National
ആലപ്പുഴ റോമൻ കത്തോലിക്കാ രൂപത മുൻ മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപൊഴിയിൽ കാലം ചെയ്തു
ആലപ്പുഴ: ആലപ്പുഴ രൂപത മുൻ മെത്രാൻ റവ.ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടർന്ന് രാത്രി 8.15 ഓടെയായിരുന്നുഅന്ത്യം. അർത്തുങ്കൽ ചേന്നവേലി സ്വദേശിയാണ്.
ബിഷപ്പ് സ്റ്റീഫൻ 1944 മെയ് 18 ന് ആലപ്പുഴയിൽ ജനിച്ചു. 1969 ഒക്ടോബർ 5-ന് ബിഷപ്പ് മൈക്കിൾ ആറാട്ടുകുളം മൗണ്ട് കാർമൽ കത്തീഡ്രലിൽ വൈദികനായി അഭിഷിക്തനായി. രൂപതയുടെ മൈനർ സെമിനാരിയുടെ പ്രീഫെക്റ്റായും ഓമനപ്പുഴ ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു.
1982-ൽ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് M.A.in ഫിലോസഫി നേടിയ ശേഷം മൈനർ സെമിനാരിയുടെ റെക്ടറായും ലിയോ XIII ഹൈസ്കൂളിന്റെ മാനേജരായും നിയമിതനായി. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലെ അധ്യാപകനായിരുന്നു.
രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കൺസൾട്ടറായും എക്സിക്യൂട്ടീവ് ഡയറക്റ്ററായും അദ്ദേഹം രൂപതയെ സേവിച്ചു. 2000 നവംബർ 16-ന് 56-ആം വയസ്സിൽ പിൻതുടർച്ചാവകാശത്തോടെ കോഡ്ജൂറ്റർ ബിഷപ്പായി നിയമിതനായി.
2001 ഫെബ്രുവരി 11-ന് ബിഷപ്പായി നിയമിതനായി, ബിഷപ്പ് പീറ്റർ എം. ചേനപ്പറമ്പിലിന്റെ പിൻഗാമിയായി 2001 ഡിസംബർ 9-ന് ആലപ്പുഴ ബിഷപ്പായി. 2019 ഒക്ടോബർ 11-ന് അദ്ദേഹം സജീവ മെത്രാൻ ശുശ്രൂഷയിൽ നിന്ന് വിരമിച്ചു. 52 വർഷമായി വൈദികനും 21 വർഷമായി ബിഷപ്പുമാണ്.
http://theendtimeradio.com
National
പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സ്; മൂന്നാമത് വാർഷികയോഗം 15 ന് നിലമ്പൂരിൽ
പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് വാർഷികയോഗം 15 ന് ബുധനാഴ്ച നിലമ്പൂർ കോടതിപ്പടി അഗപ്പെ ഗോസ്പൽ മിഷൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10 മുതൽ 1 മണിവരെയും ഉച്ചക്ക് 2-30 മുതൽ 4.30 വരെയും വൈകിട്ട് 5.30 മുതൽ 8-30 വരെയും മാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ കെ.ജെ തോമസ് കുമളി,സിസ്റ്റർ ജെയ്നി മരിയം ജയിംസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ക്രിസ്ബ്രോസ് മിനിസ്ട്രീ ഗാനശുശ്രൂഷ നടത്തും. സിസ്റ്റർ ജീനാ ജോർജ്ജ്, ഇവ : ജസ്റ്റിൻ ജോർജ്ജ് എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
Sources:gospelmirror
National
വ്ളാത്താങ്കര ഫെസ്റ്റ് 2024; ഐ.പി.സി. ശാലേം ഇറപ്പക്കാണിസഭ ഒരുക്കുന്ന സുവിശേഷ യോഗവും, സംഗീത വിരുന്നും മേയ് 13 മുതൽ
ഐ.പി.സി. ശാലേം ഇറപ്പക്കാണി സഭയുടെ ആഭിമുഖ്യത്തിൽ 2024 മേയ് 13 മുതൽ 15 വരെ വ്ളാത്താങ്കര ടൈൽ ഫാക്ടറി ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സുവിശേഷ മഹായോഗങ്ങൾ നടക്കും ഐ. പി. സി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ പഞ്ചാബ് . ആയിരങ്ങൾ പങ്കെടുക്കുന്ന ഈ കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. മൂന്നു ദിവസവും വചനപ്രഘോഷണം നിർവഹിക്കുന്നത് ലോക പ്രസിദ്ധ സുവിശേഷകൻ ബ്രദർ സുരേഷ് ബാബുവാണ്. പ്രശസ്ത ക്രൈസ്തവ ഗായിക സിസ്റ്റർ പെർ സീസ് ജോൺ ആരാധനയ്ക്ക് നേതൃത്വം നൽകും. ദേശത്ത് ക്രിസ്തുവിനെ ഉയർത്തുക എന്നതു മാത്രമാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുവാനും, സ്റ്റാൾളുകൾക്കും പാസ്റ്റർ എസ് എസ് ജോയി 974638 1788 ,9778791617 എന്നി നമ്പരുകളിൽ ബന്ധപ്പെടുക.
Sources:gospelmirror
National
ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി
ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി. ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ഉറപ്പാക്കാൻ കോടതി ഉത്തരവ് നൽകി
ഛത്തീസ്ഗഡ് സംസ്ഥാനത്തെ ബസ്തർ ജില്ലയിലെ ജഗദൽപൂർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 25 ന് തദ്ദേശീയ ക്രിസ്ത്യാനിയായ അമ്പത്തിനാലുകാരനായ ഈശ്വർ കോറം മരണപെട്ടു.
Sources:christiansworldnews
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം