world news
ബഹ്റൈൻ പ്രവാസികൾക്ക് തിരിച്ചടി; നാട്ടിലേക്ക് പണമയക്കാനും നികുതി
![](https://theendtimenews.com/wp-content/uploads/2024/01/Bahraini-expat.jpg)
മനാമ: കോവിഡിന് ശേഷം വലിയ തകർച്ചയിൽ വന്നു പെട്ടിട്ടുള്ള ബഹ്റൈൻ പ്രവാസികൾക്ക് കനത്ത പ്രഹരമായിരിക്കുകയാണ് നാട്ടിലേക്ക് പണം അയക്കുന്നതിനും നികുതി ഏർപ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നൽകാനുള്ള തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ബില്ലിന് അംഗീകാരം നൽകിയത്. ഓരോ തവണയും നാട്ടിലേക്ക് പണം അയക്കുന്നതിന്റെ ആകെ തുകയുടെ രണ്ടു ശതമാനം നികുതി ചുമത്താനാണ് തീരുമാനം എടുത്തത്.
വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
ശൂറാ കൗൺസിലിൽ നികുതി ചുമത്താനുള്ള ബില്ലിന് ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ലഭിച്ചാൽ നിയമം പ്രാബല്യത്തിൽ വരും.പാർലമെന്റ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്. 200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം)വരെ അയക്കുമ്പോള്‍ രണ്ടു ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് എംപിമാരുടെ ശുപാർശ.
ബഹ്റൈൻ സർക്കാർ ഈ നിയമത്തിന് അനുകൂല നിലപാട് അല്ല എടുത്തതെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു.പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാറിന്റെ അഭിപ്രായം. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് നികുതി ഏർപ്പെടുത്തുക എന്നതെന്നുമാണ് സർക്കാർനിലപാട് .
പണം കൈമാറ്റം ചെയ്യുന്നതിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും പരസ്പര ഉടമ്പടികളും ഒപ്പുവെച്ചിട്ടുണ്ട്. അത് ലംഘിക്കാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് സർക്കാർ എംപിമാർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. ബഹ്റൈൻ ചേംബറും ബഹ്റൈൻ ബിസിനസ് മെൻ അസോസിയേഷനും പുതിയ ബില്ലിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.നേരത്തെ സമാനമായ നീക്കം ബഹ്റൈന്‍ സര്‍ക്കാര്‍ തള്ളിയിരുന്നു എങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പ്രവാസികൾക്ക് പ്രതികൂലമായി ഭവിക്കാം സാധ്യത ഉണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
Sources:globalindiannews
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
![](https://theendtimenews.com/wp-content/uploads/2024/07/El-Roy-Revival-Bible-College.jpg)
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
![](https://theendtimenews.com/wp-content/uploads/2024/07/Saudi-Arabia.jpg)
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
![](https://theendtimenews.com/wp-content/uploads/2020/12/Fulani-Militants-in-nigeria.png)
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested