Connect with us

world news

നൈജീരിയയിൽ 13 കത്തോലിക്കാ ദേവാലയങ്ങൾ അടച്ചുപൂട്ടി; വേദനയോടെ വിശ്വാസികൾ

Published

on

നൈജീരിയ – വിശ്വാസത്തെപ്രതി ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന രാജ്യം. എങ്കിലും അടുത്തിടെ നടന്ന പഠനങ്ങൾ തെളിയിക്കുന്നത്, എറ്റവും കൂടുതൽ ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യം കൂടിയാണ് നൈജീരിയ എന്നതാണ്. എന്നാൽ കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ പതിമൂന്നോളം ഇടവകകളാണ് തീവ്രവാദികളുടെ ആക്രമണങ്ങൾ മൂലം ഇവിടെ അടച്ചുപൂട്ടിയത്. ഇത് വിശ്വാസി സമൂഹത്തെ ഏറെ വേദനിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.

നൈജീരിയയിൽ കത്തോലിക്കാ ഇടവകകൾ ഒരു പള്ളിക്കെട്ടിടം എന്നതിനേക്കാൾ കൂടുതൽ ആത്മീയത ഉൾക്കൊള്ളുന്നു എന്നത് ഒരു വസ്തുതയാണ്. ഒരു ഇടവകക്ക് 25 കിലോമീറ്റർ ചുറ്റളവുണ്ട്. കൂടാതെ, ആയിരക്കണക്കിന് വിശ്വാസികളെ സേവിക്കുന്ന ഡസൻ കണക്കിന് ചാപ്പലുകളും ഉണ്ടായിരിക്കും ഓരോ ഇടവകക്കും കീഴിൽ.

സെൻട്രൽ നൈജീരിയയിലെ മകുർദി രൂപതയുടെ കാര്യവും അങ്ങനെയാണ്. കഴിഞ്ഞ ഒൻപതു വർഷങ്ങളായി ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങൾ ആയിരക്കണക്കിന് കത്തോലിക്കരെ അവരുടെ വീടുകൾ വിട്ട് പലായനം ചെയ്യുന്നതിലേക്ക് നയിച്ചു. ക്രിസ്ത്യാനികൾ കൂടുതലുള്ള ബെന്യൂ സ്റ്റേറ്റിലാണ് രൂപത സ്ഥിതിചെയ്യുന്നത്. എന്നിരുന്നാലും, ഇസ്ലാമിസ്റ്റ് ഫുലാനി തീവ്രവാദികളുടെ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച നൈജീരിയൻ സംസ്ഥാനങ്ങളിൽ ഒന്നാണിത്. 2022-ൽ ഫുലാനി തീവ്രവാദികൾ ബെന്യൂവിലെ 93 ഗ്രാമങ്ങൾ ആക്രമിക്കുകയും 325 കർഷകരെ കൊല്ലുകയും ചെയ്തു എന്ന് എസിഎൻ റിപ്പോർട്ട് ചെയ്യുന്നു. അക്രമത്തിൽ വേരോടെ പിഴുതെറിയപ്പെട്ട ആയിരക്കണക്കിന് ആളുകളെ പാർപ്പിച്ചിരിക്കുന്ന നിരവധി ക്യാമ്പുകൾ മകുർദി രൂപതയിലുണ്ട്.

നൈജീരിയൻ ഗവൺമെന്റ് തങ്ങളുടെ നിയന്ത്രണത്തിൽ, ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ബോക്കോ ഹറാം ഉണ്ടെന്ന് അവകാശവാദം ഉന്നയിച്ചു. തട്ടിക്കൊണ്ടു പോകലിനും ബലാത്സംഗത്തിനും കൊലപാതകത്തിനും പേരുകേട്ട നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള കൊള്ളക്കാർ ഉൾപ്പെടെയുള്ള ‘വ്യത്യസ്ത വിഭാഗങ്ങളായി’ ബോക്കോ ഹറാം രൂപാന്തരപ്പെട്ടുവെന്ന് ബിഷപ്പ് അനഗ്ബെ വെളിപ്പെടുത്തുന്നു.

ഫുലാനി തീവ്രവാദികൾ പലരും സായുധരാണ്‌. എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവർ കൈവശം വച്ചിട്ടുണ്ട്. ഇത്തരം ആയുധങ്ങളുടെ പിൻബലത്തിൽ ഇവർ 2018 ജനുവരിയിൽ നടത്തിയ ആക്രമണത്തിൽ 80-ലധികം പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന്ന്നു ആ ഗ്രാമം മുഴുവനും ചുറ്റുമുള്ള ഗ്രാമങ്ങളും ഭയം നിമിത്തം സുരക്ഷിതത്വത്തിനായി അടുത്തുള്ള ഗ്രാമങ്ങളിലേക്ക് ഒഴിഞ്ഞുപോയി. ഈ പട്ടണങ്ങളിൽ നിന്ന് പലായനം ചെയ്യുന്നവരും ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്യാമ്പുകളിൽ കഴിയുന്നവരും പലപ്പോഴും അപകടത്തിലാണ്. തീവ്രവാദികൾ ക്യാമ്പുകളിൽ വന്ന് അവരെ ആക്രമിക്കാനും കൊല്ലാനും വഴികൾ കണ്ടെത്തുന്നു.

എന്നാൽ അതിലും ഭീകരമാണ് സ്വന്തം ആളുകളെ കൊല്ലുന്നത്. അതും ഭീകരമായ രീതിയിൽ കൊല്ലുന്നത് കാണേണ്ടിവരുന്ന ആളുകളുടെ അവസ്ഥ. ഇത്തരം ആളുകൾ മാനസികമായി തകർന്ന നിലയിലാണ്. പലർക്കും രാത്രി ഉറങ്ങാൻ പോലും ആകുന്നില്ല. ആ ഒരു ട്രോമയെ അതിജീവിക്കാനുള്ള സഹായവും കത്തോലിക്കാ സഭ നൽകുന്നുണ്ട്. ഇത്രയധികം വേദനകൾ അനുഭവിക്കുന്നുണ്ടെങ്കിലും ദേവാലയത്തിൽ പോകാനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുമുള്ള അവാരുടെ ശുഷ്‌കാന്തി വൈദികരെപ്പോലും അത്ഭുതപ്പെടുത്താറുണ്ട്. അങ്ങനെയുള്ള ഇവർക്കാണ് ദേവാലയങ്ങൾ അടച്ചുപൂട്ടേണ്ടി വരുന്ന അവസ്ഥ സങ്കടകരമായി മാറുന്നത്.
Sources:azchavattomonline

http://theendtimeradio.com

world news

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

Published

on

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .

റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന്‍ നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

Published

on

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.

പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.

രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news13 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news13 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National13 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news13 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news14 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports2 days ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending