Connect with us

Life

വേദനകളെ സുഖപ്പെടുത്താൻ കഴിവുള്ള കർത്താവിനെ കൂടുതൽ തീഷ്ണതയോടെ അന്വേഷിക്കുക

Published

on

യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതുവരെയുള്ള ലോകചരിത്രം സമൂഹത്തിലെ രോഗികളായവരോട് കാട്ടിയിരുന്ന സമീപനം തികച്ചും ക്രൂരമായ ഒന്നായിരുന്നു. രോഗങ്ങളുടെ കാരണമോ അതിനുള്ള പ്രതിവിധിയോ നിശ്ചയമില്ലാതിരുന്ന സമൂഹങ്ങൾ ഒട്ടുമിക്ക രോഗികൾക്കും ഭ്രഷ്ട് കല്പിച്ചിരുന്നു. സ്വന്തം വീട്ടിൽനിന്നും നാട്ടിൽനിന്നും പറിച്ചെറിയപ്പെട്ടിരുന്ന രോഗികളുടെ പിന്നീടുള്ള ജീവിതം മിക്കവാറും അവസരങ്ങളിൽ അതീവ ശോചനീയം ആയിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് യേശുവിനെ വീക്ഷിക്കുമ്പോഴാണ്, സുവിശേഷത്തിൽ ഉടനീളം യേശു രോഗികളോട് കാണിക്കുന്ന സഹാനുഭൂതിയുടെ ആഴം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്.

യേശുവിന്റെ പാത പിന്തുടർന്ന്, രോഗികളും നിരാലംബരുമായ മനുഷ്യരോട് കരുണ കാണിക്കാനുള്ള ക്രിസ്തുശിഷ്യരുടെ ശ്രമങ്ങളുടെ ഭാഗമാണ് നാമിന്നു കാണുന്ന ആധുനിക വൈദ്യശാസ്ത്രവും ആശുപത്രികളും ആതുരാലയങ്ങളുമെല്ലാം. ആത്മാവിനെ പാപങ്ങളിൽ നിന്നും മോചിപ്പിക്കാൻ മാത്രമല്ല, ശരീരത്തെ രോഗങ്ങളിൽനിന്നും സുഖപ്പെടുത്താനുള്ള അധികാരവും സ്വർഗ്ഗത്തിൽനിന്നും യേശുവിന് നല്കപ്പെട്ടിരുന്നു എന്ന് അവിടുന്ന് നല്കിയ നിരവധിയായ രോഗസൗഖ്യങ്ങളിൽ നിന്നും വ്യക്തമാണ്.ഒരു വ്യക്തിയെ മാത്രമല്ല അയാളുമായി ബന്ധപ്പെട്ടിരിക്കുന്നവരെയും തീവ്രമായ അസ്വസ്ഥതകളിലേക്കും നിരാശയിലേക്കും ദൈവത്തോടുള്ള എതിർപ്പിലേക്കുമെല്ലാം നയിക്കാൻ രോഗത്തിനു കഴിയും.

നമ്മുടെ തന്നെ കഴിഞ്ഞകാലത്തിലെ ചില തെറ്റുകളുടെ ഫലമായും, യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും സഹിക്കേണ്ടിവരുന്ന ഒരു ദുരന്തമായുമെല്ലാം പലരും രോഗത്തെ കാണാറുണ്ട്‌. എന്നാൽ, മനുഷ്യൻ തന്റെ ബലഹീനതയും പരിമിതികളും അനുഭവിച്ചറിയുന്ന രോഗമെന്ന അവസ്ഥയെ ദൈവത്തിന്റെ സ്നേഹമായി കാണാൻ നമുക്ക് പലപ്പോഴും കഴിയാറില്ല. രോഗങ്ങളും അതിന്റെ ഫലമായി ഉണ്ടാകുന്ന വേദനകളും ഒട്ടെരെപ്പേരെ ദൈവത്തിൽ നിന്നും അകറ്റുന്നത് അവർക്ക് ദൈവവിശ്വാസത്തിന്റെ കണ്ണിലൂടെ വേദനയിലൂടെ ലഭ്യമാകുന്ന ആത്മീയ കൃപകളുടെ മൂല്യം കാണുവാൻ സാധിക്കാത്തതുകൊണ്ടാണ്. രോഗങ്ങൾ വരുമ്പോൾ ദൈവത്തിൽ നിന്നും അകന്നുപോകാതെ, നമ്മുടെ വേദനകളെ സുഖപ്പെടുത്താൻ കഴിവുള്ള കർത്താവിനെ കൂടുതൽ തീഷ്ണതയോടെ അന്വേഷിക്കുകയും വിശ്വസിക്കുകയും ചെയ്യുക…
Sources:marianvibes

http://theendtimeradio.com

Life

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

Published

on

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്‌റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു.

ഐഐടി കാന്‍പൂര്‍, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.വടക്കന്‍ ധ്രുവമേഖലയിലെ വാട്ടര്‍ ഐസിന്‌റെ വ്യാപ്തി ദക്ഷിണ ധ്രുവമേഖലയെക്കാളും ഇരട്ടിയാണെന്നും പഠനം സൂചിപ്പിക്കുന്നു.

ചന്ദ്രനിലെ വാട്ടര്‍ ഐസിന്‌റെ ഉത്ഭവവും വിതരണവും മനസിലാക്കാന്‍ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററില്‍ റഡാര്‍, ലേസര്‍, ഒപ്ടിക്കല്‍, ന്യൂട്രോണ്‍ സ്‌പെക്ട്രോമീറ്റര്‍, അള്‍ട്രാ വയലറ്റ് സ്പ്‌ക്ട്രോമീറ്റര്‍, തെര്‍മല്‍ റേഡിയോമീറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഏഴ് ഉപകരണങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ചന്ദ്രനിലെ വാട്ടര്‍ ഐസിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഐഎസ്‌ഐര്‍ഒയുടെ ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിലും നിര്‍ണായകമാണ്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി: ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം വരുന്നു

Published

on

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഏപ്രില്‍ എട്ടിന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ.

ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും സൂര്യനിൽ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റർ ദൂരം നിലനിർത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്‍ണമായി മറയ്ക്കും. ഇത്രയും സമയം അപൂർവ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്‍പ് 1973 ലാണ് ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോൾ സാധാരണ കാണുന്നതിനേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രന്‍ ആ ദിവസം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി

Published

on

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ ഇഎസ്എ. ചന്ദ്രോപരിതലത്തെ കൂടുതൽ വാസയോഗ്യവും സഞ്ചാരയോഗ്യവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പദ്ധതി ആസൂത്രണം ചെയ്യുന്നത്. 100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലാൻഡിംഗ് പാഡ് രണ്ട് സെന്റീമീറ്റർ കനത്തിൽ 115 ദിവസം കൊണ്ട് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ചന്ദ്രനിൽ ഗതാഗതയോഗ്യമായ പ്രതലങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. PAVER എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ലേസർ ഉപയോഗിച്ച് ചന്ദ്രന്റെ പൊടി ഉരുക്കി റോഡുകളും ലാൻഡിംഗ് പാഡുകളും ഉൾപ്പെടെ ചന്ദ്രനിലെ പ്രവർത്തന മേഖലകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National16 hours ago

IPC ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു

കോട്ടായി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു. തിരുവില്വമല സഭാ പാസ്റ്റർ ഹരിദാസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ...

us news17 hours ago

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

യു.കെ : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ...

Travel17 hours ago

ഗൾഫ് ഗ്രാൻഡ് ടൂർസ് വിസയുമായി ജിസിസി: ഇനി ഒറ്റ വിസയിൽ 6 രാജ്യങ്ങൾ സന്ദർശിച്ച് ഒരു മാസം തങ്ങാം

ദുബായ് : പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും...

us news17 hours ago

ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ

ഓസ്റ്റിൻ : ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്ന് ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ്...

Business17 hours ago

യൂട്യൂബിന് സമാനമായി എക്സിൽ മോണിറ്റൈസേഷൻ വരുന്നു; വീഡിയോ പോസ്റ്റ് ചെയ്ത് പണം ഉണ്ടാക്കാം

സോഷ്യൽ മീഡീയ പ്ലാറ്റ് ഫോമായ എക്സ് വഴിയും പണമുണ്ടാക്കാം. അറിയിപ്പുമായി ടെസ്ല സിഇഒ എലോൺ മസ്ക് രം​ഗത്ത്. യൂട്യൂബിന് സമാനമായി എക്സിൽ മോണിറ്റൈസേഷന് തുടക്കം കുറക്കുകയാണെന്നാണ് മസ്ക്...

world news2 days ago

ANOTHER Mega Baptism: Church Dunks 1600+ New Believers on Beach, ‘The Spirit of God Is On the Move’

A Florida beach is once again the site of an amazing move of God where thousands were baptized in Jesus’...

Trending