Connect with us

National

ചർച്ച് ഓഫ് ഗോഡ് വൈ. പി. ഇ ജനറൽ ക്യാമ്പ് ഡിസംബർ 24 മുതൽ 26 മുളക്കുഴയില്‍

Published

on

 

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന വിഭാഗമായ വൈ.പി.ഇ. ജനറൽ ക്യാമ്പ് 2018 ഡിസംബർ 24 മുതൽ 26 വരെ ദൈവസഭാ ആസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വെച്ച് നടക്കും . ഏറിയ വർഷക്കൾക്ക് ശേഷമാണ് സീയോൻ കുന്ന് വൈ.പി.ഇ. സ്റ്റേറ്റ് ക്യാമ്പിന് വേദിയാകുന്നത് . ഡിസംബർ 24-ാം തിയതി രാവിലെ 9.30 മുതൽ 5 വരെ സംസ്ഥാനതല താലന്ത് പരിശോധന നടക്കും. മേഖലാതലത്തിൽ വിജയികളായവർ അതിൽ പങ്കെടുക്കും. വൈകിട്ട് 6 മുതൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ എ.റ്റി.ജോസഫ് അധ്യക്ഷത വഹിക്കും സ്റ്റേറ്റ് ഓവർസിയർ റവ: സി.സി തോമസ് ക്യാമ്പ് ഉത്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ ഇവ: സാജു മാത്യു, റവ: ജോൺസൺ തേക്കടയിൽ, പാസ്റ്റഴ്സ് സണ്ണി താഴാംമ്പളം,പ്രിൻസ് റാന്നി പി.ആർ ബേബി, വൈ റെജി, ജെ ജോസഫ്, ഷിബു കെ മാത്യു, റെജി മാത്യു, അനീഷ് ഏലപ്പാറ, ഡോ: ആനി ജോർജ്ജ് തുടങ്ങിയവർ ശുശ്രൂഷിക്കും.

ബ്ര:ഷാജൻ ജോൺ ഇടക്കാട്, പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ എന്നിവർ ഡിബേറ്റ് മോഡറേറ്റർ ആയിരിക്കും. വൈ.പി.ഇ സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുക. ക്യാമ്പിൽ സംബന്ധിക്കുന്നവരുടെ പരിശുദ്ധാത്മനിറവും സ്വഭാവരൂപീകരണവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കിയുള്ള വിവിധ സെഷനുകൾ ഉണ്ടായിരിക്കും . ടാലന്റ് ടൈം, പ്രെയിസ് & വർഷിപ്പ്, കൗൺസിലിംങ്ങ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഡിബേറ്റ്, ഗോസ്പൽ റാലി, കിഡ്സ് – യൂത്ത് – ഫാമിലി സെഷനുകൾ, ന്യൂക്ലിയർ ഡിസ്കഷൻ, പരസ്യ യോഗം എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളാണ് അതിനായി ക്രമീകരിച്ചിരിക്കുന്നത്.

എല്ല ദിവസവും വൈകിട്ട് 6 മണി മുതൽ പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്, കഴിഞ്ഞ വർഷക്കളെക്കാൾ വിപുലമായ ക്രമീകരണങ്ങളോടും വ്യത്യസ്ഥമായ ഒട്ടേറെ പ്രോഗ്രാമുകളോടെ ആയിരിക്കും ഈ വർഷത്തെ ക്യാമ്പ് നടത്തപ്പെടുക. വൈ. പി. ഇ സംസ്ഥാന സെക്രട്ടറി മാത്യു ബേബിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് വൈ.പി.ഇ ബോർഡ് ക്യാമ്പിന് നേതൃത്വം നൽകും.

National

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം, ജാഗ്രത കൈവിടരുത്; നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ

Published

on

രാജ്യത്തെ പൗരൻമാർ ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യം മുൻനിർത്തിയാണ് ഈ രാജ്യങ്ങളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്കായി കഴിഞ്ഞ ഏപ്രിൽ 12 ന് സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.

പടിഞ്ഞാറൻ ഏഷ്യയിലെ സാഹചര്യങ്ങൾ ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കേണ്ടത് നിർബന്ധമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇറാൻ, ഇസ്രയേൽ രാജ്യങ്ങളിൽ പോകുന്നവർ ആ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം. ഇവർ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തകയും സുരക്ഷ മുൻകരുതലുകൾ പാലിച്ച് കരുതലോടെ സഞ്ചരിക്കുകയും വേണമെന്നും ജയ്സ്വാൾ വ്യക്തമാക്കി.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷ സാധ്യതകൾ കുറയുകയും പരസ്പരം വ്യോമപാതകൾ തുറക്കുകയും ചെയ്തോടെയാണ് പൗരന്മാർക്കുള്ള യാത്രാ വിലക്കിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കൂടാതെ ഇന്ത്യയിൽ നിന്നുള്ള ജോലിക്കാർ എത്താനായി യാത്രാ വിലക്കിൽ ഇളവ് വരുത്താൻ ഇസ്രയേൽ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. യാത്രാ വിലക്കിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ആറായിരത്തോളം നിർമ്മാണ തൊഴിലാളികളുടെ ഇസ്രയേൽ യാത്ര മുടങ്ങിയതിനെ തുടർന്നായിരുന്നു ഇത്.

നിലവിൽ 19000 ഇന്ത്യക്കാർ ഇസ്രയേലിലുണ്ടെന്നാണ് കണക്ക്. 4000 പേർ ഇറാനിലും ജോലി ചെയ്യുന്നുണ്ട്. സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തിൽ ഏപ്രിൽ ഒന്നിന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിന്റെ പേരിൽ ഇറാൻ ഇസ്രയേലിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനേത്തുടർന്ന് ഇറാൻ ഇസ്രയേലിനുനേർക്ക് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സ്; മൂന്നാമത് വാർഷികയോഗം 15 ന് നിലമ്പൂരിൽ

Published

on

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് വാർഷികയോഗം 15 ന് ബുധനാഴ്ച നിലമ്പൂർ കോടതിപ്പടി അഗപ്പെ ഗോസ്പൽ മിഷൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10 മുതൽ 1 മണിവരെയും ഉച്ചക്ക് 2-30 മുതൽ 4.30 വരെയും വൈകിട്ട് 5.30 മുതൽ 8-30 വരെയും മാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ കെ.ജെ തോമസ് കുമളി,സിസ്റ്റർ ജെയ്നി മരിയം ജയിംസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ക്രിസ്ബ്രോസ് മിനിസ്ട്രീ ഗാനശുശ്രൂഷ നടത്തും. സിസ്റ്റർ ജീനാ ജോർജ്ജ്, ഇവ : ജസ്റ്റിൻ ജോർജ്ജ് എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

വ്ളാത്താങ്കര ഫെസ്റ്റ് 2024; ഐ.പി.സി. ശാലേം ഇറപ്പക്കാണിസഭ ഒരുക്കുന്ന സുവിശേഷ യോഗവും, സംഗീത വിരുന്നും മേയ് 13 മുതൽ

Published

on

ഐ.പി.സി. ശാലേം ഇറപ്പക്കാണി സഭയുടെ ആഭിമുഖ്യത്തിൽ 2024 മേയ് 13 മുതൽ 15 വരെ വ്ളാത്താങ്കര ടൈൽ ഫാക്ടറി ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സുവിശേഷ മഹായോഗങ്ങൾ നടക്കും ഐ. പി. സി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ പഞ്ചാബ് . ആയിരങ്ങൾ പങ്കെടുക്കുന്ന ഈ കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. മൂന്നു ദിവസവും വചനപ്രഘോഷണം നിർവഹിക്കുന്നത് ലോക പ്രസിദ്ധ സുവിശേഷകൻ ബ്രദർ സുരേഷ് ബാബുവാണ്. പ്രശസ്ത ക്രൈസ്തവ ഗായിക സിസ്റ്റർ പെർ സീസ് ജോൺ ആരാധനയ്ക്ക് നേതൃത്വം നൽകും. ദേശത്ത് ക്രിസ്തുവിനെ ഉയർത്തുക എന്നതു മാത്രമാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുവാനും, സ്റ്റാൾളുകൾക്കും പാസ്റ്റർ എസ് എസ് ജോയി 974638 1788 ,9778791617 എന്നി നമ്പരുകളിൽ ബന്ധപ്പെടുക.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie1 min ago

സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ആയിരുന്നു അന്ത്യം.64 വയസ്സായിരുന്നു. പാർക്കിൻസൺസിനെയും അൾഷിമേഴ്‌സിനെയും തുടർന്ന് ചികിത്സയിലായിരുന്നു. 300ൽ അധികം സിനിമകളിൽ അഭിനയിച്ചു. നാടകത്തിലൂടെയാണ്...

Travel17 mins ago

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി...

National32 mins ago

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം, ജാഗ്രത കൈവിടരുത്; നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ

രാജ്യത്തെ പൗരൻമാർ ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ...

Crime44 mins ago

ജാഗ്രതൈ! നിങ്ങൾ ഫോണിൽ ‘9’ അമർത്തുമ്പോൾ ബാങ്ക് അക്കൗണ്ട് കാലിയായേക്കാം; കൊറിയർ കമ്പനിയുടെ മുന്നറിയിപ്പ്

സൈബർ കുറ്റകൃത്യങ്ങളുമായും ഓൺലൈൻ തട്ടിപ്പുകളുമായും ബന്ധപ്പെട്ട വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഫോൺ കോളുകൾ വഴിയും സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ കബളിപ്പിക്കുകയാണ്. ഇത്തരം തട്ടിപ്പുകളിൽ അതീവ ജാഗ്രത പുലർത്താൻ...

Movie23 hours ago

Country Star Credits God After Revealing He ‘Died Two Times’ During Heart Attack: ‘The Lord Had More For Me to Do’

A country star who suffered a heart attack last month says he died two times and was brought back to...

us news23 hours ago

Tennessee authorities searching for truck linked to Bible burning near Greg Locke’s church

Middle Tennessee authorities are on the lookout for a large four-door truck possibly linked to a fire earlier this year...

Trending