Connect with us

Articles

ക്രിസ്തീയ ജീവിതത്തിൽ നേട്ടങ്ങളിൽ മാത്രമല്ല, കഷ്ടതകളിലും നാം സന്തോഷിക്കുക

Published

on

ജീവിതത്തിൽ ഒരിക്കലെങ്കിലും കരയാത്തവരായി ആരും ഉണ്ടാകില്ലല്ലോ. കരച്ചിലുകൾ പലവിധങ്ങളുണ്ടെന്നും നമുക്കറിയാം. സാധാരണയായി സങ്കടങ്ങളും വേദനകളും ഒക്കെ ഉണ്ടാകുമ്പോഴാണ് പ്രായപൂര്‍ത്തിയായവർ കരയാറുള്ളൂ. ആ സങ്കടം സഹിക്കാവുന്നതിലും അധികമാകുമ്പോഴാണ് മനുഷ്യർ സ്ഥലകാലങ്ങൾ പോലും മറന്ന് പൊട്ടിക്കരയുന്നത്. ദൈവഭക്തനായ ദാവീദ് ഇസ്രായേലിന്റെ ശക്തനായ ഒരു രാജാവായിരുന്നിട്ടും കെട്ടിച്ചമയങ്ങളൊന്നുമില്ലാത്ത പച്ചയായ ഒരു മനുഷ്യനായിരുന്നു. സന്തോഷം വരുമ്പോൾ തുള്ളിച്ചാടി ദൈവത്തെ സ്തുതിക്കാനും, സങ്കടങ്ങൾ വരുമ്പോൾ ദൈവസന്നിധിയിൽ പൊട്ടിക്കരയുവാനും ദാവീദ് ഒരിക്കലും മടികാണിച്ചില്ല.

ഒരിക്കൽ ദാവീദിന്റെ ശത്രുക്കളായ അമാലേക്യർ, ദാവീദിന്റെ പട്ടണം തീ വയ്ക്കുകയും പച്ചപ്പുകളും നിലങ്ങളുമെല്ലാം കത്തിച്ച് ചാമ്പലാക്കുകയും അവരുടെ ഭാര്യയെയും, മക്കളെയും പ്രിയപ്പെട്ടവരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോയി. ചങ്കുതകര്‍ന്ന് അവര്‍ കരഞ്ഞപ്പോള്‍, സ്വര്‍ഗ്ഗത്തിലെ ദൈവം അതു കേള്‍ക്കയും അതു ദൈവത്തിന്റെ വിഷയമായി മാറുകയും ചെയ്തു, അതായത്, ദൈവമക്കള്‍ ദൈവത്തെ വിളിച്ച് ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞപ്പോള്‍ ദൈവം ആ വിഷയത്തില്‍ ഇടപെട്ടു. അമാലേക്യരെ മുഴുവനും ദാവീദിന്‍റെയും കൂട്ടരുടെയും കയ്യില്‍ ഏല്‍പ്പിച്ചു. അവര്‍ അവരെ പിന്തുടര്‍ന്ന് അവരോട് യുദ്ധം ചെയ്ത് അവരെ തോല്‍പ്പിച്ച്, അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നത് എല്ലാം ഭാവീദിന് തിരികെ ലഭിച്ചു. അങ്ങനെ ദാവീദിന്റെയും കൂട്ടരുടെയും കണ്ണുനീര്‍ ദൈവം തുടച്ചു കളഞ്ഞു

ദൈവം ഇന്നും ജീവിക്കുന്നു. ദൈവത്തോട് കരഞ്ഞപേക്ഷിച്ചാല്‍ അവിടുന്ന് നമ്മുടെ പ്രശ്നങ്ങളുടെ മേൽ നമുക്കും ജയം നല്‍കും, നിരാശകള്‍ മാറ്റും, നഷ്ടങ്ങള്‍ ലാഭങ്ങളാക്കും, നമ്മുടെ ജീവിതത്തിൽ കരച്ചിൽ മാറി സന്തോഷത്തിന്റെ ആഘോഷം മുഴക്കും.
നാം ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷിക്കുന്നത് നൻമകളിലും, നേട്ടങ്ങളിലും ആണ്. എന്നാൽ ക്രിസ്തീയ ജീവിതത്തിൽ നേട്ടങ്ങളിൽ മാത്രമല്ല, കഷ്ടതകളിലും നാം സന്തോഷിക്കുക.
Sources:marianvibes

http://theendtimeradio.com

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതി​യു​ടെ ഒരു അനിവാ​ര്യ ഘടകമാണ്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നീതി​യും ന്യായ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായ​വും കരുണാ​പൂർവ​മായ നീതി​യും സമറിയാക്കാരനെ​ക്കു​റി​ച്ചുള്ള യേശു​ ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമി​ല്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യ​നെ സഹായി​ക്കു​ക​വഴി സമറിയാ​ക്കാ​രൻ നീതിയും ന്യായവുമുള്ള കാര്യ​മാ​ണു ചെയ്‌തത്‌.

ലോക​ത്തി​ന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടി​ച്ചി​രി​ക്കുന്ന, കണ്ണു മൂടി​ കെട്ടിയിരി​ക്കുന്ന ഒരു സ്‌ത്രീ​യാ​യി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീ​തി മുഖപ​ക്ഷ​മി​ല്ലാ​ത്ത​താ​യി​രി​ക്കാൻ, അതായത്‌ സമ്പത്തോ സ്വാധീ​ന​മോ സംബന്ധിച്ച്‌ അന്ധമാ​യി​രി​ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശി​ക്ക​പ്പെ​ടു​ന്നത്. പ്രതി​യു​ടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാ​പൂർവം തുലാസിൽ തൂക്കി​നോ​ക്കണം. വാളു​കൊണ്ട്‌, നീതി നിഷ്‌ക​ള​ങ്കരെ സംരക്ഷി​ക്കു​ക​യും കുറ്റം ചെയ്‌ത​വരെ ശിക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​ നീതിയുക്തവും ന്യായവുമായ മനോ​ഭാ​വം പ്രകടമാക്കുക​യു​ണ്ടാ​യി. അവൻ നീതി​മാ​നും ന്യായ​മു​ള്ള​വ​നു​മാ​യി​രു​ന്നു. മാത്രമല്ല, സഹായ​മാ​വ​ശ്യ​മു​ണ്ടാ​യി​രുന്ന ആളുകൾക്കായി, കഷ്ടപ്പാ​ടി​നും രോഗ​ത്തി​നും മരണത്തി​നും അടി​പ്പെ​ട്ട​വ​രാ​യി​രുന്ന പാപി​ക​ളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National8 hours ago

IPC ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു

കോട്ടായി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു. തിരുവില്വമല സഭാ പാസ്റ്റർ ഹരിദാസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ...

us news8 hours ago

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

യു.കെ : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ...

Travel8 hours ago

ഗൾഫ് ഗ്രാൻഡ് ടൂർസ് വിസയുമായി ജിസിസി: ഇനി ഒറ്റ വിസയിൽ 6 രാജ്യങ്ങൾ സന്ദർശിച്ച് ഒരു മാസം തങ്ങാം

ദുബായ് : പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും...

us news8 hours ago

ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ

ഓസ്റ്റിൻ : ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്ന് ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ്...

Business9 hours ago

യൂട്യൂബിന് സമാനമായി എക്സിൽ മോണിറ്റൈസേഷൻ വരുന്നു; വീഡിയോ പോസ്റ്റ് ചെയ്ത് പണം ഉണ്ടാക്കാം

സോഷ്യൽ മീഡീയ പ്ലാറ്റ് ഫോമായ എക്സ് വഴിയും പണമുണ്ടാക്കാം. അറിയിപ്പുമായി ടെസ്ല സിഇഒ എലോൺ മസ്ക് രം​ഗത്ത്. യൂട്യൂബിന് സമാനമായി എക്സിൽ മോണിറ്റൈസേഷന് തുടക്കം കുറക്കുകയാണെന്നാണ് മസ്ക്...

world news1 day ago

ANOTHER Mega Baptism: Church Dunks 1600+ New Believers on Beach, ‘The Spirit of God Is On the Move’

A Florida beach is once again the site of an amazing move of God where thousands were baptized in Jesus’...

Trending