Connect with us

Tech

നിരോധനം നീങ്ങി; ബിഗ്മി ഗെയിം പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ അവസരം

Published

on

യുവാക്കൾക്കിടയിൽ ഹരമായി മാറിയ ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന വീഡിയോ ഗെയിം വീണ്ടും പ്ലേ സ്റ്റോറിൽ എത്തി. കേന്ദ്ര സർക്കാർ നിരോധനം പിൻവലിച്ചതാണ് ബിഗ്മി വീണ്ടും എത്തിയിരിക്കുന്നത്. നിലവിൽ, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ബിഗ്മി ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതേസമയം, മെയ് 29 മുതലാണ് ഗെയിം കളിക്കാൻ സാധിക്കുക.

മാസങ്ങൾക്ക് മുൻപ് തന്നെ ബിഗ്മി തിരികെ എത്തിയതുമായി ബന്ധപ്പെട്ട സൂചനകൾ കമ്പനി നൽകിയിരുന്നു. അധികൃതരുടെ ശക്തമായ നിരീക്ഷണത്തിനു കീഴിലാണ് ബിഗ്മി പ്രവർത്തിക്കുക. നിലവിൽ, മൂന്ന് മാസത്തേക്ക് മാത്രമാണ് ഇളവ് ലഭിച്ചിരിക്കുന്നത്. 2021 ൽ ദക്ഷിണ കൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ ഇന്ത്യയിൽ ബിഗ്മി അവതരിപ്പിച്ചു. എന്നാൽ, ചൈനീസ് സെർവറുകളുമായുള്ള ബന്ധം ആപ്പ് നിലനിൽക്കുന്നുണ്ടെന്ന ആശങ്കയെ തുടർന്നാണ് ബിഗ്മിക്കും നിരോധനം ഏർപ്പെടുത്തിയത്.

ചുരുങ്ങിയ കാലയളവ് കൊണ്ട് ജനപ്രീതി നേടിയ പബ്ജി ഗെയിമിന്റെ പിൻഗാമി കൂടിയാണ് ബിഗ്മി. ക്രാഫ്റ്റ് വികസിപ്പിച്ച പബ്ജിയെ ചൈനീസ് കമ്പനിയായ ടെൻസെന്റാണ് ഇന്ത്യയിൽ എത്തിച്ചത്. എന്നാൽ, രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പബ്ജി ഉൾപ്പെടെ നിരവധി ചൈനീസ് ആപ്പുകളെ കേന്ദ്ര സർക്കാർ നിരോധിക്കുകയായിരുന്നു.
Sources:Metro Journal

http://theendtimeradio.com

Tech

ഇനി മെസേജ് കണ്ടില്ലെന്ന് പറയരുത്; സ്‌ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടേണ്ട, വാട്‌സ്ആപ്പില്‍ ചാറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താം

Published

on

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ചാറ്റുകള്‍ കണ്ടെത്തുന്നതിനുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ എത്തിയതോടെ ഇന്‍ബോക്‌സിലൂടെ സ്‌ക്രോള്‍ ചെയ്യാതെ തന്നെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും.

ചാറ്റ് ഫില്‍ട്ടറുകളോടെയാണ് പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഫില്‍ട്ടറുകള്‍ ഇന്ന് മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. തുടര്‍ന്നുള്ള ആഴ്ചകളില്‍ എല്ലാവര്‍ക്കും ഫീച്ചര്‍ ലഭ്യമാകും. പുതിയ ഫില്‍ട്ടറുകളുടെ സഹായത്താല്‍ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ കണ്ടെത്താനും സന്ദേശങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി വാട്‌സ്ആപ്പ് അറിയിച്ചു.

അഡ്രസ് ബുക്കില്‍ സേവ് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ”കോണ്‍ടാക്ട്‌സ്” പോലുള്ള ഫില്‍ട്ടറുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

ചാറ്റ് ഫില്‍ട്ടറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് ?

ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ലിസ്റ്റിന്റെ മുകളില്‍ ദൃശ്യമാകുന്ന മൂന്ന് ഫില്‍ട്ടറുകള്‍ തെരഞ്ഞെടുക്കാനാകും.

‘ഓള്‍ം’, ‘അണ്‍റീഡ്’, ‘ഗ്രൂപ്പ്‌സ്’ എന്നിവയാണ് പുതിയ ഫില്‍ട്ടറുകള്‍

‘ഓള്‍’ ഫില്‍ട്ടര്‍ ഡിഫോള്‍ട്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് എല്ലാ സന്ദേശങ്ങളും ഇന്‍ബോക്സില്‍ കാണാം?

‘അണ്‍റീഡ്’ ഫില്‍ട്ടര്‍, ഉപയോക്താവ് വായിക്കാത്തതോ ഇതുവരെ തുറക്കാത്തതോ ആയ സന്ദേശങ്ങളാണ് കാണിക്കുക

‘ഗ്രൂപ്പ്’ ഫില്‍ട്ടര്‍ എല്ലാ ഗ്രൂപ്പ് ചാറ്റുകളും ഒരിടത്ത് ക്രമീകരിക്കും, ഇത് ഉപയോക്താക്കളെ അവരുടെ എല്ലാ ഗ്രൂപ്പ് സന്ദേശങ്ങളും എളുപ്പത്തില്‍ കാണാന്‍ സഹായിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വന്നു ഇൻസ്റ്റ​ഗ്രാമിലും എഐ; ഇനി എന്തും ചോദിക്കാം, ഒറ്റ ക്ലിക്കിൽ എഐ തരും ഉത്തരം

Published

on

ഇൻസ്റ്റ​ഗ്രാമിലും അങ്ങനെ എഐ എത്തി. പുതിയൊരു മാറ്റത്തിന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് മെറ്റ എഐ. എന്താണ് മെറ്റ എഐ എന്ന് അറിയണ്ടെ‌? മറ്റെല്ലാ പ്ലാറ്റ്ഫോമുകളെയും പോലെ ഇനി മുതൽ ഇൻസ്റ്റ​ഗ്രാമിലും ഉണ്ട് എഐ. ഇനിമുതൽ ചിത്രങ്ങളോ സ്റ്റിക്കേഴ്സോ വേണമെങ്കിൽ എഐ ഞൊടിയിടയിൽ തരും. ഇൻസ്റ്റ​ഗ്രാം സെർച്ച് ബാറിൽ ഇനി മുതൽ എഐ ഐക്കൺ ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് എന്താണോ ആവശ്യമുള്ളത് അത് എഐയോട് ചോദിക്കാം.

ഉദാഹരണത്തിന് ഒരു മലയാളി കുട്ടിയുടെ ചിത്രമാണ് വേണ്ടതെങ്കിൽ /IMAGE OF A MALAYALI GIRL . അല്ലെങ്കിൽ മരുഭൂമിലെ മഴ കാണണോ അതും തരും എഐ / image rain in desert എന്ന് കൊടുത്താൽ വരും നല്ല കിടുക്കൻ എഐ ഫോട്ടോ…സെർച്ച് ബാറിലെ ‘മെറ്റ എഐ’ ഐക്കണിൽ ടാപ്പ് ചെയ്‌ത് ഇത് ആക്‌സസ് ചെയ്യാൻ കഴിയും. മാത്രമല്ല ഒരു സുഹ്യത്തിനെ പോലെ എഐയോട് സംസാരിക്കാനും പറ്റും. എന്ത് സംശയം ചോദിച്ചാലും പറഞ്ഞ് തരും. മെറ്റ ജനറേറ്റീവ് എഐ എന്നത് ഒരു ഡാറ്റാബേസോ സ്റ്റാറ്റിക് വിവരശേഖരമോ അല്ല, മറിച്ച് ഒരു തരം കമ്പ്യൂട്ടർ മോഡലാണ്.

ടെക്‌സ്‌റ്റുകളും ചിത്രങ്ങളും സൃഷ്‌ടിക്കാനും, ദൈർഘ്യമേറിയ വാചകങ്ങൾ സംഗ്രഹിക്കാനും, പ്രൂഫ് റീഡിങ്, എഡിറ്റിങ്, ടെക്‌സ്‌റ്റ് ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യൽ, കവിതകളും കഥകളും സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കാനും മെറ്റ എഐക്ക് കഴിയും.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Tech

വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ചതിൽ വ്യാപക വിമർശനം

Published

on

ലണ്ടൻ : വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ൽ നിന്ന് 13 ആയി കുറച്ചതിൽ വ്യാപക വിമർശനം. ഫെബ്രുവരിയിൽ മെറ്റ പ്രഖ്യാപിച്ച മാറ്റം ബുധനാഴ്ച മുതൽ യുകെയിലും യൂറോപ്യൻ യൂണിയനിലും നിലവിൽ വന്നിരുന്നു. മെറ്റയുടെ നടപടിയെ സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന ഗ്രൂപ്പ് രൂക്ഷമായി വിമർശിച്ചു. ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ പറഞ്ഞു. നിരവധി മനഃശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഭൂരിപക്ഷം രാജ്യങ്ങളിലെയും പ്രായപരിധിക്ക് അനുസൃതമായാണ് മാറ്റം കൊണ്ടുവന്നതെന്നും ഇതു സംബന്ധിച്ച് മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നുമാണ് വാട്‌സാപ്പിന്റെ നിലപാട്.

അതേസമയം, മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്‌ബുക്കും ഇൻസ്റ്റഗ്രാമും നഗ്നത, ലൈംഗിക ചൂഷണ എന്നിവ തടയുന്നതിനുള്ള പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ഡയറക്ട് മെസേജുകളിൽ ‘നഗ്നത’ ഉണ്ടെങ്കിൽ ബ്ലർ ആകുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാമിൽ മെറ്റ അവതരിപ്പിച്ചത്. ലൈംഗിക തട്ടിപ്പുകളെയും മറ്റു തരത്തിലുള്ള ഇമേജ് ദുരുപയോഗങ്ങളെയും ചെറുക്കുന്നതിനും കൗമാരക്കാരുമായി കുറ്റവാളികൾ ബന്ധപ്പെടുന്നത് തടയുന്നതിന്റെയും ഭാഗമായി ഫീച്ചറുകൾ പരീക്ഷണഘട്ടത്തിലാണെന്ന് മെറ്റ അറിയിച്ചു. ലൈംഗികത തടയാൻ ഇൻസ്റ്റാഗ്രാമും മറ്റു സമൂഹമാധ്യമ കമ്പനികളും വീഴ്ച വരുത്തുന്നതിൽ വ്യാപക വിമർശനം നേരിടുന്നുണ്ട്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഈ വർഷമാദ്യം യുഎസ് സെനറ്റ് ഹിയറിങ്ങിനിടെ ലൈംഗിക ദുരുപയോഗത്തിന് ഇരയായവരുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തിയിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news10 hours ago

Pastor Jack Graham says antisemitism evidence of ‘spiritual warfare’: ‘Satan hates what God loves’

NASHVILLE, Tenn. — Jack Graham, the pastor of Prestonwood Baptist Church in Plano, Texas, has warned that the hatred of...

National10 hours ago

സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ

കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സെലിബ്രേഷൻ ഓഫ് ഹോപ്പ് എന്നപേരിൽ സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ...

National10 hours ago

അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭാ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ന്

ഐ.പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭയ്ക്ക് വേണ്ടി പണികഴിപ്പിച്ച പുതിയ സഭാ ഹോളിൻ്റെ പ്രതിഷ്ഠയും .മാസ യോഗവും മേയ്...

world news10 hours ago

യു കെ യിൽ വച്ച് നടന്ന വാഹനാപകടം : പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലിനെയും കൂടെ ഉണ്ടായിരുന്നവരെയും ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തി.

കവൻട്രി : യു കെ യിൽ ഈ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുന്ന ആത്മീയ യോഗങ്ങളിൽ ശുശ്രൂഷക്കായി എത്തിയ സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ /...

world news11 hours ago

നിലനിൽപ്പിനായുള്ള പോരാട്ടം തുടർന്ന് വംശഹത്യയെ അതിജീവിച്ച അർമേനിയൻ ക്രൈസ്തവർ

നൂറുകൊല്ലം മുൻപ് നടന്ന വംശഹത്യയെ അതിജീവിച്ച അർമേനിയൻ ക്രൈസ്തവർ എന്നും തങ്ങളുടെ പോരാട്ടം തുടരുകയാണ്. ഈയാഴ്ചയാണ് അർമേനിയൻ വംശഹത്യയുടെ നൂറ്റിയൊൻപതാം വാർഷികം ലോകമെമ്പാടും ആചരിക്കപ്പെട്ടത്. 100 കൊല്ലം...

us news1 day ago

March for the Martyrs urges American Christians to ‘follow Jesus no matter the cost’

WASHINGTON — Religious freedom activists are encouraging Americans to learn from Christians who live in countries where they face persecution...

Trending