world news
എറിത്രിയന്‍ ജയിലില്‍ 7000 ദിവസങ്ങള്‍ പിന്നിട്ടു രണ്ടു പാസ്റ്റര്‍മാര്‍
എറിത്രിയന്‍ ജയിലില്‍ 7000 ദിവസങ്ങള്‍ പിന്നിട്ടു രണ്ടു പാസ്റ്റര്‍മാര്‍.കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ കര്‍ത്താവിനെ ആരാധിക്കുന്നതിലും കര്‍ത്താവിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെയും പേരില്‍ ഇരുണ്ട തടവറകള്‍ക്കുള്ളില്‍ വര്‍ഷങ്ങളായി നരകയാതന അനുഭവിക്കുന്ന നൂറുകണക്കിനു വിശ്വാസികളും ദൈവദാസന്മാരുമുണ്ട്.
19 വര്‍ഷം മുമ്പ്,രണ്ട് എറിത്രിയന്‍ പാസ്റ്റര്‍മാരായ കിഫ്ളു ഗെബ്രെമെസ്ക്കെല്‍,ഹെയ്ലെ നൈസ്ഗി എന്നിവര്‍ അറസ്റ്റിലായി. ഇന്നും ജയിലിലാണ്.2004 മെയ് 23ന് അതിരാവിലെ ഇരുവരെയും അവരുടെ വീടുകളില്‍ നിന്ന് കൊണ്ടുപോവുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 22ന് ശനിയാഴ്ച തങ്ങളുടെ ഇരുണ്ട അനുഭവങ്ങള്‍ക്കിടയിലും നിത്യതേജസായ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അദൃശ്യ സാന്നിദ്ധ്യത്തിന്റെ മറവില്‍ തങ്ങളുടെ 7000 ദിവസം ഓര്‍ത്തു കര്‍ത്താവിനെ പ്രത്യേകം സ്മരിക്കുകയുണ്ടായി.
പ്രമുഖ ക്രൈസ്തവ മാധ്യമമായ ദ വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ് യുഎസ്എ യുടെ എഡിറ്ററായ ടോഡ് നെറ്റില്ടണാണ് ഇ വിവരം പങ്കുവെച്ചത്.2004 ല്‍ എറിത്രിയയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ കാണുവാനിടയായി.തുടര്‍ന്ന് തനിക്ക് നിരവധി പാസ്റ്റര്‍മാരെയും,വിശ്വാസികളെയും കാണുവാനും പരിചയപ്പെടുവാനിടയായി.
എറിത്രിയന്‍ തടവറകളില്‍ കഴിയുന്നവരെ പ്രത്യേകം സന്ദര്‍ശിക്കുവാനും അവസരം ലഭിച്ചു.രാജ്യത്ത് ഓര്‍ത്തഡോക്സ്,കത്തോലിക്ക,ലൂഥറന്‍ പള്ളികള്‍ മാത്രം മതിയെന്നും മറ്റു സുവിശേഷ വിഹിത പെന്തക്കോസ്ത് സഭകള്‍ക്കും മറ്റും ആരാധന സ്വാതന്ത്ര്യമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കുകയുണ്ടായി.ഇതുമൂലം ആരാധനാലയങ്ങള്‍ അടച്ചു പൂട്ടിയെങ്കിലും ജനം വീടുകളിലും മറ്റു രഹസ്യകേന്ദ്രങ്ങളിലും കൂട്ടായ്മകള്‍ നടത്തി വരികയായിരുന്നു.
ഇവിടെ എറിത്രിയ പോലീസ് റെയ്ഡുകള്‍ നടത്തിയാണ് വിശ്വാസികളെയും പാസ്റ്റര്‍മാരെയും കസ്റ്റഡിയിലെടുക്കുന്നത്.വിചാരണ പോലും നടത്താതെ ജയിലുകളിലും കപ്പല്‍ കണ്ടെയ്നറുകള്‍ താല്‍ക്കാലിക തടവറകളായി ഉണ്ടാക്കി അതില്‍ അടയ്ക്കുകയും ചെയ്തു.ഇങ്ങനെ വര്‍ഷങ്ങളായി ഇരുണ്ട തടവറകളില്‍ നരകയാതന അനുഭവിക്കുന്നവര്‍ ഏകദേശം 400 പേരോളമുണ്ടെന്നാണ് റിപ്പോര്‍ട്ട്.ദൈവമക്കള് ഇവരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക.
Sources:christiansworldnews
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested