us news
വത്തിക്കാൻ മുന്നറിയിപ്പു നൽകുന്നു: ഹാലോവീന്‍ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുക
ഒക്ടോബര്‍ 31ന് ആഘോഷിക്കപ്പെടുന്ന ഹാലോവീന്‍ യഥാര്‍ത്ഥത്തില്‍ പൈശാചികമായതിനാല്‍ മാതാപിതാക്കൾ ഈ ആഘോഷത്തിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുകയും പകരം കുട്ടികള്‍ വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിയുകയും വിശുദ്ധരെ അനുകരിക്കുകയും ചെയ്യാൻ വത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു.
വത്തിക്കാന്റെ അധീനതയിൽ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നതിൽ ഏര്‍പ്പെട്ടിരിക്കുന്ന പ്രേഷിതരുടെ ആദ്യ സമ്മേളത്തില്‍ (exorcists, 2014) കുട്ടികളില്‍ സാത്താനിക ശക്തികളുടെ സ്വാധീനത്തെ കുറിച്ചുള്ള അപകടത്തെ പറ്റി കത്തോലിക്ക സഭ മുന്നറിയിപ്പ് നല്‍കുന്നതായി മെയിൽ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ മൂലം ഒക്ടോബര്‍ മാസത്തില്‍ പൈശാചികശക്തികള്‍ കൂടുതല്‍ സ്വാധീനം പ്രയോഗിക്കുന്നതിന് കാരണമായേക്കാം: സഭ അധികാരികള്‍ വ്യക്തമാക്കി.
‘ഹാലോവീന്‍’ ആഘോഷം ഉപേക്ഷിക്കുകയും അതിനു പകരം ‘ഹോളിവീന്‍’ ആഘോഷിക്കുകയും ആ രാത്രിയില്‍ കുട്ടികള്‍ വിശുദ്ധരേപോലെ വേഷങ്ങള്‍ അണിയുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ആരാത്രി ആഘോഷിക്കുകയാണ് വേണ്ടതെന്ന് കത്തോലിക്കാ സഭ നിർദ്ദേശിച്ചു.
യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ മാന്ത്രിക വിദ്യകള്‍ അടക്കമുള്ള നിഗൂഡവിദ്യകളോലോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് ഈ ആഘോഷം കാരണമായേക്കാം എന്ന് കത്തോലിക്കാ സഭയുടെ exorcists ഔദ്യോഗിക സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.
2014ൽ റോമില്‍ കൂടിയ ‘ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് ആസോസ്സിയേഷന്റെ’ സമ്മേളനത്തില്‍ വച്ച് ഹാലോവീന്‍ ആഘോഷത്തിന്റെ പ്രതിഫലനമായി സാത്താനിക ശക്തികളുടെ സ്വാധീനം ഒക്ടോബര്‍ മാസത്തില്‍ കൂടുവാനുള്ള സാധ്യത കൂടുതലാണെന്ന് വൈദികനായ അള്‍ഡോ ബുയോനൌട്ടോ പറഞ്ഞു.
ഇത്തരം പൈശാചിക പ്രേരണകളില്‍ പ്രേരിതരാകുന്നു എന്ന സംശയത്തോടെ പല മാതാപിതാക്കളില്‍ നിന്നുമായി സഭയുടെ, പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്ന ടീമിന്റെ എമര്‍ജന്‍സി നമ്പറില്‍ നിരവധി ഫോണ്‍ കോളുകൾ ഇതുമായി ബന്ധപ്പെട്ട് ദിവസേന ലഭിക്കുന്നതായി അധികാരികള്‍ വ്യക്തമാക്കി.
പലരും പറയുന്നു ഹാലോവീന്‍ ഒരു ലളിതമായ ഉത്സവമാണെന്ന്, പക്ഷെ യാഥാര്‍ത്ഥ്യത്തില്‍ നിഷ്കളങ്കതയുടേയോ ഉല്ലാസത്തിന്റെതോ ആയ യാതൊന്നും ഇതിലില്ല – അതിലുമേറെ വലിയ അപകടം പതിയിരിക്കുന്ന ഒരു ആഘോഷമാ ണിതെന്ന് അദ്ദേഹം പറഞ്ഞു.
ധാരാളം പൈശാചിക ആചാരങ്ങള്‍, മൃഗബലികള്‍, കല്ലറ അശുദ്ധമാക്കല്‍ കൂടാതെ വിശുദ്ധ അസ്ഥികളുടെ കളവുകളും മറ്റും ഒക്ടോബര്‍ 31 വരെ കൂടിയിട്ടുണ്ട്. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുക എന്നാല്‍ പൈശാചിക ആചാരങ്ങളില്‍ പങ്കുചേരുക എന്നാണ് – അദ്ദേഹം കൂട്ടിചേര്‍ത്തു.
സാത്താന്‍സേവക്കാര്‍ക്കും അവരുടെ ആരാധകര്‍ക്കും പുതിയ അംഗങ്ങളെ ചേര്‍ക്കുവാനുള്ള ഒരു നല്ല സന്ദര്‍ഭമാണിത്. അദ്ദേഹം പറഞ്ഞു. സാത്താനിലേക്കുള്ള വാതില്‍ ഇവിടെ വച്ച് തുറക്കപ്പെടുകയാണ്. ഇക്കാരണത്താല്‍ ഈ അപകടത്തെപ്പറ്റി മുന്നറിയിപ്പു നൽകേണ്ടത് വളരെ ആവശ്യകമാണ്. അദ്ദേഹം പറഞ്ഞു.
ഈ അപകടകരമായ ആഘോഷത്തിനു പകരമായി ഇറ്റലിയിലെ കത്തോലിക്കാ സഭ ‘ഹോളിവീന്‍’ എന്ന ആഘോഷത്തിനു തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവരെപോലെ പൈശാചിക പ്രതിരൂപങ്ങളിലും ഭീകരതയിലും മുഴുകുന്നതിനു പകരം ‘ഹോളിവീന്‍’ ആഘോഷത്തിൽ കുട്ടികൾ വാതിലുകളിലും ജനലുകളിലും വിളക്കുകള്‍ക്കും വിശുദ്ധരുടെ ചിത്രങ്ങള്‍ക്കും സ്ഥാനം നല്‍കും.
ഹാലോവീന്‍ രാത്രിയില്‍ കുട്ടികള്‍ ഭക്തിയിലും ജാഗരണപ്രാര്‍ത്ഥനകളുമായിട്ടാണ് ചിലവിടേണ്ടതെന്നും, വിശുദ്ധരുടെ വേഷങ്ങളാണ് ധരിക്കേണ്ടതെന്നും അല്ലാതെ ചെകുത്താന് വേഷധാരികളാവുകയല്ല വേണ്ടതെന്നും കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഈ രാത്രിയില്‍ വിശുദ്ധ കുര്‍ബ്ബാനകളില്‍ പങ്കെടുക്കുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റാരാധനകളുമായി വിശുദ്ധരുടെ വിജയങ്ങളെയും തിന്മയുടേ മേല്‍ നന്മയുടെ വിജയത്തെയും ആഘോഷിക്കുകയാണ് വേണ്ടത്.
വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചതിനു ശേഷം 2014ല്‍ നടന്ന ഭൂതോച്ചാടകരുടെ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ഏതാണ്ട് മുന്നൂറോളം പൈശാചികശക്തികളെ ഒഴിപ്പിക്കുന്നവരായ ആളുകളാണ് പങ്കെടുത്തത്. ഇത്തരം പ്രവണതകളില്‍ മുഴുകുന്നവരോട് വളരെ ദയയോട്കൂടി പെരുമാറണമെന്ന് പാപ്പ ഈ സമ്മേളനത്തോട് ആവശ്യപ്പെട്ടു.
മെത്രാന്മാരോട് ചേര്‍ന്നു സാത്താനിക ശക്തികള്‍ക്കെതിരായിട്ടുള്ള പ്രേഷിതരംഗത്ത് ജോലി ചെയ്യുന്നവര്‍ പൈശാചികഉപദ്രവങ്ങള്‍ സഹിക്കുന്നവരായിട്ടുള്ള ആളുകളോട് സഭാപാരമ്പര്യമായ സ്നേഹത്തോടും ദയാവായ്പോടും കൂടി പെരുമാറണമെന്ന് അവര്‍ക്കായി കുറിച്ച സന്ദേശത്തില്‍ പാപ്പാ പറഞ്ഞു.
തന്റെ മുന്‍ഗാമികളെ അപേക്ഷിച്ചു ഫ്രാന്‍സിസ് പാപ്പാ സാത്താനും അവന്റെ പ്രവര്‍ത്തികളും യാഥാര്‍ത്ഥ്യമാണെന്നുള്ള വസ്തുത നിരന്തരം പറയുകയും അതിനെപ്പറ്റി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
us news
ഓസ്ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന് ഫാറൂഖി
ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്. 120 വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് സെനറ്റര്‍ മെഹ്റിന് ഫാറൂഖിയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍നിന്നുള്ള ഗ്രീന്‍പാര്‍ട്ടി എംപിയായ മെഹ്റിന് പാകിസ്ഥാന് വംശജയാണ്.
മതവും സർക്കാരും രണ്ടായി നിലനില്‍ക്കുന്ന ഒരു മതേതര പാര്‍ലമെന്റിലാണ് താന്‍ വിശ്വസിക്കുന്നത്. സെനറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി സ്വര്‍ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥന ചൊല്ലരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതിനു മുന്‍പും ഫെഡറല്‍ പാര്‍ലമെന്റില്‍ ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന നീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും മറ്റു പ്രതിനിധികളുടെ പിന്തുണ ലഭിക്കാറില്ല.
വ്യത്യസ്ത വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഈ രാജ്യത്ത് താമസിക്കുന്നതിനാല്‍ പ്രാര്‍ത്ഥന ഒഴിവാക്കണമെന്നാണ് മെഹ്റിന്റെ വാദം. ഈ മാറ്റത്തിനായി ഞങ്ങള്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍, ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ പ്രവൃത്തിദിനം ആരംഭിക്കുന്നത് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയോടെയാണ്. ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന പാര്‍ലമെന്റ് ഒഴികെ എല്ലാ ഓസ്ട്രേലിയന്‍ പാര്‍ലമെന്റുകളിലും കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്.
പാലസ്തീന് രാഷ്ട്രത്തെ ഓസ്ട്രേലിയ അംഗീകരിക്കണമെന്ന് സമ്മര്‍ദം ചെലുത്തുന്ന സെനറ്റര്‍മാരില്‍ മുന്‍നിരയില്‍ മെഹ്റിന് ഫാറൂഖിയുമുണ്ട്. നേരത്തെ വിക്ടോറിയ സംസ്ഥാനത്ത് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന പാര്‍ലമെന്റില്‍നിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് അന്ന് ആ നീക്കം പരാജയപ്പെട്ടത്.
Sources:christiansworldnews
us news
പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്
യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്ക്കെതിരെ പ്രതികരിക്കുകയും ചെയ്യുമെന്ന് മുൻ പ്രസിഡന്റ്ട്രംപ് പറഞ്ഞു.
ഞാൻ നമ്മുടെ രാജ്യത്തെ സ്നേഹിക്കുകയും നിങ്ങളെ എല്ലാവരെയും സ്നേഹിക്കുകയും ചെയ്യുന്നു, വിസ്കോൺസിനിൽ നിന്ന് ഈ ആഴ്ച നമ്മുടെ മഹത്തായ രാഷ്ട്രത്തോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sources:christianlive
us news
ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു
ഒക്കലഹോമ:ഒക്കലഹോമ സിറ്റിയിലെ ആദ്യകാല മലയാളി പെന്തക്കോസ്ത് ശുശ്രൂഷകരിലൊരാളായ പാസ്റ്റര്‍ കെ എം ചാക്കോയുടെ ജീവചരിത്ര ഗ്രന്ഥം ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു.ഹാല്ലേല്ലൂയ്യാ പത്രാധിപരും ഗ്രന്ഥകാരനുമായ സാംകുട്ടി ചാക്കോ നിലമ്പൂരാണ് പുസ്തകരചന നിര്‍വഹിച്ചിരിക്കുന്നത്.
ജൂണ്‍ 23ന് ഒക്കലഹോമയിലെ പ്രയ്സ് ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ നടന്ന പ്രകാശന ചടങ്ങുകള്‍ക്ക് പാസ്റ്റര്‍ ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റര്‍ സാംകുട്ടി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റര്‍ ജോസ് എബ്രഹാമില്‍ നിന്ന് പാസ്റ്റര്‍ സന്തോഷ് കോശി ഈശോ പ്രഥമ കോപ്പി ഏറ്റുവാങ്ങി. പാസ്റ്റര്‍ കെ എം ചാക്കോ മറുപടി പ്രസംഗവും വര്‍ഗീസ് ജോസഫ്, സാബു വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങളും നടത്തി. മക്കളായ കെ സി മാത്യൂ(ജയിംസ്) പ്രസാദ് ജേക്കബ് എന്നിവര്‍ കൃതജ്ഞതാ രേഖപ്പെടുത്തി.
റാന്നി ഏഴോലി സ്വദേശികളായ കെ എം ചാക്കോ മാര്‍ത്തോമ സഭയില്‍ നിന്ന് വിശ്വാസത്തിലേക്ക് വരികയും ബാംഗ്ലൂര്‍ എസ് എ ബി സി യില്‍ പഠനം നടത്തുകയും ചെയ്തു.
അസംബ്ലീസ് ഓഫ് ഗോഡിലെ ആദ്യകാല സി എ പ്രസിഡന്റും ബഥേല്‍ ബൈബിള്‍ കോളേജ് അധ്യാപകനുമായിരുന്ന പാസ്റ്റര്‍ കെ എം ചാക്കോ 1970 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ഒക്കലഹോമയിലെ ആരംഭകാല മലയാളി ദൈവദാസന്മാരില് പ്രമുഖനാണ് ഇദ്ദേഹം. സയോണ്‍ പെന്തക്കോസ്ത് സഭയുടെ സ്ഥാപകരിലൊരാളും ദീര്‍ഘകാലം സീനിയര്‍ ശുശ്രൂഷകനുമായിരുന്നു.
പുസ്തകത്തിന്റെ കോപ്പികള്‍ തിരുവല്ലയിലെ ഹാലേല്ലൂയ്യാ ഓഫീസില്‍ നിന്നും അമേരിക്കയില്‍ പിസിനാക്ക്, എജി ഫാമിലി കോണ്‍ഫറന്‍സ് എന്നിവിടങ്ങളിലെ ഹാലേല്ലൂയ്യാ സ്റ്റാളുകളിലും ലഭിക്കും.
Sources:onlinegoodnews
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested