Connect with us

National

കണ്ണീരോടെ കർത്താവിന്റെ അടുത്ത് ചെല്ലുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്.

Published

on

ജീവിതത്തിൻ നാമോരോരുത്തരും ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭയപ്പെടാതെ ഉറപ്പും ധൈര്യവും ഉള്ളവർ ആയിരിക്കുക. തിരുവചനത്തിൽ ജോഷ്വയുടെ ലേഖനത്തിൽ മൂന്ന് പ്രാവശ്യം ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക എന്നു പറയുന്നു. തിരുവചനത്തിൽ പറയുന്ന തന്റെ വാഗ്ദാനങ്ങളിൽ ദൈവം വിശ്വസ്തനാണ്. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്ന് കർത്താവ് പറയുന്നു. ജീവിതത്തിലെ ഏതു പ്രതികൂല സാഹചര്യങ്ങളിലും നാം ഒരോരുത്തരെയും ഉപേക്ഷിക്കാത്തവനാണ് നമ്മുടെ കർത്താവ്. ആത്മാർത്ഥതയുള്ള സൗഹൃദവും, അമൂല്യമായ വിശ്വസ്തതയും ദൈവത്തിന്റെ അനുഗ്രഹമാണ്.

ജീവിതത്തിൽ മനസ്സ് തകർന്നു ഇന്ന് പലരും നിസാര കാരണത്താൽ ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുന്നു. എന്നാൽ കർത്താവിൽ ആശ്രയിക്കുന്നവൻ ധൈര്യത്തോടെ നിലകൊളളും. കൂലിക്കാരനായ ഇടയന്‍ ആടുകൾക്ക് ഒരു ആപത്തു വരുന്നത് കണ്ടാൽ ഓടി പോകുന്നവനാണ്. എന്നാൽ നല്ല ഇടയനായ കര്‍ത്താവ് ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നവനാണ്. നമ്മുടെ ദു:ഖങ്ങളിലും സങ്കടങ്ങളിലും, നമ്മുടെ വേദനയിലും പ്രയാസങ്ങളിലും നമ്മെ തനിച്ചാക്കി, ചെന്നായ്ക്കൾക്ക് പിച്ചിച്ചീന്തുവാൻ ഏൽപ്പിച്ചുകൊടുക്കുന്ന, കരുതലില്ലാത്ത കൂലിക്കാരനായല്ല; നമ്മുടെ പരീക്ഷകളിലും വേദനകളിലും നമ്മെ കൈവിട്ടുകളയാതെ അന്ത്യംവരെയും നമ്മുടെ കൂടെ നിൽക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന, നമ്മെക്കുറിച്ച് കരുതലുള്ള നല്ല ഇടയനായി യേശുക്രിസ്തു ഇന്നു നമ്മുടെ കൂടെ ഉണ്ട്.

സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്, അങ്ങനെ ജീവിക്കുന്ന ആരുംതന്നെ ഇല്ല താനും. എന്നിരിക്കിലും ആകുലതകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. ബുദ്ധിമുട്ടുകളും ഭാരങ്ങളുമായി ദൈവത്തെ സമീപിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ ദൈവം. ആശ്വാസത്തിനായി ദൈവത്തിലേക്കു തിരിയുന്ന പക്ഷം ജീവിതത്തിലുണ്ടാകുന്ന ഏതൊരു സങ്കടവും ദുരിതവും ദൈവകൃപയാൽ നേരിടാൻ ദൈവം നമ്മെ ശക്തരാക്കും. കണ്ണീരോടെ കർത്താവിന്റെ അടുത്ത് ചെല്ലുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തർക്കും കർത്താവിൽ പൂർണ്ണഹൃദയത്തോടെ ആശ്രയിക്കാം
Sources:marianvibes

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്ര ഇന്ന് മുതൽ

Published

on

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ കിളിമാനൂർ മുതൽ പാറശ്ശാല വരെ സംഘടിപ്പിക്കുന്ന സുവിശേഷ സന്ദേശ യാത്ര ഒക്ടാേബർ 13 മുതൽ ഡിസംബർ 22 വരെ മൂന്ന് ഘട്ടങ്ങളിലായി നടക്കും.

ഒന്നാം ഘട്ടം ഒക്ടോബർ 13, 14 തീയതികളിലും രണ്ടാം ഘട്ടം നവംബർ 9, 10, 23, 24 തീയതികളിലും മൂന്നാം ഘട്ടം ഡിസംബർ 1, 2, 21, 22 തീയതികളിലും നടക്കും.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ

Published

on

ബെംഗളൂരു: ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്‌ക്വാർട്ടേഴ്‌സ് ഹാളിൽ നടക്കും. സ്‌റ്റേറ്റ് പ്രസിഡൻ്റ് പാസ്‌റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

പാസ്‌റ്റർമാരായ ഡോ. ലാജി പോൾ (പ്രസിഡൻ്റ്,ഐപിസി എൻ. ആർ), സജി മാത്യൂ. ( മശി മണ്ടേലി ഇന്ത്യാ), സാം ജോർജ്, വിൽസൺ ജോസഫ്, കെ.വി. ജോസ്, വർഗീസ് മാത്യൂ, പി. പി. ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.

“ശുശ്രൂഷയിലെ മികവ് Excellence in Ministry “ എന്നതാണ് ചിന്താവിഷയം.

കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുക്കും.

ഐപിസി കർണാടക സ്‌റ്റേറ്റ് വൈസ്‌ പ്രസിഡൻ്റ് പാസ്‌റ്റർ കെ.വി.ജോസ്, സെക്രട്ടറി പാസ്‌റ്റർ വർഗീസ് മാത്യൂ, ജോയിൻ്റ് സെക്രട്ടറിമാരായ പാസ്‌റ്റർ പി.പി.ജോസഫ്, ബ്രദർ പി.പോൾസൺ, ട്രഷറർ ബ്രദർ ഷാജി പാറേൽ, മാനേജർമാരായ പാസ്‌റ്റർ ജോർജ് ഏബ്രഹാം, ബ്രദർ ജോയ് പാച്ചച്ചൻ എന്നിവർ നേതൃത്വം നൽകും.
Sources:maruppacha

http://theendtimeradio.com

Continue Reading

National

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ 18ന്

Published

on

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട് ടൗൺ ഹാളിലാണ് സംഗീത-ആത്മീയ സംഗമം നടക്കുക.

പ്രശസ്ത ഗായകരായ വിജയ് ബെനഡിക്ട്, ഡലീമ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. പ്രശസ്ത അന്താരാഷ്ട്ര പ്രഭാഷകനായ ഡോ. ബാബു പി. തോമസ് ചടങ്ങിൽ മുഖ്യസന്ദേശം നൽകും.

സംഗീതത്തിലൂടെയും ആത്മീയ കൂട്ടായ്മയിലൂടെയും അനുഗ്രഹകരമായ അനുഭവം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഏവരെയും ഗോസ്പൽ മ്യൂസിക് ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി വേർഡ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബിജു ജോർജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +91 98479 00453
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news1 hour ago

Ex-Muslim Leads 100,000 to Jesus: ‘There Is Hunger in the Muslim World to Hear About Christ’

Harun Ibrahim was born in Israel to Arab-Muslim parents, studied in a Jewish school, and married a devout Christian woman....

us news2 hours ago

Massive 2,000-Year-Old Discovery Brings the World of Jesus to Life

A massive crane lifted a 25-ton Jewish ritual bath from an excavation site in Israel, preserving a remarkably intact structure...

Business2 hours ago

90’s കിഡ്സിന്റെ നൊസ്റ്റാൾജിയ ‘ഓര്‍ക്കുട്ട്’ തിരികെയെത്തുന്നു; ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പിന്തുണ തേടി സ്ഥാപകന്‍

ഇന്നത്തെ സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഒക്കെ സോഷ്യൽ മീഡിയ ഭരിക്കും മുൻപ് ഇവിടെ ഉണ്ടായിരുന്ന ജനപ്രിയ പ്ലാറ്റ്ഫോമായിരുന്നു ഓർക്കുട്ട്. നിരവധി പേരുടെ പ്രത്യേകിച്ച് 2000ങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നവരുടെ...

National2 hours ago

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്ര ഇന്ന് മുതൽ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ കിളിമാനൂർ മുതൽ പാറശ്ശാല വരെ സംഘടിപ്പിക്കുന്ന സുവിശേഷ സന്ദേശ യാത്ര ഒക്ടാേബർ 13 മുതൽ ഡിസംബർ 22...

us news2 hours ago

ജോര്‍ജ് പീറ്റര്‍ സംഗീതസന്ധ്യ ഡാളസില്‍ ഒക്ടോബര്‍ 17-ന്

ഡാളസ്: വൈ.എം.ഇ.എഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ‘ജോര്‍ജ് പീറ്റര്‍ സംഗീതസന്ധ്യ’ ഒക്ടോബര്‍ 17 ശനിയാഴ്ച വൈകിട്ട് 5:30-ന് നടക്കും. കരോള്‍ട്ടണിലെ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലാണ് വേദി. ക്രൈസ്തവ കൈരളിക്ക്...

Sports1 day ago

Dallas Cowboys QB Dak Prescott Says God’s at Center of Team Culture: ‘That’s Who I Am’

On the heels of a win against the Houston Texans, Dallas Cowboys quarterback Dak Prescott said faith is at the...

Trending

Copyright © 2019 The End Time News