Connect with us

Travel

ഇനി മുതൽ നൽകേണ്ടത് 10 ഇരട്ടി; 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ സി നിരക്ക് വർദ്ധിപ്പിച്ചു

Published

on

15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കി വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 2022 ഏപ്രിൽ മുതലാണ് പുതിയ ഫീസ് വർധന പ്രാബല്യത്തിൽ വരിക. സാധാരണക്കാരൻ ഉപയോ​ഗിക്കുന്ന മോട്ടോർസൈക്കിൾ മുതൽ വാണിജ്യാവശ്യങ്ങൾക്കുപയോ​ഗിക്കുന്ന ചരക്ക് വാഹനങ്ങൾക്ക് വരെയാണ് ഈ പത്തിരട്ടിയായ പുതുക്കൽ ഫീസ് ബാധകമായിട്ടുള്ളത്.

ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കിയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കനുസരിച്ച് മോട്ടോർസൈക്കിളിന് നിലവിൽ 360 രൂപയുള്ളത് 1000 രൂപയാകും. കാറിന് 700 രൂപയുള്ളത് 5000 രൂപയാകും. ഓട്ടോ ഉൾപ്പെടെയുള്ള ത്രീവീലറിന് 500 രൂപ അടയ്ക്കുന്ന സ്ഥാനത്ത് 2500 രൂപ അടയ്ക്കണം.15 വർഷം കഴിഞ്ഞ വാണിജ്യാവശ്യ വാഹനങ്ങൾക്ക് വൻ വർധനയാണ് വരുന്നത്. 900 രൂപ വരുന്ന മീഡിയം ഗുഡ്സിന് 10,000 രൂപയാണ് അടയ്ക്കേണ്ടി വരിക.

വണ്ടിയുടെ ആർ.സി അതായത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകിയാൽ വണ്ടി തൂക്കിവിൽക്കേണ്ട അവസ്ഥ വരും. നിലവിൽ 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിൾ പുതുക്കാൻ മറന്നാൽ 3000 രൂപ പിഴയും 300 രൂപ ഡിലേ ഫീയും വൈകിയതിന് 360 രൂപ പുതുക്കൽ ഫീസും നൽകണം. ഏകദേശം ഇത് 3600 രൂപ വരും. ഇനി ഡിലേ ഫീസ്, മോട്ടോർ സൈക്കിളിന് ഒരുമാസം 300 രൂപ വെച്ച് കൂട്ടും. അതായത് ഒരുവർഷം 3600 രൂപ ഡിലേ ഫീ മാത്രമായി അടയ്ക്കണം. ഇനി തുക അടയ്ക്കാൻ മറന്ന് കൂടുതൽ വർഷമായാൽ വണ്ടി തൂക്കിവിൽക്കുക മാത്രമേ ചെയ്യാനാവുകയുള്ളൂ. കാറിന് 500 രൂപയാണ് മാസം ഡിലേ ഫീ വരിക.

ആളുകൾ പഴയവാഹനങ്ങൾ ഉപയോ​ഗിക്കുന്നത് കുറയ്ക്കാനും ,പുതിയ വാഹനങ്ങൾ ആളുകൾ വാങ്ങുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ സ്ക്രാപ്പേജ് പോളിസിയുടെ ഭാ​ഗമായിട്ടാണ് ഈ രെജിസ്ട്രേഷൻ നിരക്ക് പുതുക്കൽ സർക്കാർ കൊണ്ടുവന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് ഈ പുതിയ നിർദേശം. 2021 ഒക്ടോബറിൽ ഇറക്കിയ ജി.എസ്.ആറിൽ ഇതുവരെ മാറ്റമില്ലാത്തതിനാൽ ഉത്തരവ് ഏപ്രിൽ മുതലാണ് നടപ്പാവുക.
http://theendtimeradio.com

Travel

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്

Published

on

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്.

ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്‍റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല് ദിവസമാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ദേവിക മേനോന്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് ഗോവ, മുംബൈ, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് വിവിധ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. ചെന്നൈ ആസ്ഥാനമായ എസ്ആര്‍എംപിആര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ മാനേജിങ് ഡയറക്ടര്‍ ഇ. എക്സ്. ബേബി തോമസ് പറഞ്ഞു.

750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ 2 സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍, 11 തേര്‍ഡ് എ.സി, 2 സെക്കന്‍ഡ് എ.സി എന്നിവയുമുണ്ട്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും ജീവനക്കാരും ട്രെയിനിലുണ്ടാകും. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ നിന്ന് കയറാം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. യാത്രയില്‍ പല സ്റ്റേഷനുകളിലും ട്രെയിന്‍ നിറുത്തുമെങ്കിലും പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല.

ഗോവയിലെ പ്രീമിയം ഹോട്ടലുകളില്‍ രണ്ട് രാത്രി മികച്ച താമസസൗകര്യത്തിന് പുറമെ, വിനോദസഞ്ചാരികള്‍ക്ക് മഡ്ഗാവില്‍ നഗരയാത്രയും ആസ്വദിക്കാം. യാത്രികര്‍ക്ക് ഗോവ അവരുടെ ഇഷ്ടാനുസരണം ആസ്വദിക്കാന്‍ കഴിയും. കാസിനോകള്‍, ബോട്ട് ക്രൂയിസ് പാര്‍ട്ടികള്‍, ഡി ജെ പാര്‍ട്ടികള്‍, ഗോവന്‍ തെരുവുകളിലൂടെയുള്ള യാത്ര ഭക്ഷണം എന്നിവയൊക്കെ യാത്രികരുടെ ഇഷ്ടാനുസരണം ആസ്വദിക്കാന്‍ കഴിയും.

താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് 2-ടിയര്‍ എ.സിയില്‍ 16,400 രൂപയാണ് നിരക്ക്. 3-ടിയര്‍ എ.സിയില്‍ 15,150 രൂപയും നോണ്‍ എ.സി സ്ലീപ്പറില്‍ 13,999 രുപയുമാണ് ഈടാക്കുന്നത്.

8 ദിവസം നീണ്ടുനില്‍ക്കുന്ന അയോധ്യ യാത്രയുടെ പാക്കേജ് 37,150, 33,850, 30,550 രൂപ എന്നിങ്ങനെയാണ്. അയോധ്യ, വാരാണാസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനും ഗംഗാ ആരതി കാണാനുമുള്ള സൗകര്യവും പാക്കേജിലുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും ഈ യാത്രയില്‍ ഉടനീളം ഒരുക്കുന്നത്.

മുംബൈ യാത്രയ്ക്ക് സെക്കന്‍ഡ് ടയര്‍ എ.സിയില്‍ 18,825 രൂപയും തേര്‍ഡ് ടയറില്‍ 16,920 രൂപയും സ്ലീപ്പറില്‍ 15,050 രൂപയുമാണ് നിരക്ക്. ജൂണ്‍ മുതല്‍ എല്ലാ മാസവും ഓരോ ട്രിപ്പ് വീതമാകും നടത്തുകയെന്ന്

പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ സേവനം സദാസമയം ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റെസ്പോണ്‍സ് ടീം, യാത്രികര്‍ക്ക് സൗജന്യ യാത്രാ ഇന്‍ഷുറന്‍സും ഉണ്ടായിരിക്കും. ട്രെയിനില്‍ ജിപിഎസ് ട്രാക്കിംഗ് സിസ്റ്റം, ലൈവ് സിസിടിവി, വൃത്തിയും സൗകര്യവുമുള്ള ടോയ്ലറ്റുകള്‍, ലാ കാര്‍ട്ടെ ഡൈനിംഗ്, ടൈലേര്‍ഡ് ബെഡ്ഡിംഗ്, ഓണ്‍ബോര്‍ഡ് ഫുഡ് ട്രോളി എന്നിവയും യാത്രയുടെ ഭാഗമായി ഉണ്ടാകുമെന്ന് പ്രിന്‍സി റെയ്ല്‍സ് ടൂര്‍ പാര്‍ട്ണര്‍ മിജു സി മൊയ്ദു പറഞ്ഞു.

മെയ് മാസം അവസാനം, തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് സമാനമായി നാലു ദിവസം കൊണ്ട് നടത്താവുന്ന യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടാതെ അയോധ്യ, വാരണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലേക്ക് എട്ട് ദിവസത്തെ പര്യടനം ജൂണ്‍ ആദ്യവാരം ആരംഭിക്കുമെന്നും ദേവിക പറഞ്ഞു. താല്‍പ്പര്യമുള്ള യാത്രക്കാര്‍ക്ക് 8089021114, 8089031114, 8089041114 എന്നീ നമ്പറുകളില്‍ ബുക്കിംഗുകളും നടത്താം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഊട്ടി-കൊടൈക്കനാൽ യാത്രയ്ക്കായുള്ള ഇ-പാസിന് ക്രമീകരണമായി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ-പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ-പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഉള്ള റോഡുകളിൽ ഉൾകൊള്ളാവുന്നതിലും അധികം വാഹനങ്ങൾ ആണ് സർവീസ് നടത്തുന്നത് എന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിദിനം 20000 ത്തിൽ അധികം വാഹനങ്ങൾ ആണ് നീലഗിരിയിലേക്ക് പ്രവേശിക്കുന്നത്. ടൂറിസ്റ്റ് സീസണുകളിൽ പ്രതിദിനം ശരാശരി 11509 കാറുകൾ, 1341 വാനുകൾ, 637 ബസുകൾ, 6524 ഇരു ചക്ര വാഹനങ്ങൾ എന്നിവയാണ് നീലഗിരിയിൽ എത്തുന്നത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ഭയാനകമായ അവസ്ഥ ആണെന്ന് ജസ്റ്റിസ് മാരായ എൻ സതീഷ് കുമാർ, ഡി ഭാരത ചക്രവർത്തി എന്നിവർ പുറപ്പടിവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആനത്താരകളിലൂടെയാണ് റോഡുകൾ കടന്ന് പോകുന്നത്. വാഹങ്ങങ്ങളുടെ ബാഹുല്യം കാരണം പലപ്പോഴും കാടിന് ഉള്ളിലെ റോഡുകളിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. വാഹനങ്ങൾ നിരയായി മണിക്കൂറുകളോളം കിടക്കുന്നത് കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് മൃഗങ്ങൾ ആണെന്നും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ

Published

on

5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം ആരംഭിക്കും.

മേയ് 13ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് കപ്പല്‍ പുറപ്പെടുക. ഇതിനു മുന്നോടിയായി മേയ് പത്തിന് കപ്പല്‍ നാഗപട്ടണം തുറമുഖത്ത് നങ്കൂരമിടും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14-ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് സര്‍വീസ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അന്ന് കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

അന്തമാനില്‍ നിര്‍മിച്ച ‘ശിവഗംഗ’ കപ്പലാണ് ശ്രീലങ്ക സര്‍വീസിനായി ഉപയോഗപ്പെടുത്തുക. താഴത്തെ ഡെക്കില്‍ 133 സീറ്റും മുകളിലത്തെ ഡെക്കില്‍ 25 സീറ്റും ഉണ്ടാകും. നാഗപട്ടണത്തുനിന്ന് കാങ്കേശന്‍ തുറയിലേക്കുള്ള 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ഏകദേശം മൂന്നര മണിക്കൂര്‍ സമയമെടുക്കും.

ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാന്‍ കപ്പല്‍ സര്‍വീസ് അവസരമൊരുക്കും. 5000 രൂപ മുതല്‍ 7000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ശ്രീലങ്കയിലേക്ക് യാത്രചെയ്യാന്‍ ഏതൊരാള്‍ക്കും പാസ്‌പോര്‍ട്ട് മാത്രം മതിയാകും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ടിക്കറ്റ് എടുക്കാം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National16 hours ago

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് 6 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു

നോയിഡയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കേസെടുത്തു 6 പേരെ അറസ്റ്റു ചെയ്തു നോയിഡയിലെ ഒരു ഉയർന്ന റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിലാണ് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചു 6 പേരെ അറസ്റ്റ് ചെയ്തത്...

National17 hours ago

കുത്രപ്പള്ളി ഏ.ജി പ്രെയർ സെൻ്റർ; ഉണർവ് യോഗങ്ങൾ 21 മുതൽ 24 വരെ

കോട്ടയം: കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് പ്രയർ സെന്റർ കുത്രപ്പള്ളി ഒരുക്കുന്ന ഉണർവ്വയോഗങ്ങൾ. 2024 മെയ് മാസം 21 മുതൽ 24 വരെ അസംബ്ലീസ് ഓഫ് ഗോഡ്...

Movie17 hours ago

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ...

Movie17 hours ago

സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ആയിരുന്നു അന്ത്യം.64 വയസ്സായിരുന്നു. പാർക്കിൻസൺസിനെയും അൾഷിമേഴ്‌സിനെയും തുടർന്ന് ചികിത്സയിലായിരുന്നു. 300ൽ അധികം സിനിമകളിൽ അഭിനയിച്ചു. നാടകത്തിലൂടെയാണ്...

Travel18 hours ago

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി...

National18 hours ago

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം, ജാഗ്രത കൈവിടരുത്; നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ

രാജ്യത്തെ പൗരൻമാർ ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ...

Trending