National
ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവനന്തപുരം മേഖല ഒന്നാമത്!
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നടന്ന 2026 ലെ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം മേഖല ഒന്നാമത് എത്തി! രണ്ടാം സ്ഥാനം തിരുവല്ലയ്ക്കും മൂന്നാം സ്ഥാനം എറണാകുളം
സോണും കരസ്ഥമാക്കി. സെന്റർ അടിസ്ഥാനത്തിൽ ആലുവയും പ്രാദേശിക സഭകളിൽ ഫെയ്ത് സിറ്റിയും ഒന്നാമതെത്തി.
വ്യക്തിഗത ചാമ്പ്യൻമാരായി സബ് ജൂനിയർ വിഭാഗത്തിൽ ജെനോ ജോനാസ് ഷിൻ്റോ, ക്രോപറ്റ്, ചെന്നൈ, ജൂണിയർ വിഭാഗത്തിൽ ഹനിറ്റാ റിഷോ, ഫെയ്ത് സിറ്റി, ആലുവ, ഇൻ്റർമീഡിയറ്റ് വിഭാഗത്തിൽ ഏബൽ ജോൺ ശമുവേൽ, പട്ടം തിരുവനന്തപുരം, ഷാരോൻ കുര്യൻ ശാമുവേൽ, പള്ളിപ്പാട്, തിരുവല്ല എന്നിവർ ചാമ്പ്യന്മാരായി.
സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സജി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി താലന്തു പരിശോധന ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ സാബു പി. ചാണ്ടി താലന്തു പരിശോധനാ കൺവീനറും ബ്രദർ ജിനോ വർഗ്ഗീസ് ജോ. കൺവീനറുമായിരുന്നു.
http://theendtimeradio.com
National
പശ്ചിം ബംഗാൾ മിഡ്നാപൂരൽ മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങൾക്കുനേരെ ആക്രമണവും, മതം ഉപേക്ഷിക്കാൻ ഭീഷണി
ബംഗാളിലെ പശ്ചിം മിഡ്നാപൂർ ജില്ലയിൽ, ക്രിസ്തുമതം ഉപേക്ഷിക്കാൻ നിർബന്ധിക്കുന്ന ഒരു സംഘം ആളുകൾ തങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങൾ ആരോപിച്ചു. ഇതിനെത്തുടർന്ന് പോലീസ് പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
കഴിഞ്ഞ 30 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്നവരും, ഏകദേശം 18 മാസം മുമ്പ് ക്രിസ്തുമതത്തിലേക്ക് മാറിയവരുമാണ് ഈ കുടുംബങ്ങൾ. തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി ചില മതപരമായ ആചാരങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിതരായെന്നും ഇവർ പോലീസിൽ പരാതി നൽകിയതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥ പി.ടി.ഐയോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതായും അവർ അറിയിച്ചു.
ചന്ദ്രകോണയിൽ താമസിക്കുന്ന ഈ കുടുംബങ്ങളിലെ ഒമ്പത് അംഗങ്ങൾ പോലീസിൽ നൽകിയ പരാതിയിൽ, ഒക്ടോബർ 18, 19 തീയതികളിൽ ഒരു സംഘം ആളുകൾ തങ്ങളെ ആക്രമിക്കുകയും, ക്രിസ്തുമതം ഉപേക്ഷിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിക്കുന്നു.
“ഒരു കുടുംബത്തിലെ സ്ത്രീ ആക്രമണത്തെത്തുടർന്ന് ബോധരഹിതയായി. മറ്റൊരു കുടുംബത്തിലെ പെൺകുട്ടിയെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ, അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ചില മതപരമായ ആചാരങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്തു,” പോലീസ് പരാതികളെ ഉദ്ധരിച്ചുകൊണ്ട് ഉദ്യോഗസ്ഥ പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് പോലീസിനെ സമീപിക്കരുതെന്ന് പ്രതികളായ സംഘം കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും പോലീസ് ഉദ്യോഗസ്ഥ വ്യക്തമാക്കി.
“കുടുംബങ്ങൾ നൽകിയ പരാതിയിൽ പേരുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല,” എന്ന് പറഞ്ഞ അവർ, പരാതി നൽകാനായി കുടുംബങ്ങളിലെ ഒമ്പത് അംഗങ്ങളെയും പോലീസ് സ്റ്റേഷനിലേക്ക് സുരക്ഷിതമായി എത്തിച്ചിരുന്നതായും കൂട്ടിച്ചേർത്തു.
“അവർ ഇപ്പോൾ വീട്ടിലേക്ക് മടങ്ങി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അവരുടെ പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണ്,” പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു.
പ്രാദേശിക തർക്കമോ, കുടുംബങ്ങൾ തമ്മിലുള്ള പഴയ ശത്രുതയോ, അതോ മറ്റെന്തെങ്കിലും കാരണമാണോ ഈ സംഭവത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. “എല്ലാ വശങ്ങളും ഞങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രതികൾക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. അന്വേഷണം പൂർത്തിയായാൽ എല്ലാ വിവരങ്ങളും പുറത്തുവിടും,” അവർ കൂട്ടിച്ചേർത്തു. ആരോപണങ്ങളെക്കുറിച്ച് പ്രതികരണം തേടിക്കൊണ്ട് പി.ടി.ഐ (PTI) ജില്ലാ മജിസ്ട്രേറ്റ് ബിജിൻ കൃഷ്ണയ്ക്ക് നൽകിയ പല കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി ലഭിച്ചിട്ടില്ല.
പള്ളികൾക്കും പ്രാർത്ഥനാ യോഗങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന്, ബംഗാളിലെ ക്രൈസ്തവ സംഘടനയായ ‘ബംഗിയ ക്രിസ്റ്റിയ പരിസേബ’ (BCP), ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം നടക്കുന്നത്. ഇത്തരം സംഭവങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ഈ സംഘടന ആരോപിക്കുന്നു.
നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന, തെളിവുകളില്ലാത്ത ആരോപണങ്ങളുടെ പേരിൽ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നതും, അവിടെ അക്രമങ്ങൾ അഴിച്ചുവിടുന്നതും, ആരാധനാലയങ്ങളെ അപবিত্রമാക്കുന്നതും പതിവായ സംഭവങ്ങളായി മാറിയിരിക്കുകയാണെന്ന് സംഘടന അവകാശപ്പെടുന്നു.
Sources:christiansworldnews
National
ഐപിസി സൺഡേസ്കൂൾ സംസ്ഥാന താലന്ത് പരിശോധനയിൽ തിരുവനന്തപുരം മേഖല ജേതാക്കൾ
കുമ്പനാട്: സൺഡേസ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഐപിസി സൺഡേസ്കൂൾ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ 284 പോയിൻ്റുകളുമായി തിരുവനന്തപുരം മേഖല ജേതാക്കളായി.
ആത്മീയശുശ്രൂഷകളിൽ മാറ്റുരയ്ക്കലുകൾക്ക് പ്രാധാന്യം ഇല്ലെങ്കിലും താലന്തുകളുടെ അവതരണം കൊണ്ടും വേറിട്ട ശൈലികളാലും ഏറെ മെച്ചപ്പെട്ട നിലവാരം പുലർത്തുന്ന പ്രോഗ്രാമുകളായിരുന്നു ഓരോന്നും.പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലുടെ ക്രമീകൃതമായി പ്രോഗ്രാമുകൾ പൂർത്തിയാക്കാൻ കഴിഞ്ഞ സംഘാടക മികവ് ഏറെ പ്രശംസ പിടിച്ചുപറ്റി.കുമ്പനാട് മേഖല രണ്ടാം സ്ഥാനത്തും (182 പോയിൻ്റുകൾ) തൃശൂർ മേഖല മൂന്നാം സ്ഥാനത്തും (163 പോയിൻ്റുകൾ) എത്തി.
കാട്ടാക്കട സെൻ്ററിലെ ഹന്ന ജോൺ ആണ് വ്യക്തിഗത ചാമ്പ്യൻ (24 പോയിൻ്റുകൾ).
ഐപിസി കേരളം സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് താലന്ത് പരിശോധന ഉദ്ഘാടനം ചെയ്തു. ആത്മീയ ശുശ്രൂഷകളിൽ വളരാനും നമ്മിലുള്ള ധാർമ്മിക ബോധ്യം സമൂഹത്തോടു പങ്കുവയ്ക്കാൻ കഴിയുന്നതും താലന്തുകൾ വിനയോഗിക്കുന്നതിലൂടെയാണെന്ന് പാസ്റ്റർ കെ.സി.തോമസ് പറഞ്ഞു. സ്റ്റേറ്റ് സൺഡേ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് പാസ്റ്റർ കെ.സി.തോമസ് പറഞ്ഞു. സൺഡേസ്കൂൾ സ്റ്റേറ്റ് ഡയറക്ടർ സാജൻ സി. ജേക്കബ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷിബു നെടുവേലിൽ ഉദ്ഘാടനം ചെയ്തു. സൺഡേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിച്ചു.
ട്രഷറർ ജെയ്സൺ സോളമൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ പി.എം. ഫിലിപ്പ്, പാസ്റ്റർ അജു അലക്സ്, അസോഷ്യേറ്റ് സെക്രട്ടറിമാരായ പാസ്റ്റർ ജിജി മാമ്മൂട്ടിൽ, സജി നടുവത്ര, പാസ്റ്റർ ജിസ്മോൻ കൊച്ചുപറമ്പിൽ, പാസ്റ്റർ ഏബ്രഹാം തോമസ്, കമ്മറ്റി അംഗങ്ങളായ പാസ്റ്റർ നെബു മാത്സൻ, പാസ്റ്റർ വി.ടി.അന്ത്രയോസ്, പാസ്റ്റർ ബിജു വർഗീസ്, ഡേവിഡ് സാം, പാസ്റ്റർ ജോബി ജോസഫ്, ജസ്റ്റിൻ നെടുവേലിൽ, പാസ്റ്റർ പി.കെ. സാമുവൽകുട്ടി, പാസ്റ്റർ സന്തോഷ് ഡേവിഡ്, ഷിബു വിക്ടർ, പാസ്റ്റർ തോമസ് ജോൺ, സണ്ണി വി.പാപ്പി, എ.വി.തോമസ്, മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു.
വിജയികൾക്ക് ഡിസംബർ 5 ന് പെരുമ്പാവൂർ കീഴില്ലത്ത് നടക്കുന്ന ഐപിസി സ്റ്റേറ്റ് കൺവൻഷനിൽ ട്രോഫികളും സമ്മാനങ്ങളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Sources:cchintha.in
National
ഏ.ജി മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പറന്തൽ എ.ജി. കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി. ഒക്ടോബർ 19 മുതൽ നവംബർ 27 വരെ നടക്കുന്ന പ്രാർത്ഥനയുടെ ഉദ്ഘാടനം റവ. ഡോ. ഐസക് വി. മാത്യു നിർവഹിച്ചു.
ഡിസ്ട്രിക്ട് സെക്രട്ടറി റവ. ജോസ് റ്റി. ജോർജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡി”ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്തായി 16:18) എന്ന വചനത്തെ ആസ്പദമാക്കിയാണ് അദ്ദേഹം സന്ദേശം നൽകിയത്. ക്രിസ്തു സ്ഥാപിച്ച സഭയുടെ ദൗത്യവും ആത്മീയ അടിത്തറയും ദൈവിക ലക്ഷ്യവും സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.
പാസ്റ്റർ സാബു ചാരുമ്മൂടിന്റെ നേതൃത്വത്തിൽ ആത്മീയ ആരാധന നടന്നു. വിവിധ സെക്ഷനുകളിൽ നിന്നുള്ള പ്രസ്ബിറ്റേഴ്സ്, ശുശ്രൂഷകരും വിശ്വാസികളും പ്രാർത്ഥനയിൽ പങ്കുചേർന്നു.
സഭയുടെ ആത്മീയ ഉണർവിനും സമൂഹത്തിന്റെ വളർച്ചയ്ക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾക്ക് പ്രാധാന്യം നൽകുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 27 വരെ പറന്തൽ എ.ജി. കൺവൻഷൻ സെന്ററിൽ തുടരും.
എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയുമാണ് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ പ്രാർത്ഥനാ കാലയളവിൽ എല്ലാ ദൈവദാസന്മാരും സഭകളും വിശ്വാസികളും സജീവമായി പങ്കുചേർന്ന് പ്രാർത്ഥനയിൽ ഐക്യപ്പെടണമെന്ന് ഡിസ്ട്രിക്ട് കൗൺസിൽ അഭ്യർത്ഥിച്ചു.
വിവരങ്ങൾക്കും താമസസൗകര്യം ക്രമീകരിക്കുന്നതിനും: പാസ്റ്റർ ബ്ലെസ്സൻ ജോൺ(പ്രസ്ബിറ്റർ, അടൂർ സെക്ഷൻ) ഫോൺ: 99619 59222
Sources:christiansworldnews
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
us news12 months agoBiblical tax notice: 1st-ever Assyrian inscription found near Jerusalem’s Temple Mount
-
Sports12 months agoഐ സി സി വനിതാ ലോക കപ്പ് 2025 ക്രിക്കറ്റ് സെമി ഫൈനലിൽ പുറത്താകാതെ ജെമിമാ റോഡ്രിഗസ് മുംബൈയിലെ പാസ്റ്റർ ഇവാൻ റോഡ്രിഗസസിന്റെ മകൾ*
-
National11 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ

