Connect with us

world news

ചർച്ച വിഫലം: നിക്കരാഗ്വേന്‍ ബിഷപ്പിനെ ജയിലിലേക്ക് തിരിച്ചയച്ചു

Published

on

മനാഗ്വേ: നിക്കരാഗ്വൻ ബിഷപ്പുമാരും ഏകാധിപതി ഡാനിയേൽ ഒർട്ടേഗയുടെ സർക്കാരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മനുഷ്യാവകാശ ലംഘനത്തിന്റെ ഇര മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ ജയിലിലേക്ക് തിരിച്ചയച്ചു. ബുധനാഴ്ചയാണ് ബിഷപ്പിനെ ജയിലിലേക്ക് തിരിച്ചയച്ചതെന്നു നിക്കരാഗ്വേൻ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഷപ്പ് അൽവാരെസിനെ തിങ്കളാഴ്ച മോചിപ്പിച്ചെങ്കിലും രാജ്യം വിട്ടു പ്രവാസ ജീവിതം നയിക്കണമെന്ന നിര്‍ദ്ദേശം അനുസരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ജൂലൈ 5 ബുധനാഴ്ച വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്.

വത്തിക്കാനും ഒർട്ടേഗ സർക്കാരുമായി ചർച്ച നടത്തിയിരിന്നുവെന്നും നിക്കരാഗ്വേൻ വാർത്ത ഏജൻസി “ഡൈവർജെന്റസ്” റിപ്പോർട്ട് ചെയ്തിരിന്നു. “മാർപാപ്പ ഉത്തരവിട്ടില്ലെങ്കിൽ ഒരു കാരണവശാലും താൻ നിക്കരാഗ്വേ വിടുകയില്ലായെന്ന്” ബിഷപ്പ് അൽവാരസ് തന്നോട് പറഞ്ഞതായി അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന മനാഗ്വേ രൂപതയുടെ സഹായ മെത്രാൻ സിൽവിയോ വെളിപ്പെടുത്തി. തനിക്ക് ബിഷപ്പ് റോളാണ്ടോയെ അറിയാമെന്നും അദ്ദേഹം ഒരിക്കലും മനസ്സാക്ഷിയുടെ തീരുമാനത്തെ വിലപേശുകയില്ലായെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ വിരുദ്ധമായ ഒർട്ടേഗയുടെ നിലപാടുകള്‍ക്കെതിരേ സംസാരിച്ചതാണ്, അന്‍പത്തിയാറുകാരനായ അൽവാരെസിനെ ഭരണകൂടത്തിന് മുന്നിലെ കരടാക്കി മാറ്റിയത്. 2022 ഫെബ്രുവരി 10-ന് നാല് വൈദികര്‍ ഉള്‍പ്പെടെ 222 രാഷ്ട്രീയ വിമതരെ യുഎസിലേക്ക് കൊണ്ടുപോകുന്ന വിമാനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് ബിഷപ്പിനെ കാല്‍ നൂറ്റാണ്ട് തടവുശിക്ഷ വിധിക്കുകയായിരിന്നു. ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ, വൈദികരും സന്യസ്തരും വിശ്വാസികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും കത്തോലിക്ക സഭയുടെ സ്വത്തു വകകള്‍ പിടിച്ചെടുക്കുകയും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

Christian Parliamentarian Faces Third Criminal Trial for ‘Hate Speech’ in Finland

Published

on

Finland — Dr. Päivi Räsänen, member of the Finnish Parliament and former Minister of the Interior, will face criminal charges for a third time, the Finnish Supreme Court has announced.

The decision follows two previous trials, one by the Helsinki District Court in 2022 and the Helsinki Court of Appeals in 2023, where Dr. Räsänen was unanimously found innocent of “agitation against a minority group.” The agitation she was accused of concerned public statements she made affirming the traditional, biblical interpretation of gender and sexuality. Her case will now be heard by the Supreme Court of Finland.

Despite this develop, Dr. Räsänen remains steadfast in defense of her Christian conscience.

The former government Minister said in a statement, “In my case, the investigation has lasted almost five years, has involved untrue accusations, several long police interrogations totaling more than 13 hours, preparations for court hearings, the District Court hearing, and a hearing in the Court of Appeal.

“This was not just about my opinions, but about everyone’s freedom of expression. I hope that with the ruling of the Supreme Court, others would not have to undergo the same ordeal. I have considered it a privilege and an honor to defend freedom of expression, which is a fundamental right in a democratic state.”

The case against Dr. Räsänen began back in 2019 after making a tweet where she questioned the leadership of the Finnish Lutheran Church, her own denomination, for its sponsorship of the LGBT “Pride 2019” event. The criminal investigation also led the prosecutor’s office to confront her with a 20-year-old pamphlet on biblical gender and sexuality she co-wrote with Lutheran bishop, Juhana Pohjola.

Paul Coleman, Executive Director of ADF International, the organization helping with Dr. Räsänen’s legal defense, said in a statement, “This is a watershed case in the story of Europe’s creeping censorship. In a democratic Western nation in 2024, nobody should be on trial for their faith – yet throughout the prosecution of Päivi Räsänen and Bishop Pohjola, we have seen something akin to a ‘heresy’ trial, where Christians are dragged through court for holding beliefs that differ from the approved orthodoxy of the day.”

Despite two earlier acquittals, Finland’s legal system is unique in allowing “not guilty” verdicts to be appealed to a higher court. Finland’s Supreme Court, the highest court in the country, has not announced when the trial will be held. Dr. Räsänen said she is willing to take her case all the way to the European Court of Human Rights if necessary “to defend free speech and freedom of religion.”
Sources:persecution

http://theendtimeradio.com

Continue Reading

world news

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി നിയമിതനായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു

Published

on

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി നിയമിതനായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു മെയ്‌ 8 ബുധനാഴ്ച്ച രാവിലെ കുവൈറ്റിൽ എത്തിച്ചേർന്നു.
കുവൈറ്റിലേക്ക് വരുന്നതിന് മുൻപ് പാസ്റ്റർ ഷിബു മാത്യു 2002 മുതൽ 2024 വരെയുള്ള 22 വർഷ കാലം അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പത്തനംതിട്ട സെക്ഷനിലെ അസംബ്ലിസ് ഓഫ് ഗോഡ് അഗപ്പേ സെൻട്രൽ ചർച്ച് കുമ്പഴ സഭാ ശുശ്രൂഷകനായി സ്തുത്യർഹമായ സേവനം ചെയ്തിരുന്നു. ഈ 22 വർഷത്തെ ദൈവദാസന്റെ പ്രവർത്തങ്ങൾ കുമ്പഴയിലെ ദൈവജനത്തിന് വളരെ അനുഗ്രഹമായിരുന്നു. ഒരു മികച്ച സഭാ ശുശ്രൂഷകൻ, ബൈബിൾ കോളേജ് അദ്ധ്യാപകൻ, സെക്ഷൻ പ്രസ്ബിറ്റർ തുടങ്ങിയ നിലകളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു. കർത്തൃദാസനെ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ കമ്മിറ്റി അംഗങ്ങളും സഭാ വിശ്വാസികളും ചേർന്ന് കുവൈറ്റ്‌ എയർപോർട്ടിൽ സ്വീകരിച്ചു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

world news

മോസ്‌ക്കാക്കി മാറ്റിയ ബൈസന്റൈന്‍ ദേവാലയം തുറന്നുക്കൊടുത്തു; തുര്‍ക്കിയിലെ കോറ ഹോളി സേവ്യര്‍ ക്രൈസ്തവ ദേവാലയം ഇനി ഓര്‍മ്മ

Published

on

ഇസ്താംബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ബൈസൻ്റൈൻ ദേവാലയം, ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ പ്രതിഷേധം വകവെയ്ക്കാതെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് തുറന്നുക്കൊടുത്തു. 2020 ഓഗസ്റ്റ് 21-ന് പ്രസിഡൻ്റിൻ്റെ ഉത്തരവിലൂടെ ക്രൈസ്തവ ദേവാലയത്തെ മോസ്ക്കാക്കി മാറ്റിയിരിന്നു. തുടര്‍ന്നു നടന്ന വിപുലമായ പുനരുദ്ധാരണങ്ങൾക്ക് ശേഷമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മെയ് 6ന് ഇസ്ലാം മത വിശ്വാസികള്‍ക്ക് നിസ്ക്കാരത്തിന് തുറന്നുക്കൊടുത്തത്.

എഡി 534ൽ ബൈസന്‍റൈന്‍ വാസ്തുകലയെ ആധാരമാക്കിയാണ് കോറ ദേവാലയം പണിയുന്നത്. നിരവധി മനോഹരമായ ചിത്രങ്ങൾ ദേവാലയത്തിന്റെ ചുമരിലുണ്ടായിരിന്നു. പല ചിത്രങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചടക്കിയപ്പോൾ കോറ ദേവാലയത്തിന്റെ നിയന്ത്രണവും അവര്‍ കൈയടക്കുകയായിരിന്നു. 1511ൽ അതിനെ ഒരു മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1945ൽ തുർക്കി മന്ത്രിസഭയിലെ അംഗങ്ങളാണ് കോറ ഒരു മ്യൂസിയമാക്കി മാറ്റാൻ തീരുമാനമെടുക്കുന്നത്.

എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് 2019 നവംബർ മാസം ഭരണകൂടത്തിന് അനുകൂലമായ നിലപാട് കൈക്കൊള്ളുന്ന തുർക്കിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ് വിധിച്ചു. ഇതേ തുടര്‍ന്നാണ് ക്രിസ്തീയ ദേവാലയത്തില്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടത്താന്‍ 2020 ഒക്ടോബർ 30 വെള്ളിയാഴ്ച ഭരണകൂടം തീരുമാനമെടുക്കുന്നത്. അന്നേ ദിവസം ഇവിടെ ആദ്യമായി ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടന്നിരിന്നു. തുടര്‍ന്നാണ് ക്രൈസ്തവ ദേവാലയത്തിന്റെ ചരിത്രം മറയ്ക്കാന്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്ന മറവില്‍ തുര്‍ക്കിയിലെ തീവ്ര ഇസ്ലാമിക ഭരണകൂടം ഉത്തരവിടുന്നത്.

അധിനിവേശം നടത്തിയ ആരാധനാലയത്തിന്റെ ഉദ്ഘാടന ചടങ്ങ് ഓർത്തഡോക്സ് സഭ ഈസ്റ്റര്‍ കൊണ്ടാടിയതിന്റെ പിറ്റേന്ന് മെയ് 6നാണ് നടന്നതെന്നത് ശ്രദ്ധേയമാണ്. ഇസ്താംബൂളിലെ മുഫ്തി സാഫി അർപാഗൂസിൻ്റെ നേതൃത്വത്തിൽ പുനരുദ്ധാരണം നടത്തി മോസ്ക്കാക്കി മാറ്റിയ ചടങ്ങിൽ പ്രസിഡൻ്റ് എർദോഗൻ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. പ്രസംഗത്തിനുശേഷം “യാ അല്ലാഹ്, ബിസ്മില്ല” അല്ലാഹുവിൻ്റെ നാമത്തിൽ റിബൺ മുറിക്കാൻ അഭ്യർത്ഥിക്കുകയായിരിന്നുവെന്ന് എർദോഗൻ പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത നിരവധി പൗരന്മാർ ഔദ്യോഗിക കര്‍മ്മങ്ങള്‍ക്ക് ശേഷം പള്ളിയിൽ പ്രവേശിച്ച് ഇസ്ലാമിക പ്രാര്‍ത്ഥന നടത്തിയിരിന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രൈസ്തവ ദേവാലയത്തെ മോസ്ക്കാക്കി മാറ്റിയ എര്‍ദോഗന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ശക്തമായിരിന്നുവെങ്കിലും ഫലം കണ്ടില്ല. ഇതൊന്നും വകവെയ്ക്കാതെ തന്നെയാണ് തീവ്ര ഇസ്ലാമികവാദിയായ ഏര്‍ദ്ദോഗന്റെ ഭരണം. മുന്‍പ് ചരിത്ര പ്രസിദ്ധമായ പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കാൻ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചതും എര്‍ദോഗനായിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 mins ago

High Court Rules in Favor of Christian Burial Rights in India

India — In a landmark decision that will have ramifications across India regarding the burial rights of Christians, the High...

world news13 mins ago

Christian Parliamentarian Faces Third Criminal Trial for ‘Hate Speech’ in Finland

Finland — Dr. Päivi Räsänen, member of the Finnish Parliament and former Minister of the Interior, will face criminal charges...

world news33 mins ago

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി നിയമിതനായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി നിയമിതനായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു മെയ്‌ 8 ബുധനാഴ്ച്ച രാവിലെ കുവൈറ്റിൽ...

world news1 hour ago

മോസ്‌ക്കാക്കി മാറ്റിയ ബൈസന്റൈന്‍ ദേവാലയം തുറന്നുക്കൊടുത്തു; തുര്‍ക്കിയിലെ കോറ ഹോളി സേവ്യര്‍ ക്രൈസ്തവ ദേവാലയം ഇനി ഓര്‍മ്മ

ഇസ്താംബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ബൈസൻ്റൈൻ ദേവാലയം, ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ പ്രതിഷേധം വകവെയ്ക്കാതെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു...

National1 day ago

ഏ ജി ക്രൈസ്റ്റസ് അംബാസിഡേഴ്സ് മിഷൻ ചലഞ്ച് മെയ് 14 മുതൽ കുട്ടിക്കാനത്ത്‌

ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ സുവിശേഷതല്പരരായ യുവതി യുവാക്കൾക്കായി മിഷൻ ചലഞ്ച് നടക്കും. മെയ്യ് 14 മുതൽ , 16 വരെ തിയതികളിൽ കുട്ടിക്കാനത്തുള്ള തേജസ് ക്യാമ്പ് സെൻ്ററിൽ...

world news1 day ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി കൺവെൻഷൻ

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന കൺവെൻഷൻ മെയ് 15,16 & 17 തീയതികളിൽ...

Trending