Connect with us

us news

പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് 8 വര്‍ഷം തടവില്‍ കഴിഞ്ഞ ക്രൈസ്തവ വിശ്വാസിക്ക് വധശിക്ഷ

Published

on

ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമത്തിനെതിരെ ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നിരിക്കുന്ന തരത്തില്‍ മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ ജീവപര്യന്തം ജയില്‍ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭാംഗമായ സജാദ് മസി ഗില്‍ എന്ന ക്രൈസ്തവ വിശ്വാസിക്കാണ് ലൈഹോര്‍ ഹൈക്കോടതിയുടെ ഡിവിഷണല്‍ ബഞ്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് വധശിക്ഷ വിധിച്ചത്. 2011 ഡിസംബറില്‍ ആണ് പഞ്ചാബ് പ്രവിശ്യയിലെ ഗോജ്രയില്‍ നിന്നുള്ള സജാദ് അറസ്റ്റിലാകുന്നത്.

2013 ജൂലൈ മാസത്തില്‍ ഒരു വിചാരണ കോടതി ജീവപര്യന്തത്തിനു പുറമേ 3,14,500 റുപ്പീസ് പിഴയും വിധിച്ചതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു സജാദ്. 2015 ല്‍ സാഹിവാളിലെ സെന്‍ട്രല്‍ ജയിലില്‍ സജാദിനെ സന്ദര്‍ശിച്ച് മടങ്ങുന്ന വഴി അദ്ദേഹത്തിന്റെ സഹോദരനേയും,അനന്തരവനേയും അജ്ഞാതരായ ചിലര്‍ ആക്രമിച്ചിരുന്നു.തൊട്ടടുത്ത വര്‍ഷം ലീഗല്‍ ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് 2 അഭിഭാഷകര്‍ കാസൂറില്‍ നിന്നും ലാഹോറിന് പോകുന്ന റോഡില്‍ വെച്ച് ആയുധധാരികളാല്‍ ആക്രമിക്കപ്പെട്ടിരുന്നു. സജാദിന് വേണ്ടി അപ്പീല്‍ സമര്‍പ്പിക്കുവാന്‍ പോയതായിരുന്നു ഇരുവരും. ജീവപര്യന്തം ഇസ്ലാമിന്റെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമാണെന്നും വധശിക്ഷ മാത്രമാണ് മതനിന്ദയ്ക്കുള്ള ശിക്ഷയെന്നും പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചുവെന്ന് വാദിഭാഗം വക്കീലന്‍മാരില്‍ ഉള്‍പ്പെട്ട സീഷന്‍ അഹമ്മദ് അവാന്‍ പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് മതനിന്ദാനിയമത്തില്‍ പറയുന്നത്. എന്നാല്‍ മതന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവരോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന് മതനിന്ദാ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞമാസം മതനിന്ദയുടെ പേരില്‍ ജയിലില്‍ കഴിയുന്ന ഷഗുഫ്താ കൗസറിന്റേയും ഭര്‍ത്താവ് ഷക്ഫാത്ത് ഇമ്മാനുവലിന്റേയും അപ്പീല്‍ ലാഹോര്‍ ഹൈക്കോടതി വിചാരം കൂടാതെ മാറ്റി വെച്ചിരുന്നു. കഴിഞ്ഞ 7 വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞു വരികയാണ് ഈ ദമ്പതികള്‍. മതനിന്ദാ കേസുകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണെന്നുംലാഹോര്‍ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന മനുഷ്യാവകാശ സംഘടന പറയുന്നത്. പഞ്ചാബ് പ്രവിശ്യയും സിന്ധ് പ്രവിശ്യയുമാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്.

Sources:Pravachaka Sabdham

us news

ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

ഹൂസ്‌റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ കൂട്ടായ്‌മയായ ഹൂസ്‌റ്റൺ
പെന്തകോസ്ത് ഫെലോഷിപ്പിന് (HPF ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി ഡാനിയേൽ (പ്രസിഡൻ്റ്), പാസ്റ്റർ ചാക്കോ പുളിയ്ക്കപറമ്പിൽ (വൈസ് പ്രസിഡൻ്റ്) ,സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ ജേക്കബ് ജോൺ, സോങ് കോർഡിനേറ്റർ പാസ്റ്റർ സിൽബിൻ അലക്‌സ്, ചാരിറ്റി കോർഡിനേറ്റർ കുരുവിള മാത്യു, മീഡിയ കോർഡിനേറ്റർ ജോയി തുമ്പമൺ തുടങ്ങിയവരാണ് ഈ വർഷത്തെ ഭാരവാഹികൾ.
സെമിനാറുകൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലും അമേരിക്കയിലും സാമൂഹിക പ്രവർത്തനങ്ങളും യുവജന പ്രവർത്തനങ്ങളും സംഘടിപ്പിക്കാനും പുതിയ ഭാരവാഹികൾ ലക്ഷ്യമിടുന്നു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

അമേരിക്കയിൽ വാഹനാപകടം;ബിഷപ്പ് കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

Published

on

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നു. സഭാ വക്താവാണ് അപകട വിവരം അറിയിച്ചത്.
അമേരിക്കൻ സമയം രാവിലെ 6 മണിക്കായിരുന്നു (ഇന്ത്യൻ സമയം വൈകിട്ട് 5.15 മണി) അപകടം. ഡാളസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കവേ അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സർജറി വിജയകരമായി പൂർത്തിയായതായി ഡോക്ടർസ് അറിയിച്ചു. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയത്.

Sources:globalindiannews

http://theendtimeradio.com

Continue Reading

us news

സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഫ്ലോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച

Published

on

ഫ്ലോ​റി​ഡ: മൂ​ത്താം​മ്പ​ക്ക​ൽ സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച(​മേ​യ് 11) രാ​വി​ലെ 10.30ന് ​മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സൗ​ത്ത് ഫ്ലോ​റി​ഡ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (4740 SW 82nd Ave, Davie, FL 33328) ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നാ​യ റ​വ.​ഡോ. മോ​നി മാ​ത്യു, ക്രി​സ്ത്യ​ൻ അ​നു​ക​മ്പ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ വൈ​ദീ​ക​രും ആ​ത്മാ​യ നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ക​ൺ​വീ​ന​ർ പ്ര​ഫ. ഫി​ലി​പ്പ് കോ​ശി അ​റി​യി​ച്ചു.

2019-ൽ ​സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഈ​സ്റ്റ് ഫ്ലോ​റി​ഡ എ​പ്പി​സ്‌​കോ​പ്പ​ൽ രൂ​പ​ത ബി​ഷ​പ് പീ​റ്റ​ർ ഈ​റ്റ​ൺ, ക്രി​സ്ത്യ​ൻ പ്ര​ത്യാ​ശ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ അ​പ്പോ​സ്ത​ല​നാ​യി അ​റി​യ​പ്പെ​ടു​ന്ന സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി, 1924 മു​ത​ൽ 1945 വ​രെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി‌​യാ​യി​രു​ന്നു.

നി​ര​വ​ധി ജീ​വി​ത​ങ്ങ​ൾ​ക്ക് പ്ര​ത്യാ​ശ​യും സ​ന്തോ​ഷ​വും ആ​ത്മീ​യ ആ​ശ്വാ​സ​വും ന​ൽ​കി​യ 210 ഭ​ക്തി​ഗാ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഉ​പ​ദേ​ശി​യു​ടെ ആ​ശ്വാ​സ ഗീ​ത​ങ്ങ​ൾ എ​ന്ന പു​സ്ത​ക​ത്തി​ലെ ഗീ​ത​ങ്ങ​ൾ ഇ​ന്നും അ​നേ​ക​ർ കു​ടും​ബ പ്രാ​ർ​ഥ​ന​യി​ലും ആ​രാ​ധ​ന​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നു.

സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​പ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും ചി​ത്ര പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. സൗ​ത്ത് ഫ്ലോ​റി​ഡ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്തുന്ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​ ജേ​ക്ക​ബ് ജോ​ർ​ജ്, സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി ഉ​മ്മ​ൻ വി. ​സാ​മൂ​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National14 hours ago

School principal teacher booked for hurting religious sentiments in Uttar Pradesh

Ballia, Uttar Pradesh: An FIR has been registered against the principal and a teacher of a private school run by...

us news15 hours ago

ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹൂസ്‌റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ കൂട്ടായ്‌മയായ ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് (HPF ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി ഡാനിയേൽ (പ്രസിഡൻ്റ്), പാസ്റ്റർ ചാക്കോ...

us news15 hours ago

അമേരിക്കയിൽ വാഹനാപകടം;ബിഷപ്പ് കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത...

Tech15 hours ago

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്. ക്രോം ബ്രൗസറിൻ്റെ പഴയ പതിപ്പുകളിൽ സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി...

us news15 hours ago

സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഫ്ലോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച

ഫ്ലോ​റി​ഡ: മൂ​ത്താം​മ്പ​ക്ക​ൽ സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച(​മേ​യ് 11) രാ​വി​ലെ...

National2 days ago

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് 6 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു

നോയിഡയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കേസെടുത്തു 6 പേരെ അറസ്റ്റു ചെയ്തു നോയിഡയിലെ ഒരു ഉയർന്ന റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിലാണ് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചു 6 പേരെ അറസ്റ്റ് ചെയ്തത്...

Trending