമാരി അടക്കം കാരണം ഇത് പൂർണമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
Sources:azchavattomonline.com
The U.S. Department of State (DOS) has announced a new rule that would require some business and tourist visa applicants to pay a refundable bond of up to $15,000.
In a notice published in the Federal Register on Tuesday, the government outlined plans for a 12-month “visa bond” pilot program, set to take effect August 20, 2025. The policy targets travelers from countries with historically high visa overstay rates and limited screening and vetting systems. The bond is meant to serve as financial insurance that visitors will maintain their legal status and depart the United States on time.
The new policy revives a 2020 proposal from Trump’s first term that was never implemented due to the COVID-19 pandemic. That plan would have required bonds for travelers from two dozen countries with high overstay rates, mostly in Africa. The pilot is part of a broader push to tighten immigration rules, including travel bans affecting 19 countries, expanded social media screening for student visa applicants, and a new $250 “visa integrity fee” for most nonimmigrant visa applicants.
What Is the Visa Bond Program?
Under the program, certain B-1/B-2 visa applicants will be required to post a bond, ranging from $5,000 to $15,000, as a condition of entry. The bonds will be refunded if travelers depart the U.S. on time and comply with all visa terms.
The default bond amount is $10,000, with lower or higher amounts set at the discretion of U.S. consular officers based on the applicant’s risk profile and financial situation. Bonds will be posted via the U.S. Treasury’s pay.gov portal and automatically canceled upon confirmed departure.
The State Department says the bond requirement is meant to reduce visa overstays and encourage stronger screening from foreign governments. In 2023, more than 500,000 people overstayed their visas, according to the Department of Homeland Security.
http://theendtimeradio.com
us news
ഡാളസിൽ ഐപിസി ഐക്യവേദി ‘ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി’ നു തുടക്കമായി
ഡാളസ്: ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലെക്സ‌് മേഖലയിലുള്ള ഇന്ത്യൻ പെന്തെക്കോസ്ത‌് (ഐപിസി) സഭകൾക്കിടയിൽ കൂടുതൽ ഐക്യവും സഹകരണവും വളർത്തുന്നതിനായി ‘ഗ്രേറ്റർ ഡാളസ് ഐ.പി.സി. ഫെലോഷിപ്പ്’ (Greater Dallas IPC Fellowship) എന്ന സംയുക്ത വേദിക്ക് രൂപം നൽകി. നവംബർ 15-ന് ഫിലദൽഫ്യ പെന്തക്കോസ്‌തൽ ചർച്ചിൽ ചേർന്ന ഡാളസിലെ വിവിധ ഐ.പി.സി. സഭകളിൽ നിന്നും ഉളളവർ പങ്കെടുത്ത പ്രാഥമിക ആലോചനാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ ഡാളസ് മേഖലയിൽ പന്ത്രണ്ടിലധികം ഐപിസി. സഭാ കൂടിവരവുകൾ പ്രവർത്തിക്കുന്നുണ്ട്.
അമേരിക്കയിലെ മറ്റ് പ്രധാന നഗരങ്ങളിൽ പ്രാദേശിക സഭകൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര പിന്തുണയും സംയുക്ത സുവിശേഷ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കു ന്നതിനായി ഐ.പി.സി. വേദികൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഈ മാതൃക പിന്തുടർന്ന് ഡാളസിലും സമാനമായ ഒരു ഏകീകൃത വേദി രൂപീകരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ആലോചനാ യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.
പുതിയ വേദിയുടെ കാഴ്‌ചപ്പാട് (Vision), ഘടന, പ്രവർത്തന രീതികൾ, പ്രാദേശിക സഭകൾക്ക് ഇതിലൂടെ ലഭിക്കാവുന്ന നേട്ടങ്ങൾ എന്നിവ യെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു.
ഐക്യവേദിയുടെ ഔദ്യോഗിക രൂപീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പാസ്റ്റർ പി.സി. ജേക്കബ്, ബാബു കൊടുന്തറ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഡാളസിലെ എല്ലാ ഐ.പി.സി. സഭകളിലെയും വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ സംയുക്ത പ്രാർത്ഥനാ കൂടിവരവ് 2027 ഫെബ്രുവരി 13-ന് ഫിലദൽഫ്യ ചർച്ച് ആരാധനാലയത്തിൽ നടക്കും.
Sources: sdwaninews
us news
എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റിന്റെ ആത്മീയ സംഗമം
ടെക്‌സാസ്: എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റ് ആഭിമുഖ്യത്തിൽ പ്രത്യേക മീറ്റിംഗ് നവംബർ 27, 28 തീയതികളിൽ നടക്കും.
ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ (Kea Auditorium, 580 Castleglen Dr, Garland, TX 75043) വൈകുന്നേരം 7 മുതൽ രാത്രി 9:00 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ ബിജു സി.എക്‌സ് മുഖ്യാതിഥിയായി ദൈവവചനം പ്രസംഗിക്കും. ആത്മീയ ഉണർവിനും വിടുതലിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും യോഗത്തിൽ ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: 469-613-7084
ഇമെയിൽ:elohimgospelofchrist@gmail.com
Sources: sdwaninews
us news
ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു
അരിസോണ : യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അരിസോണ ആസ്ഥാനമായുള്ള ‘ORL ലാബ്‌സ്’ ആണ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചത്.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നടത്തിയ പരിശോധനയിൽ പ്രൊജസ്ട്രോൺ (Progesterone), എസ്ട്രാഡിയോൾ (Estradiol), ഡി.എച്ച്.ഇ.എ (DHEA) എന്നീ ഹോർമോണുകളാണ് ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയത്.
ഓർഗാനിക് ഓറൽ കെയറിന്റെ (ORL Organic Oral Care) ഫ്രഷ് മിന്റ്, സിന്നമിന്റ്, ബബിൾഗം കിഡ്സ് എന്നീ ഫ്ലേവറുകളിലുള്ള ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളുമാണ് തിരിച്ചുവിളിച്ചത്.
2026 സെപ്റ്റംബർ മുതൽ 2028 ഓഗസ്റ്റ് വരെ എക്സ്പയറി ഡേറ്റ് ഉള്ള ഉൽപ്പന്നങ്ങളെയാണ് ഇത് ബാധിക്കുന്നത്.
താൽക്കാലികമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ‘ക്ലാസ് II’ (Class II) വിഭാഗത്തിലാണ് എഫ്.ഡി.എ ഈ നടപടിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോർമോൺ എങ്ങനെയാണ് ഉൽപ്പന്നങ്ങളിൽ കലർന്നതെന്ന് വ്യക്തമല്ല.
Sources:expressherald
More than 51,000 units of kids’ and adult toothpaste and mouthwash are being recalled nationwide due to hormone contamination.
ORL Labs LLC issued a voluntary recall of 51,762 units of six of its ORL Organic Oral Care products after being notified by the U.S. Food and Drug Administration (FDA) that testing detected progesterone, estradiol or dehydroepiandrosterone (DHEA) in samples, according to an FDA enforcement report. The agency did not specify how the cross-contamination occurred.
Progesterone and estradiol are primary female sex hormones, and DHEA is a hormone produced in the adrenal gland that the body uses to make other hormones, including testosterone and estrogen, per the Mayo Clinic.
The recall began on Oct. 12 and was later classified as Class II on Nov. 6.
A Class II recall is “a situation in which use of or exposure to a violative product may cause temporary or medically reversible adverse health consequences or where the probability of serious adverse health consequences is remote,” according to the FDA’s website.
The affected products are 4-oz. tubes of ORL Organic Oral Care natural toothpaste in Fresh Mint (UPC # 850006245499), Cinnamint (UPC# 850006245512) and Bubblegum Kids (UPC# 850006245505) flavors, as well as 16.9-oz. bottles of ORL mouthwash in Fresh mint (UPC# 850006245451), Cinnamint Kids (UPC# 850006245468) and Bubblegum Kids (UPC# 850006245475).
The FDA said affected products carry expiration dates between September 2026 and August 2028. The specific lot numbers of the affected products are listed in the agency’s enforcement report.
PEOPLE has reached out to ORL Labs LLC for comment on the recall.
http://theendtimeradio.com
-
us news3 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel11 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
Movie3 months agoKeith Getty says Christians must ‘sing the Bible’ in the age of AI ahead of Sing! Conference

