Connect with us

National

വിശുദ്ധവാരത്തില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 55 ക്രൈസ്തവർക്കെതിരെ എഫ്ഐആർ തയ്യാറാക്കി യു‌പി പോലീസ്

Published

on

ലക്നൌ: ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിൽ പെസഹാ വ്യാഴാഴ്ച പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുത്ത 55 ക്രൈസ്തവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 26 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യപ്പെട്ട മറ്റുള്ളവരെ അന്വേഷിക്കുന്നതായാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നതെന്ന് പ്രമുഖ കത്തോലിക്ക വാര്‍ത്ത ഏജന്‍സിയായ യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മതപരിവർത്തനം ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹരിഹർ ഗഞ്ച് എന്ന ജില്ലയിലെ ആരാധനാലയത്തിലാണ് ഇവാഞ്ചലിക്കൽ സമൂഹത്തിലെ അംഗങ്ങളായ ക്രൈസ്തവര്‍ ഒത്തുകൂടിയത്. ഇതിനിടെ തീവ്ര ഹൈന്ദവ നിലപാടുള്ള ആക്ടിവിസ്റ്റുകൾ പുറത്തേക്കുള്ള രണ്ട് പ്രധാന ഗേറ്റുകൾ പൂട്ടുകയും, മതപരിവർത്തനം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷിയായ ഒരു ക്രൈസ്തവ വിശ്വാസി പറഞ്ഞു.

അവിടെ എത്തിയ പോലീസ് മൂന്നുമണിക്കൂറോളം ക്രൈസ്തവരെ ചോദ്യം ചെയ്യാൻ വേണ്ടി ദേവാലയത്തിൽ തടഞ്ഞുവച്ചു. ഇതിനിടയിൽ ഹൈന്ദവ നേതാക്കളിൽ ചിലർ ദേവാലയത്തിൽ പ്രവേശിക്കുകയും, ക്രൈസ്തവരുടെ വ്യക്തിപരമായ വിവരങ്ങൾ ആരായുകയും ചെയ്തു. വീട്ടിൽ കൊണ്ടു പോവുക എന്ന വ്യാജേന അവർ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും, 26 പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും യു‌സി‌എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ സുരക്ഷയെ കരുതിയാണ് പോലീസ് തങ്ങളെ അവിടെ പാർപ്പിച്ചിരിക്കുന്നത് എന്ന് ആദ്യം കരുതിയെങ്കിലും, മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് സത്യം മനസ്സിലാക്കിയതെന്ന് മറ്റൊരു ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തി. പിറ്റേദിവസം ഒൻപത് പേർക്കാണ് ജാമ്യം ലഭിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ മറ്റുള്ളവർക്ക് ഏപ്രിൽ 16നു ജാമ്യം ലഭിച്ചു. മതപരിവർത്തന നിയമത്തിന്റെ വകുപ്പുകൾ പോലീസ് പിൻവലിച്ചുവെന്നാണ് കരുതപ്പെടുന്നതെങ്കിലും, വിവിധ മത വിഭാഗങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാക്കിയെന്നുള്ള കുറ്റം ക്രൈസ്തവർക്ക് മേൽ ചുമത്തിയിട്ടുണ്ട്. വ്യാജ ആരോപണം നേരിട്ട ക്രൈസ്തവരെ സഹായിക്കുന്നതിന് പകരം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ രാത്രി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് നിയമപാലകർ ചെയ്തതെന്നും, അങ്ങനെ ചെയ്തത് ശരിയായില്ലെന്നും ക്രൈസ്തവർക്ക് നിയമപരമായ സഹായം നൽകാൻ മുന്നോട്ടുവന്ന പ്രമോദ് സിംഗ് എന്ന അഭിഭാഷകൻ യുസിഎ ന്യൂസിനോട് പറഞ്ഞു.

ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് ഉത്തർപ്രദേശുള്ളത്. 2021ൽ സംസ്ഥാനത്ത് 105 അക്രമസംഭവങ്ങളാണ് ക്രൈസ്തവർക്ക് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ഏപ്രിൽ 13 വരെയുള്ള കണക്കുകൾ പ്രകാരം 127 അക്രമസംഭവങ്ങൾ ക്രൈസ്തവർക്ക് നേരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തീവ്രഹിന്ദുത്വ നിലപാടുള്ള യോഗി ആദിത്യനാഥാണ് യു‌പി ഭരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

National

പുനലൂരിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആത്മമാരി 2024

Published

on

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 7 വരെ പുനലൂർ മഞ്ഞമൺകാല ജംഗ്ഷൻ തടത്തിവിള ഭവനാങ്കണത്തിൽ ആത്മമാരി 2024 നടക്കും.

റവ. വൈ റെജി, പാ. ടിനു ജോർജ്, പാ. ബാബു ചെറിയാൻ, പാ. സുഭാഷ് എന്നിവർ പ്രസംഗിക്കും. ബ്രദർ ഇമ്മാനുവേൽ ഹെൻറി, പാ. അനിൽ അടൂർ, പാ. സാമുവേൽ വിൽ‌സൺ, ബ്രദർ ഇമ്മാനുവേൽ കെബി, ബ്രദർ ലിജിൻ എബ്രഹാം, പാ. റോഷൻ നൈനാൻ കോശി എന്നിവർ ഗാന ശുശ്രൂഷ നയിക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

പ്രത്യാശോത്സവത്തിനായി ഒരുങ്ങി കോട്ടയം

Published

on

നവംബർ 27 മുതൽ 30 വരെ നടക്കുന്ന പ്രത്യശോത്സവത്തിനായി ഒരുങ്ങി കോട്ടയം നഗരം . കാൽ നൂറ്റാണ്ടിനു ശേഷം പ്രശസ്ത സുവിശേഷകൻ ഡോ.പോൾ യോംഗിച്ചോ പ്രസംഗിച്ച അതേ വേദിയിൽ അദ്ദേഹത്തിൻ്റെ പിൻമുറക്കാരനായ ഡോ. യങ്ങ് ഹൂൺ ലീയും സംഘവുമാണ് കൊറിയയിൽ നിന്നും പ്രഭാഷണങ്ങൾക്കായി എത്തുന്നത്. നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനങ്ങളിൽ മലയാളികളെ കൂടാതെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തും.

1999 ൽ പോൾ യോംഗിച്ചോ വന്നതിന് 25 വർഷം പിന്നിടുമ്പോഴാണ് യോംഗിച്ചോയുടെ പിൻഗാമിയും കൊറിയയിലെ യോയിഡോ സഭയിലെ സീനിയർ ശുശ്രൂഷകനുമായ ഡോ. യങ്ങ് ഹൂൺ ലീ കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിൽ പ്രസംഗിക്കുന്നത്. എട്ട് ലക്ഷത്തിൽ അധികം വിശ്വാസികൾ ഉള്ള സഭയാണ് യോയിഡോ ഫുൾ ഗോസ്പൽ സഭ.

സഭാ വളർച്ചയിൽ ഏറെ പ്രയോജനകരമാകുന്ന നിലയിലാണ് പകൽ നടക്കുന്ന പാസ്റ്റേഴ്‌സ് കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ മാസം മുതൽ തിരുവനന്തപുരം മുതൽ ഓരോ ജില്ലകളിലെയും താലൂക്കുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ യോഗങ്ങളും പ്രമോഷണൽ മീറ്റിങ്ങുകളും നടന്നുവരികയാണ്. ഓരോ താലൂക്കുകളിലും വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

പകൽ നടക്കുന്ന കോൺഫറൻസുകളിലും മെഗാ ക്രൂസേഡുകളിലും പങ്കെടുക്കുന്നതിന് ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ധാരാളം ജനങ്ങൾ തയ്യാറെടുക്കുകയാണ്. ഡോ. യങ്ങ് ഹൂൺ ലീയെ കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ അറിയപ്പെടുന്ന വലിയ സഭകളിലെ ശുശ്രൂഷകന്മാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പവർവിഷൻ ടി വി ചാനലിന് ആരംഭം കുറിച്ച 1999 ൽ ഡോ. പോൾ യോംഗിച്ചോയെ കോട്ടയത്ത് കൊണ്ട് വന്ന റവ. ഡോ. കെ സി ജോൺ രക്ഷാധികാരിയായും റവ. ഡോ. ആർ.എബ്രഹാം ചെയർമാൻ ആയും ബ്രദർ ജോയി താനവേലിൽ ജനറൽ കൺവീനർ ആയും പ്രത്യാശോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഡോ. യങ്ങ് ഹൂൻ ലീയെ കൂടാതെ ഇന്ത്യയിലെ റവ. പോൾ ദിനകരൻ, റവ. ഡി. മോഹൻ, റവ. പോൾ തങ്കയ്യാ, റവ. ജോൺസൻ വർഗീസ്, റവ. ശാമുവേൽ പെട്ട എന്നിവർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. 100 പേരടങ്ങുന്ന ഗായക സംഘമാണ് സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കുന്നത്. സംഗീത ശുശ്രൂഷയ്ക്ക് ഏവർക്കും പ്രീയങ്കരരായ സിനാച്, പാസ്റ്റർ രഞ്ജിത് എബ്രഹാം, അമിത് കാംബ്ലെ, ജോസഫ് രാജ് ആലം, പ്രകൃതി ഏഞ്ചലീന, എന്നിവർ നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വൈ.പി. ഇ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം. 23 , 24 തീയതികളിൽ

Published

on

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിൻ്റെ പുത്രികാ , സംഘടനയായ വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം 23 മുതൽ 24 വരെ പത്തനാപുരം സെൻ്റ് സേവ്യർസ് വിദ്യാനികേതൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. പാസ്റ്ററന്മാരായ കാലേബ് ഗീ ജോർജ്ജ്, ഗ്ലാഡ്സൺ വർഗ്ഗീസ്, ശ്യാം പുനലൂർ , അഭിമന്യു അർജുൻ, ഇവാ ആഷേർ ജോൺ സിസ്റ്റർ രഞ്ചി സാം എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസെടുക്കും. സ്റ്റേറ്റ് ഓവർസിയർ റവ.വൈ റെജി, അസി ഓവർസിയർ റവ ഡോ ഷിബു കെ.മാത്യു, വൈ.പി.എ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു ബേബി , രക്ഷാധികാരി പാസ്റ്റർ ഷിജു മത്തായി എന്നിവർ പങ്കെടുക്കും.
ബ്രദർ ബോവസ് & ടീം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. രജിഷ്ട്രേഷൻ ഫീസ് 300 രൂപയാണ്.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie21 hours ago

For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America

For KING + COUNTRY, one of the most popular Christian and inspirational bands around, is gearing up for the Christmas...

us news22 hours ago

Toronto Declares December as Christian Heritage Month, Following Heated Debate: Christians Jubilant to Celebrate Faith

In a landmark decision on November 14th, 2024, Toronto’s City Council officially declared December as Christian Heritage Month, sparking jubilation...

Tech22 hours ago

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷൻ: ഇനി സ്റ്റാറ്റസുകളിൽ വാട്‌സാപ്പ് ഗ്രൂപ്പുകളെയും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാം

വാട്‌സാപ്പിൽ സ്റ്റാറ്റസുകൾ ഇടുന്നതും അത് എത്രയാളുകൾ കണ്ടുവെന്ന് ഇടയ്ക്ക് ഇടയ്ക്ക് പരിശോധിക്കുന്നവരുമാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കുകൂടിയുള്ളതാണ്. വാട്‌സാപ്പിലെ സ്റ്റാറ്റസുകളിൽ വാട്‌സാപ്പ് ഗ്രൂപ്പുകളെയും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാൻ...

National22 hours ago

പുനലൂരിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആത്മമാരി 2024

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 7 വരെ പുനലൂർ മഞ്ഞമൺകാല ജംഗ്ഷൻ തടത്തിവിള ഭവനാങ്കണത്തിൽ ആത്മമാരി 2024...

National23 hours ago

പ്രത്യാശോത്സവത്തിനായി ഒരുങ്ങി കോട്ടയം

നവംബർ 27 മുതൽ 30 വരെ നടക്കുന്ന പ്രത്യശോത്സവത്തിനായി ഒരുങ്ങി കോട്ടയം നഗരം . കാൽ നൂറ്റാണ്ടിനു ശേഷം പ്രശസ്ത സുവിശേഷകൻ ഡോ.പോൾ യോംഗിച്ചോ പ്രസംഗിച്ച അതേ...

world news2 days ago

Malaysian Politician Calls for Reintroduction of Bible Studies in Schools

Malaysia — John Ilus, the Bukit Semuja member of Parliament for the Legislative Assembly of the Malaysian State of Sarawak,...

Trending

Copyright © 2019 The End Time News