Connect with us

National

വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ഹെൽത്ത്കെയർ കോഴ്‌സുകൾക്ക് യുജിസി വിലക്കേർപ്പെടുത്തി

Published

on

ഹെൽത്ത്കെയർ, അനുബന്ധ മേഖലകളിലെ കോഴ്‌സുകൾക്ക് വിലക്കേർപ്പെടുത്തി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യുജിസി). 2025 ജൂലൈ-ഓഗസ്റ്റ് അധ്യയന വർഷം മുതൽ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ഒഡിഎൽ) അല്ലെങ്കിൽ ഓൺലൈൻ മോഡുകൾ വഴി ഈ കോഴ്‌സുകൾ നടത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (എച്ച്ഇഐ) യുജിസി വിലക്കേർപ്പെടുത്തി. നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (എൻസിഎഎച്ച്പി) ആക്ട്, 2021 പ്രകാരമുള്ള കോഴ്‌സുകൾക്കാണ് വിലക്ക് ബാധകമാവുക.

ജൂലൈ 23-ന് ചേർന്ന യുജിസിയുടെ 592-ാമത് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഏപ്രിൽ 22-ന് നടന്ന 24-ാമത് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലെ ശുപാർശകളെ തുടർന്നാണ് ഈ നടപടി. സൈക്കോളജി, മൈക്രോബയോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻ സയൻസ്, ബയോടെക്നോളജി, ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് തുടങ്ങിയ സ്പെഷ്യലൈസേഷനുകൾക്ക് ഈ വിലക്ക് ബാധകമാണ്.

2025-26 അധ്യയന വർഷം മുതൽ ഇത്തരം കോഴ്‌സുകൾ ഓൺലൈൻ അല്ലെങ്കിൽ ഒഡിഎൽ മോഡിൽ നടത്താൻ ഒരു കോളേജിനും സർവ്വകലാശാലയ്ക്കും അനുമതി നൽകില്ലെന്ന് യുജിസി വ്യക്തമാക്കി. ഈ കോഴ്‌സുകൾ നടത്താൻ നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ അംഗീകാരം യുജിസി റദ്ദാക്കും. ഒന്നിലധികം സ്പെഷ്യലൈസേഷനുകളുള്ള ബാച്ചിലർ ഓഫ് ആർട്‌സ് പോലുള്ള കോഴ്സുകളിൽ, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട സ്പെഷ്യലൈസേഷൻ മാത്രമാണ് പിൻവലിക്കുക. ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ഇക്കണോമിക്സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡ്യൂട്ടീസ്, സംസ്കൃതം, സൈക്കോളജി, ജ്യോഗ്രഫി, സോഷ്യോളജി, വുമൺ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ഒന്നിലധികം സ്പെഷ്യലൈസേഷൻ ഉണ്ടെങ്കിൽ, അതിൽ സൈക്കോളജിക്ക് മാത്രമായിരിക്കും വിലക്ക് ബാധകമാവുക.

കൂടാതെ, ജൂലൈ-ഓഗസ്റ്റ് 2025 സെഷൻ മുതൽ ഈ കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കരുതെന്നും യുജിസി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും ഈ തീരുമാനങ്ങൾ കർശനമായി പാലിക്കണമെന്നും യുജിസി നിർദ്ദേശിച്ചു.

നേരത്തെ, അംഗീകാരമില്ലാത്ത വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് യുജിസി വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരത്തിലുള്ള സഹകരണങ്ങളിലൂടെ ലഭിക്കുന്ന ബിരുദങ്ങളും ഡിപ്ലോമകളും ഇന്ത്യയിൽ അസാധുവായി കണക്കാക്കുമെന്നും യുജിസി ആവർത്തിച്ചു വ്യക്തമാക്കി. 2022-ലെയും 2023-ലെയും ചട്ടങ്ങൾ അനുസരിച്ച് എല്ലാ വിദേശ സഹകരണങ്ങൾക്കും വ്യക്തമായ അംഗീകാരം നേടിയിരിക്കണം. ഡിസംബർ 12, 2023-ന് നൽകിയ മുന്നറിയിപ്പിന്റെ തുടർച്ചയാണ് ഈ പുതിയ നിർദ്ദേശം.
Sources:azchavattomonline.com

http://theendtimeradio.com

The University Grants Commission (UGC) has directed all higher education institutions (HEIs) to stop offering programmes in healthcare and allied disciplines through Open and Distance Learning (ODL) or online mode from the July-August 2025 academic session. The order follows the recommendations of the 24th Distance Education Bureau Working Group meeting that was held on April 22 this year and was approved at the UGC’s 592nd meeting on July 23.

The ban applies to courses under the National Commission for Allied and Healthcare Professions (NCAHP) Act, 2021. These include Psychology, Microbiology, Food and Nutrition Science, Biotechnology, Clinical Nutrition and Dietetics.

According to the circular, institutions that already have the recognition to run these programmes will see it withdrawn by UGC. Colleges and universities have also been instructed not to admit students to such programmes from the 2025-26 academic session onwards.

In cases where a programme offers multiple specialisations, such as a bachelor’s degree in arts with majors in English, Hindi, History, Political Science, Philosophy, Sociology or Psychology, only the healthcare-related specialisation will be discontinued. Other non-healthcare subjects under the same degree will remain unaffected.

The decision comes amid concerns over quality standards in professional training. Former Professor and head of the Psychology Department of the University of Mumbai, Satishchandra, said, “The demand for psychology has gone up in recent years, leading to many private and public institutions offering it. But in several parts of the country, they have failed to maintain the quality of education. This decision will help check such practices.”

Supporting the move, Vivek Belhekar, head of the Psychology Department at the MU, said, “This is a welcome step that will benefit society at large. Clinical psychology requires rigorous practical training. As per the guidelines of the Rehabilitation Council of India, we need a 2:1 student-teacher ratio. Such training is not possible in the distance learning mode.”

However, he also pointed to the challenge of limited seats available across the country. “Considering the rising demand for clinical psychology, the UGC or the apex body must come up with a solution that allows public universities to expand opportunities, possibly through a structured online model,” he added.
http://theendtimeradio.com

National

ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ

Published

on

ബെംഗളൂരു: ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്‌ക്വാർട്ടേഴ്‌സ് ഹാളിൽ നടക്കും. സ്‌റ്റേറ്റ് പ്രസിഡൻ്റ് പാസ്‌റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

പാസ്‌റ്റർമാരായ ഡോ. ലാജി പോൾ (പ്രസിഡൻ്റ്,ഐപിസി എൻ. ആർ), സജി മാത്യൂ. ( മശി മണ്ടേലി ഇന്ത്യാ), സാം ജോർജ്, വിൽസൺ ജോസഫ്, കെ.വി. ജോസ്, വർഗീസ് മാത്യൂ, പി. പി. ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.

“ശുശ്രൂഷയിലെ മികവ് Excellence in Ministry “ എന്നതാണ് ചിന്താവിഷയം.

കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുക്കും.

ഐപിസി കർണാടക സ്‌റ്റേറ്റ് വൈസ്‌ പ്രസിഡൻ്റ് പാസ്‌റ്റർ കെ.വി.ജോസ്, സെക്രട്ടറി പാസ്‌റ്റർ വർഗീസ് മാത്യൂ, ജോയിൻ്റ് സെക്രട്ടറിമാരായ പാസ്‌റ്റർ പി.പി.ജോസഫ്, ബ്രദർ പി.പോൾസൺ, ട്രഷറർ ബ്രദർ ഷാജി പാറേൽ, മാനേജർമാരായ പാസ്‌റ്റർ ജോർജ് ഏബ്രഹാം, ബ്രദർ ജോയ് പാച്ചച്ചൻ എന്നിവർ നേതൃത്വം നൽകും.
Sources:maruppacha

http://theendtimeradio.com

Continue Reading

National

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ 18ന്

Published

on

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട് ടൗൺ ഹാളിലാണ് സംഗീത-ആത്മീയ സംഗമം നടക്കുക.

പ്രശസ്ത ഗായകരായ വിജയ് ബെനഡിക്ട്, ഡലീമ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. പ്രശസ്ത അന്താരാഷ്ട്ര പ്രഭാഷകനായ ഡോ. ബാബു പി. തോമസ് ചടങ്ങിൽ മുഖ്യസന്ദേശം നൽകും.

സംഗീതത്തിലൂടെയും ആത്മീയ കൂട്ടായ്മയിലൂടെയും അനുഗ്രഹകരമായ അനുഭവം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഏവരെയും ഗോസ്പൽ മ്യൂസിക് ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി വേർഡ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബിജു ജോർജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +91 98479 00453
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

Published

on

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.

റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.

15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.

ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports18 hours ago

Dallas Cowboys QB Dak Prescott Says God’s at Center of Team Culture: ‘That’s Who I Am’

On the heels of a win against the Houston Texans, Dallas Cowboys quarterback Dak Prescott said faith is at the...

National18 hours ago

ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ

ബെംഗളൂരു: ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്‌ക്വാർട്ടേഴ്‌സ് ഹാളിൽ നടക്കും. സ്‌റ്റേറ്റ് പ്രസിഡൻ്റ് പാസ്‌റ്റർ ഡോ....

us news18 hours ago

ന്യൂ കവനന്റ്റ് പെന്തെക്കൊസ്‌തൽ ചർച്ച് കൺവെൻഷൻ സമാപിച്ചു.

മെൽബൺ: വിശ്വാസികൾ ക്രിസ്‌തുവിനെപ്പോലെ ആകണമെന്ന ആഹ്വാനത്തോടെ ദി പെന്തെക്കൊസ്‌ത്‌ മിഷൻ ഓസ്ട്രേലിയ സഭയുടെ ന്യൂ കവനന്റ്റ് പെന്തെക്കൊസ്‌തൽ ചർച്ച് കൺവെൻഷൻ സമാപിച്ചു. മനുഷ്യരക്ഷയ്ക്കായി പൂർണ യാഗമായിത്തീർന്ന ക്രിസ്‌തുവിൻ്റെ...

National18 hours ago

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ 18ന്

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട്...

us news19 hours ago

ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പ്രമുഖ ഡിജിറ്റൽ ബൈബിള്‍ പ്ലാറ്റ്‌ഫോമായ ‘യുവേർഷൻ’പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം...

us news2 days ago

ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടത്തപ്പെടും. വിശാലമായ ആരാധനാ ഹാൾ,...

Trending

Copyright © 2019 The End Time News