Connect with us

world news

ക്രിസ്തു വിശ്വാസം സ്വീകരിച്ചതിന് വധഭീഷണി നേരിടുന്ന നൈജീരിയന്‍ പെണ്‍കുട്ടിക്ക് സംരക്ഷണം ഉറപ്പുവരുത്തി കോടതി വിധി

Published

on

അബൂജ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ചതിൻ്റെ പേരില്‍ സ്വന്തം പിതാവില്‍ നിന്നും സഹോദരന്‍മാരില്‍ നിന്നും വധഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിക്ക് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് നൈജീരിയന്‍ ഹൈക്കോടതി വിധി. വധഭീഷണിയെ തുടർന്ന് മേരി ഒലോവെ (സുരക്ഷ ഭീഷണി നിലനിൽക്കുന്നതിനാൽ പേര് യഥാർത്ഥമല്ല) എന്ന പെണ്‍കുട്ടിയെ അവളുടെ അമ്മ തന്നെ രഹസ്യമായി ക്രിസ്ത്യന്‍ കൂട്ടായ്മയില്‍ എത്തിച്ചിരിക്കുകയാണെന്നു ഇക്കാര്യത്തില്‍ മേരിയെ സഹായിച്ചുകൊണ്ടിരിക്കുന്ന അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം (എ.ഡി.എഫ്) അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടന പറയുന്നു. പിതാവും, സഹോദരന്‍മാരും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്‍ മേരിയും, അമ്മയും നിയമസഹായം തേടി കോടതിയെ സമീപിക്കുകയായിരുന്നു.

ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിക്കുവാനുള്ള തീരുമാനം പരാതിക്കാരിയുടെ മൗലീകാവകാശമാണെന്നും, അത് ലംഘിക്കരുതെന്നും, അവളെ ഭീഷണിപ്പെടുത്തുകയോ വധിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ശിക്ഷക്കു വിധേയമാണെന്നുമാണ് കോടതിവിധി. ഈ വിധിക്കെതിരെ ഇതുവരെ ആരും അപ്പീലിന് പോയിട്ടില്ലെന്നാണ് എ.ഡി.എഫ് പറയുന്നത്. ഇസ്ലാമില്‍ നിന്നും ക്രിസ്തു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനുള്ള മേരിയുടെ മൗലീക അവകാശത്തെ കോടതി അംഗീകരിക്കുകയും, വധഭീഷണിയില്‍ നിന്നും അവള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തതില്‍ ആശ്വാസമുണ്ടെന്നും എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ നിയമോപദേഷ്ടാവായ സീന്‍ നെല്‍സണ്‍ വെള്ളിയാഴ്ച പ്രസ്താവിച്ചു. ഇത് പ്രധാനപ്പെട്ട വിധിയാണെന്നും, ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ വധഭീഷണി നേരിടുന്ന മറ്റുള്ളവര്‍ക്കും ഈ വിധി ഗുണകരമാകുവാനാണ് തങ്ങളുടെ പ്രാര്‍ത്ഥനയെന്നും വിശ്വാസത്തിന്റെ പേരില്‍ ആരും അടിച്ചമര്‍ത്തപ്പെടരുതെന്നും പ്രസ്താവനയിലുണ്ട്.

നൈജീരിയയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2022-ലെ റിപ്പോര്‍ട്ട് പ്രകാരം നൈജീരിയന്‍ ഭരണഘടനയില്‍ ഒരു ദേശീയ മതമില്ല. മതസ്വാതന്ത്ര്യവും നൈജീരിയന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ലോകത്ത് ക്രൈസ്തവനായി ജീവിക്കുന്നതിനു ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ. സംഘടനയുടെ ഏറ്റവും പുതിയ പട്ടികയില്‍ ആറാമതാണ് നൈജീരിയയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം മാത്രം ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ 5,500 ക്രൈസ്തവരാണ് ലോകമെമ്പാടമായി കൊല്ലപ്പെട്ടതെന്നും, ഇതില്‍ 90% നൈജീരിയയിലാണെന്നും എ.ഡി.എഫ് ഇന്റര്‍നാഷണല്‍ പറയുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൻ്റെ നായകനാണ്; അവിടുന്ന് നമുക്ക് ധൈര്യം നൽകുന്നു: ഫ്രാൻസിസ് പാപ്പ

Published

on

നമുക്ക് ധൈര്യവും ഐക്യവും നൽകുന്ന പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൻ്റെ നായകനാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ. പെന്തക്കുസ്താ തിരുനാളിനു മുന്നോടിയായി ശനിയാഴ്ച നൽകിയ സന്ദേശത്തിലാണ് പാപ്പ പരിശുദ്ധാത്മാവിനെക്കുറിച്ചു സംസാരിച്ചത്.

“‘പരിശുദ്ധാത്മാവ് എന്താണ്’ എന്ന ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകണമെന്ന് പലർക്കും അറിയില്ല. പരിശുദ്ധാത്മാവാണ് നമ്മുടെ ജീവിതത്തിൻ്റെ നായകൻ. അവൻ നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നു. മുന്നോട്ടുപോകാൻ നമ്മെ സഹായിക്കുന്നു, നമ്മുടെ ക്രിസ്തീയജീവിതം വികസിപ്പിക്കാൻ നമ്മെ സഹായിക്കുന്നു. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിലുണ്ട്. നാം എല്ലാവർക്കും പരിശുദ്ധാത്മാവിനെ സ്നാനത്തിലൂടെയും സ്ഥിരീകരണത്തിലൂടെയും ലഭിച്ചു. ക്രിസ്തീയജീവിതം നയിക്കാൻ പരിശുദ്ധാത്മാവ് നമുക്ക് ധൈര്യം നൽകുന്നു. ഈ ധൈര്യം കൊണ്ട് ഞങ്ങളുടെ ജീവിതം മാറുന്നു”- പാപ്പ പറഞ്ഞു.

പരിശുദ്ധാത്മാവിനെ ലഭിച്ചപ്പോൾ ഭയപ്പെട്ടിരുന്നുവെങ്കിലും സുവിശേഷം പ്രസംഗിക്കാൻ ധൈര്യത്തോടെ മുന്നോട്ടുപോയ അപ്പോസ്തലന്മാരെ മാർപാപ്പ ഒരു ഉദാഹരണമായി എടുത്തുകാട്ടി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

ചൈനയിൽ ഒരു വൈദികനുൾപ്പെടെ രണ്ടുപേരെ കാണാതായി

Published

on

ചൈനയിലെ ഏറ്റവും വലിയ രഹസ്യ കത്തോലിക്ക സമൂഹങ്ങളിലൊന്നായ ഹെബെയ് പ്രവിശ്യയിലെ ബയോഡിംഗ് രൂപതയിൽ നിന്നും ഒരു വൈദികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. ഏപ്രിൽ 17- ന് ശേഷം ഷാവോ കൗണ്ടിയിൽ നിന്നുള്ള ഫാ. ചി ഹുയിയനാണ് കാണാതായ വൈദികൻ. ഏപ്രിൽ 29- ന് ഹെബെയ് പ്രവിശ്യയിലെ ഷാങ്ജിയാകൗവിൽ – സമൂഹത്തിലെ പ്രൊഫ. ചെൻ ഹെകുനെയും കാണാതായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിലാണ് ഈ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മതസ്വാതന്ത്ര്യമില്ലാത്ത ചൈനയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ് ബോഡിംഗിലെ ഭൂഗർഭ കത്തോലിക്ക സമൂഹം. ഇപ്രകാരം കാണാതാകുന്നവരെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഒന്നും പിന്നീട് അറിവായിട്ടില്ല. 1900-ൽ മാതാവ് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്ന ഡോങ്‌ലുവിലേക്കുള്ള തീർഥാടനവുമായി ബന്ധപ്പെട്ട് ബിഷപ്പ് ജിയാക്കോമോ സു ഷിമിൻ 1997-ൽ അറസ്റ്റിലായി. ബിഷപ് സു ഷിമിനെ പിന്നീട് 2003-ൽ ബാവോഡിംഗ് ആശുപത്രിയിൽ ഒരിക്കൽ കണ്ടിട്ടുണ്ട്. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് കൃത്യമായ വാർത്തകളൊന്നും ലഭിച്ചിട്ടില്ല.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

Published

on

മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് ഒരു കത്തോലിക്കാ ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോൻസാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട ഇരുദേവാലയങ്ങളും. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വിമതഗ്രൂപ്പുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാർ വ്യോമസേന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ചു വീടുകൾ തകർന്നു. മ്യാന്മറിലെ കലായ് രൂപതയുടെ കീഴിലുള്ള ഒരു ദേവാലയവും ആക്രമിക്കപ്പെട്ടവയിൽപെടും. ഇവിടെയുണ്ടായിരുന്ന ടൈറ്റസ് എൻ സാ ഖാൻ എന്ന വൈദികനും മറ്റു വിശ്വാസികളും രക്ഷപെട്ട് അടുത്തുള്ള കാടുകളിൽ അഭയം തേടിയതായി ഏജൻസി അറിയിച്ചു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാന്മറിലെ സൈന്യം പിടിച്ചെടുത്തു. ചിൻ സംസ്ഥാനത്തെ 86 % ജനങ്ങളും ക്രൈസ്തവരാണ്. ഇവിടെ നാളുകളായി ആളുകൾക്കിടയിൽ സംഘർഷങ്ങളും അക്രമങ്ങളും നിലനിൽക്കുന്നുണ്ടെന്നും ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

2021-ൽ സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷം, ഈ പ്രദേശത്തുള്ള വർഗീയന്യൂനപക്ഷങ്ങൾ പ്രതിരോധനിരയോടു ചേർന്ന് സൈന്യത്തിനെതിരെ പോരാട്ടം തുടരുകയാണ്. എന്നാൽ അതേസമയം മ്യാന്മറിലെ സൈന്യം, സാധാരണ ജനങ്ങളുടെ വീടുകളും സ്കൂളുകളും ദൈവാലയങ്ങളും തകർക്കുകയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതി വഷളാക്കുകയും ചെയ്തുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ചിൻ സംസ്ഥാനത്ത്, പ്രതിരോധസേന നിർണ്ണായകമായ ക്യിന്ദ്വേ നഗരം പിടിച്ചെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ കേന്ദ്രസർക്കാരിനെതിരെ പോരാടിവന്നിരുന്ന വർഗന്യൂനപക്ഷസേന നിലവിലെ സംഘർഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആക്രമങ്ങൾ സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് സാഗയിങ് പ്രദേശത്തുള്ളവരെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഏജൻസി വിശദീകരിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news13 mins ago

പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൻ്റെ നായകനാണ്; അവിടുന്ന് നമുക്ക് ധൈര്യം നൽകുന്നു: ഫ്രാൻസിസ് പാപ്പ

നമുക്ക് ധൈര്യവും ഐക്യവും നൽകുന്ന പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൻ്റെ നായകനാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ. പെന്തക്കുസ്താ തിരുനാളിനു മുന്നോടിയായി ശനിയാഴ്ച നൽകിയ സന്ദേശത്തിലാണ് പാപ്പ പരിശുദ്ധാത്മാവിനെക്കുറിച്ചു സംസാരിച്ചത്....

Travel22 mins ago

റഷ്യയിലേയ്ക്ക് പോകാം: ഇന്ത്യക്കാർക്ക് ഇനി വിസ വേണ്ട

റഷ്യയോട് മലയാളികൾക്ക് എന്നും താത്പര്യമുണ്ട്. ഒരു കാലത്ത് സോവിയറ്റ് ലാൻഡ് എന്ന മാസികയ്ക്കു വ്യാപക പ്രാചരമുണ്ടായിരുന്നു. റഷ്യൻ സാഹിത്യകൃതികളും ധാരാളമായി വിവർത്തനം ചെയ്ത് എത്തിയിരുന്നു. ടോൾസ്റ്റോയിയുടെയും ഗോർക്കിയുടെയും...

us news34 mins ago

ഫിന്‍ലാന്‍ഡുകാര്‍ക്ക് ഇനി രണ്ടര മാസത്തേക്ക് ‘രാത്രികളില്ല, പകല്‍ മാത്രം’

ഫിന്‍ലാന്‍ഡുകാര്‍ക്ക് ഇനി രണ്ട് മാസത്തേക്ക് സൂര്യന്‍ അസ്തമിക്കില്ല. അതായത് ആര്‍ട്ടിക് പ്രദേശത്തിന് സമീപ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഇനി ‘അര്‍ദ്ധരാത്രിയും കുട പിടി’ക്കുമെന്ന്. ‘മിഡ്‌നൈറ്റ് സൺ’ എന്ന് അറിയപ്പെടുന്ന...

us news24 hours ago

Christian Persecution on the Rise in Latin America

Latin America — Throughout Latin America, Christians are increasingly enduring persecution for their faith in Jesus Christ, often at the...

us news1 day ago

ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ അനാച്ഛാദനം ചെയ്തു

വാഷിങ്ടൻ ഡി സി : അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നോർത്ത് കാരോലൈനയിലെ സുവിശേഷകനായ ഇദ്ദേഹം അമേരിക്കയുടെ പാസ്റ്റർ എന്നാണ്...

world news1 day ago

ചൈനയിൽ ഒരു വൈദികനുൾപ്പെടെ രണ്ടുപേരെ കാണാതായി

ചൈനയിലെ ഏറ്റവും വലിയ രഹസ്യ കത്തോലിക്ക സമൂഹങ്ങളിലൊന്നായ ഹെബെയ് പ്രവിശ്യയിലെ ബയോഡിംഗ് രൂപതയിൽ നിന്നും ഒരു വൈദികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. ഏപ്രിൽ 17- ന് ശേഷം...

Trending