National
മതപരിവർത്തന നിയമം: കേസ് ഒഴിവാക്കാൻ സമ്മതപത്രം
മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ കൊണ്ടുവന്ന കർശനമായ പുതിയ നിയമം ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ, ക്രൈസ്തവ സഭകൾക്കും കൂട്ടായ്മകൾക്കും നേരെ ശക്തമായ സമ്മർദ്ദവും പ്രതിസന്ധിയും
മുംബൈ, താനെ, പാൽഘർ, വസായ്-വിരാർ, മീരാ-ഭയന്ദർ തുടങ്ങിയ മേഖലകളിലെ പ്രാർത്ഥനാ ഹാളുകളിലും സഭകളിലും ആരാധനയ്ക്ക് എത്തുന്ന വിശ്വാസികളോട് സ്വമേധയാ ഉള്ള സാക്ഷ്യപത്രം (Self-declaration form) പൂരിപ്പിച്ചു നൽകാൻ ശുശ്രൂഷകർ നിർദ്ദേശിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി തീവ്ര വലതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തുന്നതും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് വിശ്വാസികൾക്കും ശുശ്രൂഷകർക്കുമെതിരെ പോലീസിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യിക്കുന്നതും പതിവായതോടെയാണ് സഭകൾ ഈ നിയമപരമായ മുൻകരുതലിലേക്ക് നീങ്ങിയത്.
സ്വയം സാക്ഷ്യപത്രത്തിലെ പ്രധാന ഉള്ളടക്കം: തങ്ങൾ ആരുടെയും നിർബന്ധത്തിനോ പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങിയല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരവും പൂർണ്ണ ബോധ്യത്തോടെയുമാണ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത്. സഭാ ആരാധനകളിലെ പങ്കാളിത്തം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്യ്രത്തിന്റെ ഭാഗമാണ്. വ്യാജ പരാതികളും നിയമനടപടികളും ഉണ്ടായാൽ, കോടതിയിലും പോലീസിന് മുൻപാകെയും തെളിവായി ഹാജരാക്കാൻ ഫോട്ടോ, ആധാർ/പാൻ കാർഡ് വിവരങ്ങൾ സഹിതമുള്ള ഈ സത്യവാങ്മൂലം ഉപയോഗിക്കും. ഇംഗ്ലീഷ്, മറാത്തി, ഹിന്ദി ഭാഷകളിൽ തയ്യാറാക്കിയ ഈ ഫോമുകൾ വിശ്വാസികൾ സാക്ഷ്യപ്പെടുത്തി നൽകിവരുന്നു. ആർക്കും സ്വതന്ത്രമായി കടന്നുവരാമായിരുന്ന പ്രാർത്ഥനാ വേദികളിൽ, കള്ളക്കേസുകളിൽ നിന്ന് വിശ്വാസികളെയും പാസ്റ്റർമാരെയും സംരക്ഷിക്കാൻ ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നത് സഭാ നേതൃത്വത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്
Sources:christiansworldnews
Some Protestant and Evangelical groups in the western Indian Maharashtra state have introduced “self-declaration” forms for attending church services as a precaution ahead of the state’s enforcement of a stringent anti-conversion law.
The Maharashtra Freedom of Religion Act, 2026, will take effect on Aug. 28. Critics say it could be misused to accuse Christian prayer meetings of converting people and violating the law’s provisions, as elsewhere in the country.
In the declaration form, “every person intending to attend church service will be required to make a declaration that he or she is doing so of individual free will,” Pastor Devdan Tribhuvan, president of the Maharashtra Christian Development Association, said.
It was “a precautionary measure against false allegations of conversion by force or fraud under the new law,” Tribhuvan told UCA News on Aug. 25.
The law criminalizes religious conversions carried out through coercion, fraud, allurement, undue influence, or marriage. It prescribes prison terms of several years, up to 10 years, for repeat offenders.
The precautionary move comes amid reports of increased attacks by Hindu groups on Christian prayer services, with accusations that Christians are using such gatherings to convert local people
In most cases, police also charge and detain Christian leaders and pastors, accusing them of violating provisions of similar laws that are in force in several northern Indian states.
Father Nigel Barrett, spokesperson of the Archdiocese of Bombay, said it is a wise move to introduce self-declaration in view of the possible misuse of the law.
However, Barrett regretted that Christians are forced to declare that they come to “pray voluntarily and without an outside force.”
In the state capital Mumbai, Joint Commissioner of Police (Law and Order) Manoj Kumar Sharma said the city has been by and large peaceful, except for a few incidents targeting the Christian community.
“We have warned those disrupting prayer services,” he claimed.
Opposition continues
Meanwhile, a coalition of 20 religious, civil society and women’s groups in Mumbai has opposed the law, saying it violates people’s right to privacy, personal choice, and freedom of conscience.
At a conference on Aug. 24, the coalition said the new law allows the government to scrutinize personal decisions regarding faith and marriage. The law also shifts the burden of proof to the accused and creates room for harassment of interfaith couples and religious institutions.
Father Frazer Mascarenhas, former principal of St Xavier’s College in Mumbai, said the law could construe Christians’ education and health services as an inducement for conversion of the poor.
“Christians are in the forefront of such services, but this law seems to be specifically targeted at poor people, who will be deprived of them by its application,” Mascarenhas told UCA News on Aug. 25.
John Dayal, senior journalist and spokesperson of the All India Catholic Union, said that such laws were created not to stop conversions to Christianity, but to radicalize the majority and “mould them into a permanent vote bank.”
“Maharashtra is the latest in this list, and among the worst,” he noted.
Dolphy D’Souza, spokesperson for the Bombay Catholic Sabha (council), said the new law should be rolled back to prevent it from becoming an instrument of surveillance, harassment and discrimination, pending the Supreme Court’s disposal of anti-conversion laws.
Godfrey Pimenta, trustee of Watchdog Foundation, said religious minorities — mostly Muslims and Christians — are worried about misusing the law against their “voluntary religious choices.”
“Service to the poor, education, healthcare or prayer should not automatically be viewed with suspicion or described as inducement,” he noted.
Besides Maharashtra, 12 of India’s 28 states, most of them ruled by the pro-Hindu Bharatiya Janata Party, have anti-conversion laws.
Church groups have challenged the constitutional validity of these laws in the Supreme Court.
Christians account for 0.96 percent of Maharashtra’s 129.5 million population, or just over 1 million. Bombay Archdiocese alone has half a million Catholics.
Nationally, Christians make up a mere 2.3 percent of India’s 1.4 billion population.
http://theendtimeradio.com
National
അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.
കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ നടത്തിയ അഞ്ചാമത് മീഡിയ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധിക്ക് ലേഖനമെഴുതാം, പക്ഷേ സത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞെന്ന് വരില്ല. അൽഗോരിതങ്ങൾക്ക് വിവരങ്ങൾ പ്രചരിപ്പിക്കാം, ജ്ഞാനം സൃഷ്ടിക്കാൻ കഴിയില്ല. ധാർമിക ധൈര്യം മനുഷ്യ ഹൃദയങ്ങളിൽ നിന്നാണ് വരുന്നത്. ആരും കാണാത്തപ്പോൾ പ്പോലും ശരിയായി ചെയ്യുന്നതാണ് സമഗ്രത. ക്രിസ്തീയ മൂല്യങ്ങൾ മാധ്യമ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നു എന്നും സത്യത്തിനുവേണ്ടി ത്യാഗം സഹിക്കുന്നവരാണ്
യഥാർത്ഥ പത്ര പ്രവർത്തകർ എന്നും ഡോ. ജിജി തോംസൺ പറഞ്ഞു.
സെപ്റ്റംബർ 10 മുതൽ 12 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തിയ മീഡിയ കോൺഫറൻസ് ഡബ്ലു. എം. ഇ ജനറൽ പ്രസിഡൻ്റ് ഡോ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, 24ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസ്, പ്രമുഖ പ്രഭാഷകരും എഴുത്തുകാരുമായ ഡോ. മാത്യു വർഗീസ് ഒക്ലഹോമ, ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, സി വി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ. ബ്ലെസൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ സ്വാഗതവും മീഡിയ കൺവീനർ സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു.
പാസ്റ്റർ അനീഷ് കൊല്ലംകോട്, ഫിന്നി പി മാത്യു, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ടോണി
ഡി ചെവ്വൂക്കാരൻ, പാസ്റ്റർ ജെ ജോസഫ്,ചാക്കോ കെ തോമസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.രാജൻ ആര്യപ്പള്ളി, റോജിൻ പൈനുംമൂട്, ഡോ. സാം കണ്ണംപളളി, സാം കൊണ്ടാഴി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പാസ്റ്റർമാരായ സി പി മോനായി, സാം മുഖത്തല, സണ്ണി പി സാമുവേൽ,കെ ജെ ജോബ്, ഡോ. വി പി ഫിലിപ്പ്, ഡോ.ബിനു ഡാനിയേൽ എന്നിവർ പ്രാർത്ഥന നയിച്ചു. ഫിന്നി ജോൺസൺ ടെക്നിക്കൽ കോർഡിനേറ്ററായി പ്രവർത്തിച്ചു
ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും മീഡിയ കോൺഫറൻസിൽ പങ്കെടുത്തു.
National
ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്
തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കും.
ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗീകാരമുള്ളതും അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സണ്ടേസ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇൻ്റർമീഡിയറ്റ്, സീനിയർ എന്നിങ്ങനെ 4 ഗ്രൂപ്പുകളെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസംഗം, ലളിതഗാനം, ബൈബിൾ ക്വിസ് , വാക്യമെഴുത്ത്, ഉപന്യാസം, ഗ്രൂപ്പ് സോംഗ്, ക്ലാസിക്കൽ മ്യൂസിക്, വിവിധ ഉപകരണ സംഗീതങ്ങൾ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. കൂടാതെ അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി സൺഡേസ്കൂൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് Pr. ഷൈജു വെള്ളനാട് , സെക്രട്ടറി Pr അനീഷ് കുമാർ , ട്രഷറർ Pr.അഭിലാഷ് എന്നിവർ അറിയിച്ചു.
ബന്ധപ്പെടുക : 9645114452, 9656384337
താലന്തു കൺവീനർ : Pr അഭിലാഷ് : 9961646771
താലന്തു ജോ:കൺവീനർ : Pr ബിനുരാൻ : 9895584797
http://theendtimeradio.com
National
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് ഒരു വർഷം പൂർത്തിയാക്കി
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ഒരു വർഷം പൂർത്തിയായി. 2025 സെപ്റ്റംബർ 15ന് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി.സി. തോമസിന്റെ നേതൃത്വത്തിൽ നടന്ന സമർപ്പണ ശുശ്രൂഷയോടെയാണ് തെലങ്കാനയിലെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്.
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റ് റീജിയനിൽ ഏകദേശം രണ്ട് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്ത പാസ്റ്റർ പി.ജെ. ജോണിനെ തെലങ്കാന സ്റ്റേറ്റ് റെപ്രസെന്റേറ്ററായി നിയമിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കമായത്. അന്ന് 42 പാസ്റ്റർമാരും അവരുടെ സഭകളുമാണ് സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഭാഗമായത്.
ആദ്യ വർഷത്തിൽ വിവിധ വെല്ലുവിളികൾ നേരിട്ടെങ്കിലും, ദൈവം നൽകിയ ദർശനത്തിൽ ഉറച്ചുനിന്ന് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു. സ്നേഹവും ഐക്യവും നിലനിർത്തി വിവിധ മേഖലകളിൽ നിന്നുള്ള ദൈവദാസന്മാരെയും സഭകളെയും ഒരുമിപ്പിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സാധിച്ചു.
ദൈവകൃപയാൽ തെലങ്കാനയിലെ ശുശ്രൂഷാ പ്രവർത്തനങ്ങളിൽ വളർച്ച കൈവരിക്കാനും പുതിയ ശുശ്രൂഷാ സാധ്യതകൾ തുറക്കാനും കഴിഞ്ഞതായി നേതൃത്വം വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന, സഹകരണം, പിന്തുണ എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തിയെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
ദൈവം നൽകിയ ദർശനവും കാഴ്ചപ്പാടും മുൻനിർത്തി കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് തെലങ്കാന സ്റ്റേറ്റ്. വരും വർഷങ്ങളിൽ ശുശ്രൂഷാ പ്രവർത്തനങ്ങളുടെ വളർച്ചയ്ക്കും ദൈവരാജ്യത്തിന്റെ വ്യാപനത്തിനുമായി എല്ലാവരുടെയും തുടർന്നുള്ള പ്രാർത്ഥനയും സഹകരണവും സംസ്ഥാന നേതൃത്വം അഭ്യർഥിച്ചു.
Sources:christiansworldnews
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

