Connect with us

National

കേന്ദ്ര സര്‍ക്കാരിന് ഒഡീഷയുടെ മറുപടി: മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹത്തിന് ഒഡീഷ മുഖ്യമന്ത്രി 79 ലക്ഷം അനുവദിച്ചു

Published

on

ഭുവനേശ്വര്‍: അനാഥരുടെയും രോഗികളുടെയും നിര്‍ധനരുടെയും കണ്ണീരൊപ്പുന്ന വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് 79 ലക്ഷം രൂപ അനുവദിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷന്‍ പുതുക്കാനുള്ള സന്യാസ സമൂഹത്തിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ച പശ്ചാത്തലത്തില്‍ സഹായ വാഗ്ദാനവുമായി അദ്ദേഹം നേരത്തെ രംഗത്തെത്തിയിരിന്നു. ഇന്ന് ( ജനുവരി 4) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (സിഎംആർഎഫ്) മിഷനറീസ് ഓഫ് ചാരിറ്റിക്ക് (എംഒസി) 79 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹത്തിന്റെ ഓഫീസാണ് അറിയിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എ‌എന്‍‌ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 13 മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങൾക്കാണ് സഹായമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. അനാഥരും രോഗികളുമായ തൊള്ളായിരത്തിലധികം പേര്‍ക്ക് സഹായത്തിന്റെ പ്രയോജനം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒഡീഷ സംസ്ഥാനത്ത് മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഭവനങ്ങൾക്കും അനാഥാലയങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം സഹായിക്കാൻ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക് ഡിസംബര്‍ 30നു അറിയിച്ചിരിന്നു.

മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു വിദേശ സഹായം സ്വീകരിക്കാന്‍ എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കിയിട്ടില്ല. ഇതിനിടെ കേന്ദ്രത്തിന് ശക്തമായ മറുപടിയുമാണ് നവീന്‍ പട്നായിക് ഒരു കോടിയോളം വരുന്ന തുക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ആയിരകണക്കിന് സ്ഥാപനങ്ങളുടെ എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷനാണ് കേന്ദ്രം റദ്ദാക്കിയത്. ഇതില്‍ നിരവധി ക്രൈസ്തവ സന്നദ്ധ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിരിന്നു. അതേസമയം എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷന്‍ പുതുക്കുവാനുള്ള നടപടിയുമായി മിഷ്ണറീസ് ഓഫ് ചാരിറ്റി മുന്നോട്ടു പോകുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
http://theendtimeradio.com

National

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

Published

on

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി. ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ഉറപ്പാക്കാൻ കോടതി ഉത്തരവ് നൽകി

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ബസ്തർ ജില്ലയിലെ ജഗദൽപൂർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 25 ന് തദ്ദേശീയ ക്രിസ്ത്യാനിയായ അമ്പത്തിനാലുകാരനായ ഈശ്വർ കോറം മരണപെട്ടു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

Published

on

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ കൂട്ടമായി അമേരിക്കയിൽ ആരംഭിച്ച അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ ഇന്ന് വളർന്ന് ലോകത്തെമ്പാടുമായി അഞ്ച് വൻ കരകളിലെ രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുന്നതും ഏകദേശം 85 മില്യൺ വിശ്വാസികളും 440000 ദൈവസഭകളുമുള്ള അനു ദിനം വളർന്ന് കൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പെന്തകോസ്ത് സഭയാണ്.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

Published

on

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം സുവിശേഷ വിരോധികൾ വളഞ്ഞ് ക്രൂരമായി മർദിക്കുകയും, ഭീഷണിപ്പെടുത്തുകയും ഇവർ വിതരണം ചെയ്ത് കൊണ്ടിരുന്ന ട്രാക്റ്റുകൾ വലിച്ച് കീറി കളയുകയും ചെയ്തു.
ദൈവജനം പ്രതികൂല സാഹചര്യങ്ങളിൽ കൂടി കടന്ന് പോകുന്ന ആന്ധ്രാപ്രദേശിലെ ദൈവദാസന്മാരെയും, ദൈവമക്കളെയും, ദൈവസഭകളെയും ഓർത്തു ശക്തമായി പ്രാർത്ഥിക്കുക.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news42 mins ago

അമേരിക്കയിൽ തൊഴിൽ നേടാം! ഇന്ത്യക്കാർക്ക് ഏറ്റവും ഡിമാൻഡുള്ള ജോലികൾ ഇതാ; ഒപ്പം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും

അമേരിക്കയിൽ ജോലി സ്വപ്നം കാണുന്ന ഇന്ത്യക്കാർ ഏറെയുണ്ട്. അമേരിക്ക വൈവിധ്യമാർന്ന രാജ്യമാണ്. ഇവിടെ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്നു. ഇത് ഇന്ത്യക്കാർക്ക് പുതിയ സംസ്കാരങ്ങൾ അനുഭവിക്കാനും...

National24 hours ago

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി....

National1 day ago

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ...

National1 day ago

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം...

Life1 day ago

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട്...

world news1 day ago

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല: തീവ്രവാദികൾ കൊലപ്പെടുത്തിയത് 12 ക്രൈസ്തവരെ

നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടുമണിക്കാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. മംഗു...

Trending