Travel
അഷ്ടമുടി കായലില്‍ ആര്‍ത്തുല്ലസിക്കാന്‍ ജെറ്റ് സ്കൈയും ഫ്ലൈ ബോര്‍ഡും എത്തി
അഷ്ടമുടി കായലില്‍ ഇനി സാഹസിക ടൂറിസവും. കായലിന്റെ ഓളങ്ങളില്‍ ആര്‍ത്തുല്ലസിക്കാന്‍ ജെറ്റ് സ്കൈയും ഫ്ലൈ ബോര്‍ഡും എത്തിക്കഴിഞ്ഞു. 110 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ജെറ്റ് സ്കൈയില്‍ ഓടിക്കുന്ന ആള്‍ക്ക് പുറമേ ഒരാള്‍ക്ക് കൂടി സഞ്ചരിക്കാം. അഷ്ടമുടി കായലിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള അഷ്ടമുടി ലേക്ക് വ്യൂ പദ്ധതിയുടെ ഭാഗമായാണ് ജെറ്റ് സ്കൈയും ഫ്ലൈ ബോര്‍ഡും എത്തിച്ചത്. ജലാശയങ്ങളില്‍ മുങ്ങിയും പൊങ്ങിയും തിമിര്‍ക്കാന്‍ കഴിയുന്നതാണ് പുതിയ ഫ്ലൈ ബോര്‍ഡ്. ഷൂവിന്റെ മാതൃകയിലുള്ള പരസ്പരം ബന്ധിച്ച ബോര്‍ഡില്‍ സവാരിക്കാരന്റെ കാല് ബന്ധിക്കും. പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള ട്യൂബ് വഴി വെള്ളം ശക്തമായ സമ്മര്‍ദ്ദത്തില്‍ എത്തുമ്ബോഴാണ് ഫ്ലൈ ബോര്‍ഡ് തീവ്ര വേഗതയില്‍ സഞ്ചരിക്കുക. അഡ്വഞ്ചര്‍ പാര്‍ക്ക് കേന്ദ്രീകരിച്ചാകും സര്‍വ്വീസ്. നിരക്ക് നിശ്ചയിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ സാഹസ സവാരിക്ക് അവസരമൊരുങ്ങും. ഇന്ത്യയില്‍ ഗോവന്‍ തീരങ്ങളിലാണ് ജെറ്റ് സ്കൈ, ഫ്ലൈ ബോര്‍ഡ് വിനോദത്തിന് കൂടുതലായി അവസരമുള്ളത്
Travel
5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ
5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം ആരംഭിക്കും.
മേയ് 13ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് കപ്പല്‍ പുറപ്പെടുക. ഇതിനു മുന്നോടിയായി മേയ് പത്തിന് കപ്പല്‍ നാഗപട്ടണം തുറമുഖത്ത് നങ്കൂരമിടും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14-ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് സര്‍വീസ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അന്ന് കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെയ്ക്കുകയായിരുന്നു.
അന്തമാനില്‍ നിര്‍മിച്ച ‘ശിവഗംഗ’ കപ്പലാണ് ശ്രീലങ്ക സര്‍വീസിനായി ഉപയോഗപ്പെടുത്തുക. താഴത്തെ ഡെക്കില്‍ 133 സീറ്റും മുകളിലത്തെ ഡെക്കില്‍ 25 സീറ്റും ഉണ്ടാകും. നാഗപട്ടണത്തുനിന്ന് കാങ്കേശന്‍ തുറയിലേക്കുള്ള 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ഏകദേശം മൂന്നര മണിക്കൂര്‍ സമയമെടുക്കും.
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാന്‍ കപ്പല്‍ സര്‍വീസ് അവസരമൊരുക്കും. 5000 രൂപ മുതല്‍ 7000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ശ്രീലങ്കയിലേക്ക് യാത്രചെയ്യാന്‍ ഏതൊരാള്‍ക്കും പാസ്പോര്‍ട്ട് മാത്രം മതിയാകും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ടിക്കറ്റ് എടുക്കാം.
Sources:azchavattomonline.com
Travel
വെറുതെ ഇരുന്നു കൊടുത്താൽ മതി, സ്കൂട്ടർ ഇനി Ai ഓടിക്കും; ‘ഓല സോളോ’ അവതരിപ്പിച്ച് ഭവിഷ് അഗർവാൾ
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ എഐ ഓല സ്കൂട്ടർ അവതരിപ്പിച്ച് ഓല സിഇഒ ഭവീഷ് അഗർവാൾ. ‘ഓല സോളോ’ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക്ക് സ്കൂട്ടർ ആണ് എപ്രിൽ 1ന് ഭവീഷ് അഗർവാൾ അവതരിപ്പിച്ചത്. പൂർണമായും യാത്ര നിയന്ത്രിക്കുന്നത് സ്കൂട്ടറായിരിക്കും. ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്കൂട്ടർ മറ്റാരുടെയും സഹായമില്ലാതെ സഞ്ചരിക്കും
എന്നാൽ ഏപ്രിൽ 1ന് ‘ഓല സോളോ’ അവതരിപ്പിച്ചതിനാൾ പലരും വിശ്വസിക്കാൻ തയ്യാറായില്ല. ‘ഏപ്രിൽ 1’ ഏപ്രിൽ ഫൂളായി കണക്കാകുന്നതിനാൽ പലരുടെയും മനസ്സിൽ ഇത് സത്യമാണോ എന്ന തരത്തിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി ഭവീഷ് അഗർവാൾ തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. “ഇന്നലെയാണ് ഇന്ത്യയിലെ ആദ്യത്തെ ‘ഓല സോളോ’ അവതരിപ്പിച്ചത്. വളരെ പെട്ടെന്നാണ് ഇത് വൈറൽ ആയത്. ഏപ്രിൽ ഒന്നിനായത് കൊണ്ട് തന്നെ പലരും ഏപ്രിൽ ഫൂൾ ആണോ എന്ന് പോലും തെറ്റുദ്ധരിച്ചിരുന്നു”എന്നും സിഇഒ ഭവീഷ് അഗർവാൾ എക്സിൽ കുറിച്ചു.
ഇന്ത്യയിൽ അതിശയമാറ്റം കൊണ്ടുവരാൻ ഓലക്ക് സാധിക്കും, ഇന്ത്യൻ എഞ്ചിനീയറിംഗ് മികവാണ് ഇതിലൂടെ കാണാനാവുന്നത് തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
Sources:NEWS AT TIME
Travel
ഇനി ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍,; ‘ലൈസന്‍സ് റദ്ദാക്കും, ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല’; എംവിഡി മുന്നറിയിപ്പ്
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.
എംവിഡി കുറിപ്പ്: ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.
ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാര്‍ഹവുമാണ്. ഇത്തരത്തില്‍ 2 ല്‍ കൂടുതല്‍ പേര് ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.
Sources:NEWS AT TIME
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം