Connect with us

us news

മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച ക്രിസ്ത്യന്‍ സഹോദരികളെ പാക്കിസ്ഥാനില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി

Published

on

ലാഹോര്‍: ലാഹോറിലെ ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന സഹോദരിമാരായ രണ്ട് ക്രിസ്ത്യന്‍ യുവതികളെ മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ ഫാക്ടറിയുടെ ഉടമയും സഹായിയും പീഡിപ്പിച്ച് കൊലപ്പെടുത്തി. ലാഹോറിലെ മഖന്‍ കോളനി നിവാസികളും സഹോദരിമാരുമായ ഇരുപത്തിയെട്ടുകാരിയായ സാജിദയും, ഇരുപത്തിയാറുകാരിയായ ആബിദയുമാണ് ഫാക്ടറി ഉടമസ്ഥനായ മൊഹമ്മദ്‌ നയീം ബട്ടിന്റേയും, സൂപ്പര്‍വൈസറായ മൊഹമ്മദ് ഇംതിയാസിന്റേയും മതഭ്രാന്തിനും ക്രൂരതയ്ക്കും ഇരയായത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതാണ് നിഷ്കളങ്കരായ യുവതികളെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുവാനുള്ള കാരണമായി നിരീക്ഷിക്കപ്പെടുന്നത്.

ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ നയീം ബട്ട് തങ്ങളെ നിര്‍ബന്ധിച്ചിരുന്നതായി വിവാഹിതരായ ഈ സഹോദരിമാര്‍ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ടെന്ന് ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന പീസ് വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംതിയാസിന്റെ ഇതേ ആവശ്യം ഇരുവരും നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ നയീമിന്റെ ആവശ്യം തള്ളിക്കളഞ്ഞതിന് ശേഷമാണ് പ്രതികള്‍ യുവതികളെ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ നവംബര്‍ 26നു ഈ സഹോദരിമാരെ വീട്ടുകാര്‍ അവസാനമായി കണ്ടത്. ഇവരെ കണ്ടെത്തുവാന്‍ ഭര്‍ത്താക്കന്‍മാര്‍ നടത്തിയ ശ്രമങ്ങളും പോലീസില്‍ നല്‍കിയ പരാതിയും വെറുതേയായി. പിന്നീട് ഡിസംബര്‍ 14നും, ജനുവരി 4നുമായി ഇരുവരുടേയും മൃതദേഹങ്ങള്‍ മലിനജല ഓടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പ്രതികള്‍ അറസ്റ്റിലാകുകയും നയീം ബട്ട് കുറ്റം സമ്മതിച്ചുവെന്നും ദേശീയ മാധ്യമമായ ‘ട്രൈബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കൊല്ലപ്പെട്ട യുവതികള്‍ നിര്‍ധനരായ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നും പ്രതികളായവര്‍ ധനിക മുസ്ലീം കുടുംബങ്ങളില്‍ നിന്നുമുള്ളവരായതു കൊണ്ട് പ്രതികള്‍ അനായാസം കുറ്റവിമുക്തരായി പുറത്തുവരുമെന്ന ആശങ്കയിലാണ് ക്രിസ്ത്യന്‍ സമൂഹം. ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായൊരു വംശഹത്യ പാക്കിസ്ഥാനില്‍ നടക്കുന്നുണ്ടെന്ന്‍ ‘പീസ്‌ വേള്‍ഡ് വൈഡ്’ സന്നദ്ധ സംഘടനയുടെ ചെയര്‍മാനായ ഹെക്ടര്‍ അലീം നേരത്തേ വെളിപ്പെടുത്തിയിരിന്നു. ഇതിന്റെ പേരില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണം തനിക്കെതിരെ ഉയര്‍ന്നിരിക്കുകയാണെന്ന്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്രൈസ്തവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം

us news

അമേരിക്കയിൽ വാഹനാപകടം; കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

Published

on

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിയോസ് യോഹാന് (കെ. പി. യോഹന്നാൻ) അമേരിക്കയിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്. പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് പരിക്കേൽക്കുകയായിരുന്നുവെന്ന് ബിലീവേഴ്സ് ചർച്ച് അധികൃതർ അറിയിച്ചു. യോഹന്നാനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഫ്ലോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച

Published

on

ഫ്ലോ​റി​ഡ: മൂ​ത്താം​മ്പ​ക്ക​ൽ സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച(​മേ​യ് 11) രാ​വി​ലെ 10.30ന് ​മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സൗ​ത്ത് ഫ്ലോ​റി​ഡ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (4740 SW 82nd Ave, Davie, FL 33328) ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നാ​യ റ​വ.​ഡോ. മോ​നി മാ​ത്യു, ക്രി​സ്ത്യ​ൻ അ​നു​ക​മ്പ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ വൈ​ദീ​ക​രും ആ​ത്മാ​യ നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ക​ൺ​വീ​ന​ർ പ്ര​ഫ. ഫി​ലി​പ്പ് കോ​ശി അ​റി​യി​ച്ചു.

2019-ൽ ​സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഈ​സ്റ്റ് ഫ്ലോ​റി​ഡ എ​പ്പി​സ്‌​കോ​പ്പ​ൽ രൂ​പ​ത ബി​ഷ​പ് പീ​റ്റ​ർ ഈ​റ്റ​ൺ, ക്രി​സ്ത്യ​ൻ പ്ര​ത്യാ​ശ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ അ​പ്പോ​സ്ത​ല​നാ​യി അ​റി​യ​പ്പെ​ടു​ന്ന സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി, 1924 മു​ത​ൽ 1945 വ​രെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി‌​യാ​യി​രു​ന്നു.

നി​ര​വ​ധി ജീ​വി​ത​ങ്ങ​ൾ​ക്ക് പ്ര​ത്യാ​ശ​യും സ​ന്തോ​ഷ​വും ആ​ത്മീ​യ ആ​ശ്വാ​സ​വും ന​ൽ​കി​യ 210 ഭ​ക്തി​ഗാ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഉ​പ​ദേ​ശി​യു​ടെ ആ​ശ്വാ​സ ഗീ​ത​ങ്ങ​ൾ എ​ന്ന പു​സ്ത​ക​ത്തി​ലെ ഗീ​ത​ങ്ങ​ൾ ഇ​ന്നും അ​നേ​ക​ർ കു​ടും​ബ പ്രാ​ർ​ഥ​ന​യി​ലും ആ​രാ​ധ​ന​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നു.

സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​പ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും ചി​ത്ര പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. സൗ​ത്ത് ഫ്ലോ​റി​ഡ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്തുന്ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​ ജേ​ക്ക​ബ് ജോ​ർ​ജ്, സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി ഉ​മ്മ​ൻ വി. ​സാ​മൂ​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

Tennessee authorities searching for truck linked to Bible burning near Greg Locke’s church

Published

on

Middle Tennessee authorities are on the lookout for a large four-door truck possibly linked to a fire earlier this year that resulted in a significant number of Bibles being burned inside a utility trailer near Pastor Greg Locke’s church.

Surveillance footage provided by the Wilson County Sheriff’s Office shows a truck, believed to be white or of a similar light color, fleeing the area around the time of the fire, The Tennessean reported.

The incident occurred in front of the Global Vision Bible Church on Easter Sunday, according to the Wilson County Sheriff’s Office. Police responded to the scene at about 6:30 a.m., prior to the day’s church service. No arrests have been made in connection with the case.

Pastor Locke addressed the congregation regarding the incident during Global Vision’s Easter service, estimating that about 200 Bibles were destroyed. No injuries were reported and the Easter service proceeded as planned.

Authorities are treating the fire as an intentional act and are continuing their investigation.

Global Vision Bible Church has previously organized burning events involving materials deemed connected to witchcraft and the occult, the Tennessean said. Locke, however, asserted his belief that the fire targeting the Bibles was directed specifically at the church.

Cash rewards are being considered for any information leading to the apprehension of those responsible for the incident, according to officials.

During the Easter Sunday service, Locke condemned the burning of the Bibles as evidence of Christianity being “under attack” in the United States.

“If you think Christianity is not under attack more than ever before in the United States of America, you’ve not been paying attention. You need to get your head out of the sand. Quit being lukewarm,” Locke declared. “I’m telling you they are attacking churches in America. Can I remind you, for Evangelical believers and for Catholics, for that matter, this is the most important day historically and biblically that you can imagine? And now Joe Biden makes it Trans Visibility Awareness Day.”

In a statement posted on Facebook at the time, Locke said a witness saw a man dropping off the trailer of Bibles near his church and setting it ablaze.

“Happy Resurrection Sunday. This morning at 6:00AM our security cameras caught a man dropping off a trailer in the middle of the intersection and blocking the road into our church. He then got out and set fire to an entire trailer full of Bibles right in front of our church,” Locke wrote. “There was a lady that had driven through the night to get to our church, and she was in the parking lot and was able to get the police officers here quickly, but it was quite the scene to wake up to on my first morning back from Israel. Had to block traffic in all directions but they are almost finished cleaning it up. It’s going to be a great day in the Lord.”

Authorities are urging anyone with pertinent information to come forward, as the investigation into this event continues.
Sources:Christian Post

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 mins ago

അമേരിക്കയിൽ വാഹനാപകടം; കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിയോസ് യോഹാന് (കെ. പി. യോഹന്നാൻ) അമേരിക്കയിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്. പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് പരിക്കേൽക്കുകയായിരുന്നുവെന്ന് ബിലീവേഴ്സ് ചർച്ച്...

Tech17 mins ago

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്. ക്രോം ബ്രൗസറിൻ്റെ പഴയ പതിപ്പുകളിൽ സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി...

us news31 mins ago

സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഫ്ലോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച

ഫ്ലോ​റി​ഡ: മൂ​ത്താം​മ്പ​ക്ക​ൽ സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച(​മേ​യ് 11) രാ​വി​ലെ...

National23 hours ago

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് 6 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു

നോയിഡയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കേസെടുത്തു 6 പേരെ അറസ്റ്റു ചെയ്തു നോയിഡയിലെ ഒരു ഉയർന്ന റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിലാണ് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചു 6 പേരെ അറസ്റ്റ് ചെയ്തത്...

National24 hours ago

കുത്രപ്പള്ളി ഏ.ജി പ്രെയർ സെൻ്റർ; ഉണർവ് യോഗങ്ങൾ 21 മുതൽ 24 വരെ

കോട്ടയം: കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് പ്രയർ സെന്റർ കുത്രപ്പള്ളി ഒരുക്കുന്ന ഉണർവ്വയോഗങ്ങൾ. 2024 മെയ് മാസം 21 മുതൽ 24 വരെ അസംബ്ലീസ് ഓഫ് ഗോഡ്...

Movie24 hours ago

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ...

Trending