National
ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് സുധാകരന്റെ കത്ത്
ഉത്തർ പ്രദേശ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ നടക്കുന്ന കടുത്ത പീഡനങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രധാനമന്ത്രിക്ക് കത്തുനൽകി.
ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ടയെ കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ചത് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനിൽ തോമസിനെയാണ്. യുപിയിലെ അംബേദ്കർ നഗർ, ഫത്തേപൂർ എന്നീ ജില്ലാ ജയിലുകളിൽ അടക്കപ്പെട്ട അഞ്ച് മലയാളി പാസ്റ്റർമാരിൽ പത്തനംതിട്ട സ്വദേശി പാസ്റ്റർ ജോസ് പാപ്പച്ചനെയും ഭാര്യ ഷീജയേയും തിരുവനന്തപുരം കൊടിക്കുന്നിൽ സ്വദേശി പാസ്റ്റർ ജോസ്പ്രകാശിനെയും സന്ദർശിച്ചാണ് അദ്ദേഹം റിപ്പോർട്ട് തയ്യാറാക്കിയത്.
വ്യാജക്കേസിൽ കുടുക്കി ജയിലിലടയ്ക്കപ്പെട്ട ഇവർക്ക് മാസങ്ങളായി ജാമ്യം എടുക്കാനാകുന്നില്ല. ജയിലുകളിൽ നരകയാതനയാണ്. ഞെട്ടിപ്പിക്കുന്ന കേരള സ്റ്റോറിയാണ് റിപ്പോർട്ടിൽ കാണാനായതെന്ന് സുധാകരൻ പറഞ്ഞു. ജയിലിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായവും അവരുടെ കുടുംബങ്ങൾക്ക് സംരക്ഷണവും ഉറപ്പാക്കാൻ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയോട് കെ.പി.സി.സി. അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ജയിലിൽ കഴിയുന്ന നിരപരാധികളുടെ മോചനത്തിന് ആവശ്യമായ നിയമസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കെ.പി.സി.സി. പിന്തുണ നൽകുമെന്നും സുധാകരൻ പറഞ്ഞു.
Sources:Metro Journal
National
ഏ ജി ക്രൈസ്റ്റസ് അംബാസിഡേഴ്സ് മിഷൻ ചലഞ്ച് മെയ് 14 മുതൽ കുട്ടിക്കാനത്ത്
ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ സുവിശേഷതല്പരരായ യുവതി യുവാക്കൾക്കായി മിഷൻ ചലഞ്ച് നടക്കും. മെയ്യ് 14 മുതൽ , 16 വരെ തിയതികളിൽ കുട്ടിക്കാനത്തുള്ള തേജസ് ക്യാമ്പ് സെൻ്ററിൽ നടക്കുന്ന മിഷൻ ചലഞ്ച് ഡിസ്ട്രിക്ട് സി.എ പ്രസിഡൻ്റ് പാസ്റ്റർ ജോസ് റ്റി ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹിതരായ ദൈവദാസൻ മാർ ശുശ്രുഷിക്കുകയും ചെയ്യും. ഈ മിഷൻ ചലഞ്ച് സുവിശേഷ വേലയ്ക്ക് താല്പര്യമുള്ള യുവതി യുവാക്കൾക്ക് അനുഗ്രഹമാകും. പ്രവേശനം സൗജന്യമാണ് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് സി.എ ഡിസ്ട്രിക്ട് ഭാരവാഹികൾ അറിയിച്ചു.
Sources:christiansworldnews
National
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു
പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) (കെ പി യോഹന്നാൻ ) വിടവാങ്ങി. അമേരിക്കയിലെ ടെക്സസില്‍ പ്രഭാതസവാരിക്കിടെ കാര്‍ ഇടിച്ച് ചികില്‍സയിലായിരുന്നു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്നു. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപംന ൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിച്ചു.
Sources:azchavattomonline.com
National
School principal teacher booked for hurting religious sentiments in Uttar Pradesh
Ballia, Uttar Pradesh: An FIR has been registered against the principal and a teacher of a private school run by Christian missionaries in Ballia district for allegedly hurting religious sentiments, police said on Sunday.
The FIR was registered at the Rasda police station on Saturday on a complaint from the student’s father, they said. In his complaint, he has alleged that his son’s ‘shikha’ was cut by his teacher with a pair of scissors on May 2, police said.
The ‘shikha’ is a tuff of hair kept at the back of the head by a Hindu following tonsure.
The case has been registered against the principal and the teacher under sections 295A (malicious intention of outraging the religious feelings), 504 (intentional insulting a person) and 506 (criminal intimidation) of the Indian Penal Code, Deputy Superintendent of Police Mohammad Fahim Qureshi said.
The complaint stated that when the child’s mother went to the school to complain about it, the principal and the teacher threatened and hurled abuses at her.
Sources:christiansworldnews
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news9 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം