us news
വീസ മാറ്റങ്ങളുമായി രാജ്യങ്ങള്‍, കുടിയേറ്റം പ്രതിസന്ധിയില്‍, ജനുവരി മുതല്‍ പുതിയ മാറ്റങ്ങള്‍
ഹ്യൂസ്റ്റണ്‍: 2024 ജനുവരി മാസത്തോടെ വിവിധ രാജ്യങ്ങളില്‍ പുതിയ വീസ നയം നടപ്പില്‍ വന്നേക്കും. ചില രാജ്യങ്ങളില്‍ കുടിയേറ്റം തടയുന്നതിനോ കുറയ്ക്കുന്നതിനോ പ്രാഥമിക പരിഗണന നല്‍കിയാണ് വീസ നയങ്ങളില്‍ മാറ്റം വരുന്നത്. അതേസമയം മറ്റു ചില രാജ്യങ്ങള്‍ വിനോദസഞ്ചാര കുതിപ്പും വ്യവസായിക വളര്‍ച്ചയുമാണ് പുതിയ വീസ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
ബ്രിട്ടന് നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നായാണ് വര്‍ധിച്ചുവരുന്ന കുടിയേറ്റത്തെ ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ പലരും കാണുന്നത്. അടുത്ത വര്‍ഷം രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍, വര്‍ധിക്കുന്ന കുടിയേറ്റം തടയാന്‍ ഫലപ്രദമായി ഇടപെട്ടുവെന്ന പ്രതീതി സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി പുതിയ ഇമിഗ്രേഷന്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വീസ കച്ചവടവും മനുഷ്യക്കടത്തും തടയാനായി, കെയറര്‍ വീസ നല്‍കുന്നത് കര്‍ശനമായി ചുരുക്കുമെന്നു പ്രഖ്യാപിച്ചു. വിദ്യാര്‍ഥി വീസയിലെത്തി തൊഴില്‍ തേടുന്നവരെയും പുതിയ വീസ നയം പ്രതികൂലമായി ബാധിക്കും. രാജ്യത്ത് നിലവില്‍ ഏഴരലക്ഷം കുടിയേറ്റക്കാരുണ്ട്. ഇത് പകുതിയാക്കാനാണ് പുതിയ നയമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കുടിയേറ്റത്തിന്റെ തോത് പകുതിയായി കുറയ്ക്കുമെന്നു പ്രഖ്യാപിച്ച് അതിനുള്ള പദ്ധതികളിലേക്ക് കടക്കുകയാണ് ഓസ്ട്രേലിയ. 2025 ജൂണോടെ വാര്‍ഷിക കുടിയേറ്റം 250,000 ആയി കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നയം നടപ്പാക്കണമെങ്കില്‍ ശക്തമായ നടപടി വേണ്ടി വരും. കുടിയേറ്റം റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നതോടെ 10 വര്‍ഷത്തേക്കുള്ള പുതിയ ഇമിഗ്രേഷന്‍ നയമാണ് സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ വ്യക്തമാക്കിരുന്നു. വിദ്യാര്‍ഥികളെയും ഓസ്ട്രേലിയയില്‍ ജോലി തേടി പോകുന്ന വിദേശികളെയും പുതിയ നയം പ്രതികൂലമായി ബാധിക്കും.
അമേരിക്കയില്‍ വിദേശികളായ വിദഗ്ധ ജോലിക്കാര്‍ക്കു മാതൃരാജ്യത്തേക്കു മടങ്ങാതെ വീസ പുതുക്കുന്നതിനുള്ള പദ്ധതി ഈ മാസം യുഎസ് ആരംഭിച്ചിട്ടുണ്ട്. 3 മാസം കൊണ്ട് 20,000 പേര്‍ക്ക് ഇങ്ങനെ വീസ പുതുക്കി നല്‍കുന്നതിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ലക്ഷ്യമിടുന്നത്. യുഎസിലുള്ള 10 ലക്ഷത്തോളം എച്ച്1ബി വീസക്കാരില് നല്ലൊരു ശതമാനവും ഇന്ത്യക്കാരായതിനാല്‍ പദ്ധതി ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടും. അതേസമയം, അടുത്ത വര്‍ഷം നവംബര്‍ അഞ്ചിന് യുഎസില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പാണ്. 2025 ല്‍ മാത്രമാണ് ജയിക്കുന്നവര്‍ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുകയെങ്കിലും അവസാനവട്ട വോട്ടുകള്‍ ഉറപ്പിക്കുന്നതിന് കുടിയേറ്റത്തെയും വീസ നയങ്ങളയും സംബന്ധിച്ച് നിലവിലെ സര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.
കുവൈറ്റില്‍ എല്ലാത്തരം എന്‍ട്രി വീസകള്‍ക്കും പുതിയ സംവിധാനം നടപ്പാക്കാനാണ് കുവൈത്ത് ഒരുങ്ങുന്നത്. മെഡിക്കല്‍ സ്റ്റാഫ്, കണ്‍സല്‍റ്റന്റുമാര്‍, അപൂര്‍വ സ്പെഷലൈസേഷനുകള് ഉള്ളവര്‍ എന്നിവരെ നിലനിര്‍ത്തുന്നതിനായുള്ള നീക്കം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. ഫാമിലി വീസകളെക്കുറിച്ചും നിര്‍ണായക തീരുമാനം ഉണ്ടായേക്കും.
Sources:nerkazhcha
us news
‘America’s Pastor’ Billy Graham Being Honored with a Statue at the US Capitol
A seven-foot statue of Evangelist Bill Graham is going to be placed at the U.S. Capitol building Thursday..
A private dedication ceremony is scheduled for May 16 with House Speaker Mike Johnson and the Rev. Franklin Graham, the son of Billy Graham and president of the Billy Graham Evangelistic Association (BGEA) with a musical performance by Christian artist Michael W. Smith.
Graham preached the Gospel for more than 80 years, led hundreds of thousands of people to Jesus Christ, and served as a spiritual adviser to 12 U.S. presidents.
“This is a great honor and my father would be humbled and grateful,” said Franklin Graham. “At the same time, he would not want the attention on himself but on God’s Son, the Lord Jesus Christ.”
Each state is permitted two statues in the nation’s capital, and Graham’s replica will replace former North Carolina Gov. Charles Brantley Aycock, a prominent segregationist in the early 20th century who held white-supremacist beliefs, churchleaders.com reports.
Senator Ted Budd (R-NC) worked to bring the statue to the Capitol.
“The legacy of Rev. Billy Graham is based on his simple message of forgiveness based on John 3:16. His lifelong commitment to preaching the Gospel, his fight for Civil Rights, his opposition to communism, and his spiritual guidance provided hope to hundreds of millions,” he said. “His likeness should stand in the U.S. Capitol forever.”
North Carolina sculptor Chas Fagan created the seven-foot bronze statue that describes Graham as “Preacher of the Gospel of Jesus Christ” and shows the evangelist with an open Bible in his hand. John 3:16 and John 14:6 are inscribed at the base of the statute.
“This isn’t just a statue of my father — it represents the One that he surrendered his life to and the message that he preached for more than 80 years, that God loves us and He sent His Son, Jesus Christ, to save us from our sins,” Graham told Fox News.
“What I appreciate most is that this is an opportunity for everyone in future generations who sees the statue to be reminded of God’s love, grace, and forgiveness,” he added.
Billy Graham is one of a handful of private citizens to receive three of the highest honors from Congress—the Congressional Gold Medal (1996), to have lain in honor in the Capitol (2018), and to have a statue placed in Statuary Hall (2024).
The evangelist passed away in 2018 at age 99.
Sources:CBN News
us news
അപേക്ഷകള്‍ ക്ഷണിക്കുന്നു; ഐപിസി ഹെബ്രോന്‍ ഹൂസ്റ്റണ്‍ ഗോള്‍ഡന്‍ ജൂബിലി ചാരിറ്റി പ്രോജക്ട്
ഹൂസ്റ്റണ്‍:അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭയായ ഐപിസി ഹെബ്രോന്‍ ഹൂസ്റ്റണ്‍ സഭ ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍. കഴിഞ്ഞ പതിറ്റാണ്ടുകള്‍ പെന്തക്കോസ്ത് സമൂഹത്തില്‍ ജീവകാരുണ്യസേവനങ്ങള്‍ക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്കി ആയിരങ്ങള്‍ക്ക് ആശ്വാസമായ ഹൂസ്റ്റണ്‍ സഭ അന്‍പതാം വര്‍ഷത്തെ ജൂബിലിയോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
നിര്‍ദ്ധരരായ പെന്തക്കോസ്ത് വിശ്വാസികള്‍ക്ക് ഭവനനിര്‍മ്മാണം,വിവാഹസഹായം,വൈദ്യസഹായം എന്നിങ്ങനെ ബഹുത്തായ ചാരിറ്റി പദ്ധതികള്‍ക്കായി അപേക്ഷകള്‍ സ്വീകരിക്കുന്നു.സഹായം ആവശ്യമുള്ളവര്‍ ഇതോടൊപ്പമുള്ള പരസ്യത്തെപ്പോലെ ഫോം പൂരിപ്പിച്ച് സഭാശുശ്രൂഷകന്റെയും സെന്റര്‍ ശുശ്രൂഷകന്റെയും ലെറ്റര്‍പാഡിലുള്ള ശുപാര്‍ശ കത്ത് സഹിതം അപേക്ഷിക്കുക.
നിങ്ങളെക്കുറിച്ചും,നിങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും വിശദമായി വിവരിക്കുന്ന കുറിപ്പും അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്.അപേക്ഷകള്‍ ജൂണ്‍ 15ന് മുമ്പ് താഴെ പറയുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപ്തി ഒക്ടോബര്‍ 11,12 തിയതികളില്‍ ഐപിസി ഹെബ്രോന്‍ സഭയില്‍ വെച്ച് നടത്തപ്പെടുന്നതാണ്.ബ്രദര്‍ കെ എ തോമസ്, ബ്രദര്‍ റ്റിജു തോമസ് എന്നിവര്‍ ഗോള്‍ഡന്‍ ജൂബിലി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
Sources:onlinegoodnews
us news
അമേരിക്കയിലേക്കുള്ള വിസ നടപടികൾ; ജോലി നഷ്ടമായ എച്ച് 1 ബി വിസയുള്ളവർക്ക് ആശ്വാസ വാർത്ത
വാഷിംഗ്ടൺ: അമേരിക്കയിലെ ഗൂഗിൾ, ടെസ്ല, വാൾമാർട്ട് തുടങ്ങിയ കമ്പനികളിലെ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ കുടിയേറ്റക്കാർക്ക് വലിയ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന സാഹചര്യം നേരിടുന്ന എച്ച് 1 ബി വിസ ഉടമകൾക്കായി അമേരിക്കൻ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് (USCIS) സുപ്രധാന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇത്തരം വിസ ഉടമകൾക്ക് 60 ദിവസത്തെ താമസത്തിന് ഇളവ് നൽകുന്നതിന് പുറമെ മറ്റ് നിരവധി ഓപ്ഷനുകളും നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി അമേരിക്കൻ ടെക് ജീവനക്കാർ അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടുകയാണ്. ഗൂഗിളും ടെസ്ലയും വാൾമാർട്ടും മറ്റ് പ്രമുഖ കമ്പനികളും കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു, അമേരിക്കയിൽ താമസിക്കുന്ന എണ്ണമറ്റ കുടിയേറ്റക്കാരുടെ സ്വപ്നങ്ങൾ തകർത്തു. അമേരിക്കയിൽ പലരും ഇപ്പോൾ മറ്റൊരു ജോലി കണ്ടെത്താൻ പാടുപെടുകയാണ്.
അത്തരമൊരു സാഹചര്യത്തിൽ, 60 ദിവസത്തിനുള്ളിൽ രാജ്യം വിടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് വിശ്വസിക്കുന്നവർക്കാണ് പുതിയ മാർഗനിർദ്ദേശങ്ങൾ ആശ്വാസമാകുന്നത്. രാജ്യം വിടുന്നത് പരിഗണിക്കുന്നതിന് മുമ്പ് അവർക്ക് മറ്റൊരു ജോലി കണ്ടെത്താനുള്ള നിരവധി മാർഗങ്ങളുണ്ട്. വിസ കാലാവധി അവസാനിച്ച് 60 ദിവസത്തിന് ശേഷം പുതിയ നോൺ-ഇമിഗ്രൻ്റ് വിസ വിഭാഗത്തിന് അപേക്ഷിക്കാൻ അനുമതിയുണ്ട്.
ഇതുകൂടാതെ, അമേരിക്കയിൽ താമസിക്കുമ്പോൾ ഗ്രീൻ കാർഡ് ലഭിക്കാൻ അപേക്ഷ നൽകാനാവും. അപേക്ഷകൾ പ്രോസസ് ചെയ്യുന്ന സമയത്ത് ഏതൊരു കുടിയേറ്റക്കാരനും രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യാം. എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റ് (EAD) ലഭിക്കാൻ നിങ്ങൾ യോഗ്യരായിരിക്കാം എന്നതിനാലാണിത്. നിയമപരമായി പ്രവർത്തിക്കാൻ ഈ രേഖ നിങ്ങളെ അനുവദിക്കുന്നു.
അറിയാം അമേരിക്കയിലേക്കുള്ള വിസ നടപടികൾ
യു എസിലേക്ക് യാത്ര ചെയ്യാനുള്ള വിവിധ തരം വിസകൾ ഉണ്ട്. ഏതാണ് നിങ്ങൾക്ക് അപേക്ഷിക്കേണ്ടത് എന്നത് നിങ്ങളുടെ യാത്രയുടെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇതാ ചില പൊതുവായ വിസകൾ:
* ബി 1 / ബി 2 വിസ (Tourist Visa):
ടൂറിസം, അവധിക്കാലം, കുടുംബാംഗങ്ങളെ സന്ദർശിക്കൽ, സഹപ്രവർത്തകരെ കാണൽ എന്നിവ പോലുള്ള ഹ്രസ്വകാല യാത്രകൾക്ക്.
* എഫ് വിസ (Student Visa):
അമേരിക്കയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്.
* എച്ച് 1 ബി വിസ (Work Visa):
പ്രത്യേക അറിവോ കഴിവോ ആവശ്യമുള്ള പ്രൊഫഷണലുകൾക്ക്.
വിസ അപേക്ഷാ പ്രക്രിയ
1. നിങ്ങളുടെ യാത്രയുടെ ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമായ വിസ തിരഞ്ഞെടുക്കുക.
2. ‘DS-160’ എന്ന ഫോം പൂരിപ്പിക്കുക.
3. വിസ ഫീസ് അടയ്ക്കുക
4. വെബ്സൈറ്റിലൂടെ അഭിമുഖത്തിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.
5. നിങ്ങളുടെ അപ്പോയിന്റ്മെന്റ് സമയത്ത് യുഎസ് എംബസി/കോൺസുലേറ്റിൽ എത്തി അഭിമുഖത്തിന് പങ്കെടുക്കുക.
ആവശ്യമായ രേഖകൾ (Required Documents)**
* പാസ്പോർട്ട്: കാലാവധിയുള്ളതും കുറഞ്ഞത് മൂന്ന് ഒഴിഞ്ഞ പേജുകളും ഉണ്ടായിരിക്കണം.
* DS-160 ഫോം പ്രിന്റൗട്ട്
* അപ്പോയിന്റ്മെന്റ് കൺഫർമേഷൻ ലെറ്റർ
* വിസ ഫീസ് അടച്ച രസീത്
* രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ
* സാമ്പത്തിക സ്ഥിതി തെളിയിക്കുന്ന രേഖകൾ
* യാത്രയുടെ ഉദ്ദേശ്യം തെളിയിക്കുന്ന രേഖകൾ
Sources:azchavattomonline.com
-
us news11 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news9 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news12 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news12 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news11 months ago
ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന നിനവേ പ്രവിശ്യയിലെ ജനസംഖ്യ ഘടന തകിടം മറിക്കാൻ ശ്രമം: ഗുരുതര ആരോപണവുമായി ഇറാഖിലെ പാര്‍ട്ടികള്‍