Connect with us

Movie

“സ്വർഗ്ഗീയനാദം” വോള്യം 45- മെയ് 30നു, അനിൽ കൈപ്പട്ടൂർ മുഖ്യാതിഥി

Published

on

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്ത സംഗീത കൂട്ടായ്മയായ ‘സ്വർഗ്ഗീയനാദം’ അതിന്റെ 45-ാമത് വോള്യം മെയ് 30 ശനിയാഴ്ച രാത്രി 8:30-ന് (EST) സൂം (Zoom) പ്ലാറ്റ്‌ഫോം വഴി നടത്തുന്നു. സണ്ണി പറവനേത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഈ സവിശേഷ പ്രോഗ്രാമിൽ പ്രശസ്ത ഗായകനും സംഗീതസംവിധായകനും ഗാനരചയിതാവുമായ അനിൽ കൈപ്പട്ടൂർ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്ന ‘ഫേസ് ടു ഫേസ്’ പരിപാടിയാണ് ഇതിന്റെ പ്രധാന ആകർഷണം.

മാത്യു സാമുവലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിക്കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ഗായകർ ഈ സംഗീത സന്ധ്യയിൽ അണിനിരക്കുന്നുണ്ട്. സണ്ണി പറവനേത്തു , സാബു, അജി , സിജി , ഷൈൻ , ബീന, മേഴ്‌സി ,ക്രിസ്റ്റ ,ഇഷ എന്നിവർക്കൊപ്പം മുഖ്യാതിഥിയായ അനിൽ കൈപട്ടൂരും പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും.

ചടങ്ങിന്റെ സമാപനത്തിൽ അലക്സ് തോമസ് താഴത്തിലെത്ത് നന്ദി പ്രകാശിപ്പിക്കുകയും, പി. പി. ചെറിയാൻ സമാപന പ്രാർത്ഥന നടത്തുകയും ചെയ്യും. എല്ലാ സംഗീതപ്രേമികളെയും ഈ പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പരിപാടിയുടെ വിശദാംശങ്ങൾ:
തീയതിയും സമയവും: മെയ് 30 ശനിയാഴ്ച രാത്രി 8:30 PM (EST)
പ്ലാറ്റ്‌ഫോം: Zoom
Zoom ID: 769 374 4841.Password: music

കൂടുതൽ വിവരങ്ങൾക്ക് സണ്ണി പറവനേത്തുമായി ബന്ധപ്പെടുക: (678) 866-5336
Sources:expressherald

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Movie

Southern Gospel Artist Guy Penrod Facing ‘Serious’ Health Diagnosis

Published

on

Grammy-winning Southern Gospel singer Guy Penrod disclosed Monday he is facing a “serious” health diagnosis and is in need of divine healing.

Penrod, 63, shared limited details about his health during a livestream with fellow Gaither Vocal Band alumnus Mark Lowry.

“This is not something that can be healed,” the recording artist said, meaning there are very limited medical interventions that could successfully treat the diagnosis. “It’s serious. It’s blood stuff in the bones and [has to do with] producing blood.”

While he has not yet disclosed what he’s facing, Penrod and his wife, Angie, “aren’t freaked out” and “are not casting a net of fear.”

“We all serve the same God,” he said. “I’m not the guy that likes to hide away, for the most part. The trouble or difficulty we’re going through, I’d just as soon have a team of warriors like you praying and call[ing] on God and bringing my name up to Him.”

Lowry, 68, interrupted Penrod to suggest they pray right then for the Lord “to touch and heal our brother Guy.”

“Father, thank You so much for Guy Penrod,” prayed Lowry. “Thank You for all he has meant to my life all these years. Lord, You know more than the doctors do about his situation, and nothing ever takes You by surprise. Father, will You touch Your son and heal him from the top of his head to the sole of his feet, Lord? Would You fix whatever needs to be fixed? Would You guide the doctors’ minds? Would You give them supernatural wisdom? Lord, would You put Your warring angels and Your healing angels all around us right now, Lord, to protect and to touch Guy, Lord Jesus?”

Penrod, for his part, brought up the account in Matthew 8:1-4, when Jesus healed the man with leprosy:

Large crowds followed Jesus as he came down the mountainside. Suddenly, a man with leprosy approached him and knelt before him. “Lord,” the man said, “if you are willing, you can heal me and make me clean.”

Jesus reached out and touched him. “I am willing,” he said. “Be healed!” And instantly the leprosy disappeared. Then Jesus said to him, “Don’t tell anyone about this. Instead, go to the priest and let him examine you. Take along the offering required in the law of Moses for those who have been healed of leprosy. This will be a public testimony that you have been cleansed” (NLT).

The “Then Came the Morning” singer began praying for whatever health issues those watching the livestream might be facing.

“Father, we pray for our brothers and sisters as they walk the road of life and they deal with what comes at them,” he said. “May Your Spirit encourage, uplift, heal, deliver, strengthen, provide [for] all the needs that are represented here. Provide for all of them, Father. We know that You don’t need. You don’t need. You say that ‘I’m here for You.’ Isn’t that amazing? He just says, ‘The thing that makes me happiest is meeting all of your needs and seeing you whole and healthy and well.’ So thank You. We receive that, Jesus. Give us a fresh dose of Your love for us, because we know that, by understanding that, it produces the byproduct of good fruit. Thank you for it. And we receive Your love today, Jesus. We say, ‘Thank you.’ Amen.”
Sources:faithwire

http://theendtimeradio.com

Continue Reading

Movie

ആത്മീയതയുടെ പുത്തന്‍ ഈണം; ‘എനിക്കായ് മുറിഞ്ഞ സ്‌നേഹം’ ശ്രദ്ധേയമാകുന്നു

Published

on

ന്യൂ ജേഴ്സി: ദൈവസ്‌നേഹത്തിന്റെ ആഴവും ത്യാഗത്തിന്റെ മഹത്വവും ഓര്‍മ്മിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘എനിക്കായ് മുറിഞ്ഞ സ്‌നേഹം’ എന്ന ക്രൈസ്തവ ഭക്തിഗാനം സംഗീതാസ്വാദകരുടെ മനം കവരുന്നു. മലയാളം ക്രൈസ്തവ സംഗീതലോകത്തേക്ക് എത്തിയ ഈ പുതിയ ഗാനം, ചുരുങ്ങിയ സമയം കൊണ്ടുതന്നെ വിശ്വാസികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടുന്നത്.

മനുഷ്യകുലത്തോടുള്ള യേശുക്രിസ്തുവിന്റെ അളവറ്റ കരുണയും കുരിശിലെ ത്യാഗസ്‌നേഹവുമാണ് ഗാനത്തിന്റെ ഇതിവൃത്തം. ദിവ്യകാരുണ്യ നാഥന്റെ സാന്നിധ്യവും സ്‌നേഹവും ഹൃദയത്തില്‍ അനുഭവിക്കാന്‍ ആഹ്വാനം ചെയ്യുന്ന വരികള്‍, ആഴമേറിയ ആത്മീയ ചിന്തകളിലേക്കും പ്രാര്‍ത്ഥനയിലേക്കും ശ്രോതാക്കളെ നയിക്കുന്നു.

പിങ്കു തോമസ്, സ്‌കറിയ ജേക്കബ്, വില്‍സണ്‍ പിറവം എന്നിവരുടെ കൂട്ടായ്മയിലാണ് ഈ മനോഹര ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സംഗീതവും ആത്മീയതയും ഇഴചേരുന്ന ഈ സൃഷ്ടി കേവലം ഒരു ഗാനത്തിനപ്പുറം, മനസ്സിന് കുളിര്‍മയേകുന്ന ഒരു ധ്യാനാനുഭവമായാണ് ആസ്വാദകര്‍ വിലയിരുത്തുന്നത്.

മലയാളികളുടെ പ്രാര്‍ത്ഥനാവേളകളിലും കുടുംബപ്രാര്‍ത്ഥനകളിലും ഭക്തിഗാനങ്ങള്‍ക്ക് എന്നും സവിശേഷമായ സ്ഥാനമാണുള്ളത്. ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും, പ്രത്യാശയോടെ മുന്നോട്ട് പോകാനും ഇത്തരം ഗാനങ്ങള്‍ വലിയ പ്രചോദനമാകുന്നു.

ഡിജിറ്റല്‍ യുഗത്തില്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പുതിയ തലമുറയിലേക്കും വിശ്വാസത്തിന്റെ സന്ദേശം വേഗത്തില്‍ എത്തിക്കാന്‍ ഈ സംഗീത സംരംഭത്തിന് സാധിച്ചിട്ടുണ്ട്.

സ്‌നേഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ത്യാഗത്തിലാണെന്നും, വിശ്വാസത്തിന്റെ കരുത്ത് പ്രത്യാശയിലാണെന്നും ഓര്‍മ്മിപ്പിക്കുന്ന ‘എനിക്കായ് മുറിഞ്ഞ സ്‌നേഹം’ സിയോന്‍ സോങ്‌സ്’ (ZION SONGS) എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഗാനം ആസ്വദിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
https://youtu.be/uCujcL3de9k
Sources:nerkazhcha

http://theendtimeradio.com

Continue Reading

Movie

ക്രിസ്തീയ ഗായകൻ ബിനോയി ചാക്കോയ്ക്ക് ആദരവുകൾ

Published

on

ചിക്കാഗോ: ക്രൈസ്തവ സംഗീതാലാപന രംഗത്ത് 35 വർഷങ്ങൾ പൂർത്തിയാക്കുന്ന ബിനോയി ചാക്കോയ്ക്ക് ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷൻ ആദരവുകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ കേരള എക്സ്പ്രസ് ന്യൂസ്‌ റൂമിൽ നടന്ന സമ്മേളനത്തിൽ ചീഫ് എഡിറ്റർ കെ എം ഈപ്പൻ ബിനോയി ചാക്കോയെ ഷാൾ അണിയിച്ച് ആദരിച്ചു.

എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ അനീഷ് ഈപ്പൻ, അജിത് ഈപ്പൻ, ഡോ ടൈറ്റസ് ഈപ്പൻ, ചിക്കാഗോ ഹിസ്സ്‌ വോയിസ് ഡയറക്ടർ റോണി കോശി, സജി തോമസ് വടക്കേക്കുറ്റ്, ഷാജി എബ്രഹാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സെക്കുലർ സംഗീത ഗ്രൂപ്പുകളിൽ കോട്ടയത്ത് സജീവ സാന്നിധ്യമായിരുന്ന ബിനോയ് ചാക്കോ 1992 മുതലാണ് ക്രൈസ്തവ സംഗീത രംഗത്തേക്ക് മാത്രമായി മാറിയത്. ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ ക്രൈസ്തവ സംഗീതം ആലപിച്ച ബിനോയ് ചാക്കോ 5000ത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകി റിക്കാർഡ് ചെയ്തു. നിരവധി വീഡിയോ ഓഡിയോ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

വിശുദ്ധ ബൈബിൾ മുഴുവനായും അദ്ദേഹത്തിന്റെ ശബ്ദത്തിൽ റിക്കാർഡ് ചെയ്ത് ഓഡിയോ ബൈബിൾ ആയി അവതരിപ്പിച്ചിട്ടുണ്ട്. സയോൻ ക്രിസ്ത്യൻ ചർച്ചിൽ നടന്ന സ്നേഹ സംഗീതം എന്ന സംഗീത പരിപാടിയിൽ ബിനോയ് ചാക്കോ ഗാനരചയിതാവിനെയും ഗാന പശ്ചാത്തലവും വിശദീകരിച്ച് നിരവധി ഗാനങ്ങൾ അവതരിപ്പിച്ചത് ശ്രോതാക്കളായി എത്തിയ ജനസമൂഹത്തെ ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie12 hours ago

Southern Gospel Artist Guy Penrod Facing ‘Serious’ Health Diagnosis

Grammy-winning Southern Gospel singer Guy Penrod disclosed Monday he is facing a “serious” health diagnosis and is in need of...

us news12 hours ago

Pastor Arrested for Praying and Protesting Outside Chinese Embassy in DC

An American pastor has been arrested and charged with a crime for praying and peacefully demonstrating on a sidewalk in...

National13 hours ago

ചർച്ച് ഓഫ് ഗോഡ് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം നവംബർ 4ന് കണ്ണൂരിൽ

കണ്ണൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനവും നോർത്ത് മലബാർ സോൺ പാസ്റ്റേഴ്സ് &...

us news13 hours ago

അമേരിക്കയിൽ മതവിശ്വാസം വർധിക്കുന്നുവെന്ന വാദത്തെ ഖണ്ഡിച്ച് പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

അമേരിക്കയിൽ ജനങ്ങളുടെ ഇടയിൽ മതപരമായ വിശ്വാസം വർധിക്കുന്നുവെന്ന വാദങ്ങളെ ഖണ്ഡിച്ച് പ്രമുഖ ഗവേഷണ സ്ഥാപനമായ ‘പ്യൂ റിസർച്ച് സെന്റർ’. കഴിഞ്ഞ കുറച്ചു കാലമായി അമേരിക്കയിൽ ജനങ്ങളുടെ മതപരമായ...

us news13 hours ago

സെലിബ്രേഷന്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായി പാസ്റ്റര്‍ സാംസണ്‍ സാബു നിയമതിനായി

ചിക്കാഗോ: ചിക്കാഗോയിലെ ആദ്യത്തെ മലയാളി സഭകളില്‍ ഒന്നായ സെലിബ്രേഷന്‍ ചര്‍ച്ചിന്റെ (മുന്‍ ഐസിഎജി ) പുതിയ സീനിയര്‍ പാസ്റ്ററായി സാംസണ്‍ സാബു നിയമിതനായി. സഭയുടെ ലീഡ് പാസ്റ്ററായി...

us news1 day ago

Franklin Graham Sees ‘Pockets of Revival’ in UK After 800+ Turn to Christ in Manchester

More signs of a spiritual awakening have been on display in the United Kingdom this month. Rev. Franklin Graham, who...

Trending

Copyright © 2019 The End Time News