world news
പാകിസ്ഥാനില്‍ അന്‍വര്‍ ഉള് ഹഖ് കാക്കര്‍ ഇടക്കാല പ്രധാനമന്ത്രി
![](https://theendtimenews.com/wp-content/uploads/2023/08/AnwarulHaqKakar.jpg)
ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെ പാക്കിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള് ഹഖ് കാക്കറിനെ തിരഞ്ഞെടുത്തതായി ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് രാജ റിയാസ് അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും രാജാ റിയാസും രണ്ട് റൗണ്ട് കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.
ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിയുമായി (ബിഎപി) ബന്ധമുള്ള സെനറ്റര്‍ അന്‍വര്‍-ഉല്-ഹഖ് കാക്കര്‍ ഈ വര്‍ഷാവസാനം പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ സര്‍ക്കാരിനെ നയിക്കും.ഓഗസ്റ്റ് 9 ന് ആണ് ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശുപാര്‍ശ ചെയ്തത്.ഇത്തരമൊരു സാഹചര്യത്തില്‍ ഭരണഘടനയനുസരിച്ച് 90 ദിവസത്തിനുള്ളില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കും.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഷെഹ്ബാസ് ഷെരീഫും രാജാ റിയാസും അന്‍വര്‍ ഉള് ഹഖ് കാക്കറിനെ കാവല്‍ പ്രധാനമന്ത്രിയായി നിയമിക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് അല്‍വിക്ക് നിര്‍ദേശം അയച്ചിട്ടുണ്ട്.നേരത്തെ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് വെച്ച് റിയാസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
നേരത്തെ, ഇടക്കാല പ്രധാനമന്ത്രിയുടെ പേര് ശനിയാഴ്ചയോടെ തീരുമാനിക്കുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു.ഓഗസ്റ്റ് 12-നകം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ രാഷ്ട്രപതി തന്നോടും പ്രതിപക്ഷ നേതാവിനോടും (രാജ റിയാസ്) നിര്‍ദ്ദേശിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 224 എ പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനകം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് നിര്‍ദ്ദേശിക്കണമെന്ന് പ്രസിഡന്റ് ആരിഫ് അല്‍വി അയച്ച കത്തില്‍ അറിയിച്ചിരുന്നു.അതേസമയം പാക് പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് കാവല്‍ പ്രധാനമന്ത്രിയെ നിയമിക്കുന്നതിന് ഭരണഘടനയില്‍ എട്ട് ദിവസത്തെ സമയമുണ്ടെന്നായിരുന്നു ഷെരീഫ് പ്രതികരിച്ചത്.ഭരണഘടനയനുസരിച്ച്, പ്രധാനമന്ത്രിക്കും ദേശീയ അസംബ്ലിയില്‍ നിന്ന് പുറത്തുപോകുന്ന പ്രതിപക്ഷ നേതാവിനും ഇടക്കാല പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ മൂന്ന് ദിവസത്തെയും സമയമുണ്ട്.
ഇരുവര്‍ക്കും ഏതെങ്കിലും പേരില്‍ യോജിപ്പില്ലെങ്കില്‍ വിഷയം പാര്‍ലമെന്ററി സമിതിക്ക് വിടാനായിരുന്നു തീരുമാനം.കമ്മിറ്റി തീരുമാനമെടുത്തില്ലെങ്കില്‍, കമ്മീഷനുമായി പങ്കിടുന്ന പേരുകളുടെ പട്ടികയില്‍ നിന്ന് ഒരു താല്‍ക്കാലിക പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാകിസ്ഥാന് തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് ദിവസത്തെ സമയം ലഭിക്കും.
Sources:azchavattomonline
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
![](https://theendtimenews.com/wp-content/uploads/2024/07/El-Roy-Revival-Bible-College.jpg)
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
![](https://theendtimenews.com/wp-content/uploads/2024/07/Saudi-Arabia.jpg)
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
![](https://theendtimenews.com/wp-content/uploads/2020/12/Fulani-Militants-in-nigeria.png)
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested