National
സെപ്റ്റംബർ 8 ന് ഫാമിലി സെമിനാർ: തോപ്പുംപടി ബീച്ച് റോഡ് ന്യൂ ഇന്ത്യാ ദൈവസഭാ ഹാളിൽ
ക്രൈസ്തവചിന്തയുടെയും വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ളിയയുടേയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ന് രാവിലെ 10 മണിക്ക് തോപ്പുംപടി ന്യൂ ഇന്ത്യാ ദൈവസഭാ ഹാളിൽ സെമിനാർ നടക്കും. കുടുംബജീവിതം എങ്ങനെ ക്രിസ്തീയ അടിത്തറയിൽ മാതൃകയോടെ പണിതുയർത്താം എന്നതാണ് സെമിനാർ വിഷയം.
ബെഥെസ്ദാ മിനിസ്ട്രീസ് ഡയറക്ടർ റവ. സണ്ണി താഴാംപള്ളം, ഡോ . ജോളി ജോസഫ് എന്നിവരാണ് മുഖ്യഭാഷകർ.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റർ സജുമോൻ – 94473 75899
പാസ്റ്റർ എ.കെ രാജൻ – 94464 95972
പാസ്റ്റർ കെ.എ കുരുവിള – 99615 16721
കെ.എൻ റസ്സൽ – 94465 71642
Sources:cchintha.in
National
കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയുടെ രണ്ടാമത് കൺവെൻഷൻ നവംബർ 4 മുതൽ 8 വരെ
കൊച്ചി: കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയായ CPIK-യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് കൺവെൻഷൻ 2026 നവംബർ 4 മുതൽ 8 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
നവംബർ 4-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പാസ്റ്റർ രാജു ആനിക്കാട് ഉദ്ഘാടനം നിർവഹിക്കും. വിവിധ ദിവസങ്ങളിലായി പ്രമുഖ ദൈവദാസന്മാർ വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ അനീഷ് കവാലം, റെജിമാത്യു, കെ.എ. അബ്രഹാം, കെ.ജെ. തോമസ്, അജി ആന്റണി തുടങ്ങിയവർ പ്രസംഗിക്കും
കൺവെൻഷന്റെ ഭാഗമായി CPIK മ്യൂസിക് ബാൻഡിന്റെയും വർഷിപ്പ് ലീഡേഴ്സിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഗീത ശുശ്രൂഷകളും ഉണ്ടായിരിക്കും. പ്രാർത്ഥനയ്ക്കും ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിലേക്ക് വിശ്വാസികളെയും പൊതുജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.
പാസ്റ്റർ ദിൽഫാൻ (MIC, ഡയറക്ടർ) ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ക്രമീകരണങ്ങൾ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡന്റ്: 96492 42572
സെക്രട്ടറി: 97464 36102
ട്രഷറർ: 73063 47467
പ്രയർ കോർഡിനേറ്റർ: 95621 94342
Sources:christiansworldnews
National
യേശുവിനെ തള്ളിപ്പറയാഞ്ഞതിനാൽ ഗ്രാമത്തിൽ നിന്നും പുറത്താക്കി
റായ്പൂര്‍ (ഛത്തീസ്ഗഡ്): ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കുടുംബങ്ങളെ ഛത്തീസ്ഗഡിലെ രണ്ട് ഗ്രാമങ്ങളില്‍നിന്ന് ബലമായി പുറത്താക്കി. വീട്ടുസാധനങ്ങള്‍ നശിപ്പിച്ച സംഘം വീടുകള്‍ തകര്‍ക്കുകയും ചെയ്തു.
കങ്കര്‍ ജില്ലയിലെ ചിന്ദ്പാല് ഗ്രാമത്തിലും സുകുമാ ജില്ലയിലെ ദിയോര്പള്ളി ഗ്രാമത്തില്‍നിന്നുമാണ് ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൈ സ്തവ വിശ്വാസം ഉപേക്ഷിച്ച് പരമ്പരാഗത മതവിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും മടങ്ങിച്ചെല്ലാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നായിരുന്നു അക്രമം ഉണ്ടായത്.
കങ്കര്‍ ജില്ലയിലെ ചിന്ദ്പാല് ഗ്രാമത്തില്‍ ഒക്ടോബര്‍ 24-നാണ് ഒരു ക്രിസ്ത്യന്‍ കുടുംബത്തെ വീടൊഴിപ്പിച്ചത്. ഇവരുടെ വീട്ടുസാധനങ്ങള്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.
അതിന് 10 ദിവസങ്ങള്‍ക്ക് മുമ്പ് സുകുമാ ജില്ലയിലെ ഗൊര്ഗുണ്ട പഞ്ചായത്തിലെ ദിയോര്പള്ളി ഗ്രാമ ത്തിലും സമാനമായ സംഭവം നടന്നു. ഒരു പാസ്റ്ററുടെ വീട് ഉള്‍പ്പെടെ അഞ്ച് വീടുകള്‍ തകര്‍ത്തു.
പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കുന്ന ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ICC) ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട കുടുങ്ങളുടെ ഭാവി അനിശ്ചിതത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ഭരണ നേതൃത്വം നിസംഗതയിലാണ്. അധികൃതരുടെ അയഞ്ഞനിലപാട് അക്രമികള്‍ക്ക് കരുത്തായി മാറുകയാണ്. ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞു.
http://theendtimeradio.com
Indian Christian Family Thrown Out of Village After Refusing to Renounce Christ
In Chhattisgarh, India, the Kawde family was reportedly driven from their village in February 2025 after refusing to abandon their faith in Jesus Christ. Global Christian Relief reports that the expulsion came just days after the family publicly declared their faith through baptism.
The Kawdes had embraced Christianity roughly five years earlier. After their baptism, villagers allegedly surrounded the family’s home and demanded they stop attending church. When they refused, their belongings were reportedly carried out of the house, taken across a river, and dumped in a wooded area. The mother and daughters were left stranded there while the father and sons went to seek help from police.
Despite the threats, rejection, and loss of their home, the family reportedly remains steadfast in following Christ. Their story reflects the cost many believers in India face, where choosing Jesus can mean losing home, community, and security.
http://theendtimeradio.com
National
ന്യൂ ഇന്ത്യാ ദൈവ സഭ 45 മത് നോർത്ത് ഇന്ത്യാ റീജിയൻ കൺവൻഷൻ നവംബർ 04 മുതൽ 08 വരെ ഗ്വാളിയറിൽ
ഗ്വാളിയർ: ന്യൂ ഇന്ത്യ ദൈവസഭ നോർത്ത് ഇന്ത്യ 45-ാം റീജിയൺ കൺവൻഷൻ നവംബർ 04 മുതൽ 08വരെ ഗ്വാളിയറിലുള്ള ബെഥെസ്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എൻജിനീയറിങ് കോളേജിലെ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നടക്കും.
മഹാസമ്മേളനം ജനറൽ പ്രസിഡണ്ട് പാസ്റ്റർ ഡോ. ആർ. എബ്രഹാം 04 നു വൈകിട്ട് ആറു മണിക്ക് ഉദ്ഘാടനം ചെയ്യും.ജനറൽ വൈസ് പ്രസിഡൻ്റെ പാസ്റ്റർ റ്റി.റ്റി എബ്രഹം അദ്ധ്യക്ഷത വഹിക്കും ജനറൽ പ്രസിഡൻ്റ് പാസ്റ്റർഡോ. ആർ ഏബ്രഹാം ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, സിസ്റ്റർ ജോയ്സ് ഏബ്രഹാം, റവ.രഞ്ജിത് ഏബ്രഹാം, റവ.ഡോ. മാർലോ ഫിലിപ്പ്, റവ.ഡാമ്യൻ, പാസ്റ്റർ സാം വർഗീസ് തുടങ്ങിയവർ മുഖ്യസന്ദേശം നൽകും. വിവിധ സമ്മേളനങ്ങളിൽ ന്യൂ ഇന്ത്യാ ദൈ വസഭയുടെ സീനിയർ ശുശ്രൂഷകന്മാർ അദ്ധ്യക്ഷത വഹിക്കുകയും വിവിത സെക്ക് ഷനുകളിൽ പ്രസംഗിക്കുകയും ചെയ്യും. ബൈബിൾ ക്ലാസ്സ് പാസ്സ്റ്റേഴ്സ് സമ്മേളനം സോദരി സമ്മേളന, സൺഡേ സ്കൂൾ യുവജന സമ്മേളനവും, മിഷൻ സമ്മേളനവും പൊതു സമ്മേളനവുംസംയുക്ത ആരാധനയും നടക്കും.
പാസ്റ്റർ രഞ്ജിത്ത് എബ്രഹാം സിസ്റ്റർ ഷെറിൽ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്യാപിറ്റൽ ക്രിസ്ത്യൻ സെൻട്രൽ ചർച്ച് ഗായകർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യുവജന സമ്മേ ഇനത്തിൽ പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം സന്ദേശം നൽകും. സഹോദരിമാരുടെ സമ്മേള നത്തിൽ സിസ്റ്റർ ജോയിസ് എബ്രഹാം മുഖ്യസന്ദേശം നൽകും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാസ്റ്റർമാരുടെ ഭാര്യമാരും മറ്റു സഹോദരിമാരും സംബന്ധിക്കും.
8-ാം തീയതി ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയ്ക്കും കർത്ത്യമേശയ്ക്കും ജനറൽ പ്രസിഡൻറ് റവ. ഡോ. ആർ. എബ്രഹാം നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്ഥാ നങ്ങളിൽ നിന്നും വരുന്ന ദൈവദാസന്മാരും ലീഡർ മാരും അപ്പവീഞ്ഞുകൾ വിതരണം ചെയ്യും.
http://theendtimeradio.com
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
us news12 months ago5 signs you’re growing as a Christian

