Connect with us

National

ഇനി പരാതിയറിയിക്കാന്‍ പൊലിസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല: സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കുന്നത് എങ്ങനെ എന്നറിയാം

Published

on

ഇനി പരാതിയറിയിക്കാന്‍ പൊലിസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല.കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കുവാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് കേരള പൊലിസ്. കേരള പൊലിസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പ് വഴിയോ വെബ് പോര്‍ട്ടല്‍ തുണ വഴിയോ ആര്‍ക്കും പരാതി നല്‍കാം. സ്റ്റേഷനില്‍ പോകേണ്ട ബുദ്ധിമുട്ടുകൊണ്ടോ മറ്റ് പ്രയാസം കൊണ്ടോ പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഉള്‍പ്പടെ പൊലിസിന്റെ ഈ പുതിയ സംവിധാനം ഉപകാരപ്രദമാകും.

പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷന്‍ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില്‍ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്. അടുത്തതായി, ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍ സംശയിക്കുന്ന ആളുടെ) വിവരങ്ങള്‍ കൂടി നല്‍കി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷന്‍ മുതല്‍ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നല്‍കുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.
Sources:globalindiannews

http://theendtimeradio.com

National

IPC ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു

Published

on

കോട്ടായി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു. തിരുവില്വമല സഭാ പാസ്റ്റർ ഹരിദാസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ സതീഷ്, പാസ്റ്റർ എം കെ ജോയ് തുടങ്ങിയവർ മുഖ്യ സന്ദേശം അറിയിച്ചു. സുവിശേഷീകരണത്തിനും പ്രാർത്ഥനകൾക്കും മുൻതൂക്കം കൊടുക്കുന്നവരായി നാം മാറണം എന്ന് സന്ദേശത്തിൽ കൂടെ ദൈവദാസന്മാർ അറിയിച്ചു. പത്താം ക്ലാസ് വരെ ഉള്ള വിദ്യാർഥികൾക്ക് ബാഗുകളും നോട്ടുബുക്കുകളും വിതരണം ചെയ്തു…
Sources:gospelmirror

http://theendtimeradio.com

Continue Reading

National

യുണൈറ്റഡ് പെന്തെക്കോസ്തു സിനഡ് വളർച്ചയുടെ പാതയിൽ

Published

on

ഇന്ത്യയിലെ എല്ലാ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളെയും സഭാ വെത്യാസമില്ലാതെ ഒന്നിച്ച് അണിനിരത്തി, അവരുടെ ചെറുതും വലുതും മായ ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണുക, പെന്തെക്കോസ്തു സഭകൾ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികൂല പ്രതിസന്ധികളിൽ നിന്നും മോചനം കണ്ടെത്തുക ആവശ്യമായ കൈത്താങ്ങലുകൾ നൽകുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഒരു പെന്തെക്കോസ്തു സംഘടനയാണ് യു പി എസ് . ഇന്ന് നിലവിൽ പെന്തെക്കോസ്തു സമൂഹത്തിൽ ധാരാളം സംഘടനകൾ ഉണ്ട്. അവകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ പ്രവർത്തന ശൈലി , ആത്മീക കാഴ്ചപ്പാട്, ഒറ്റപ്പെട്ടു പോകുന്ന കർത്തൃദാസന്മാരെ ചേർത്ത് നിർത്തുക, സമത്വം സാഹോദരിത്വം, സഹായം,ഇവകൾ മുഖമുദ്രയാണ് യുപിഎസ്സിൽ. ആരോപണങ്ങളും വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിലും
കേരളത്തിലെ എല്ലാ ജില്ലകളിലും വളർച്ചയുടെ തേരോട്ടം ആരംഭിച്ചിരിക്കുന്നു. യുപിഎസ്സിനെ പെന്തെക്കോസ്തു സമൂഹം അർഹിക്കുന്ന അർഹത നൽകിയതിൻ്റെ തെളിവാണ് എല്ലാ ജില്ലകളിലും യുപിഎസ് പടരുന്നത്. പക്വതയുടെ നേതൃത്വം ശക്തമായ വളർച്ചയ്ക്ക് കാരണമാകും. കാത്തിരിക്കാം ഇനിയും
Sources:gospelmirror

http://theendtimeradio.com

Continue Reading

National

High Court Rules in Favor of Christian Burial Rights in India

Published

on

India — In a landmark decision that will have ramifications across India regarding the burial rights of Christians, the High Court of Chhattisgarh in Central India ruled in late April that a man has the right to Christian burial on his own land.

The man, Ishwar Korram, 54, died on April 25 at an area hospital. Local police prevented Ishwar’s son, Sarthik Korram, from burying his father because of his father’s Christian faith. Leaders of Ishwar’s Hindu-majority village also opposed the burial and offered no place for people of other faiths to bury their loved ones.

The high court overruled the objections of police and other local authorities in response to a petition filed by Sarthik. It directed local authorities to ensure Ishwar’s Christian funeral rites were allowed to take place on his family’s land despite vigorous opposition from village authorities.

“It is already a well-settled principle of law that Article 21 of The Constitution of India includes the right of a person to have a decent burial,” the court said in a statement. “Right to life implies a meaningful life with human dignity … and this right also extends to a person who is dead. This right exists until the death of a person, which covers the right to a decent life up to death, including a decent death procedure.”

In the days leading up to the decision, fights over the right to a Christian burial erupted between villagers supported by Hindu nationalist organizations and Christian groups. Police blocked entry into the village to help defuse the situation.

Under heavy police protection, Sarthik was able to bury his father on his father’s land on April 28.

According to members of the Bastar District Christian Seva Samiti, the high court’s order is a victory for Christians, who have been denied burial rights as a form of persecution. It is common in India for Hindu villagers to deny Christian families the right to bury their loved ones unless they return to Hinduism.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National8 hours ago

IPC ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു

കോട്ടായി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു. തിരുവില്വമല സഭാ പാസ്റ്റർ ഹരിദാസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ...

us news9 hours ago

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

യു.കെ : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ...

Travel9 hours ago

ഗൾഫ് ഗ്രാൻഡ് ടൂർസ് വിസയുമായി ജിസിസി: ഇനി ഒറ്റ വിസയിൽ 6 രാജ്യങ്ങൾ സന്ദർശിച്ച് ഒരു മാസം തങ്ങാം

ദുബായ് : പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും...

us news9 hours ago

ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ

ഓസ്റ്റിൻ : ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്ന് ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ്...

Business9 hours ago

യൂട്യൂബിന് സമാനമായി എക്സിൽ മോണിറ്റൈസേഷൻ വരുന്നു; വീഡിയോ പോസ്റ്റ് ചെയ്ത് പണം ഉണ്ടാക്കാം

സോഷ്യൽ മീഡീയ പ്ലാറ്റ് ഫോമായ എക്സ് വഴിയും പണമുണ്ടാക്കാം. അറിയിപ്പുമായി ടെസ്ല സിഇഒ എലോൺ മസ്ക് രം​ഗത്ത്. യൂട്യൂബിന് സമാനമായി എക്സിൽ മോണിറ്റൈസേഷന് തുടക്കം കുറക്കുകയാണെന്നാണ് മസ്ക്...

world news1 day ago

ANOTHER Mega Baptism: Church Dunks 1600+ New Believers on Beach, ‘The Spirit of God Is On the Move’

A Florida beach is once again the site of an amazing move of God where thousands were baptized in Jesus’...

Trending