Connect with us

Tech

ആപ്ലിക്കേഷന്‍ രംഗത്ത് മാറ്റങ്ങളുമായി വാട്‌സാപ്

Published

on

വാട്ട്‌സാപ് ആപ്ലിക്കേഷന്‍ പരിഷ്‌ക്കാരങ്ങള്‍ വെക്കേഷന്‍ മോഡും സൈലന്റ് മോഡും പുതുതായി അവതരിപ്പിക്കുകയാണിപ്പോള്‍. തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നു കൊണ്ടുള്ള ബുദ്ധിമുട്ടും, നോട്ടിഫിക്കേഷന്‍ വരുന്നതും തടയാനും ഒഴിവാക്കാനും പുതിയ സൈലന്റ് മോഡിലൂടെ മ്യൂട്ട് ചെയ്ത് സാധിക്കും. ഈ സംവിധാനം വാട്‌സാപ്പില്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടു കൂടി ഓട്ടോമാറ്റിക്കായി തന്നെ പ്രവര്‍ത്തിച്ച് തുടങ്ങും.
നിലവില്‍ ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ പ്രധാന ചാറ്റ് ലിസ്റ്റില്‍ നിന്നും മറയുമെങ്കിലും ആര്‍ക്കൈവ് ചെയ്ത ചാറ്റില്‍ പുതിയ ഒരു സന്ദേശം വന്നാല്‍ അത് താനെ പ്രധാന ചാറ്റ്‌ലിസ്റ്റിലേയ്ക്ക് തിരികെയെത്തുന്ന സ്ഥിതിയില്‍ മാറ്റം വരികയാണ്. ആര്‍ക്കൈവ് ലിസ്റ്റില്‍ നിന്നും നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ മാത്രമേ ചാറ്റ് പ്രധാന ഇന്‍ബോക്‌സിലേയ്ക്ക് എത്തുകയുള്ളു. ഈ ആപ്ലിക്കേഷന്‍ വഴി ചാറ്റുകള്‍ നീക്കം ചെയ്യാതെ തന്നെ ഇന്‍ബോക്‌സില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.. ഐ ഓ എസ് പതിപ്പിലായിരിക്കും ആദ്യം ഈ ഫീച്ചര്‍ എത്തുക. വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഏറെ ഉപയോഗപ്രദമായ ഫീച്ചര്‍ ആയിരിക്കും ഇത്.

Tech

‘മെസ്സേജയക്കാൻ കഴിയില്ല’; വാട്സ്ആപ്പിലെ ശല്യക്കാരെ പൂട്ടാൻ പുതിയ സംവിധാനം

Published

on

മൂന്ന് ബില്യൺ സജീവ ഉപയോക്താക്കളുള്ള സന്ദേശമയക്കൽ ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലുള്ളവർ ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെ തന്നെയാണ്. ഇക്കാരണങ്ങളാൽ പലതരം തട്ടിപ്പുകൾക്കും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും വാട്സ്ആപ്പിനെയാണ്.

ഇ​പ്പോഴിതാ അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പൊരുതാനായി പുതിയ സംവിധാനവുമായി എത്താൻ പോവുകയാണ് വാട്സ്ആപ്പ്. സ്പാം മെസ്സേജുകളും മറ്റ് വിധത്തിലുള്ള തെറ്റായ കാര്യങ്ങൾക്കും വേണ്ടി വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ, യൂസർമാരെ പുതിയ ചാറ്റിൽ ഏർപ്പെടുന്നതിൽ നിന്ന് വിലക്കുമെന്നാണ് കമ്പനി മുന്നറിയിപ്പ് നൽകുന്നത്.

നിങ്ങൾ മറ്റുള്ളവർക്ക് ശല്യമാകുന്ന വിധത്തിൽ സ്ഥിരമായി എന്തെങ്കിലും പ്രമോഷണൽ ഉള്ളടക്കമോ മറ്റോ സന്ദേശമായി അയക്കുന്ന ആളാണെങ്കിൽ നിങ്ങൾക്കും ഇത്തരം നിയന്ത്രണങ്ങൾ വന്നേക്കാം.

വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും ആൻഡ്രോയിഡ് പതിപ്പായ 2.24.10.5-ലാണ് WABetaInfo പുതിയ ഫീച്ചർ ക​ണ്ടെത്തിയത്. പുതിയ ചാറ്റ് ആരംഭിക്കുന്നതിൽ നിന്ന് യൂസർ അക്കൗണ്ടിനെ നിയന്ത്രിക്കുന്നതിനുള്ള ഫീച്ചർ പ്ലാറ്റ്‌ഫോം പരീക്ഷിക്കുന്നതായി WABetaInfo പറയുന്നു. ആപ്പിനുള്ളിലെ ചില ലംഘനങ്ങൾക്കുള്ള പിഴയായി, ഈ നിയന്ത്രണം ഒരു നിശ്ചിത സമയത്തേക്ക് നിലനിൽക്കും.

നിങ്ങൾക്ക് തഴെയുള്ള സ്ക്രീൻഷോട്ടിൽ, ഒരു പുതിയ ചാറ്റ് ആരംഭിക്കാൻ ​ശ്രമിക്കുമ്പോൾ “നിങ്ങളുടെ അക്കൗണ്ട് ഇപ്പോൾ നിയന്ത്രിതമാണ്” എന്ന് പ്രസ്താവിക്കുന്ന ഈ പോപ്പ്-അപ്പ് സന്ദേശം കാണിക്കും.

വാട്ട്‌സ്ആപ്പ് ഈ പ്രവർത്തനങ്ങൾ എങ്ങനെ കണ്ടെത്തുന്നു എന്നതിനെക്കുറിച്ചും, WABetaInfo വിശദമായി പറയുന്നുണ്ട്. സ്‌പാം പോലുള്ള പെരുമാറ്റം, ഓട്ടോമേറ്റഡ്/ബൾക്ക് മെസേജിങ് അല്ലെങ്കിൽ അവരുടെ സേവന നിബന്ധനകൾ ലംഘിക്കുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ കണ്ടെത്തുന്നതിന് ആപ്പ് ഓട്ടോമാറ്റിക് ടൂളുകളാണ് ഉപയോഗിക്കുന്നത്. അതേസമയം, ഈ സംവിധാനം നിങ്ങളുടെ സന്ദേശങ്ങൾ വായിക്കില്ലെന്ന് വാട്സ്ആപ്പ് ഉറപ്പുനൽകുന്നുണ്ട്.

ഈ നിയന്ത്രണം ഒരു പുതിയ ചാറ്റ് ആരംഭിക്കുന്നതിൽ നിന്ന് മത്രമാണ് നിങ്ങളെ വിലക്കുന്നത്. നിയന്ത്രണത്തിന് മുമ്പ് നിങ്ങൾ ഇടപഴകിയ ചാറ്റുകളിലും ഗ്രൂപ്പുകളിലും പഴയത് പോലെ മറുപടി നൽകുന്നത് തുടരാം. ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ ഭാവിയിൽ ഇത് നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ എത്തും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

ഇനി മെസേജ് കണ്ടില്ലെന്ന് പറയരുത്; സ്‌ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടേണ്ട, വാട്‌സ്ആപ്പില്‍ ചാറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താം

Published

on

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ചാറ്റുകള്‍ കണ്ടെത്തുന്നതിനുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ എത്തിയതോടെ ഇന്‍ബോക്‌സിലൂടെ സ്‌ക്രോള്‍ ചെയ്യാതെ തന്നെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും.

ചാറ്റ് ഫില്‍ട്ടറുകളോടെയാണ് പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഫില്‍ട്ടറുകള്‍ ഇന്ന് മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. തുടര്‍ന്നുള്ള ആഴ്ചകളില്‍ എല്ലാവര്‍ക്കും ഫീച്ചര്‍ ലഭ്യമാകും. പുതിയ ഫില്‍ട്ടറുകളുടെ സഹായത്താല്‍ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ കണ്ടെത്താനും സന്ദേശങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി വാട്‌സ്ആപ്പ് അറിയിച്ചു.

അഡ്രസ് ബുക്കില്‍ സേവ് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ”കോണ്‍ടാക്ട്‌സ്” പോലുള്ള ഫില്‍ട്ടറുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

ചാറ്റ് ഫില്‍ട്ടറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് ?

ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ലിസ്റ്റിന്റെ മുകളില്‍ ദൃശ്യമാകുന്ന മൂന്ന് ഫില്‍ട്ടറുകള്‍ തെരഞ്ഞെടുക്കാനാകും.

‘ഓള്‍ം’, ‘അണ്‍റീഡ്’, ‘ഗ്രൂപ്പ്‌സ്’ എന്നിവയാണ് പുതിയ ഫില്‍ട്ടറുകള്‍

‘ഓള്‍’ ഫില്‍ട്ടര്‍ ഡിഫോള്‍ട്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് എല്ലാ സന്ദേശങ്ങളും ഇന്‍ബോക്സില്‍ കാണാം?

‘അണ്‍റീഡ്’ ഫില്‍ട്ടര്‍, ഉപയോക്താവ് വായിക്കാത്തതോ ഇതുവരെ തുറക്കാത്തതോ ആയ സന്ദേശങ്ങളാണ് കാണിക്കുക

‘ഗ്രൂപ്പ്’ ഫില്‍ട്ടര്‍ എല്ലാ ഗ്രൂപ്പ് ചാറ്റുകളും ഒരിടത്ത് ക്രമീകരിക്കും, ഇത് ഉപയോക്താക്കളെ അവരുടെ എല്ലാ ഗ്രൂപ്പ് സന്ദേശങ്ങളും എളുപ്പത്തില്‍ കാണാന്‍ സഹായിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വന്നു ഇൻസ്റ്റ​ഗ്രാമിലും എഐ; ഇനി എന്തും ചോദിക്കാം, ഒറ്റ ക്ലിക്കിൽ എഐ തരും ഉത്തരം

Published

on

ഇൻസ്റ്റ​ഗ്രാമിലും അങ്ങനെ എഐ എത്തി. പുതിയൊരു മാറ്റത്തിന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് മെറ്റ എഐ. എന്താണ് മെറ്റ എഐ എന്ന് അറിയണ്ടെ‌? മറ്റെല്ലാ പ്ലാറ്റ്ഫോമുകളെയും പോലെ ഇനി മുതൽ ഇൻസ്റ്റ​ഗ്രാമിലും ഉണ്ട് എഐ. ഇനിമുതൽ ചിത്രങ്ങളോ സ്റ്റിക്കേഴ്സോ വേണമെങ്കിൽ എഐ ഞൊടിയിടയിൽ തരും. ഇൻസ്റ്റ​ഗ്രാം സെർച്ച് ബാറിൽ ഇനി മുതൽ എഐ ഐക്കൺ ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് എന്താണോ ആവശ്യമുള്ളത് അത് എഐയോട് ചോദിക്കാം.

ഉദാഹരണത്തിന് ഒരു മലയാളി കുട്ടിയുടെ ചിത്രമാണ് വേണ്ടതെങ്കിൽ /IMAGE OF A MALAYALI GIRL . അല്ലെങ്കിൽ മരുഭൂമിലെ മഴ കാണണോ അതും തരും എഐ / image rain in desert എന്ന് കൊടുത്താൽ വരും നല്ല കിടുക്കൻ എഐ ഫോട്ടോ…സെർച്ച് ബാറിലെ ‘മെറ്റ എഐ’ ഐക്കണിൽ ടാപ്പ് ചെയ്‌ത് ഇത് ആക്‌സസ് ചെയ്യാൻ കഴിയും. മാത്രമല്ല ഒരു സുഹ്യത്തിനെ പോലെ എഐയോട് സംസാരിക്കാനും പറ്റും. എന്ത് സംശയം ചോദിച്ചാലും പറഞ്ഞ് തരും. മെറ്റ ജനറേറ്റീവ് എഐ എന്നത് ഒരു ഡാറ്റാബേസോ സ്റ്റാറ്റിക് വിവരശേഖരമോ അല്ല, മറിച്ച് ഒരു തരം കമ്പ്യൂട്ടർ മോഡലാണ്.

ടെക്‌സ്‌റ്റുകളും ചിത്രങ്ങളും സൃഷ്‌ടിക്കാനും, ദൈർഘ്യമേറിയ വാചകങ്ങൾ സംഗ്രഹിക്കാനും, പ്രൂഫ് റീഡിങ്, എഡിറ്റിങ്, ടെക്‌സ്‌റ്റ് ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യൽ, കവിതകളും കഥകളും സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കാനും മെറ്റ എഐക്ക് കഴിയും.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news19 hours ago

‘Darkness Doesn’t Stand a Chance’: A Great Multitude Takes Part in 2024 National Day of Prayer

Millions of Americans gathered nationwide to observe the National Day of Prayer on Thursday and to repent for timidly failing...

us news20 hours ago

House Bill, ‘Passed With Overwhelming Support,’ Would Criminalize Parts of the Bible, and Violate the Constitution

Speaker Mike Johnson and House Republicans joined Democrats to pass a sweeping hate crime bill that will outlaw passages of...

Movie20 hours ago

‘The Chosen’ Finds New Home on Streaming Platform: ‘A Tremendous Win for Disney’s Image’

Seasons one through three of “The Chosen,” the popular Bible series chronicling the life of Jesus, will soon be streaming...

us news20 hours ago

വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ പാസാക്കി

വാഷിംഗ്‌ടൺ ഡി സി : വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ സ്പീക്കർ മൈക്ക് ജോൺസണും ഹൗസ് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന്പാസാക്കി വൻ പിന്തുണയോടെയാണ്...

us news20 hours ago

ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് നവ നേതൃത്വം

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം. ഹൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്. ഈവര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ്...

world news2 days ago

‘We’re Going to Light Up This World’: National Day of Prayer to Lift God’s Word to Combat Darkness

This year’s theme for the 73rd National Day of Prayer is “Lift up the Word – Light Up the World”...

Trending