Connect with us

National

എഫ്‌സിആര്‍എ ഭേദഗതി ബില്‍ ന്യൂനപക്ഷ സേവനസ്ഥാപനങ്ങളെ ലക്ഷ്യമിട്ട്: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്

Published

on

തിരുവനന്തപുരം: എഫ്‌സിആര്‍എ നിയമഭേദഗതി ന്യൂനപക്ഷ സേവന സ്ഥാപനങ്ങളെ മൂക്കുകയർ ഇടാനുള്ള നീക്കമാണെന്ന് എൻസിഎംജെ സംസ്ഥാന കമ്മിറ്റി.
വിദേശ സംഭാവന നിയന്ത്രണഭേദഗതി ബില്‍ ന്യൂനപക്ഷ വേട്ടയ്ക്കുളള മറ്റൊരു ആയുധമാണ്. കരിനിയമങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ വരിഞ്ഞുമുറുക്കുന്ന ഭരണശൈലിയാണ് കേന്ദ്ര സർക്കാർ ഇതുവരെ നടത്തിക്കൊണ്ടിരിക്കുന്നത്
വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമ ഭേദഗതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണം. ബില്ലിലെ വിവാദ വ്യവസ്ഥകൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.
പുതിയ നിയമപ്രകാരം അനുമതി പുതുക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ അല്ലെങ്കിൽ കാലാവധിക്കുള്ളിൽ പുതുക്കൽ ലഭ്യമാകാതായാലോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് വ്യവസ്ഥ. ഇത്തരം സാഹചര്യങ്ങളിൽ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സർക്കാർ നിർണ്ണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലാകും. സാങ്കേതിക കാരണങ്ങളാൽ പോലും അനുമതി ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാക്കുകയോ അപേക്ഷ സമർപ്പിക്കുന്നതിൽ വൈകല്യം സംഭവിക്കുകയോ ചെയ്താൽ ആസ്തികൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നതിലേക്കാണ് ഈ നിയമം നയിക്കുക. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നാൽ ബന്ധപ്പെട്ട ആസ്തികൾ കണ്ടുകെട്ടപ്പെടുന്ന സാഹചര്യമുണ്ടാകും.
രാജ്യസുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് വിദേശ ഫണ്ട് നിയന്ത്രിക്കാനുള്ള സർക്കാരിൻ്റെ അധികാരത്തെ മാനിക്കുന്നു. പൊതുതാൽപര്യത്തിന് വിരുദ്ധമായ നടപടികളുണ്ടായാൽ പരിഹരിക്കാൻ 2010 ലെ നിയമം തന്നെ പര്യാപ്തമാണ്. പുതിയ ഭേദഗതികൾ അമിത നിയന്ത്രണത്തിലേക്കും എക്സിക്യൂട്ടീവിൻ്റെ അമിതാധികാരത്തിലേക്കും നയിക്കും. FCRA യുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സംസ്ഥാനം കേന്ദ്രത്തിൻ്റെ അനുമതി തേടണമെന്ന വ്യവസ്ഥ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ്.
പുതിയ ബില്ലിൻ്റെ 16 എ വ്യവസ്ഥ സർക്കാരിന് അതിരുകളില്ലാത്ത അധികാരങ്ങളാണ് നൽകുന്നത്. ന്യൂനപക്ഷങ്ങളുടെ ഏതൊരു സ്വത്തും ആരാധനാലയങ്ങളും ഏറ്റെടുക്കാനുള്ള അധികാരമാണ് സർക്കാരിന് കൈവരുന്നത്.
ബില്ലിലെ 16 എ (6) അതിലും ഭയാനകമാണ്. നിയുക്ത അതോറിറ്റി ഏറ്റെടുക്കുന്ന വസ്തുവകകൾ സർക്കാരിന് കൈമാറുന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഇത് നിലവിലുള്ള ഇന്ത്യൻ ട്രസ്റ്റ് ആക്ട് ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്. ബില്ലിലെ സെക്ഷൻ 14 ബി കേന്ദ്ര സർക്കാരിന് നൽകുന്നത് വീറ്റോ പവറാണ്. ഏത് നിമിഷവും ഏത് സ്ഥാപനത്തെയും അരിഞ്ഞു വീഴ്ത്താനുള്ള സമഗ്രാധിപത്യ വ്യവസ്ഥയ്ക്കാണ് ഈ ഭേദഗതി വഴിവയ്ക്കുന്നത്. സർക്കാരിന് ഇഷ്ടമില്ലാത്ത പൗരസമൂഹ സംഘടനകളെയും സന്നദ്ധ സ്ഥാപനങ്ങളെയും വരുതിയിൽ വരുത്താനും ഇല്ലാതാക്കാനും സർക്കാരിന് കഴിയും.
നിയമം കൊണ്ട് വരിഞ്ഞു മുറുക്കുമ്പോൾ സഭയുടെയും സംഘടനകളുടെയും തണലിൽ കഴിയുന്ന രോഗികൾ, അനാഥർ, വിധവമാർ, തെരുവിൽ അലയുന്ന കുട്ടികൾ, ഭിന്നശേഷിക്കാർ, വൃദ്ധർ തുടങ്ങിയവരുടെ അന്നമാണ് മുടങ്ങുന്നത്.
കരിനിയമങ്ങൾ സഭയെ ലക്ഷ്യം വയ്ക്കുമ്പോൾ പ്രതീക്ഷ നഷ്ടപ്പെടുന്നത് പതിനായിരക്കണക്കിന് അഗതികളുടേതാണ്.രാജ്യത്തിൻ്റെ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന നൂറ് കണക്കിന് ആശുപത്രികൾ, സ്കൂളുകൾ, നേഴ്സറികൾ,ഡിഅഡിക്ഷൻ സെൻ്ററുകൾ, തൊഴിൽ ശാലകൾ ഒക്കെയുണ്ട്. ഇതിൻ്റെയെല്ലാം കഴുത്ത് ഞെരിച്ചു കൊല്ലുന്ന നിയമമാണിത്.
വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ, ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽഅത് തടയണം. എന്നാൽ അതിന്റെ പേരിൽ കൃത്യമായി കണക്കുകൾ നൽകി, നിയമവിധേയമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും ചാരിറ്റി സ്ഥാപനങ്ങളെയും വരിഞ്ഞുമുറുക്കുന്നത് ദുഷ്ടലാക്കാണ്.
രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് കാരുണ്യപ്രവർത്തനങ്ങളെ തടയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.വിദേശത്ത് നിന്നും സ്വീകരിക്കുന്ന പണവും അതുവഴി ആർജിക്കുന്ന സ്വത്തും ദേശീയ താൽപര്യത്തിനോ സുരക്ഷയ്ക്കോ വിരുദ്ധമായി ഉപയോഗിക്കപ്പെടുന്നില്ല എന്നുറപ്പിക്കാൻ വേണ്ടിയാണ് FCRA നിയമഭേദഗതി വരുന്നത് എന്ന വാദം ശരിയല്ല. 2010 ലെ നിയമം ഇതിന് പര്യാപ്തമാണ്.
ക്രിസ്ത്യൻ സഭകൾ പങ്കുവയ്ക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതാണ്.
പുതിയ നിയമം വഴി ഫണ്ട് കൈമാറ്റം പൂർണ്ണമായും നിരോധിക്കപ്പെടും. ഇത് നേരിട്ട് വിദേശ ഫണ്ട് വാങ്ങാൻ ലൈസൻസില്ലാത്ത ആയിരക്കണക്കിന് ചെറിയ അനാഥാലയങ്ങളുടെയും ആതുരശുശ്രൂഷാ കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലയ്ക്കാൻ കാരണമാകും.
ഭരണച്ചെലവ് 50 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കി കുറച്ചത് അനാഥാലയങ്ങളിലും സ്കൂളുകളിലും കുട്ടികളെ പരിചരിക്കുന്നവർക്ക് തിരിച്ചടിയാണ്. അവർക്ക് ശമ്പളം നൽകുന്നത് ഈ ഫണ്ടിൽ നിന്നാണ്. 20% എന്ന പരിധിയിലേക്ക് ശമ്പളവും മറ്റ് ചെലവുകളും ക്രമീകരിക്കാൻ കഴിയാതെ വരുമ്പോൾ പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും.
മതപരിവർത്തന നിരോധനമാണ് മറ്റൊരു രഹസ്യ അജണ്ട.
ഇന്ത്യയിൽ വിദേശ പണം ഏറ്റവും അധികം കൈപ്പറ്റുന്ന ആർ.എസ്.എസ്. – ഹരികൃഷ്ണ പ്രസ്ഥാനം, ആശ്രമങ്ങൾ മറ്റ് സംഘപരിവാർ സംഘടനകൾക്ക് വിവാദ ബില്ലിൽ ഒരാശങ്കയും ഇല്ല. കാരണം, ഇത് തങ്ങളെ ഉദ്ദേശിച്ചുള്ളതല്ലെന്ന് അവർക്ക് നല്ല ഉറപ്പുണ്ട്.
ക്രൈസ്തവ സഭകളെ ഭീഷണിപ്പെടുത്തി കൂടെ നിർത്താനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണിത്. ഭരണഘടനാ അവകാശങ്ങളിമേലുള്ള കടന്നുകയറ്റമാണ് പുതിയ നിയമം. ഇത്തരം ഗൂഢതന്ത്രങ്ങളെ ന്യൂനപക്ഷങ്ങൾ തിരിച്ചറിയണം. NDA സ്ഥാനാർഥികളായ ജോർജ് കുര്യൻ, അനൂപ് ആൻ്റണി, ഷോൺ ജോർജ്, പി സി ജോർജ്,തോമസ് കെ സാമുവേൽ എന്നിവരുടെ പ്രതികരണം അറിയാൻ ന്യൂനപക്ഷങ്ങൾക്ക് ആഗ്രഹമുണ്ട്. നിയമങ്ങളെ ന്യൂനപക്ഷവേട്ടക്കുള്ള മാരകായുധങ്ങളായി ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ NCMJ ശക്തമായി അപലപിക്കുന്നു.
സ്റ്റേറ്റ് പ്രസിഡണ്ട് അഡ്വ പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, വർക്കിങ് പ്രസിഡണ്ട് പാസ്റ്റർ തോമസ് എം പുളിവേലിൽ, ട്രഷറർ ബാബു വന്മേലിൽ, കോഡിനേറ്റർ അനീഷ് കെ തോമസ്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ ജോണിക്കുട്ടി, ഫാദർ ഗീവർഗീസ് കോടിയാട്ട്, ഫാദർ ഷാജി കെ ജോർജ്, ഫാദർ ഒ എം സാമുവേൽ,ഫാദർ എൽ ടി പവിത്രസിംഗ്, ഫാദർ പി എ ഫിലിപ്പ്, ഷിബു കെ തമ്പി, കോശി ജോർജ്, ഷാജി ഫിലിപ്പ്, ബിനു പാപ്പച്ചൻ, പാസ്റ്റർ സാം മൂവാറ്റുപുഴ, ഫാദർ സാജു തോമസ്, ബിനു പന്തളം എന്നിവർ പ്രസംഗിച്ചു.
വാർത്ത : ജെയ്സ് പാണ്ടനാട്

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

സർക്കാർ നിയമങ്ങളിലും ചട്ടങ്ങളിലും പൊതുജനങ്ങൾക്ക് ഭേദഗതി നിർദേശിക്കാൻ ബിപിപിആർ പോർട്ടൽ

Published

on

പൊതുഭരണ സംവിധാനം കുടുതൽ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ് (Business Policy and Process Re-engineering -BPPR) പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ പ്രവർത്തന സജ്‌ജമായി. പൊതുഭരണ വകുപ്പിന് കീഴിൽ രൂപീകരിച്ച ബിപിപിആർ സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഭരണ സംവിധാനത്തിൽ നിലവിലുള്ള നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, നടപടിക്രമങ്ങൾ എന്നിവ പരിശോധിച്ച് കാലഹരണപ്പെട്ടതും അനാവശ്യമായ സങ്കീർണതകൾ സൃഷ്ടിക്കുന്നതുമായ വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നതിനായി പൊതുജനങ്ങൾക്കും വിദഗ്ധർക്കും സ്ഥാപനങ്ങൾക്കും bppr.gad.kerala.gov.in പോർട്ടൽ വഴി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ബിപിപിആർ സെൽ പരിശോധിച്ച് ബന്ധപ്പെട്ട ഭരണവകുപ്പുകൾക്കും വിഷയവിദഗ്ധർക്കും കൈമാറും. തുടർന്നുള്ള പരിശോധനയുടെയും നിയമപരമായ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾക്ക് രൂപം നൽകും.

പൊതുജനങ്ങൾക്ക് പോർട്ടലിൽ (bppr.gad.kerala.gov.in) രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യാം. നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സാധുവായ ഇ-മെയിൽ വിലാസം ഉപയോഗിച്ചുള്ള രജിസ്‌ട്രേഷൻ ആവശ്യമാണ്. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഡിജിറ്റൈസേഷൻ, പരിശോധന, വിശകലനം, പൊതുജനങ്ങളിൽനിന്നുള്ള നിർദേശങ്ങളുടെ ക്രോഡീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ഏറ്റവും മികച്ച സ്വീകാര്യമായ ചട്ട ഭേദഗതികൾ സമർപ്പിക്കുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകും.

ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ്. കാലഹരണപ്പെട്ട നിയമങ്ങളും അനാവശ്യ നടപടിക്രമങ്ങളും പരിഷ്കരിച്ച് സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും വേഗമേറിയതും സുതാര്യവുമാക്കുന്നതിലൂടെ ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാകും. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി മാറുന്ന, ഉത്തരവാദിത്തമുള്ളതും കാര്യക്ഷമവുമായ ഭരണസംസ്കാരം വളർത്തിയെടുക്കുന്നതിനും ഈ പരിഷ്കാരങ്ങൾ വഴിയൊരുക്കും.
Sources:expressherald

http://theendtimeradio.com

The Government of Kerala has constituted a Business Policy and Process Re-engineering (BPPR) Cell in the General Administration Department to drive administrative reforms, streamline government processes and improve public service delivery. The decision was notified through a recent Government Order.

The establishment of the Cell marks one of Kerala’s most comprehensive administrative reform initiatives in recent years, signalling the Government’s commitment to creating a modern, technology-enabled and citizen-focused administrative system that delivers faster, simpler and more efficient public services.

The newly established Cell will function as the Government’s dedicated institutional mechanism for reviewing and modernising decades-old laws, rules, manuals and administrative procedures governing the functioning of the Secretariat and various departments. It has been mandated to recommend reforms that will reduce procedural delays, eliminate redundant processes, improve decision-making and make government services more citizen-centric.

The BPPR Cell will be headed by a Principal Secretary or Secretary-level officer reporting through the Chief Secretary to the Chief Minister and the Council of Ministers. It will work in close coordination with all government departments while drawing on expertise from legal professionals, management consultants, academic institutions, digital governance specialists, AI experts and other domain specialists wherever required.

As part of its mandate, the Cell will undertake a comprehensive review of the Secretariat Office Manual, Rules of Business, financial procedures, public procurement systems, service rules, establishment rules, project approval mechanisms and departmental manuals.

It will identify administrative bottlenecks, remove unnecessary levels of scrutiny, simplify file movement and recommend digital workflow improvements to accelerate decision-making.

The reform initiative also envisages responsible use of emerging technologies, including Artificial Intelligence, to support governance. AI-enabled tools may be deployed for file summarisation, legal research, translation, workflow analysis, rule verification and delay tracking. However, the GO makes it clear that AI will function only as a decision-support system, with all statutory, financial, disciplinary and administrative decisions continuing to be taken exclusively by competent human authorities.

To ensure that the reform process is broad-based and participative, the Government will establish a dedicated digital portal to receive suggestions from government officials, legal experts, professional bodies, industry representatives and citizens. The Cell will also organise consultations, workshops and stakeholder interactions before finalising recommendations for administrative reforms.

Every government department will nominate a senior nodal officer to coordinate with the Cell and provide access to relevant rules, manuals, government orders and process documents. The Cell has also been authorised to engage specialised consultants and institutions through transparent procedures wherever expert assistance is required.

The BPPR Cell has been constituted initially for a period of two years and will submit periodic recommendations for reform to the Government. Its progress will be reviewed every month by the Chief Secretary, while the Chief Minister and the Council of Ministers will periodically review the implementation of the reform programme.

The Government has sanctioned an initial budget of ₹3.09 crore for the functioning of the Cell, covering infrastructure, technology, expert consulting support, stakeholder consultations, outreach and other operational requirements.

http://theendtimeradio.com

Continue Reading

National

HTC അഞ്ചാമത് ബൈബിൾ കൺവെൻഷൻ നവംബർ 22 മുതൽ 25 വരെ

Published

on

തൃശൂർ: ഹോളി തിയോളജിക്കൽ കോളേജിന്റെ (HTC) ആഭിമുഖ്യത്തിൽ അഞ്ചാമത് ബൈബിൾ കൺവെൻഷൻ, ഗ്രാജുവേഷൻ, ഓർഡിനേഷൻ സർവീസ്, സുവിശേഷ റാലി എന്നിവയ്ക്ക് നവംബർ 22 മുതൽ 25 വരെ തൃശൂരിൽ വേദിയൊരുങ്ങുന്നു. തൃശൂർ ജവഹർ ബാലഭവനിലാണ് (ടൗൺ ഹാളിന് സമീപം) നാലു ദിവസത്തെ ആത്മീയ സമ്മേളനം നടക്കുന്നത്.

നാലു ദിവസത്തെ പ്രധാന ശുശ്രുഷകൾ

നവംബർ 22 ഞായറാഴ്ച രാവിലെ 9 മണിക്ക് സംയുക്ത ആരാധനയോടെ കൺവെൻഷന് തുടക്കമാകും. നവംബർ 23 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മിഷൻ സമ്മേളനം നടക്കും. നവംബർ 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഓർഡിനേഷൻ സർവീസും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ സുവിശേഷ റാലിയും സംഘടിപ്പിക്കും. തൃശൂരിലെ പ്രധാന അഞ്ചു ജംഗ്ഷനുകളിൽ പരസ്യയോഗങ്ങളും ഗാനശുശ്രൂഷകളും നടത്തുന്നതിനൊപ്പം ചെണ്ടമേളത്തോടുകൂടിയ ഘോഷയാത്രയും സുവിശേഷ റാലിയുടെ ഭാഗമായി ഉണ്ടായിരിക്കും.

നവംബർ 25 ബുധനാഴ്ച രാവിലെ 9 മണിക്ക് ഗ്രാജുവേഷൻ സർവീസ് നടക്കും.

മുഖ്യ പ്രഭാഷകർ

പാസ്റ്റർ ഷിബു വർഗീസ്, സിസ്റ്റർ ഷെറിൻ ഷിബു, പാസ്റ്റർ തോമസ് ബേബി, പാസ്റ്റർ പി.കെ. തങ്കച്ചൻ, ബ്രദർ സുരേഷ് ബാബു, പാസ്റ്റർ എം.ഇ. എബ്രഹാം, പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ എ.കെ. തമ്പി, പാസ്റ്റർ പ്രശാന്ത് (തിരുവനന്തപുരം) എന്നിവരോടൊപ്പം മറ്റു ദൈവദാസന്മാരും ദൈവദാസിമാരും വിവിധ യോഗങ്ങളിൽ ശുശ്രൂഷിക്കും.

ഇവാഞ്ചലിസ്റ്റുകളായ ജെഫി വർഗീസ്, സ്റ്റാൻലി തിരുവന്തപുരം, റിബിൻ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം ഗായികാ-ഗായകന്മാർ അണിനിരക്കുന്ന കൊയർ വോയ്സ്, HTC ക്വയർ സംഘത്തിന്റെ സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.

**ഏവർക്കും സ്വാഗതം**

ഈ ആത്മീയ സമ്മേളനത്തിലേക്ക് സഭാ നേതാക്കളെയും ദൈവദാസന്മാരെയും കുടുംബങ്ങളെയും വിശ്വാസികളെയും എല്ലാ അഭ്യുദയകാംക്ഷികളെയും സംഘാടകർ സ്നേഹപൂർവം ക്ഷണിക്കുന്നു.

പാസ്റ്റർ ഷിബു വർഗീസ് – HTC – ഡയറക്ടർ,
പാസ്റ്റർ തോമസ് ബേബി – HTC – പ്രിൻസിപ്പൽ,
പാസ്റ്റർ കുഞ്ചുമോൻ എബ്രഹാം – HTC – കേരള കോർഡിനേറ്റർ,

ബന്ധപ്പെടുക: 9526544741

Sources:cchintha.in

http://theendtimeradio.com

Continue Reading

National

സുവിശേഷ യോഗവും സംഗീത സന്ധ്യയും നവംബർ 20,21,22 തീയതികളിൽ

Published

on

മണർകാട്: യുണറ്റഡ് അസംബ്ലി സ് ഓഫ് ഗോഡ് ഇന്ത്യ ബെഥേൽ ചർച്ച് വല്ല്യഊഴവും പിസിഐ കോട്ടയം ജില്ലയുടെയും സംയുക്തമായി നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും മണർകാട് ഗ്രാമപഞ്ചായത്ത്‌ ഗ്രൗണ്ടിൽ വച്ച് 2026 നവംബർ 20,21,22 തീയതികളിൽ നടത്തുന്നു.

യുഎഐ ജനറൽ പ്രസിഡന്റും പിസിഐ ജില്ലാ ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ റ്റി വി തോമസ് ഉത്ഘാടനം ചെയ്യുന്നതും കർത്താവിന്റെ രണ്ടാം വരവും അനന്തര സംഭവങ്ങളും എന്ന വിഷയത്തെക്കുറിച്ച് പാസ്റ്റർ പി ജി റോബിൻസൺ (ഗൂഡല്ലൂർ) ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നു.

ഗ്രാസിയ വോയിസ്‌ ഗാനങ്ങൾ ആലപിക്കുന്നു. 6vഎഎം മുതൽ ആരംഭിക്കുന്നു.
21 ആം തിയതി ശനിയാഴ്ച മണർകാട് വല്ല്യഊഴം ദൈവസഭയിൽ വച്ച് പവർ കോൺഫറൻസ് ഉണ്ടായിരിക്കും.

ബ്രദർ സിജു വർഗീസ്, ബ്രദർ മനു ജോൺ, പാസ്റ്റർ ജോബി എം ബി, പാസ്റ്റർ ജോജി ജോസഫ് തുടങ്ങിയവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.
പാസ്റ്റമ്മാരായ അനീഷ് പാമ്പാടി, ജിബിൻ സി ബേബി,കുര്യൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Sources:cchintha.in

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National20 hours ago

സർക്കാർ നിയമങ്ങളിലും ചട്ടങ്ങളിലും പൊതുജനങ്ങൾക്ക് ഭേദഗതി നിർദേശിക്കാൻ ബിപിപിആർ പോർട്ടൽ

പൊതുഭരണ സംവിധാനം കുടുതൽ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ് (Business Policy and Process...

National21 hours ago

HTC അഞ്ചാമത് ബൈബിൾ കൺവെൻഷൻ നവംബർ 22 മുതൽ 25 വരെ

തൃശൂർ: ഹോളി തിയോളജിക്കൽ കോളേജിന്റെ (HTC) ആഭിമുഖ്യത്തിൽ അഞ്ചാമത് ബൈബിൾ കൺവെൻഷൻ, ഗ്രാജുവേഷൻ, ഓർഡിനേഷൻ സർവീസ്, സുവിശേഷ റാലി എന്നിവയ്ക്ക് നവംബർ 22 മുതൽ 25 വരെ...

us news21 hours ago

മുസ്‍ലിം ജനസംഖ്യ വർധിക്കുന്നു; കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് ക്രൈസ്തവരോട് കരോലിൻ ലെവിറ്റ്

മുസ്‍ലിം ജനസംഖ്യയിലെ വർധന ചൂണ്ടിക്കാട്ടി ക്രൈസ്തവരോട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ആഹ്വാനം ചെയ്ത് വൈറ്റ് ഹൗസ് മുൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. വിവാഹം കഴിച്ച്...

us news2 days ago

‘People Are Burning Churches, Priests Are Being Murdered’: France Plagued by Anti-Christian Violence

PARIS – In France, political protesters took to the streets for the fifth weekend in a row. This country, which...

us news2 days ago

‘Completely Unscorched!’: Kathy Ireland Praises God After Husband’s Miracle Survival, Reveals Bible Survived Fire

Former supermodel and businesswoman Kathy Ireland is praising God for her husband Greg’s survival after the engine of his commercial...

us news2 days ago

‘God Is Good’: 11-Month-Old Baby Found in Miraculous Rescue After Being Buried Alive

For nearly 24 hours, an 11-month-old baby lay buried beneath the dirt in the South Carolina woods. Alone, helpless and...

Trending

Copyright © 2019 The End Time News