Tech
Five times faster than sound; Nuclear-powered hypersonic missile: China tests
China secretly tested a nuclear-capable hypersonic missile in August, the Financial Times reported late Saturday. The weapon, a hypersonic glide vehicle launched via rocket by the Chinese military, circled the Earth at low orbit before descending to its target. Though the missile apparently missed its target by about two dozen miles, the test demonstrated “an advanced space capability that caught U.S. intelligence by surprise,” according to the publication’s sources.
So-called hypersonic missiles fly at low-altitude trajectories, can reach more than five times the speed of sound, and can maneuver in flight — making them harder to track and destroy than ballistic missiles, which fly faster, but follow steeper, fixed parabolic trajectories.
Pentagon spokesman John Kirby would not comment on the specifics of the FT report, but added: “We have made clear our concerns about the military capabilities China continues to pursue, capabilities that only increase tensions in the region and beyond. That is one reason why we hold China as our number-one pacing challenge.”
Sources also told the Financial Times that the missile could theoretically fly over the South Pole, a concern for the U.S. military, which heavily monitors the North Pole route.
Arms-control analyst Dr. Jeffrey Lewis, responding on Twitter to the FT report, cautioned against overreaction to China’s test and noted that it should not come as a surprise: “This is how arms races work. We put a missile defense in Alaska, China builds an orbital bombardment system to come up over the South Pole. It will go on like this, at the cost of hundreds of billions of dollars, a forever race with no finish line.”
China isn’t alone in looking into hypersonic technology. There’s a burgeoning arms race with countries like the United States and Russia competing to develop these weapons; just last month, North Korea said it had test-fired a newly developed hypersonic missile.
Tech
ശബ്ദ സന്ദേശം ഇനി വായിക്കാം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ശബ്ദ സന്ദേശം അക്ഷരങ്ങാക്കി മാറ്റാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. ഇതോടെ സന്ദേശങ്ങൾ കേൾക്കുന്നതിന് പകരം അത് വായിക്കാൻ സാധിക്കും. ശബ്ദ സന്ദേശം കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടുമെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു. നിങ്ങളുടെ ജോലി തുടർന്നുകൊണ്ട് തന്നെ സംഭാഷണം തുടരാനാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
പുതിയ ഫീച്ചർ വരും ആഴ്ചകളിൽ ആഗോളതലത്തിൽ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ ഏതാനും ഭാഷകളിൽ മാത്രമാകും ഈ സൗകര്യം. വരും മാസങ്ങളിൽ മറ്റു ഭാഷകളിലും ഈ സൗകര്യം ലഭ്യമാകും. ശബ്ദ സന്ദേശം അയക്കുന്നത് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധം കൂടുതൽ വ്യക്തിപരമാക്കുന്നതാണെന്ന് വാട്ട്സ്ആപ്പിന്റെ ബ്ലോഗ്പോസ്റ്റിൽ പറയുന്നു. ‘നിങ്ങൾ എത്ര ദൂരയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ ശബ്ദം കേൾക്കുക എന്നത് ഏറെ പ്രത്യേകതയുള്ളതാണ്.
എന്നാൽ, ചില സമയങ്ങളിൽ നിങ്ങൾ യാത്രയിലോ ശബ്ദമുഖരിതമായ സന്ദർഭത്തിലോ ആണെങ്കിൽ, ദീർഘമായ ശബ്ദം സന്ദേശം വന്നാൽ അത് കേൾക്കാൻ കഴിയണമെന്നില്ല. അത്തരം സന്ദർഭങ്ങൾക്ക് വേണ്ടി ഞങ്ങൾ വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ്സ് അവതരിപ്പിക്കുകയാണ്’ -വാട്ട്സ്ആപ്പ് വ്യക്തമാക്കി.
അതാത് ഡിവൈസിലാകും ശബ്ദ സന്ദേശം ടെക്സ്റ്റാക്കി മാറ്റുക. അതിനാൽ തന്നെ വാട്ട്സ്ആപ്പിന് അടക്കം മറ്റാർക്കും സ്വകാര്യ സന്ദേശങ്ങൾ കേൾക്കാനും വായിക്കാനും കഴിയില്ലെന്നും കമ്പനി പറയുന്നു. പുതിയ ഫീച്ചർ ലഭിക്കാനായി ആദ്യം വാട്ട്സ്ആപ്പിെൻറ സെറ്റിങ്സിൽ പോയി ചാറ്റ്സ് മെനുവിൽ പോകണം. ഇതിൽ വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ്സ് എന്ന ഒപ്ഷൻ ഉണ്ടാകും. ഇത് ഓണാക്കി ട്രാൻസ്ക്രിപ്റ്റ് ചെയ്യപ്പെടേണ്ട ഭാഷ തെരഞ്ഞെടുക്കാം.
തുടർന്ന് ശബ്ദ സന്ദേശത്തിൽ ദീർഘനേരം അമർത്തിയാൽ ‘ട്രാൻസ്ക്രൈബ്’ ഓപ്ഷൻ വരും. ഇതിൽ അമർത്തിയാൽ ശബ്ദ സന്ദേശം അക്ഷര രൂപത്തിലായി മാറുകയും തുടർന്ന് വായിക്കുകയും ചെയ്യാം. ഒരേ സമയം വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നവർക്കും ഇത് ഏറെ ഉപകാരപ്രദമാകുമെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കി. കൂടാതെ കേൾവി പ്രശ്നമുള്ളവർ, കേൾക്കുന്നതിനേക്കാൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ എന്നിവർക്കും ഇത് ഏറെ പ്രയോജനകരമാകും.
Sources:azchavattomonline.com
Tech
വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടക്കണം: സിംബാബ്‌വേ
വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടയ്ക്കണമെന്ന നിയമവുമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഫീസും അടയ്ക്കുന്നവർക്കേ മാത്രമേ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാൻ പറ്റൂ. പോസ്റ്റൽ മന്ത്രി ടടേണ്ട മാവേതേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് സിംബാബ്‌വേ പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. 50 ഡോളറാണ്(ഏകദേശം 4200 രൂപ) ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ നൽകേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിർത്തുന്നതിനും നിയമം നിർണായകമാണെന്ന് സർക്കാർ വാദിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്കിനെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ മികച്ച ഭരണത്തിൻ്റെ ആവശ്യകതയെയും കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിലാണ് ഈ നിയന്ത്രണം. ഓൺലൈൻ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്ന് വിമർശകർ പറയുന്നു.
Sources:azchavattomonline.com
Tech
വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടോകള്‍ വ്യാജമാണോയെന്ന് അറിയാനും വഴിതെളിയുന്നു
വാട്സ്ആപ്പില്‍ നമുക്ക് ലഭിക്കുന്ന ഫോട്ടോകള്‍ സത്യമോ, വ്യാജമോയെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഫീച്ചര്‍ വരുന്നു. പലപ്പോഴും ഇത്തരം പരിശോധനകള്‍ നടത്താതെയാവും പലരും പലര്‍ക്കും ഇവ ഫോര്‍വേഡ് ചെയ്യുന്നത്. എന്നാല്‍ വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടകള്‍ സത്യമാണോ, വ്യാജമാണോ എന്ന് അറിയാന്‍ എളുപ്പം വഴി സജ്ജമാക്കിയിരിക്കുകയാണ് വാട്‌സ്ആപ്പ് അധികൃതര്‍.
വാട്‌സ്ആപ്പ് ഇമേജുകളുടെ വസ്തുത മനസിലാക്കാന്‍ ആപ്പിനുള്ളില്‍ നിന്നുതന്നെ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ വികസിപ്പിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഏറെക്കാലമായുള്ള റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചറുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ ഇത് സാധ്യമാക്കുന്നത്.
വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഫോട്ടോകള്‍ സെര്‍ച്ച് ഓണ്‍ വെബ് ഓപ്ഷന്‍ വഴി ഗൂഗിളിന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിനായി നേരിട്ട് സമര്‍പ്പിക്കാം. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന എല്ലാ ഫോട്ടോകളും വ്യാജമോ, തെറ്റിദ്ധരിപ്പിക്കുന്നതോ, രൂപമാറ്റം വരുത്തിയതോ ആണോയെന്ന് പരിശോധിക്കാന്‍ പുത്തന്‍ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി പുതിയ ഫീച്ചര്‍ കൊണ്ടുവരുകയാണ് ചെയ്തിരിക്കുന്നത്.
വാട്‌സ്ആപ്പില്‍ ലഭിച്ച ഒരു ചിത്രം തുറന്ന ശേഷം വലതുമൂലയില്‍ കാണുന്ന മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സെര്‍ച്ച് ഓണ്‍ വെബ് എന്ന ഓപ്ഷന്‍ വൈകാതെ പ്രത്യക്ഷപ്പെടും. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 2.24.23.13 ബീറ്റാ വേര്‍ഷനില്‍ ഇതിന്റെ പരീക്ഷണം നടന്നുവരുന്നു. ‘സെര്‍ച്ച് ഓണ്‍ വെബ്’ എന്നാണ് ഈ ഫീച്ചര്‍ അറിയപ്പെടുക.
Sources:Metro Journal
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave