Connect with us

Travel

പ്ലസ് ടു പാസായവർക്ക് ലേണിംഗ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് ടെസ്റ്റിനുള്ള പദ്ധതി: മന്ത്രി ആന്റണി രാജു

Published

on

റോഡ് സുരക്ഷാ അവബോധം ഹയർ സെക്കൻഡറി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി ആയതായി മന്ത്രി ആന്റണി രാജു. പ്ലസ് ടു പരീക്ഷ പാസായവർക്ക് ലേണിംഗ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങൾ തയ്യാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് സമർപ്പിച്ചതായും മന്ത്രി അറിയിച്ചു

സിലബസിൽ ഉൾപ്പെടുത്തുന്നതോടെ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ ട്രാഫിക് നിയമബോധവാൻമാരാകും. ഇത് അപകടങ്ങൾ കുറയ്ക്കാൻ ഇടയാക്കും. ലേണിംഗ് ടെസ്റ്റിന് വരുന്ന ചെലവുകൾ കുറയ്ക്കാൻ സാധിക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പുസ്തകങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Travel

ഊട്ടിയും കൊടൈക്കനാലും പോകാനൊത്തില്ലേ? എന്തിന് വിഷമിക്കണം, ഊട്ടി തോൽക്കും കാഴ്ചയുണ്ട് കേരളത്തിൽ

Published

on

വേനൽ കടുത്തതോടെ കേരളത്തിലടക്കമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം ഊട്ടിയും കൊടൈക്കനാലുമായിരുന്നു. ആയിരക്കണക്കിന് പേരായിരുന്നു ഇവിടങ്ങളിലേക്ക് യാത്ര തിരിച്ചത്. സന്ദർശകരുടെ എണ്ണം അനിയന്ത്രിതമായതോടെ ഇരു സ്ഥാലങ്ങളിലേക്കും പ്രവേശനത്തിന് മദ്രാസ് ഹൈക്കോടതി ഈ പാസ് ഏർപ്പെടുത്തി. മെയ് 7 മുതലായിരുന്നു ഇ-പാസ് നിർബന്ധമാക്കിയത്.

എന്നാൽ ഇ-പാസ് എത്തിയതോടെ പലരും ഇവിടങ്ങളിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രയിലെ നൂലാമാലകൾ ഒഴിവാക്കാനാണ് ഇരു സ്ഥലങ്ങളേയും സഞ്ചാരികൾ കൈയ്യൊഴിഞ്ഞത്. ഈ നിയന്ത്രണത്തിൽ ലോട്ടറി അടിച്ചതോ മൂന്നാറിനും. കൃത്യസമയത്ത് വേനൽമഴ കൂടി എത്തിയതോടെ മൂന്നാർ ഉഷാറായി,സഞ്ചാരികളും ഒഴുകി തുടങ്ങി.

വേനൽ കനത്തതോടെയാണ് മൂന്നാറിനെ സഞ്ചാരികൾ ഒഴിവാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇവിടേക്ക് സഞ്ചാരികൾ കൂട്ടമായി എത്തുകയാണ്. 18 വർഷത്തിനിടെ ഏറ്റവും വലിയ തിരക്ക് മൂന്നാറിലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മൂന്നാറിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പോലീസിന് പോലും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലായിരുന്നു തിരക്ക്. ഇതോടെ മണിക്കൂറുകളോളം പലരും വാഹനത്തിൽ കുടങ്ങി. എന്തായാലും സഞ്ചാരികൾ കൂട്ടമായി എത്തിയതുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മൂന്നാറും മേഖലയിലെ വഴിയോരക്കച്ചവടക്കാരുമെല്ലാം.

ഒരിടവേളയ്ക്ക് ശേഷം ഇവിടെ കോടമഞ്ഞ് ഇറങ്ങി തുടങ്ങിയതും ആളുകളിൽ കൗതുകം തീർക്കുന്നുണ്ട്. കേരളം മുഴുവൻ ചുട്ടുപൊള്ളുമ്പോൾ ഉത്തരേന്ത്യയിൽ പോയത് പോലെ തണുത്ത് നിൽക്കുന്ന മൂന്നാർ ശരിക്കും രസകരമായൊരു അനുഭവം തന്നെയെന്ന് സഞ്ചാരികൾ പറയുന്നു.

മൂന്നാർ എത്തുന്ന സഞ്ചാരികളെ കൊതിപ്പിക്കുന്ന കാഴ്ചകളിൽ ഒന്ന് ഗ്യാപ് റോഡാണ്. കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ ഗ്യാപ്പ് റോഡ് നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. മഞ്ഞും കൂടി എത്തിയതോടെ കാഴ്ച ‘വേറെ ലെവൽ’ എന്ന് സഞ്ചാരികൾ.

കേരളത്തിൻറെ സ്വിറ്റ്സർലാൻഡ്

മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു.തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, മഞ്ഞിൽ നിറഞ്ഞ് നിൽക്കുന്ന ഈ കാഴ്ചകളും മൂന്നാറിന്റെ പ്രകൃതിഭംഗിയുമൊക്കെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

സിഗ്നൽ പോയിന്റ്, ലോക്ക്ഹാര്‍ട്ട് ഫോട്ടോ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ, മലൈ കള്ളന്‍കേവ്, പെരിയകനാല്‍ വെള്ളച്ചാട്ടം, ഓറഞ്ച് പ്ലാന്റ്, ആനയിറങ്കല്‍ഡാം, സ്‌പൈസസ് ഫാം വിസിറ്റ്, ചതുരംഗപ്പാറ , ഫോട്ടോ പോയിന്റ്, ടീ ഫാക്ടറി വിസിറ്റ്- മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, പുതുകടി വ്യൂ പോയിന്റ്, കുണ്ടള ഡാം, ചണ്ടുവരൈ വെസ്റ്റ് വ്യൂ പോയിന്റ്, ടോപ് സ്റ്റേഷന്‍ , കന്നിമലൈ വ്യൂ, ഏട്ടാം മൈല്‍വ്യൂ പോയിന്റ്, തലയാര്‍വ്യൂ പോയിന്റ്, ലക്കം വെള്ളച്ചാട്ടം, ചട്ട മുന്നാര്‍ വ്യൂ, സാന്‍ഡല്‍ഫോറസ്റ്റ്, ശര്‍ക്കര ഫാക്ടറി, മുനിയറ വ്യൂ ഇങ്ങനെ പോകുന്നു മൂന്നാറിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ. കാന്തല്ലൂരും മറയൂരുമൊന്നും പോകാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ..
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഇടുക്കിയിൽ കാണേണ്ട 12 വിനോദ സഞ്ചാരകേന്ദ്രങ്ങൾ

Published

on

ഇടുക്കി ജില്ലയിലെ 12 വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇരവികുളം നാഷണൽ പാർക്ക്, കുറിഞ്ഞിമല സാങ്ച്വറി, മൂന്നാർ, വാഗമൺ, പീരുമേട്, കുട്ടിക്കാനം, ഇടുക്കി ആർച്ച് ഡാം, തൊമ്മൻകുത്തും ആനച്ചാടികുത്തും, വട്ടവട, മറയൂർ, വൈശാലി ഗുഹ, തേക്കടി തുടങ്ങിയവയാണ് ആ സ്ഥലങ്ങൾ.

1. ഇരവികുളം നാഷണൽ പാർക്ക്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ഇരവികുളം നാഷണൽ പാർക്ക്. പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ ഉദ്യാനം വന്യജീവി വകുപ്പിൻ്റെ കീഴിലാണ്. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. വരയാടുകൾ കൂട്ടമായി അധിവസിക്കുന്ന സ്ഥലമെന്നതിനാൽ ധാരളാം വിനോദസഞ്ചാരികളാണ് ഇവിടെ നിത്യവും എത്തുന്നത്. ഇന്ത്യയിലെ തന്നെ വലിയൊരു പാർക്ക് ആണ് ഇരവികുളം നാഷണൽ പാർക്ക്. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ ഉദ്യാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്.

രാജമലയെന്ന് അറിയപ്പെടുന്നത് ടൂറിസം ഏരിയയാണ്. ഇവിടെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളു. 26 തരത്തില്‍പ്പെട്ട സസ്തനികള്‍, 132 വിഭാഗം പക്ഷികള്‍ എന്നിവയെല്ലാം ഈ ഉദ്യാനത്തിനകത്ത് സുരക്ഷിതരായി ജീവിക്കുന്നുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കില്ല. മൃഗങ്ങളുടെ പ്രജനനകാലമായതിനാലാണ് ഇക്കാലത്ത് സഞ്ചാരികളെ നിരോധിക്കുന്നത്. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനവും ഈ ഉദ്യാനത്തിനുള്ളിലാണ്. ചിന്നാര്‍, ഇന്ദിരഗാന്ധി വന്യജീവിസങ്കേതംകൂടി ചേരുമ്പോള്‍ പശ്ചിമഘട്ടത്തിലെ വലിയൊരു ജൈവവൈവിധ്യ മേഘലയായി സ്ഥലം മാറുന്നു. മൂന്നാറിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വരും ഇവിടെയെത്താൻ.

2. കുറിഞ്ഞിമല സാങ്ച്വറി

ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. ആന, നീലഗിരി, കാട്ടുപോത്ത്, മാനുകള്‍, വരയാടുകൾ എന്നീ മൃഗങ്ങളും നീലക്കുറിഞ്ഞി അടക്കമുള്ള അപൂര്‍വമായ ജീവവൈവിദ്ധ്യങ്ങളെയും ഈ സാങ്ച്വറി സംരക്ഷിക്കുന്നു. ഇരവികുളം, പാമ്പാടും ശോല, ആനമുടി ശോല എന്നീ ദേശീയോദ്യാനങ്ങളും കുറിഞ്ഞിമല സാങ്ച്വറിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. അപൂര്‍വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം. വംശമറ്റ്‌ കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്. മൂന്നാറിൽ എത്തുന്നവർക്ക് അടുത്ത് തന്നെ കാണാൻ പറ്റുന്നതാണ് കുറിഞ്ഞിമല സാങ്ച്വറിയും.

3. മൂന്നാർ

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1600-1800 മീറ്റര്‍ ഉയരത്തിലാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിൻ്റെ കാശ്മീർ എന്നാണ് മൂന്നാർ അറിയപ്പെടുന്നത്. മിക്കവാറും മഞ്ഞുമൂടിയ കാലാവസ്ഥയാണ്. കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ്. കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി. തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനായി പണിത പല ബംഗ്ലാവുകളും ഇപ്പോഴും കാണാം.

കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്. തമിഴ്‌നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ഒരു സങ്കലനം മൂന്നാറിലെ ജനതയിലും സംസ്‌കാരത്തിലും കാണാന്‍ കഴിയും. ബൈക്കില്‍ ഉയരമേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും ട്രക്കിങ് പ്രിയര്‍ക്കുമെല്ലാം മൂന്നാര്‍ ഇഷ്ടലൊക്കേഷനാണ്. അസ്സല്‍ ട്രക്കിങ്, ബൈക്കിങ് ട്രെയിലുകളാണ് ഇവിടുത്തേത്.

ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്നവര്‍ക്കും, സാഹസികതയിലേര്‍പ്പെടാനാഗ്രഹിയ്ക്കുന്ന യുവാക്കള്‍ക്കും ഏകാകികളായി യാത്രചെയ്യുന്നവര്‍ക്കുമെല്ലാം മൂന്നാര്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി തന്നെയാണ് സമ്മാനിക്കുകയെന്നതില്‍ സംശയം വേണ്ട. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസയാണ് മൂന്നാര്‍. മൂന്നാറിലെ കാഴ്ചകൾ നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇതിനുള്ള പ്രധാനകാരണം ഒട്ടും അലോസരപ്പെടുത്താത്ത കാലാവസ്ഥതന്നെയാണ്. പശ്ചിമഘട്ടമലനിരകളിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. എറണാകുളത്തു നിന്ന് അടിമാലി വഴി മൂന്നാറിൽ എത്താം. എറണാകുളത്തുനിന്ന് 100 കിലോ മീറ്ററാണ് മൂന്നാറിൽ എത്താനുള്ള ദൂരം.

4. വാഗമൺ

യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും പലപ്പോഴും. കടല്‍ത്തീരങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും ഏറെയുള്ള കേരളത്തില്‍ ഹില്‍ സ്‌റ്റേഷനുകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഉള്ളവ അതിമനോഹരമാണുതാനം. വയനാടും, മൂന്നാറും വാഗമണുമെല്ലാമാണ് കേരളത്തിലെ ഹില്‍സ്‌റ്റേഷന്‍ റാണിമാര്‍. വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും.

നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം. കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലിമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍.

വളരെ ചെറിയൊരു നഗരമാണ് വാഗമണിലേത്, പക്ഷേ ഇവിടുത്തെ പ്രകൃതിസൗന്ദര്യത്തിന് മുന്നില്‍ ഇതൊരു കുറവായി തോന്നുകയേയില്ല. സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണ്‍ തുറന്നിടുന്നത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ഇനി ഇതൊന്നും വേണ്ട, വെറുതേ നടന്ന് കാടും മേടും പൂക്കളും കാണണമെന്നാണെങ്കില്‍ വാഗമണില്‍ നിറയെ ഇതൊക്കെത്തന്നെയാണുള്ളത്. അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്.

ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. നാഷണല്‍ ജിയോഗ്രാഫിക് ട്രാവല്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ വാഗമണും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഹില്‍ സ്റ്റേഷനുകളിലെയും സാധ്യതകള്‍ തിരിച്ചറിഞ്ഞ് അവിടം വാസയോഗ്യമാക്കിയെടുത്തത് ബ്രിട്ടീഷുകാരായിരുന്നു. വാഗമണിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. കോളനിവാഴ്ചക്കാലത്ത് വേനല്‍ച്ചൂടില്‍ നിന്നും രക്ഷേടാനായി വേനല്‍ക്കാലവസിതകളും മറ്റും പണിയാനായി ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലമാണിത്. മാത്രമല്ല ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങിയതും അവര്‍ തന്നെയാണ്. പിന്നീട് ക്രിസ്ത്യൻ മിഷനറിമാരാണ് ഇവിടെയെത്തിയത്. കുരിശുമല കേന്ദ്രമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങൾ.

വാഗമണിലേയ്ക്ക് പോകുമ്പോള്‍ കോട്ടയത്തുനിന്നും 65 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഗമണ്‍ ആയി. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. ട്രെയിൻ മാര്‍ഗമാണ് യാത്രയെങ്കില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കോട്ടയത്തേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വാഗമണിനടുത്തുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തേക്കടി, പീരുമേട്, കുളമാവ് തുടങ്ങിയവയെല്ലാം ഏറെ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളാണ്. ഇവിടങ്ങളിലെല്ലാം മികച്ച താമസസൗകര്യങ്ങളും ലഭ്യമാണ്. വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്. കോട്ടയത്തു നിന്നും എറണാകുളത്തു നിന്നും വാഗമണ്ണിൽ എത്താൻ എളുപ്പമാണ്. ഏകദേശം ഒരു 100 കിലോ മീറ്റർ പിന്നിട്ടാൽ വാഗമണ്ണിൽ എത്താവുന്നതാണ്.

5. പീരുമേട്

രുചിയേറിയ തേയില, ഗുണമേന്മയേറിയ തേയില തുടങ്ങിയവയ്‌ക്കെല്ലാം പ്രശസ്തമാണ് കേരളത്തിലെ സുഖവാസകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന പീരുമേട്. സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ടമലനിരകളിലാണ് പീരുമേട് സ്ഥിതിചെയ്യുന്നത്, ഇതുതന്നെയാണ് പീരുമേടിന്റെ മനോഹരമായ കാലാവസ്ഥയ്ക്ക് കാരണം. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇത്. രാജകുടുംബാംഗങ്ങള്‍ വേനല്‍ക്കാലവസതിയായി ഉപയോഗിച്ചിരുന്ന കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ഇതൊരു സര്‍ക്കാര്‍ അതിഥി മന്ദിരമാണ്.

തേയില, ഏലം, റബ്ബര്‍ തുടങ്ങിയ വിളകളെല്ലാം ഇവിടെ കൃഷിചെയ്യുന്നുണ്ട്. പെരിയാര്‍ കടുവസങ്കേതവും വെള്ളച്ചാട്ടങ്ങളും, ട്രക്കിങ്ങുമാണ് പീരുമേട്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉയരത്തിലേയ്ക്ക് പോകുന്തോറും കുളിര് കൂടുകയാണ് ചെയ്യുന്നത്. നിബിഢമായ പൈന്‍ കാടുകളും, പുല്‍മേടുകളും, മനോഹരമായ വെള്ളച്ചാട്ടങ്ങളും വന്യമൃഗങ്ങളുമെല്ലാം ചേര്‍ന്ന് പീരുമേടിനെ അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റുകയാണ്. മഴക്കാലത്ത് പീരുമേടിന് വല്ലാത്തൊരു സൗന്ദര്യം കൈവരും.

മഴപെയ്യുമ്പോള്‍ പ്രകൃതിയുടെ പച്ചപ്പ് കൂടുന്നു. ഒട്ടേറെ ആയുര്‍വേദ റിസോര്‍ട്ടുകളുണ്ട് പീരുമേട്ടിൽ, മഴക്കാലത്ത് സുഖചികിത്സയ്ക്കും മറ്റുമായി ഒട്ടേറെപ്പേര്‍ ഇവിടെയെത്താറുണ്ട്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം.

6. കുട്ടിക്കാനം

സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് പീരുമേട്ടിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായ കുട്ടിക്കാനം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് ഇപ്പോള്‍ ഇതിനെ കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ലൊക്കേഷനുകളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്. പ്രധാനപ്പെട്ട സിനിമ ലൊക്കേഷനും കൂടിയാണ് ഇവിടം. ധാരാളം മലയാളം സിനിമകളും തമിഴ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. കുട്ടിക്കാനം പരിസരത്തെ ഒരു പ്രധാന കേന്ദ്രമാണ് പാഞ്ചാലിമേട്. ട്രക്കിങ് പ്രിയരുടെ സ്വര്‍ഗമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. തേയിലത്തോട്ടങ്ങളും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.

ഇവിടുത്തെ പൈന്‍കാടുകള്‍ സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ്. ഒട്ടേറെ ഗാനരംഗങ്ങളും മറ്റും ഇവിടെ ചിത്രീകരിക്കാറുണ്ട്. തൊട്ടടുത്തായുള്ള വന്യജീവി സങ്കേതവും സന്ദര്‍ശനയോഗ്യമാണ്. മനോഹരമായ ഒട്ടേറെ അപൂര്‍വ്വയിനം പൂച്ചെടികളുള്ള ഈ സ്ഥലം മഴക്കാലം കഴിയുന്നതോടെ മൂടല്‍മഞ്ഞു പുതയ്ക്കും. കാർബൺ മൂവി ലൊക്കേഷനായ ബ്രിട്ടീഷുകാർ നിർമിച്ച അമ്മച്ചിക്കൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരവും കുട്ടിക്കാനം ടൗണിനുള്ളിൽ തന്നെ. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഇഷ്ടവേനല്‍ക്കാല വിനോദകേന്ദ്രമായിരുന്നു ഇത്. കാല്‍പനികരായ കവികള്‍ക്കും ചിത്രകാരന്മാര്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം.

7. ഇടുക്കി ആർച്ച് ഡാം

സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്നുപോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമാണ് ഇടുക്കിയിലേത്, ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത്. അഞ്ച് നദികളും 20 ഇതര ഡാമുകളും ഒരു ഭൂഗര്‍ഭ പവര്‍ ജനറേറ്ററും അനേകം ഭൂഗര്‍ഭ തുരങ്കങ്ങളും അടങ്ങുന്ന ജലവൈദ്യുത നിലയമാണ് ഇടുക്കിഡാം.

550 അടി ഉയരവും 650 അടി വീതിയുമുണ്ട് ഈ ഡാമിന്. ഇടുക്കി വന്യജീവിസങ്കേതം ഈ ഡാമിന് സമീപത്ത് തന്നെയാണ്. ഡാമിന്റെ സവിശേഷമായ വലുപ്പത്തിന് പുറമെ പ്രകൃതിരമണീയമായ പരിസ്ഥിതിയും പേര് കേട്ടതാണ്. വെള്ളം കുതിച്ചൊഴുകുന്ന ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഈ ഡാം സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.

8. തൊമ്മൻകുത്തും ആനച്ചാടികുത്തും

തൊടുപുഴയിൽ നിന്നും ഉടുമ്പന്നൂർ വഴി 19 കിലോമീറ്റർ സഞ്ചരിച്ചാൽ ശരീരവും മനസും ഒരുപോലെ കുളിർപ്പിക്കുന്ന രണ്ട്‌ വെള്ളച്ചാട്ടങ്ങൾ കാണാം. തൊമ്മൻകുത്തിലേക്കുള്ള വഴി കാടിന്റെ മനസ്സറിഞ്ഞുള്ളതാണെങ്കിൽ ആനച്ചാടിക്കുത്തിൽ നമുക്ക്‌ നീരാടാൻ പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു വിസ്മയം തന്നെ ഒരുക്കിവെച്ചിരിക്കുന്നു കുടുംബസമേതം കാട്ടുചോലയിൽ നീരാടാൻ ഇടുക്കിയിൽ ഇതിലും പറ്റിയ മറ്റൊരു സ്ഥലം തേടേണ്ടതില്ല.

9. വട്ടവട

ഇടുക്കിയുടെ തീൻമേശ, മണ്ണിൽ പൊന്നു വിളയുന്ന സ്വർഗം, ശീതകാല പച്ചക്കറികളുടെ വിളനിലം. ക്യാരറ്റും, സ്ട്രോബെറിയും, ഉരുളക്കിഴങ്ങും എന്നുവേണ്ട സകല പച്ചക്കറികളും ഇവിടെ മണ്ണിനോടും മലമ്പാമ്പിനോടും കാട്ടുപന്നിയോടും മല്ലടിച്ചു വട്ടവടക്കാർ കൃഷി ചെയ്യുന്നു. മൂന്നാർ ടൗണിൽ നിന്ന്‌ 40 കി. മീ യാത്ര ചെയ്‌താൽ വട്ടവടയെത്താം. ഒപ്പം നിരവധി വ്യൂ പോയിന്റുകളും, വട്ടവടയിൽ കാഴ്ചക്ക് നിറമേറും.

10. മറയൂർ

മൂന്നാറിന് വളരെ അടുത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മറയൂർ. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ മറയൂരിൽ എത്താം. ഇവിടുത്തെ ഏക്കറുകണക്കിനുള്ള ചന്ദനത്തോട്ടങ്ങൾ പ്രസിദ്ധമാണ്. അതുപോലെ മറയൂർ ശർക്കര ഇവിടെ തന്നെയാണ് നിർമ്മിക്കുന്നത്. കൂടാതെ 5000 വർഷം പഴക്കമുള്ള മുനിയറകളും ഇവിടെ കാണാവുന്നതാണ്. ഇതിനടുത്ത് തന്നെയാണ് കാന്തല്ലൂർ. ഇവിടെ നിന്നാണ് ധാരാളം പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്നത്. ധാരാളം പഴത്തോട്ടങ്ങൾ കാന്തല്ലൂരിൽ കാണാം.

11. വൈശാലി ഗുഹ

വൈശാലി സിനിമയുടെ പ്രധാന ലൊക്കേഷൻ ആയതിനാലാണ് ഈ പേര് വന്നത്. ഇടുക്കി ഡാം മുഖത്തു നിന്നും മുൻപോട്ടു അഞ്ച് കി മീ നടന്നു കയറിയാൽ വൈശാലി ഗുഹയിലെത്താം. ഇടുക്കി ഡാം സഞ്ചാരികൾക്ക് തുറന്നു തരുന്ന സമയത്തു മാത്രമേ ഈ വഴി സഞ്ചരിക്കാൻ സാധിക്കൂ. പാസ് നൽകുന്ന കൗണ്ടറിൽ സംശയങ്ങൾ തീർക്കാം. ഇടുക്കി ജലാശയത്തിന്റെ മറ്റൊരു ദൃശ്യമാണ് വൈശാലി ഗുഹയിലൂടെ കടന്നുചെന്നാൽ നിങ്ങളെ കാത്തിരിക്കുന്നത്.

12. തേക്കടി

വിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ തേക്കടി. പ്രധാനപ്പെട്ട കടുവ സങ്കേത കേന്ദ്രമാണ് തേക്കടി. ഇവിടെയെത്തിയാൽ വനത്തിന് നടുവിലൂടെ രണ്ട് മണിക്കൂർ നീളുന്ന ബോട്ട് യാത്ര ആരെയും ആകർഷിക്കുന്ന ഒന്നാണ്. ഈ ബോട്ട് യാത്രയിൽ പലതരത്തിലുള്ള മൃഗങ്ങളെയും ആനകൾ തടാകത്തിൽ കൂട്ടമായി വെള്ളം കുടിക്കാനെത്തുന്നതുമൊക്കെ കാണാൻ സാധിക്കും. കോട്ടയത്തു നിന്ന് 100 കിലോമീറ്റർ റോഡു മാർഗം സഞ്ചരിച്ചാൽ തേക്കടിയിൽ എത്താവുന്നതാണ്.

ഇവിടെ ഇടുക്കിയുടെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് വിവരിച്ചിരിക്കുന്നത്. കാണാൻ ഇനിയുമേറെയുണ്ട്. പിന്നെ ഈ പറഞ്ഞ സ്ഥലങ്ങൾ സഞ്ചരിക്കുമ്പോൾ ചുറ്റുവട്ടമുള്ളവയും കാണാൻ ശ്രമിക്കുക. തീർച്ചയായും അത് മനോഹരമായ അനുഭവം ആയിരിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഇത്തിഹാദ് എയർവേയ്സിൽ വിദേശത്തേക്കു പോകുന്നവർക്ക് അബുദാബിയിൽ 2 ദിവസം വരെ സൗജന്യമായി താമസിക്കാൻ അവസരം

Published

on

അബുദാബി : ഇത്തിഹാദ് എയർവേയ്സിൽ വിദേശത്തേക്കു പോകുന്നവർക്ക് അബുദാബിയിൽ 2 ദിവസം വരെ സൗജന്യമായി താമസിക്കാൻ അവസരം. മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ഒന്നോ രണ്ടോ ദിവസം അബുദാബിയിൽ തങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടാസ്വദിക്കാനാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പും ഇത്തിഹാദ് എയർവേയ്സും ഒപ്പുവച്ചു. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഇത്തിഹാദ് എയർവേയ്സ് വെബ്സൈറ്റിലൂടെ ടിക്കറ്റ് എടുത്ത് അബുദാബി വഴി യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഈ ആനുകൂല്യം. ഓൺലൈനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ സൗജന്യ താമസത്തിനായി ഹോട്ടലുകൾ തിരഞ്ഞെടുക്കാം.അബുദാബിയെ രാജ്യാന്തരതലത്തിൽ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഡിസിടി അബുദാബി ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗസിരി പറഞ്ഞു. യാത്രയ്ക്കൊപ്പം വിനോദസഞ്ചാരത്തിനും സാംസ്കാരിക വിനിമയത്തിനും കൂടിയുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ഇത്തിഹാദ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അന്റൊനോൾഡോ നെവ്സ് പറഞ്ഞു.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 hours ago

Court grants relief for Protestant Pastor & wife

The top court in a western Indian state has revoked an official order that prohibited a Protestant pastor and his...

National5 hours ago

ഫേസ് യുവർ ഫിയേഴ്സ് – ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ്

ഫേസ് യുവർ ഫിയേഴ്സ് എന്ന പേരിൽ ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ് , മെയ് 20 മുതൽ 24 വരെ അങ്കമാലി കൺവെൻഷൻ സെന്ററിൽ വെച്ച്...

National5 hours ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയർ തെരെത്തെടുപ്പ്; ശുശ്രൂഷക പിന്തുണയിൽ പാസ്റ്റർ ബാബു ചെറിയാന് മുൻതൂക്കം

മുളക്കുഴ: ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓവർസീയർ തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തപ്പെടും. തീയതി ഇതുവരെയും തീരുമാനമായില്ല. 2024 ജൂലൈ 8 – 12 വരെ യു...

world news6 hours ago

മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് ഒരു കത്തോലിക്കാ ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കലായ് രൂപതയുടെ കീഴിലുള്ളതാണ്...

world news6 hours ago

നിയന്ത്രണം ഫലിച്ചു, യുകെ സ്റ്റുഡന്റ് ഡിപെൻഡന്റ് വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്

ലണ്ടൻ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കാൻ യുകെ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആശ്രിത വിസ (ഡിപെൻഡന്റ് വിസ) അപേക്ഷകളിൽ 80% കുറവ് രേഖപ്പെടുത്തിയതായി...

world news6 hours ago

കോംഗോയിൽ തീവ്രവാദി ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി.ആർ.സി) ഇറ്റൂരി പ്രവിശ്യയിലെ എൻഡിമോ ഗ്രാമത്തിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) അംഗങ്ങൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു....

Trending