Connect with us

National

Karnataka panel drops 57 Christian sub-castes from socio-educational survey

Published

on

Karnataka State Backward Classes Commission has removed 57 Christian sub-castes from the socio-educational survey beginning Monday, following objections from ministers, protests by SC/ST and OBC groups, and a suggestion by governor Thaawar Chand Gehlot The decision means the survey questionnaire will not list sub-castes. Enumerators using a mobile app between Sept 22 and Oct 7 will record such responses under “others”. Officials said respondents may still disclose their original caste before conversion, but those entries will also be filed under “others”.CM Siddaramaiah asked the commission to exclude the names after the governor warned the list could deepen divides.

Opposition BJP had objected, alleging the exercise could dilute the anti-conversion law and extend reservations to converted Christians. “The new nomenclature will normalise conversion and encourage the gullible to convert without fear of losing caste identity,” Karnataka BJP Minorities Morcha president Anil Thomas said Saturday. Samajika Nyaya Jagriti Vedike president S Harish accused Congress govt of plotting “to integrate Christians into Hindu OBC communities” and of “labelling Hindu communities as Christians”.

Backward classes welfare minister Shiavaraj Tangadagi countered that govt had not assigned labels: “During Kantharaju Commission survey, participants voluntarily identified themselves as such. The confusion was sorted out.” Siddaramaiah sought to cool tensions: “This survey is to capture social and educational backwardness of people and to find out their religion. If someone is a practising Christian, the person will be listed as Christian and not in terms of caste.” Congress is confident Karnataka’s survey will follow Telangana’s model, with no rollback on the broader policy.
Sources:christiansworldnews

http://theendtimeradio.com

National

ന്യൂ ഇന്ത്യാ ദൈവ സഭ 45 മത് നോർത്ത് ഇന്ത്യാ റീജിയൻ കൺവൻഷൻ നവംബർ 04 മുതൽ 08 വരെ ഗ്വാളിയറിൽ

Published

on

ഗ്വാളിയർ: ന്യൂ ഇന്ത്യ ദൈവസഭ നോർത്ത് ഇന്ത്യ 45-ാം റീജിയൺ കൺവൻഷൻ നവംബർ 04 മുതൽ 08വരെ ഗ്വാളിയറിലുള്ള ബെഥെസ്‌ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എൻജിനീയറിങ് കോളേജിലെ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നടക്കും.

മഹാസമ്മേളനം ജനറൽ പ്രസി‌ഡണ്ട് പാസ്റ്റർ ഡോ. ആർ. എബ്രഹാം 04 നു വൈകിട്ട് ആറു മണിക്ക് ഉദ്ഘാടനം ചെയ്യും.ജനറൽ വൈസ് പ്രസിഡൻ്റെ പാസ്റ്റർ റ്റി.റ്റി എബ്രഹം അദ്ധ്യക്ഷത വഹിക്കും ജനറൽ പ്രസിഡൻ്റ് പാസ്റ്റർഡോ. ആർ ഏബ്രഹാം ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, സിസ്റ്റർ ജോയ്സ് ഏബ്രഹാം, റവ.രഞ്ജിത് ഏബ്രഹാം, റവ.ഡോ. മാർലോ ഫിലിപ്പ്, റവ.ഡാമ്യൻ, പാസ്റ്റർ സാം വർഗീസ് തുടങ്ങിയവർ മുഖ്യസന്ദേശം നൽകും. വിവിധ സമ്മേളനങ്ങളിൽ ന്യൂ ഇന്ത്യാ ദൈ വസഭയുടെ സീനിയർ ശുശ്രൂഷകന്മാർ അദ്ധ്യക്ഷത വഹിക്കുകയും വിവിത സെക്ക് ഷനുകളിൽ പ്രസംഗിക്കുകയും ചെയ്യും. ബൈബിൾ ക്ലാസ്സ് പാസ്‌സ്റ്റേഴ്‌സ് സമ്മേളനം സോദരി സമ്മേളന, സൺഡേ സ്‌കൂൾ യുവജന സമ്മേളനവും, മിഷൻ സമ്മേളനവും പൊതു സമ്മേളനവുംസംയുക്ത ആരാധനയും നടക്കും.

പാസ്റ്റർ രഞ്ജിത്ത് എബ്രഹാം സിസ്റ്റർ ഷെറിൽ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്യാപിറ്റൽ ക്രിസ്‌ത്യൻ സെൻട്രൽ ചർച്ച് ഗായകർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യുവജന സമ്മേ ഇനത്തിൽ പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം സന്ദേശം നൽകും. സഹോദരിമാരുടെ സമ്മേള നത്തിൽ സിസ്റ്റർ ജോയിസ് എബ്രഹാം മുഖ്യസന്ദേശം നൽകും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാസ്റ്റർമാരുടെ ഭാര്യമാരും മറ്റു സഹോദരിമാരും സംബന്ധിക്കും.

8-ാം തീയതി ഞായറാഴ്‌ച നടക്കുന്ന സംയുക്ത ആരാധനയ്ക്കും കർത്ത്യമേശയ്ക്കും ജനറൽ പ്രസിഡൻറ് റവ. ഡോ. ആർ. എബ്രഹാം നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്ഥാ നങ്ങളിൽ നിന്നും വരുന്ന ദൈവദാസന്മാരും ലീഡർ മാരും അപ്പവീഞ്ഞുകൾ വിതരണം ചെയ്യും.
 http://theendtimeradio.com

Continue Reading

National

സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് സഭാവളർച്ചാ സെമിനാർ നവംബർ 4ന് പാറശ്ശാലയിൽ

Published

on

സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഭാവളർച്ചാ സെമിനാർ 2026 നവംബർ 4 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെ പാറശ്ശാല യഹോവ നിസ്സി എ.ജി. ചർച്ചിൽ നടക്കും. എ.ജി. സതേൺ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. എൻ. പീറ്റർ, പാസ്റ്റർ ആർ.കെ. ഗോഡ്സൺ, പാസ്റ്റർ അനു ജേക്കബ് എന്നിവർ വിവിധ ശുശ്രൂഷകൾ നിർവഹിക്കും. എസ്.പി.സി. ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ‘സഭാവളർച്ചയിൽ പാസ്റ്റർ കുടുംബത്തിന്റെ പങ്ക്’ എന്നതാണ് സെമിനാറിന്റെ മുഖ്യചിന്താവിഷയം.

രജിസ്റ്റർ ചെയ്യുന്ന പാസ്റ്റർമാർക്കും അവരുടെ ഭാര്യമാർക്കും പ്രവേശനം സൗജന്യമായിരിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതുമായ ശുശ്രൂഷകർക്ക് സഹായവിതരണവും സെമിനാറിന്റെ ഭാഗമായി നടക്കും. സുവിശേഷീകരണം, കൃപാവരങ്ങളാൽ പ്രാപ്തരായ നിലവാരമുള്ള ശുശ്രൂഷകരെ വാർത്തെടുക്കൽ, ദൈവസഭകളുടെ ഐക്യം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്രൈസ്തവ പ്രസ്ഥാനമാണ് സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ്.

വിവിധ നാമധേയങ്ങളിൽ പ്രവർത്തിക്കുന്ന പെന്തെക്കോസ്ത് സഭകളെയും സംഘടനകളെയും ഏകോപിപ്പിക്കുക, സഭകളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുക, ആത്മീയ വളർച്ചയ്ക്ക് സഹായകരമായ സെമിനാറുകൾ സംഘടിപ്പിക്കുക, ആത്മീയ ഉണർവിനായി വിശ്വാസികളെ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്.

സഭകളുടെയും സംഘടനകളുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെയും ഉപദേശപരമായ വ്യത്യാസങ്ങൾ സൃഷ്ടിക്കാതെയും സുതാര്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനം ഇന്ത്യയിലുടനീളം വ്യാപിച്ചുവരികയാണ്. സഭകൾക്കും ശുശ്രൂഷകർക്കും പ്രയോജനകരമായ ഇരുപത് വിഭാഗങ്ങളിലൂടെ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം വലിയ സംഘടനകൾക്കൊപ്പം അംഗബലം കുറഞ്ഞ സ്വതന്ത്ര പെന്തെക്കോസ്ത് സംഘടനകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നു.
എസ്.പി.സി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാസ്റ്റർ ബിനു സി. പാറശ്ശാല, ജോയിന്റ് സെക്രട്ടറി പാസ്റ്റർ എ. ദൈവദാനം, ജില്ലാ ട്രഷറർ പാസ്റ്റർ വൈ. ഗോഡ്വിൻ എന്നിവരുടെ നേതൃത്വത്തിൽ മേഖലാ ഭാരവാഹികളും സംഘാടകരും സെമിനാറിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
http://theendtimeradio.com

Continue Reading

National

ആലപ്പുഴയുടെ അപ്പോസ്തോലൻ.. പാസ്റ്റർ എബ്രഹാം ജോർജിന് പ്രത്യാശയോടെ വിട…*

Published

on

ഐപിസി മുൻ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റും ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകനും ആലപ്പുഴയുടെ അപ്പോസ്ഥലൻ എന്ന് അറിയപ്പെട്ടിരുന്ന പ്രിയപ്പെട്ട പാസ്റ്റർ എബ്രഹാം ജോർജിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി ഐപിസി ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, കുമ്പനാട് ഹെബ്രോൻപുരത്തുള്ള ഐപിസി ഹെബ്രോൻ ഓഡിറ്റോറിയത്തിൽ വയ്ക്കുന്നതാണ്.

ചിലരുടെ ജീവിതം കാലത്തിന്റെ കണക്കുപുസ്തകത്തിൽ അടയാളപ്പെടുത്തപ്പെടുന്നു. എന്നാൽ ചില ജീവിതങ്ങൾ തലമുറകളുടെ ഹൃദയങ്ങളിൽ ചരിത്രമായി എന്നും അവശേഷിക്കും. അത്തരത്തിൽ എന്നും എല്ലാവരുടെയും ഹൃദയങ്ങളിൽ ജ്വലിക്കുന്ന ഓർമ്മകൾ സമ്മാനിച്ച ജീവിതമായിരുന്നു പാസ്റ്റർ എബ്രഹാം ജോർജ് അവറുകളുടേത്.
*ആലപ്പുഴയുടെ അപ്പോസ്തലൻ”എന്ന വിശേഷണത്തിന് തന്റെ ജീവിതംകൊണ്ട് അർത്ഥവും, ആഴവും നൽകിയ ദൈവദാസൻ. ആലപ്പുഴയുടെ മണ്ണിൽ മാത്രമല്ല, അനേകം ദേശങ്ങളിലും ദൈവരാജ്യത്തിന്റെ സുവിശേഷവെളിച്ചം എത്തിച്ച ഒരു പയനിയർ മിഷനറി. പ്രതികൂല സാഹചര്യങ്ങളെയും പരിമിതികളെയും അതിജീവിച്ച് സുവിശേഷപ്രവർത്തനത്തിന് ജീവിതം സമർപ്പിച്ച ഒരു തലമുറയുടെ ധീരനായ ആത്മീയ നായകൻ. ഞങ്ങൾക്ക് എന്നും അഭിമാനമായിരുന്നു പാസ്റ്റർ എബ്രഹാം ജോർജ്.  ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ (IPC) മുതിർന്ന ശുശ്രൂഷകനെന്ന നിലയിലും, IPC കേരള സ്റ്റേറ്റ് മുൻ വൈസ് പ്രസിഡന്റെന്ന നിലയിലും, IPC ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ സ്ഥാപകനും , പ്രസിഡന്റെന്ന നിലയിലും അദ്ദേഹം നിർവഹിച്ച സേവനങ്ങൾ സഭാചരിത്രത്തിൽ ആദരവോടെ സ്മരിക്കപ്പെടേണ്ടതാണ്. അനേകം ശുശ്രൂഷകരെയും , വിശ്വാസികളെയും പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം, തീരദേശങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുടെയും ഉത്തമ ഉദാഹരണമായിരുന്നു.
അദ്ദേഹത്തിന്റെ സമർപ്പിത ജീവിതത്തിനും ദീർഘകാല സുവിശേഷസേവനത്തിനും ആദരവായി PYPA കേരള സ്റ്റേറ്റ് 2026 ആഗസ്റ്റ് 30ന് ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ‘ചുവട്’ പരിപാടിയിൽ, പതിനായിരങ്ങളെ സാക്ഷിയാക്കി, കേരളത്തിന്റെ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ നൽകിയ ആദരം കേവലം ഒരു വ്യക്തിക്കുള്ള അംഗീകാരമായിരുന്നില്ല; മറിച്ച് ഒരു തലമുറയുടെ വിശ്വാസപോരാട്ടത്തിനും മിഷനറി സമർപ്പണത്തിനും നൽകിയ ആദരവായിരുന്നു
പ്രിയപ്പെട്ട ദൈവദാസനെ നിത്യതയുടെ തുറമുഖത്ത് വീണ്ടും കാണാം എന്ന തികഞ്ഞ പ്രത്യാശയോടെ ഞങ്ങൾ വിട ചൊല്ലുന്നു.

പൊതുദർശന സമയക്രമം:

📅 തീയതി: 04-11-2026 (ബുധനാഴ്ച)

🕑 സമയം: ഉച്ചകഴിഞ്ഞ് 02:00 മുതൽ വൈകിട്ട് 04:30 വരെ.

📍 സ്ഥലം: ഐപിസി ഹെബ്രോൻ ഓഡിറ്റോറിയം, ഐപിസി ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, ഹെബ്രോൻപുരം, കുമ്പനാട്.

പ്രിയപ്പെട്ട പാസ്റ്ററിന് അന്തിമോപചാരം അർപ്പിക്കുന്നതിനായി എല്ലാ സഭാശുശ്രൂഷകരുടെയും വിശ്വാസികളുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നു.

ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി,ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി

http://theendtimeradio.com

Pastor Abraham George, a widely respected spiritual leader affectionately known as the “Apostle of Alappuzha,” passed away and entered his eternal rest on October 31, 2026.
He served with immense dedication as the President of the IPC (Indian Pentecostal Church of God) Alappuzha West Center and was a former Vice President of the IPC Kerala State unit. His lifelong ministry, leadership, and profound spiritual impact across Alappuzha and the wider IPC community leave behind a significant legacy. He is survived by his children, Wesley and Princely.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news20 hours ago

ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘സെറ്റ് എബ്ലേസ്’ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ

ഹ്യൂസ്റ്റൺ: ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സെറ്റ് എബ്ലേസ്’ (Set Ablaze) വാർഷിക ആത്മീയ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ റോഷാരോണിൽ നടക്കും. ട്രൂ...

us news20 hours ago

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ

ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave,...

us news20 hours ago

ഐ.പി.സി താബോർ ചർച്ച് കോർക്ക് – അയർലണ്ട്; രണ്ടാമത് വാർഷിക കൺവെൻഷൻ

“കർത്താവിനെ എന്നോടുകൂടെ വാഴ്ത്തുക; നാം ഒരുമിച്ച് അവന്റെ നാമത്തെ ഉന്നതിപ്പിക്കാം.” — സങ്കീർത്തനം 34:3 കർത്താവായ യേശുക്രിസ്തുവിനോടുള്ള അത്യന്തം നന്ദിയോടെയും സന്തോഷത്തോടെയും ഐ.പി.സി താബോർ ചർച്ച്, കോർക്ക്...

us news20 hours ago

ഡാളസ് ഏ.ജി ഐക്യ കൂട്ടായ്മ നവംബർ 7 ന്

അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ ഡാളസ് സഭകളുടെ ഐക്യ കൂട്ടയ്മ യോഗം (AGIFNA dallas fellowship ) നവമ്പർ 7 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഡാളസ്...

world news20 hours ago

ഉഗാണ്ടയിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് അഭയം നൽകിയ അധ്യാപകനെ തല്ലിക്കൊന്നു

കംപാല: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് അഭയം നൽകിയിരുന്ന 45 വയസ്സുകാരനായ ക്രൈസ്തവ അധ്യാപകനെ ഉഗാണ്ടയുടെ പടിഞ്ഞാറൻ മേഖലയിൽ മർദിച്ചുകൊലപ്പെടുത്തി. ബെഞ്ചമിൻ കുലെ മയാനി...

world news2 days ago

ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ വാർഷിക കൺവൻഷൻ നവംബർ 4 മുതൽ

ദോഹ: ഖത്തറിലെ ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ (EPA) ഈ വർഷത്തെ വാർഷിക കൺവൻഷൻ നവംബർ 4, 5, 6 തീയതികളിൽ ദോഹയിലെ IDCC കോംപ്ലക്സ്, ബിൽഡിങ്...

Trending

Copyright © 2019 The End Time News