Connect with us

us news

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഇന്ത്യക്കെതിരെ വിമർശനവുമായി അമേരിക്ക

Published

on

വാഷിങ്ടൺ‍: ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷത്തെ ഭരണകൂടം വേട്ടയാടുന്നതായി യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ട്. മുസ്‌ലിംകളുടെ വീടുകളും സ്ഥാപനങ്ങളും അധികൃതർ തകർത്തു. നിയമപാലകർ മത ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മതസ്പർധയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തിയുള്ള വാർഷിക റിപ്പോർട്ടിലാണ് വിമർശനം. ഇന്ത്യയിൽ മുസ്‌ലിംകളും ക്രൈസ്തവരും നിരന്തരം ആക്രമണത്തിന് ഇരയാവുന്നു. ഇത് നിയന്ത്രിക്കാനുള്ള ശക്തമായ നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

പലപ്പോഴും നിയമ സംവിധാനങ്ങൾ തന്നെ ആക്രമണത്തിന് കൂട്ടുനിൽക്കുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സമീപകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്‌ലിംകൾക്കെതിരെ നടന്ന വിവിധ അക്രമങ്ങൾ റിപ്പോർട്ടിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇത്തരം അക്രമങ്ങളെ അപലപിക്കാൻ കേന്ദ്രം തയാറാവണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഒരു വർഷക്കാലത്തെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്. റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്.

അതേസമയം, റിപ്പോർട്ടിനെതിരെ ഇന്ത്യ രംഗത്തെത്തി. റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നാണ് കേന്ദ്രത്തിന്റെ വാദം. പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് സന്ദർശിക്കാനിരിക്കെയാണ് അമേരിക്കയുടെ റിപ്പോർട്ട് പുറത്തുവരുന്നത്.
Sources:globalindiannews

http://theendtimeradio.com

us news

ബ്ലെസ് ഓസ്ട്രേലിയ സിഡ്നി‌ 2024′

Published

on

സിഡ്നി : ഓസ്‌ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ 2024 കോൺഫെറെൻസ് കഴിഞ്ഞ മാസം പെർത്തിൽ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ നടത്തപ്പെടുവാൻ ഇടയായി.
സമാപന കോൺഫറൻസ് September 20, 21 (വെള്ളി, ശനി) തീയതികളിൽ സിഡ്‌നിയിൽ നടക്കുന്നു. പ്രസ്തുത മീറ്റിംഗുകളിൽ കർത്തൃദാസന്മാരായ ബ്ലെസ്സൻ ചെറിയാൻ, സന്തോഷ് തരിയൻ, അലൻ ഡേവിസ് എന്നിവർ വചനം ശുശ്രൂഷിക്കുകയും, എബിൻ അലക്സ് ആരാധനയ്ക്കു നേതൃത്വം നൽകുകയും കൂടാതെ യുവജനങ്ങൾക്ക് വേണ്ടി പ്രത്യേക സെക്ഷനും നടത്തപ്പെടുന്നു. ഈ കോൺഫറൻസിലേക്ക് ഏവരെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

us news

അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐസിസി

Published

on

ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ക്രിസ്ത്യൻ പീഡനത്തിന് ഏറ്റവും മോശമായ രാജ്യങ്ങളിലെ അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മതപീഡനം ദശലക്ഷക്കണക്കിനു വ്യക്തികളെ ബാധിക്കുക മാത്രമല്ല ആഗോള സ്ഥിരത, നീതി, മനുഷ്യാവകാശ സംരക്ഷണം എന്നിവ ഹനിക്കപ്പെടുന്നതിനും കാരണമാകുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള പരസ്പരബന്ധം പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐസിസി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. സർക്കാർ സ്ഥാപനങ്ങൾക്കുള്ളിലെ അഴിമതി ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കുന്ന വിവേചനപരമായ നയങ്ങൾക്ക് ആക്കം കൂട്ടുകയാണ്. അഴിമതിയും മതപരമായ പീഡനവും ചെറുക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയപരവും നിയമപരവുമായ ശ്രമങ്ങളെ അറിയിക്കാൻ റിപ്പോർട്ട് ലക്ഷ്യമിടുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ചസ് (AUPC) 2024-2025 വർഷത്തേക്കുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

Published

on

കാൻബറ : ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെന്തകോസ്റ്റൽ പ്രവർത്തനമായ ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ചസ് (AUPC) യുടെ 2024-2025 വർഷത്തേക്കുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് പാസ്റ്റർ ജസ്വിൻ മാത്യൂസ് ( ബ്രെസ്ബെയിൻ ), വൈസ് പ്രസിഡന്റ് പാസ്റ്റർ റോയി സാമുവൽ ( മെൽബൺ ), സെക്രട്ടറി ഇവാഞ്ചലിസ്റ്റ് ടോണി ഫിലിപ്പ് (സിഡ്നി), ട്രഷറർ ഇവാഞ്ചലിസ്റ്റ് എൽദോസ് വർക്കി ( സിഡ്നി) തുടങ്ങിയ ഇരുപത്തിഒമ്പത് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരിക്കും എ യു പി സി പ്രവർത്തിക്കുന്നത്.
നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക എന്ന ആപ്ത വാക്യവുമായി 2012-ൽ സ്ഥാപിതമായ ഫെലോഷിപ്പ്, ദൈവദാസന്മാർക്കും വിശ്വാസികൾക്കും ഒരു പോലെ പിന്തുണ നൽകുകയും, യുവാക്കൾക്ക് ആത്മീയ വളർച്ച നേടാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 days ago

ബ്ലെസ് ഓസ്ട്രേലിയ സിഡ്നി‌ 2024′

സിഡ്നി : ഓസ്‌ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ 2024 കോൺഫെറെൻസ് കഴിഞ്ഞ മാസം പെർത്തിൽ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ നടത്തപ്പെടുവാൻ...

National2 days ago

റവ. കെ ജെ മാത്യു സാർ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും, മുൻ പുനലൂർ ബെതൽ ബൈബിൾ കോളേജ് പ്രിൻസിപ്പാളുമായ...

us news2 days ago

അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐസിസി

ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ക്രിസ്ത്യൻ പീഡനത്തിന് ഏറ്റവും മോശമായ രാജ്യങ്ങളിലെ അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മതപീഡനം ദശലക്ഷക്കണക്കിനു വ്യക്തികളെ...

National2 days ago

വൈ.പി. ഇ സ്റ്റേറ്റ് ക്യാമ്പിന് സമാപനം

മുളക്കുഴ : സെപ്റ്റം.16ന് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്ത യുവജന ക്യാമ്പ് ഇന്ന് ഉച്ചയോടുകൂടി സമാപിക്കും. വൈ.പി.ഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു...

Travel2 days ago

കൊടികുത്തിമലയിലേക്ക് സഞ്ചാരി പ്രവാഹം; വരുമാനം ഒരുകോടി കവിഞ്ഞു

അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ...

world news3 days ago

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) റ്റാലന്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദീ ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കുവൈറ്റ് സിറ്റി : കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് സെപ്റ്റംബർ 15...

Trending