Connect with us

Travel

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് വീണ്ടും ആരംഭിക്കുന്നു

Published

on

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് വീണ്ടും ആരംഭിക്കാനൊരുങ്ങി അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ്. 70 ദിവസം കൊണ്ട് 20000 കിലോമീറ്റര്‍ യാത്ര താണ്ടി 18 രാജ്യങ്ങളിലൂടെ പോകുന്ന ഈ സര്‍വീസ് വീണ്ടും ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും ദീര്‍ഘമായ ബസ് സര്‍വീസ് ആണ് ഡല്‍ഹി-ലണ്ടന്‍ ബസ് സര്‍വീസ്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നിന്ന് അത്യാധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആഡംബര ബസുകള്‍ പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി വഴിയുള്ള ഗതാഗതം സാധാരണ നിലയിലാക്കിക്കൊണ്ട് ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള പദ്ധതികള്‍ അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് പ്രഖ്യാപിച്ചു. 46 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ബസില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ക്ക് അവസരം ലഭിക്കുന്നത്. ഇതുപോലൊരു ബസ് സര്‍വീസ് 1957 ല്‍ ഒരു ബ്രിട്ടീഷ് കമ്ബനി നടത്തിയിരുന്നു. അന്ന് ഡല്‍ഹി വഴി കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്കായിരുന്നു സര്‍വീസ് നടത്തിയത്. എന്നാല്‍ ബസ് അപകടത്തില്‍പ്പെട്ടത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സര്‍വീസ് നിര്‍ത്തിയിരുന്നു.

റൂട്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിക്കഴിഞ്ഞാല്‍, അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡിന്റെ ‘ബസ് ടു ലണ്ടന്‍’ എന്ന സംരംഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 70 ദിവസത്തിനുള്ളില്‍ ഏകദേശം 20,000 കിലോമീറ്റര്‍ ദൂരം താണ്ടി 18 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ലണ്ടനില്‍ എത്താം. മുഴുവന്‍ റോഡ് യാത്രയ്ക്കും കൂടി 15 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ ടിക്കറ്റുകള്‍, വിസകള്‍, വിവിധ രാജ്യങ്ങളിലെ താമസം തുടങ്ങിയ എല്ലാ സേവനങ്ങളും ഉള്‍പ്പെടുന്നു.

ഇതിനുശേഷം, ആല്‍ബര്‍ട്ട് ടൂര്‍സ് എന്ന കമ്ബനി സിഡ്നി-ഇന്ത്യ-ലണ്ടന്‍ എന്ന ആശയത്തില്‍ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചു. ആ സര്‍വ്വീസ് 1976 വരെ തുടര്‍ന്നുവെങ്കിലും ഇറാനിലെ ആഭ്യന്തര സംഘട്ടനവും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും കാരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. മുന്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയ എല്ലാ റൂട്ടുകളെയും മറികടന്നാവും ഇപ്പോള്‍ അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് ബസ് സര്‍വീസ് നടത്തുക.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മ്യാന്‍മര്‍, തായ്ലന്‍ഡ്, ചൈന, കിര്‍ഗിസ്ഥാന്‍ വഴി ബസ് ഫ്രാന്‍സിലെത്തും. കൂടാതെ, ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ഒരു ക്രൂയിസ് കപ്പലും ഉപയോഗിക്കും. ഫ്രാന്‍സിലെ കാലായിസില്‍ നിന്ന് ഇംഗ്ലണ്ടിലെ ഡോവറിലേക്ക് ബസ് കൊണ്ടുപോകാന്‍ ഒരു ഫെറി സര്‍വീസ് ഉപയോഗിക്കും. ഈ യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂര്‍ എടുക്കും. തുടര്‍ന്ന് ഡോവറിയില്‍ നിന്ന് ബസ് ലണ്ടനിലേക്ക് നീങ്ങും.

ബസില്‍ 20 സീറ്റുകളും ഓരോ യാത്രക്കാര്‍ക്കും അവരവരുടെ ക്യാബിനുകളും ഉണ്ടായിരിക്കും. ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള എല്ലാം സൗകര്യങ്ങളും ബസില്‍ ഉണ്ടാകും. നിങ്ങളുടെ വിസ ഉള്‍പ്പെടെ ആവശ്യമായ എല്ലാ രേഖകളുമായി നിങ്ങള്‍ക്ക് ഈ ബസില്‍ യാത്ര ചെയ്യാം.
Sources:globalindiannews

http://theendtimeradio.com

Travel

സഞ്ചാരികൾക് സന്തോഷവാർത്ത, വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ ഒരു രാജ്യം കൂടെ

Published

on

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങുന്നു. അവിടുത്തെ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയതയും കണ്ട് ആസ്വദിക്കാന്‍ ഇനി പാസ്‌പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരും.

പട്ടികയില്‍ ഇരുപത് രാജ്യങ്ങള്‍

ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഒഴിവാക്കുന്നത്. ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്‌സ്, ജപ്പാന്‍, റഷ്യ,തായ്‌വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുമാണ് ലിസ്റ്റിലുള്ളത്. ഇത് കൂടാതെ രണ്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തും.

നിലവില്‍ അഞ്ചു തരം വിസകള്‍

ടൂറിസ്റ്റുകള്‍ക്ക് നിലവിലുള്ള വിസ നിയമം ഒക്ടോബര്‍ വരെ തുടരും. നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്‌സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.

ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.

ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ.

ഗുണനിലവാരമുള്ള ടൂറിസം

ഇന്തോനേഷ്യയില്‍ ഗുണനിലവാരമുള്ള ടൂറിസം വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ വിസ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനത്തിനിടെ ടൂറിസം വകുപ്പു മന്ത്രി സാന്റിയാഗോ യൂനോ വ്യക്തമാക്കി. അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്. കോവിഡിന് മുമ്പ് ഇത് 900 ഡോളറായിരുന്നു. പുതിയ വിസ ഇളവോടെ കൂടുതല്‍ പേരെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ ഇന്തോനേഷ്യയിലേക്ക് പറക്കാന്‍ വഴിയൊരുങ്ങുന്നു

Published

on

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്് വീസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മാത്രമായി ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് എത്താനാകും.

ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്‍, റഷ്യ,തായ്വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. വിനോദസഞ്ചാര മേഖലയുടെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരുമെന്നാണ് സൂചന.

നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക.

ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Travel

ട്രാഫിക് നിയമലംഘനത്തിന്‍റെ പേരിലും തട്ടിപ്പ്; വ്യാജ ഇ-ചെല്ലാൻ വ്യാപകം

Published

on

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചെല്ലാന്‍റെ പേരിൽ ലഭിക്കുന്ന വ്യാജ മെസേജുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇ-ചെല്ലാന്‍റെ പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ ഇ-ചെല്ലാന്‍റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആൾക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാൻ ഈ ലിങ്കുകൾ ഉപയോഗിക്കുക. ഫോൺ: 01204925505, വെബ്‌സൈറ്റ്:, https://echallan.parivahan.gov.in, ഇ- മെയിൽ: [email protected]. എന്തെങ്കിലും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഈ വിലാസത്തിൽ ബന്ധപ്പെടാം- Email: [email protected].

തട്ടിപ്പിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കാം:

വാട്ട്സ് ആപ്പിൽ ലഭിക്കുന്ന ആപ്ലിക്കേഷൻ ഫയൽ (.apk ലിങ്ക്) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.

ഇ-ചെല്ലാന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ, ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.

സന്ദേശം വ്യാജമാണെന്നു തോന്നിയാൽ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും നൽകരുത്. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന ഒരു സന്ദേശവും അക്കൗണ്ട് വിവരങ്ങളോ പാസ്‌വേഡോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ആവശ്യപ്പെടില്ല.

സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന സന്ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഫോണിലോ കംപ്യൂട്ടറിലോ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടാൻ കാരണമാകാം.

തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഈ തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റാളുകളെ ഈ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ “1930′ എന്ന നമ്പറിൽ വിളിച്ച് ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം. www.cybercrime.gov.in എന്ന വെബ് വിലാസത്തിലും പരാതി രജിസ്റ്റർ ചെയ്യാം.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news9 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news9 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National9 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news9 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news9 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending