Connect with us

National

സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Published

on

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗസറ്റഡ് ഉദ്യോഗസ്ഥന്‍/നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ 7.10.21ലെ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിരുന്നു. അതില്‍ ഏതെങ്കിലും നിയമത്തില്‍, നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളവ ഒഴികെയാണ് സ്വയം സാക്ഷ്യപ്പെടുത്താനാവുക എന്നാണ് ഭേദഗതി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍:

സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക.

സര്‍ക്കാര്‍ മേഖലയിലെ 1114 സ്‌കൂളുകളില്‍ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളില്‍ നിന്നായി 2942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. 58,99,93,200 രൂപയുടെ പ്രതിവര്‍ഷ പ്രതീക്ഷിത സാമ്പത്തിക ബാധ്യത വരും. ഇപ്രകാരം സൃഷ്ടിക്കുന്ന 6043 തസ്തികകളില്‍ എയ്ഡഡ് മേഖലയില്‍ കുറവു വന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കുകയും സര്‍ക്കാര്‍ മേഖലയില്‍ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും.

നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം: തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്.

ക്രിമിനല്‍ നടപടി സംഹിതയില്‍ ഭേദഗതി: ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്മാരുടെ ശിക്ഷാവിധിക്കെതിരായ അപ്പീല്‍ കേള്‍ക്കാന്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിമാര്‍ക്കും ചീഫ് ജുഡീഷയല്‍ മജിസ്‌ട്രേറ്റ്മാര്‍ക്കും അനുമതി നല്‍കും. ഇതിന് ക്രിമിനല്‍ നടപടി സംഹിതയിലെ 381-ാം വകുപ്പ് ഭേദഗതി ചെയ്യും. ഹൈക്കോടതി രജിസ്ട്രാറുടെ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം. ഇതു സംബന്ധിച്ച കരട് ബില്ലും ധനകാര്യ മെമ്മോറാണ്ടവും അംഗീകരിച്ചു.

പേരിനൊപ്പം കെ.എ.എസ് എന്നു ചേര്‍ക്കാം: സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിക്കുന്ന കെ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ.എ.എസ്. എന്നു ചേര്‍ക്കാന്‍ അനുമതി നല്‍കും. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പേരിനൊപ്പം പ്രസ്തുത സര്‍വ്വീസിന്റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയിലാവും ഇത്. പരിശീലനം പൂര്‍ത്തിയാക്കുന്ന കെ.എ.എസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ ജൂലൈ 1 ന് വിവിധ വകുപ്പുകളില്‍ ചുമതലയേല്‍ക്കും.

വിരമിക്കല്‍ പ്രായം 56 ആക്കി: കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിലെ ശാസ്ത്രവിഭാഗം ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 55 വയസ്സില്‍ നിന്നും 56 വയസ്സാക്കി ഉയര്‍ത്തി സര്‍വ്വീസ് റൂള്‍സില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍: ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ (ഇറിഗേഷന്‍) തസ്തികയിലേക്ക് അഡ്വക്കേറ്റ് ജനറല്‍ ശുപാര്‍ശ ചെയ്ത അഡ്വ. സുജിത് മാത്യു ജോസിനെ നിയമിക്കാന്‍ തീരുമാനിച്ചു. കൊച്ചി കലൂര്‍ സ്വദേശിയാണ്.

പുനര്‍നിയമനം: കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും നിര്‍വ്വഹിച്ചുവരുന്ന പി.വി. ശശീന്ദ്രന് 01.06.2023 മുതല്‍ പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു. ആറു മാസത്തേയ്‌ക്കോ പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നതുവരെയോ ആകും നിയമനം.

ശമ്പളപരിഷ്‌കരണം: സംസ്ഥാന ഐടി മിഷനിലെ 27 തസ്തികളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിന് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരം നല്‍കി. പരിഷ്‌ക്കരണം 1.4.2020 മുതല്‍ പ്രാബല്യത്തില്‍ വരും. കേരള സ്റ്റേറ്റ് ബിവറേജസ് കേര്‍പ്പറേഷനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ 11-ാം ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലെ എസ്എല്‍ആര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഏകീകരിച്ച് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

നെല്ല് സംഭരണം – ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി: നെല്ല് സംഭരണം സംബന്ധിച്ച വിഷയങ്ങള്‍ പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങളെടുക്കുകയോ ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തും. ധനകാര്യം, ഭക്ഷ്യ-പൊതുവിതരണം, കൃഷി, സഹകരണം, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ അടങ്ങുന്നതാണ് ഉപസമിതി.

രണ്ടാമത്തെ ഐടി കെട്ടിടം: കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 184 കോടി രൂപ ചെലവില്‍ രണ്ടാമത്തെ ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി. ഇതില്‍ 100 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നാണ്. പദ്ധതിയുടെ എസ്.പി.വി.യായി കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍)നെ നിയോഗിക്കാനും തീരുമാനിച്ചു.

ഓഫീസ് സമുച്ചയം: ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നതിന് അനുമതി. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ കൈവശമുള്ള 4 ഏക്കര്‍ 73 സെന്റ് ഭൂമിയില്‍ നിന്നും 48.8 സെന്റ് സ്ഥലം വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കും.

ചികിത്സാസഹായം: മലപ്പുറം ഏറനാട് താലൂക്കില്‍ അറയിലകത്ത് വീട്ടില്‍ ഹാറൂണിന്റെ മകന്‍ ഷഹീന് ചികിത്സക്കായി മരുന്ന് വാങ്ങിയ ഇനത്തില്‍ ചെലവായ 67,069 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് റീ ഇംബേഴ്‌സ് ചെയ്ത് നല്‍കും. Systemic onset Juvenile Idiopathic Arthritis Disease എന്ന സന്ധിവാത രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഷഹീന്റെ തുടര്‍ ചികിത്സ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുവാന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തി.
Sources:globalindiannews

http://theendtimeradio.com

National

Court grants relief for Protestant Pastor & wife

Published

on

The top court in a western Indian state has revoked an official order that prohibited a Protestant pastor and his wife from living in their village home following allegations of religious conversion.

The Goa bench of the Bombay High Court on May 8 set aside the district collector’s order, which banished Pastor Dominic D’Souza and his wife Joan Mascarenhas D’Souza from their residence in Siolim village in north Goa.The couple runs an independent Church called the Five Pillars Church.

The North Goa district collector, the highest government official in the district who also has executive magisterial powers, issued the order against the couple on March 14 under the Goa Maintenance of Public Order and Safety Act. He ordered them to leave North Goa for six months.

They were accused of using black magic and converting B Vadivel, a Hindu and native of southern Tamil Nadu state, who currently lives in Goa.

The conversion incident happened in January and Vadivel filed a police complaint against the couple. The police filed multiple cases against the couple based on which the order was issued.The pastor and his wife challenged the collector’s order before the office of the chief secretary of Goa state, which is the appellate authority.

When there was a delay, the couple approached the High Court, which directed the chief secretary to dispose of their appeals by April 26.However, the appellate authority dismissed their appeals, and the couple once again approached the High Court to quash the order.

The High Court said an externment order could not be issued as the cases against the couple were pending investigations. It further ruled that there is no link between the cases and the externment order, which was set aside.

“They are now free to return to their home,” said advocate Kapil Kerkar, who represented the couple in the High Court.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഫേസ് യുവർ ഫിയേഴ്സ് – ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ്

Published

on

ഫേസ് യുവർ ഫിയേഴ്സ് എന്ന പേരിൽ ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ് , മെയ് 20 മുതൽ 24 വരെ അങ്കമാലി കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു . മെയ് 20 ന് വൈകുന്നേരം 3 മണിക്ക് തുടങ്ങുന്ന ക്യാമ്പ് 24 ന് 7 മണിക്ക് അവസാനിക്കും . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.thelifetime.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ് . 1000 രൂപയാണ് രെജിസ്ട്രേഷൻ ഫീസ് . കൂടുതൽ വിവരങ്ങൾക്ക് ജിഫി യോഹന്നാൻ :9447454767
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയർ തെരെത്തെടുപ്പ്; ശുശ്രൂഷക പിന്തുണയിൽ പാസ്റ്റർ ബാബു ചെറിയാന് മുൻതൂക്കം

Published

on

മുളക്കുഴ: ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓവർസീയർ തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തപ്പെടും. തീയതി ഇതുവരെയും തീരുമാനമായില്ല. 2024 ജൂലൈ 8 – 12 വരെ യു എസ് എയിലെ Indianapolis ൽ നടക്കുന്ന ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ലിയിൽ വെച്ചാണ് വിവിധ സ്റ്റേറ്റ് / റീജിയൻ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പുമാരെ ഔദ്യോഗികമായി നിയമിക്കുന്നത്. ആയതിനാൽ, വേൾഡ് മിഷൻ നിർദ്ദേശം അനുസരിച്ചു ജനറൽ അസ്സബ്‌ളിക്ക് മുൻപായി അതാതു സ്റ്റേറ്റ് /റീജിയൻ തിരഞ്ഞെടുപ്പുകൾ നടത്തി ഫലം വേൾഡ് മിഷനെ അറിയിക്കേണ്ടതുണ്ട്.
ശുശ്രൂഷക പിന്തുണയിൽ കേരളാ സ്റ്റേറ്റിൽ ഇപ്പ്രാവശ്യം പാസ്റ്റർ ബാബു ചെറിയാനാണ് മുൻപന്തിയിൽ. ദൈവസഭയുടെ ദീർഘകാല ശുശ്രൂഷകരിൽ ഒരാളും, പ്രാർത്ഥനയിലും,ശുശ്രൂഷാ പരിചയം കൊണ്ടും, ശുശ്രൂഷകരോടും വിശ്വാസ സമൂഹത്തോടും സൗമ്യമായ സമീപനം കൊണ്ട് ഏവർക്കും സ്വീകാര്യനും, നിരപവാദ്യനും, സുവിശേഷപ്രവർത്തനങ്ങളിൽ ഉത്സാഹിയും,സഭാ പരിപാലനത്തിൽ വിശ്വസ്തനും ആയ പാസ്റ്റർ ബാബു ചെറിയാൻ ദൈവസഭയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് / ഓവർസീയർ സ്ഥാനത്തേക്ക് എത്തുന്നത് ദൈവസഭയ്ക്കും ശുശ്രൂഷകർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. അച്ചടക്കത്തോടും, കൃത്യമായ ചിട്ടയുള്ള ഭരണപാടവത്തോടും ദൈവസഭ നേതൃത്വം അദ്ദേഹത്തിന്റെ ഭരണകാലയളവുകളിൽ ആയിത്തീരും എന്നതിൽ രണ്ടുപക്ഷമില്ല.
ഭരണപക്ഷം എന്നും പ്രതിപക്ഷം എന്നുള്ള വേർതിരിവ് കഴിഞ്ഞ എട്ടു വർഷമായി ദൈവസഭയിൽ ഉണ്ടാകുന്നു. ഈ പ്രവണതകൾ മാറ്റിയെടുക്കാൻ പാസ്റ്റർ ബാബു ചെറിയാൻ തെരെഞ്ഞെടുക്കപ്പെടുക എന്നത് ദൈവസഭയുടെ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
പക്ഷം പിടിച്ചും , ചേരി തിരിച്ചും ദൈവസഭയെ പിളർത്തുന്നവരിൽ നിന്നും ഐക്യതയോടെ എല്ലാവരെയും നിഷ്പക്ഷമായി ദൈവ സ്നേഹത്തിൽ ഒരുമിച്ചു നിർത്തി ഈ അന്ത്യകാലഘട്ടത്തിൽ ദൈവസഭയെ സമൂഹത്തിൽ മാതൃകയോടെ നയിപ്പാൻ പാസ്റ്റർ ബാബു ചെറിയാന് കഴിയും എന്നതിൽ ശുശ്രൂഷകരും വിശ്വാസികളും ഒന്നടങ്കം സന്തോഷിക്കുന്നു.
ഓൾ ഇന്ത്യ ഗവേണിംഗ് ബോർഡി മെംബർ, സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ്, സ്റ്റേറ്റ് യൂത്ത്/YPE സ്റ്റേറ്റ് ജോയിന്റ് ഡയറക്ടർ, ബൈബിൾ കോളേജ് അദ്ധ്യാപകൻ, യു. എ. ഇ. യു പി. എഫ്. പ്രസിഡന്റ് എന്നീ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുള്ള പാസ്റ്റർ ബാബു ചെറിയാൻ, ദൈവസഭ മുൻ കൗൺസിൽ മെമ്പറും, ഇപ്പോൾ കോന്നി ദൈവസഭയുടെ ശുശ്രൂഷകനും, കോന്നി സെന്റർ പാസ്റ്റർ ആയും സേവനം അനുഷ്ഠിക്കുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National12 hours ago

Court grants relief for Protestant Pastor & wife

The top court in a western Indian state has revoked an official order that prohibited a Protestant pastor and his...

National12 hours ago

ഫേസ് യുവർ ഫിയേഴ്സ് – ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ്

ഫേസ് യുവർ ഫിയേഴ്സ് എന്ന പേരിൽ ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ് , മെയ് 20 മുതൽ 24 വരെ അങ്കമാലി കൺവെൻഷൻ സെന്ററിൽ വെച്ച്...

National13 hours ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയർ തെരെത്തെടുപ്പ്; ശുശ്രൂഷക പിന്തുണയിൽ പാസ്റ്റർ ബാബു ചെറിയാന് മുൻതൂക്കം

മുളക്കുഴ: ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓവർസീയർ തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തപ്പെടും. തീയതി ഇതുവരെയും തീരുമാനമായില്ല. 2024 ജൂലൈ 8 – 12 വരെ യു...

world news13 hours ago

മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് ഒരു കത്തോലിക്കാ ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കലായ് രൂപതയുടെ കീഴിലുള്ളതാണ്...

world news13 hours ago

നിയന്ത്രണം ഫലിച്ചു, യുകെ സ്റ്റുഡന്റ് ഡിപെൻഡന്റ് വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്

ലണ്ടൻ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കാൻ യുകെ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആശ്രിത വിസ (ഡിപെൻഡന്റ് വിസ) അപേക്ഷകളിൽ 80% കുറവ് രേഖപ്പെടുത്തിയതായി...

world news13 hours ago

കോംഗോയിൽ തീവ്രവാദി ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി.ആർ.സി) ഇറ്റൂരി പ്രവിശ്യയിലെ എൻഡിമോ ഗ്രാമത്തിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) അംഗങ്ങൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു....

Trending