Tech
മനുഷ്യ ശരീരത്തിന്റേത് ഉള്‍പ്പെടെ ഉള്‍വശം കാണാം: അത്ഭുത കാമറ വരുന്നു
![](https://theendtimenews.com/wp-content/uploads/2021/11/images-30-1.jpeg)
വാഷിംഗ്ടണ്‍: മനുഷ്യ ശരീരത്തിന്റേത് ഉള്‍പ്പെടെ പല വസ്തുക്കളുടെയും ഉള്‍വശം കാണാന്‍ സാധിക്കുന്ന പുതിയ കാമറ വികസിപ്പിച്ചിരിക്കുകയാണ് ഒരുപറ്റം ഗവേഷകര്‍. ഇലിനോയിസിലെ നോര്‍ത്വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പല വസ്തുക്കളുടെയും അകത്തേക്ക് കാണാവുന്ന അതിശക്തമായ ഒരു കാമറ കണ്ടു പിടിച്ചത്.
വാഹനം ഓടിക്കുമ്പോള്‍ ഒരു വളവു തിരിഞ്ഞാല്‍ അവിടെ മനുഷ്യനോ മൃഗങ്ങളോ നില്‍പ്പുണ്ടോയെന്ന് ഡ്രൈവര്‍ക്ക് നേരത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നതടക്കം പല സാധ്യതകളുമുള്ള പുതിയ സാങ്കേതികവിദ്യയാണ് കണ്ടെത്തിയത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് മുന്‍പ് പരിചയമില്ലാത്ത, സിന്തെറ്റിക് വേവ്ലെങ്ത് ഹോളോഗ്രഫി എന്നു വിശേഷിപ്പിക്കുന്ന സാങ്കേതികവിദ്യയാണ്.
മറഞ്ഞിരിക്കുന്ന വസ്തുക്കളിലേക്ക് പ്രകാശം ചിതറിച്ചു വിടുകയും, അതു വീണ്ടും ചിതറി തന്നെ തിരിച്ച് ക്യാമറയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുവെന്നാണ് സാങ്കേതികവിദ്യയെപ്പറ്റി നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറഞ്ഞിരിക്കുന്നത്. തിരിച്ചെത്തുന്ന പ്രകാശത്തെ നിര്‍മിത ബുദ്ധി ഉപയോഗിച്ച് പുനസൃഷ്ടിച്ചാണ് ഉള്‍ഭാഗങ്ങളും അരികുകളും മൂലകളും എല്ലാം കാണിക്കുന്നത്. എന്നാല്‍ വാണിജ്യ ആവശ്യത്തിനായി ഇത് ഉപയോഗിക്കണമെങ്കില്‍ പത്തു വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പക്ഷേ, പുതിയ സാങ്കേതികവിദ്യ എത്തുമ്പോള്‍ അത് കാറുകളിലും സി.സി.ടി.വികളിലും മെഡിക്കല്‍ സ്കാനറുകളിലും വരെ ഉപയോഗിക്കാനാകും. ഇതോടെ കൊളോണോസ്കോപ്പി, എന്‍ഡോസ്കോപ്പി പോലെയുള്ള മേഖലകളിലും പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കുടലിലെ ചുളുക്കുകള്ക്കുളളിലേക്കു പോലും കാണാന്‍ സാധിക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു.
Sources:globalindiannews
Tech
വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേഷനിൽ മാറ്റം വരുന്നു
![](https://theendtimenews.com/wp-content/uploads/2024/07/whatsapp-status-updates.jpg)
വാട്സാപ്പില്‍ എ.ഐ വന്ന ആഘോഷത്തിലാണ് ഉപയോക്താക്കള്‍. ഇപ്പോഴിതാ മറ്റൊരു സുപ്രധാന മാറ്റം കൂടി വാട്സാപ്പില്‍ പരീക്ഷിക്കുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്ഡേഷനിലാണ് മാറ്റം. വാട്സാപ്പ് ചാനല്‍ വന്നതോട് കൂടി നിറം മങ്ങിപ്പോയ സ്റ്റാറ്റസ് അപ്ഡേഷനെ യൂത്തര്‍ക്കിടയില്‍ നിര്‍ത്താനാണ് മെറ്റയുടെ ശ്രമം. ഇതിനായി വാട്സാപ്പ് സ്റ്റാറ്റസിന്റെ പ്രിവ്യൂ ഫീച്ചര്‍ വലതുഭാഗത്തായി കൊണ്ടുവന്നതാണ് മാറ്റം.
അപ്ഡേറ്റുകള് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യാതെ തന്നെ വലതു ഭാഗത്ത് പ്രിവ്യൂ ഇമേജായി കാണാം. ഇടത് ഭാഗത്ത് സ്റ്റാറ്റസ് കാണുന്ന ഭാഗത്ത് യൂസറുടെ പ്രൊഫൈല്‍ പിക്ചറാണ് കാണുക. ഇടയ്ക്ക് വെച്ച് പ്രൊഫൈല്‍ ഫോട്ടോ പൂര്‍ണമായി ഇല്ലാതായ പ്രശ്നവും മെറ്റ ഇതിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ കോണ്ടാക്ടുകള് തിരിച്ചറിയാനാകുന്നില്ലെന്ന പ്രശ്നം കൂടി ഇതോടെ പരിഹരിക്കാം. നിലവില്‍ തിരഞ്ഞെടുത്ത ബീറ്റാ വേര്‍ഷന്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫീച്ചര്‍ ലഭ്യമാവുന്നതെങ്കിലും കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ഫീച്ചര്‍ ലഭ്യമാകും.
Sources:globalindiannews
Tech
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
![](https://theendtimenews.com/wp-content/uploads/2024/07/Blue-Ring.jpg)
ന്യൂയോര്‍ക്ക്: അടുത്തിടെയാണ് എ.ഐ ഫീച്ചർ ചാറ്റ്ബോക്സിലേക്ക് വാട്സ്ആപ്പ് കൊണ്ടുവന്നത്. മെറ്റ എ.ഐ അതായത് നീല വളയം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഫീച്ചർ ഇതിനകം തന്നെ നിരവധി പേരാണ് ഉപയോഗിക്കുന്നത്. ചാറ്റ് ജിപിടിക്ക് സമാനമായ ഫീച്ചർകൊണ്ട് നിരവധി ഉപയോഗങ്ങളാണുള്ളത്.
ഇപ്പോഴിതാ എ.ഐ ഉപയോഗിച്ച് ചാറ്റുകൾ കൂടുതൽ രസകരമാക്കാനൊരുങ്ങുകയാണ് കമ്പനി. അതിലൊന്നാണ് ചിത്രങ്ങൾ എഡിറ്റ് ചെയ്യാനാകും എന്നത്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ഈ പ്രത്യേകതകൾ ഉൾകൊള്ളിച്ചിരിക്കുന്നത്.
മെറ്റ എ.ഐയില്‍ കയറിയാണ് എഡിറ്റിനുള്ള നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. ഇവിടെ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. അല്ലെങ്കില്‍ ചാറ്റിലേത് പോലെ ക്യാമറ ഓണാക്കി നേരിട്ട് ഫോട്ടോ എടുക്കാനും കഴിയും(നിലവില്‍ ഇത് രണ്ടും മെറ്റ എ.ഐയില്‍ ഇല്ല). ഇങ്ങനെ കൊടുക്കുന്ന ചിത്രമാണ് എഡിറ്റിന് കഴിയുക.
ഫോട്ടോക്ക് കൂടുതല്‍ ഭംഗികൊടുക്കാനും മറ്റുമൊക്കെ എഡിറ്റിലൂടെ സാധിക്കുമെന്നാണ് വിവരം. ഫോട്ടോയെക്കുറിച്ചുള്ള കാര്യങ്ങളും എ.ഐയോട് ചോദിക്കാം. എന്നാല്‍ അയക്കുന്ന ചിത്രങ്ങളുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ടാകുമെന്നും അവ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഏതൊക്കെ തരത്തിലുള്ള എഡിറ്റിങ് സാധ്യമാകുമെന്ന് ഇപ്പോൾ വ്യക്തമല്ല. പശ്ചാത്തലം മാറ്റുന്നതുൾപ്പെടെ മറ്റു എ.ഐ പിന്തുണയുള്ള എഡിറ്റിങ് ടൂളുകള്‍ക്ക് സമാനമായ തരത്തിലുള്ള സൗകര്യങ്ങൾ മെറ്റ എ.ഐയ്ക്കുണ്ടാകുമോ എന്നാണ് അറിയേണ്ടത്.
യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എ.ഐ അവതാറുകളും തയ്യാറാക്കാനുള്ള ടൂള്‍ മെറ്റ എ.ഐയില്‍ വരുന്നതായി റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് എഡിറ്റിങ് ഫീച്ചറും കൊണ്ടുവരുന്നത്. വാട്ട്സ്ആപ്പിന് പുറമേ, മെറ്റ അതിന്റെ മറ്റ് പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലും എ.ഐ അവതരിപ്പിച്ചുകഴിഞ്ഞു.
Sources:azchavattomonline.com
Tech
വാട്സാപ്പ് ക്യാമറയില്‍ ‘വീഡിയോ നോട്ട്’ മോഡ് – എന്താണ് ഈ സംഭവം?
![](https://theendtimenews.com/wp-content/uploads/2024/07/WhatsApp-Camera.jpg)
വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകളിലെ ക്യാമറയില്‍ ‘വീഡിയോ നോട്ട് മോഡ്’ പരീക്ഷിക്കുന്നു. വാട്സാപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യാനും അത് വീഡിയോ നോട്ടുകളായി അയക്കാനും സാധിക്കും. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ബീറ്റാ പതിപ്പുകളില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ട്.
വീഡിയോ നോട്ട് എന്താണെന്ന് പലര്‍ക്കും പരിചയം ഉണ്ടാവില്ല. നിലവില്‍ വാട്സാപ്പില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ മറഞ്ഞിരിക്കുന്ന ഒരു ഫീച്ചറാണ് ഇത്. 2023-ലാണ് 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വീഡിയോ നോട്ട് ആയി അയക്കാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചത്. ടെലഗ്രാമിലെ വീഡിയോ മെസേജുകള്‍ക്ക് സമാനമാണിത്. വീഡിയോ നോട്ടുകളായി അയക്കുന്ന ദൃശ്യങ്ങള്‍ വൃത്താകൃതിയിലായാണ് ചാറ്റില്‍ പ്രത്യക്ഷപ്പെടുക. ഇത് ഒരു ജിഫിന് സമാനമായി പ്ലേ ആയിക്കൊണ്ടിരിക്കും.
നിലവില്‍ ചാറ്റ് വിന്‍ഡോയ്ക്ക് താഴെയുള്ള ക്യാമറ ബട്ടന് ഹോള്‍ഡ് ചെയ്ത് പിടിച്ചാണ് വീഡിയോ നോട്ട് ചിത്രീകരിക്കേണ്ട്. എന്നാല്‍ ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. ചാറ്റുകളില്‍ നീളമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാന്‍ മടിയുള്ളവരാണ് വോയ്സ് മെസേജുകള്‍ അയക്കാറ്. ഈ ശബ്ദത്തിനൊപ്പം നിങ്ങളുടെ വീഡിയോ കൂടി അയച്ചാലോ. അതാണ് വീഡിയോ നോട്ട്. 60 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറു വീഡിയോകള്‍ പങ്കുവെക്കാം.
പുതിയ അപ്ഡേറ്റില്‍ ഈ വീഡിയോ നോട്ട് ചിത്രീകരിക്കാന്‍ ക്യാമറ വിന്‍ഡോയില്‍ തന്നെ സൗകര്യമുണ്ടാവും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വീഡിയോ നോട്ട് ഫീച്ചര്‍ കൂടുതല്‍ പരിചിതമാവുകയും അത് എളുപ്പം ഉപയോഗിക്കുകയും ചെയ്യാം. ഇതിനായി ഒരു ചാറ്റ് തുറന്ന് താഴെയുള്ള ക്യാമറ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ സ്ക്രീന്‍ തുറന്നുവരും. നിലവില്‍ കാഴെ വീഡിയോ, ഫോട്ടോ എന്നീ രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. ഇവയ്ക്കൊപ്പമാണ് പുതിയ വീഡിയോ നോട്ട് ഓപ്ഷനും കൂടി ലഭിക്കുക.
കടപ്പാട് :കേരളാ ന്യൂസ്
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested