National
പൊട്ടിത്തെറിക്ക് മുമ്പ് മൊബൈൽ ഫോൺ ചില സിഗ്നലുകൾ തരും; ഏറ്റവും ചുരുങ്ങിയത് 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്ഷ!
തൃശൂർ: മരോട്ടിച്ചാലിൽ ചായക്കടയിൽ വെച്ച് 76 കാരന്‍റെ ഷർട്ടിന്‍റെ പോക്കറ്റിൽ കിടന്ന് മൊബൈൽ പൊട്ടിത്തെറിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. പൊട്ടിത്തെറിയടക്കമുള്ള അപകടം വരുന്നതിനു മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരാറുണ്ടെന്നും ചുരുങ്ങിയത് 3 കാര്യങ്ങൾ എങ്കിലും ശ്രദ്ധിക്കണമെന്നും കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പോസിറ്റീവ് – നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം– അയൺ ബാറ്ററികളാണ് സ്മാർട്ട്ഫോണുകളിലുള്ളത്.
ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചനയെന്നും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കുറിപ്പിൽ പറയുന്നു.
കേരള പൊലീസിന്‍റെ കുറിപ്പ്
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങൾ അടുത്തിടെയായി ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ ഫോണുകൾ. കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്.
അപകടം വരുന്നതിനു മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം എന്നുമാത്രം. പോസിറ്റീവ് – നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം– അയൺ ബാറ്ററികളാണ് സ്മാർട്ട്ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചന.
മൊബൈൽ ഫോണുകൾ താഴെ വീഴുമ്പോൾ ചെറുതോ വലുതോ ആയ തകരാർ അതിന് സംഭവിക്കുന്നുണ്ട്. താഴെ വീണാൽ മൊബൈൽ ഒരു സർവീസ് സെന്ററിൽ കൊടുത്ത് പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ വീണ്ടും ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ ഫോണിലുണ്ടായ നേരിയ വിള്ളലോ പൊട്ടലോ വഴി വെള്ളം അല്ലെങ്കിൽ വിയർപ്പ് തുടങ്ങിയവ ബാറ്ററിയിലേക്ക് പ്രവേശിക്കാൻ കാരണമാകും. അത് ഡിസ്പ്ലേയിലൂടെയോ ഫോണിന്റെ മറ്റ് ഭാഗങ്ങളിലൂടെയോ ആകാം. അതുകൊണ്ടു തന്നെ തകരാർ വന്ന മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്.
അതിവേഗം ചാർജ് കയറുന്ന അഡാപ്റ്ററുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇവ തിരഞ്ഞെടുക്കുന്നതിലും ജാഗ്രത വേണം. സ്മാർട്ട്ഫോണുകൾക്കൊപ്പം ലഭിക്കുന്ന ചാർജറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പവർ കൂടിയ ചാർജറുകൾ ഉപയോഗിക്കുന്നതിലൂടെ ബാറ്ററിയിലേക്കുള്ള സമ്മർദം കൂടാനും അത് മൊബൈൽ ഫോണിനെ പ്രതികൂലമായി ബാധിക്കാനും കാരണമാകും.
ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ ഉപയോഗിക്കുന്നതും നല്ലതല്ല. മൊബൈൽ ഫോണിലുണ്ടായിരുന്ന ബാറ്ററിക്കു പകരം മറ്റ് ബാറ്ററികൾ ഉപയോഗിക്കുന്നതും ദോഷകരമാണ്. മൊബൈൽ ഫോണിന്റെ സുരക്ഷയ്ക്കു തന്നെ ഇത് വെല്ലുവിളിയാണ്. ഗുണമേന്മയില്ലാത്ത ലിഥിയം– അയൺ ബാറ്ററികൾ ഉപയോഗിക്കുന്നത് മൊബൈൽ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കാൻ കാരണമാകും. ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ പെട്ടെന്ന് പതിവിലും ചൂടാകുന്നതായി തോന്നിയാൽ അത് മാറ്റി വയ്ക്കുക.
ചാർജ് ചെയ്യുകയാണെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വയ്ക്കുന്നതാണ് നല്ലത്.ഡ്രൈവിങിനിടെ കാറിലെ ചാർജിങ് അഡാപ്റ്ററിൽ ഫോൺ കുത്തിയിടുന്നതിലും നല്ലത് പവര്‍ ബാങ്ക് ഉപയോഗിക്കുന്നതാണ്. കാറിൽ ഉപയോഗിച്ചിരിക്കുന്ന അഡാപ്റ്ററുകളും വയറിംങും മറ്റും അത്രത്തോളം സുരക്ഷിതമാകണമെന്നില്ല.
പവറിലുണ്ടാകുന്ന വ്യത്യാസം ചിലപ്പോൾ മൊബൈൽ ബാറ്ററിക്ക് തകരാറുണ്ടാക്കാം. തന്മൂലം മൊബൈൽ പൊട്ടിത്തെറിക്കുന്ന സാഹചര്യം വരെ കാര്യങ്ങളെത്തിയാൽ അത് വൻ ദുരന്തത്തിലാകും കലാശിക്കുക. രാത്രി മുഴുവൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിയിടുന്ന സ്വഭാവം ചിലർക്കുണ്ട്. ഇതും നല്ലതല്ല. എല്ലായ്പ്പോഴും നൂറ് ശതമാനം ചാർജ് കയറിയതിനു ശേഷം മാത്രമേ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്താവൂ എന്നില്ല. തൊണ്ണൂറ് ശതമാനം ചാർജായാൽ തന്നെ മതി.
ഇത് ബാറ്ററി ഈട് നിൽക്കാനും സഹായിക്കും. കൂടുതൽ സമയം മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ടാൽ അത് ബാറ്ററിക്ക് തകരാറുണ്ടാക്കും എന്നതിൽ സംശയമില്ല.ചാർജ് ചെയ്യാനായി കുത്തിയിടുമ്പോൾ മൊബൈൽ ഫോണിലേക്ക് ചൂട് നേരിട്ടടിക്കുന്ന സാഹചര്യം ഒഴിവാക്കണം. സൂര്യപ്രകാശമോ മറ്റെന്തെങ്കിലും തരത്തിലുള്ള ചൂടോ മൊബൈലിലേക്ക് നേരിട്ടടിക്കുന്നത് നല്ലതല്ല. ചാർജിങ്ങിനിടെ മൊബൈലിന്റെ മുകളിൽ എന്തെങ്കിലും വയ്ക്കുന്നതും ഒഴിവാക്കണം. പവർ സ്ട്രിപ്പുകൾ അല്ലെങ്കിൽ എക്സ്റ്റൻഷനുകൾ ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതും ഒഴിവാക്കണം.
ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കും.സ്മാർട്ട്ഫോണുകൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടായൽ കമ്പനി സർവീസ് സെന്ററുകളെ സമീപിക്കുന്നതാണ് നല്ലത്. ഏതെങ്കിലും കടയിൽ കൊടുത്ത് നന്നാക്കാം എന്നു വിചാരിച്ചാൽ അത് റിസ്ക് ഇരട്ടിയാക്കുമെന്ന് ഓർക്കുക. ഇങ്ങനെ ചെറിയ ചില കാര്യങ്ങളിലെ കരുതൽ നമ്മുടെ കയ്യിലെ മൊബൈൽ ഫോണിലൂടെയുണ്ടാകാവുന്ന അപകടം ഇല്ലാതാക്കും.
Sources:azchavattomonline
National
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വൈ.പി. ഇ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം. 23 , 24 തീയതികളിൽ
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിൻ്റെ പുത്രികാ , സംഘടനയായ വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം 23 മുതൽ 24 വരെ പത്തനാപുരം സെൻ്റ് സേവ്യർസ് വിദ്യാനികേതൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. പാസ്റ്ററന്മാരായ കാലേബ് ഗീ ജോർജ്ജ്, ഗ്ലാഡ്സൺ വർഗ്ഗീസ്, ശ്യാം പുനലൂർ , അഭിമന്യു അർജുൻ, ഇവാ ആഷേർ ജോൺ സിസ്റ്റർ രഞ്ചി സാം എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസെടുക്കും. സ്റ്റേറ്റ് ഓവർസിയർ റവ.വൈ റെജി, അസി ഓവർസിയർ റവ ഡോ ഷിബു കെ.മാത്യു, വൈ.പി.എ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു ബേബി , രക്ഷാധികാരി പാസ്റ്റർ ഷിജു മത്തായി എന്നിവർ പങ്കെടുക്കും.
ബ്രദർ ബോവസ് & ടീം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. രജിഷ്ട്രേഷൻ ഫീസ് 300 രൂപയാണ്.
Sources:gospelmirror
National
POWER VBS 2025 മാസ്റ്റേഴ്സ് ട്രെയ്നിംഗ് 2024 ഡിസംബർ 1 മുതൽ 4 വരെ
ആധുനിക യുഗത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ഏറ്റവും നൂതനമായ പഠനപദ്ധതികളുമായി പവർ വി ബി എസ് 2025 കുട്ടികളുടെ ഇടയിലേക്ക് എന്ന ഉദ്ദേശത്തോടെ ഐ പി സി യുടെ പുത്രിക സംഘടനയായ സൺഡേസ്കൂൾ അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്ന മാസ്റ്റേഴ്സ് ട്രെയിനിങ് 2024 ഡിസംബർ 1 2 3 4 എന്നീ ദിവസങ്ങളിൽ ഫെയ്ത്ത് ഹോം ക്യാമ്പ് സെൻ്റർ ചെങ്ങന്നൂർ കൊല്ലകടവിൽ നടക്കുന്നു. 2025 -ലെ വെക്കേഷനിൽ വി ബി എസ് ലീഡേഴ്സ് ആയി പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർക്കും 50 വയസ്സിന് താഴെയുള്ളവർക്കും മുൻഗണന നൽകുന്നു.
രജിസ്ട്രേഷൻ ഫീസ് 1000 രൂപയാണ്.
കൂടുതൽ വിവരങ്ങൾക്ക് 9446 206101 ,9747029209
Sources:gospelmirror
National
കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ
ഓപ്പൺ ബൈബിൾ അസ്സംബ്ളീസ് ചർച്ചി(Open Bible Assemblies Church )ന്‍റെ ആഭിമുഖ്യത്തിൽ നവം. 29 മുതൽ ഡിസം. 1 വരെ കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ നടക്കും.
ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പത് വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ കെ എ എബ്രഹാം, പാസ്റ്റർ ബിനോയ് ജോസഫ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ അനിൽ അടൂർ & ടീം, ബ്രദർ ജൊ അശോക് & ടീം എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ ആൻഡ്രൂസ് പി ജോൺ ഫെസ്റ്റിവലിന് നേതൃത്വം നൽകും
Sources:christiansworldnews
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave