National
യുവാക്കൾക്ക് മൂന്നു വർഷത്തേക്ക് സൈനിക സേവനം; പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യസ്‌നേഹികളായ യുവാക്കൾക്ക് മാതൃരാജ്യത്തെ സേവിക്കാൻ അവസരമൊരുങ്ങുന്നു. അഗ്നിപഥ് എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായാണ് വിവരം. ഈ പദ്ധതി പ്രകാരം യുവാക്കൾക്ക് മൂന്ന് വർഷത്തേയ്‌ക്ക് സേനയിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ സാധിക്കും. പ്രതിരോധ സേനയുടെ ചെലവും പ്രായപരിധിയും കുറയ്‌ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി.
ടൂർ ഓഫ് ഡ്യൂട്ടി എന്നറിയപ്പെടുന്ന ഈ പദ്ധതി അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ആശയമായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
അഗ്നിപഥ് പദ്ധതിയിലൂടെ യുവാക്കൾക്ക് സേനയിൽ ചേർന്ന് സേവനം നടത്താമെന്നും അവരുടെ പ്രവർത്തനകാലത്ത് യുവാക്കൾ അഗ്നിവീരന്മാർ എന്നറിയപ്പെടുമെന്നുമാണ് വിവരം.മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അഗ്നിവീരന്മാരിൽ പ്രതിഭകളായ യുവാക്കളെ നിലനിർത്തി ബാക്കിയുള്ളവരെ മറ്റ് ജോലികൾ കണ്ടെത്തുന്നതിന് സായുധ സേന സഹായിക്കുകയും ചെയ്യും.
അഗ്നിവീരന്മാരായ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സന്നദ്ധരായി കോർപ്പറേറ്റ് കമ്പനികളുൾപ്പടെ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്തെ സേവിച്ച പരിശീലനം നേടിയ അച്ചടക്കമുള്ള യുവാക്കൾക്ക് ജോലി നൽകാൻ ഇനിയും വൻകിട തൊഴിൽ ദാതാക്കൾ സമീപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ടൂർ ഓഫ് ഡ്യൂട്ടി ആശയത്തിന് കീഴിൽ ഇങ്ങനെ സൈനികരെ റിക്രൂട്ട് ചെയ്യുകയാണെങ്കിൽ ശമ്പളം, അലവൻസ്, പെൻഷൻ എന്നിവയിൽ നിന്നായി ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ സാധിക്കും. സെെന്യത്തിൽ ഒഴിവുകൾ ലഭ്യമാണെങ്കിൽ യുവാക്കളിൽ ഏറ്റവും മികച്ചവർക്ക് സേവനം തുടരുവാനുള്ള അവസരവും ലഭിക്കും.
മൂന്ന് വർഷത്തിന് ശേഷം സേവനം അവസാനിപ്പിക്കുന്ന യുവാക്കളിൽ 50 ശതമാനം പേർക്കും ദേശീയ പെൻഷൻ പദ്ധതിയുടെ ആനുകൂല്യവും നിശ്ചിത കാലയളവിലേക്ക് സൈനികർക്കുള്ള എല്ലാ മെഡിക്കൽ ആനുകൂല്യങ്ങളും ലഭിക്കും. പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള അവസാന ഘട്ട മിനുക്കുപണിയിലാണ് സർക്കാർ.
Sources:globalindiannews
National
വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് നേതൃത്വത്തിൽ നടന്ന പരസ്യയോഗത്തിന് അനുഗ്രഹ സമാപ്തി

വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് (VPPF) ൻ്റെ നേതൃത്വത്തിൽ 2025 ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മുതൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്രയുടെ ഭാഗമായി നടത്തിയ പരസ്യ യോഗം വിളപ്പിൽശാല ജംഗ്ഷനിൽ നിന്നും ആരംഭിച്ച് അതിൻ്റെ സമീപ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് വൈകുന്നേരം 5 മണിയോടെ നെടുംകുഴി ജംഗ്ഷനിൽ സമാപിച്ചു VPPF പ്രസിഡൻറ് പാസ്റ്റർ. D വില്യം , പാസ്റ്റർ. മനോഹരൻ , പാസ്റ്റർ. സെൽവരാജ് , പാസ്റ്റർ. അജികുമാർ, പാസ്റ്റർ. A ജോൺ തുടങ്ങിയവർ സന്ദേശം നൽകുകയും ഗാനശുശ്രൂഷകൾക്ക് പാസ്റ്റർ. വിജയദാസ് , പാസ്റ്റർ. ഷിജുദാസ്, പാസ്റ്റർ. ഷൈജു വെള്ളനാട് എന്നിവർ നിർവഹിച്ചു . VPPF ഇവാഞ്ചലിസം ബോർഡ് കൺവീനർ പാസ്റ്റർ അലക്സ് വിതുര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
Sources:gospelmirror
National
ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കോട്ടയം സെന്റർ “മിഷൻ 10” ലക്ഷ്യത്തിലേക്ക്

കോട്ടയം : ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കേരള റീജിയൻ കോട്ടയം സെന്ററിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് സമീപം നാല്പത്തി മലയിൽ പുതിയ സഭ പ്രവർത്തനം ദൈവസഭയോടു ചേരും. പാസ്റ്റർ ബിനു പീറ്റർ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സഭയാണ്. അദ്ദേഹം സഭയും ദൈവസഭയോട് ചേരുന്നതിന് താൽപര്യം പ്രകടിപ്പിച്ചതിനാൽ കോട്ടയം സെന്റർ മിനിസ്റ്റർ പാസ്റ്റർ കെഎസ് സിബിച്ചന്റെ നേതൃത്വത്തിൽ സെന്റർ സെക്രട്ടറി ജോമോൻ തോമസ്, സെന്റർ ഇവാഞ്ചലസം സെക്രട്ടറി സണ്ണി പി ജോയ് എന്നിവർ സഭ സന്ദർശിച്ചു.
കോട്ടയം സെന്ററിൽ ഈ സഭാ വർഷത്തെ പ്രവർത്തന ലക്ഷ്യമായ “MISSION 10” സെന്ററിൽ 10 സഭകൾ ഇതിൽ ഒമ്പതാമത്തെ സഭാ പ്രവർത്തനമാണ്. അഞ്ച് കുടുംബങ്ങൾ ആരാധനയിൽ സംബന്ധിക്കുന്നു.
വാർത്ത: പാസ്റ്റർ സണ്ണി പി ജോയി
http://theendtimeradio.com
National
ആവേശം വാനോളം ; കേരളത്തിലെ ഏറ്റവും വലിയ ബൈബിൾ ക്വിസിന് അനുഗ്രഹ സമാപ്തി

കുമ്പനാട് : PYPA കേരളാ സ്‌റ്റേറ്റും, ഗുഡ്ന്യൂസ് വീക്കിലിയും, CTW മീഡിയ പ്രൊഡക്ഷൻസും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ അറിവ് 2k25 ബൈബിൾ ക്വിസിന്റെ രണ്ടാം പതിപ്പിന് അനുഗ്രഹ സമാപ്തി. ജൂൺ മാസം 21 തീയതി ശനിയാഴ്ച കുമ്പനാട് ഹെബ്രോൻപുരത്ത് വെച്ച് നടന്ന ഗ്രാൻഡ് ഫിനാലെയിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നും വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധികരിച്ച് മത്സരാർത്ഥികൾ മാറ്റുരച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ ആക്ടിങ് പ്രസിഡന്റ് ഇവാ. മോൻസി പി മാമൻ അധ്യക്ഷത വഹിച്ചു. ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പറും, ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററുമായിരിക്കുന്ന സജി മത്തായി കാതേട്ട് ഉദ്ഘാടനം ചെയ്ത ഗ്രാൻഡ് ഫിനാലയിൽ ജോയിന്റ് സെക്രട്ടറിമാരായിരിക്കുന്ന സന്ദീപ് വിളമ്പുകണ്ടം സ്വാഗതവും, ലിജോ സാമൂവേൽ നന്ദിയും പ്രകാശിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, കോർഡിനേറ്റർ ജോസി പ്ലാത്താനത്ത്, ജോയിന്റ് കോർഡിനേറ്റർ ആശിഷ് വർഗീസ്, സംസ്ഥാന സമിതി അംഗങ്ങളായ ബിജിൽ ജോർജി ചെറിയാൻ, സാം പ്രസാദ്, നീരജ് മാത്യൂസ്, മാത്യു ജോൺ കുണ്ടറ, വോളന്റീയേഴ്‌സ് എന്നിവർ വിവിധ നിലകളിൽ ഗ്രാൻഡ് ഫിനാലെ ഇവന്റിന് നേതൃത്വം നൽകി.
ഗ്രാൻഡ് ഫിനാലെയുടെ സംഘാടനവും, വൈവിധ്യമാർന്ന മത്സര ലെവലുകളും, ചോദ്യങ്ങളിൽ കണ്ട പ്രൊഫഷനലിസവും അറിവ് 2k25 ക്വിസിനെ വേറിട്ടതാക്കി മാറ്റി. ജഡ്ജിങ് പാനലിന്റെ കൃത്യതയും, സമർപ്പണവും, ഒത്തൊരുമയും ഗ്രാൻഡ് ഫിനാലെയുടെ മാറ്റ് കൂട്ടി. ഈ പറഞ്ഞ കാര്യങ്ങളാണ് നിലവിൽ കേരളത്തിൽ നടക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങളിൽ നിന്നും അറിവിനെ വ്യത്യസ്തമാക്കുന്നത്.
സമാപന സമ്മേളനത്തിൽ ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ ഷെറിൻ കാഹളം, ഐ പി സി യു.കെ. അയർലണ്ട് റീജിയൻ കൗൺസിൽ മെമ്പർ അജിൻ തോമസ്, ഇവാ മോൻസി പി മാമ്മൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
സമ്മാനർഹർ
ഒന്നാം സമ്മാനം – ഒരു ലക്ഷം രൂപ
സൂസൻ നൈനാൻ, കോട്ടയം
രണ്ടാം സമ്മാനം – അര ലക്ഷം രൂപ
ബീന ജോസഫ്, തിരുവനന്തപുരം
മൂന്നാം സമ്മാനം – കാൽ ലക്ഷം രൂപ
ശാലിനി എസ്, തിരുവനന്തപുരം
4,5 സമ്മാനം – അയ്യായിരം രൂപ വീതം
ബ്യുള ജോസഫ്
സാം വെസ്ലി
Sources:gospelmirror
-
Tech12 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news4 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news3 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles10 months ago
7 reasons you need the Holy Spirit
-
world news11 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports7 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband