Connect with us

Travel

2024ൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങൾ

Published

on

വേനൽ അവധി അടുക്കാറായി, പലരും അവധിക്കാലം എവിടെ ചിലവഴിക്കണമെന്ന പ്ലാനിങ്ങ് തുടങ്ങിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളിലേക്ക് യാത്രപോകാൻ പദ്ധതിയിടുന്നവരിൽ പ്രധാനമായും തടസമാകുന്നത്, യൂറോപ് പോലുള്ള രാജ്യങ്ങളിലേക്കുള്ള കഠിനമായ വിസ പ്രക്രിയകളാണ്. എന്നാൽ യാത്രയെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ, നിങ്ങൾ ഒരിക്കലും വിഷമിക്കേണ്ട. ഇന്ത്യയിൽ നിന്ന് നിങ്ങൾക്ക് വിസയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന നിരവധി മനോഹരമായ രാജ്യങ്ങളുണ്ട്, പ്രത്യേകിച്ചും 2024ൽ.

ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന രാജ്യങ്ങൾ ഇതാ:

തായ്‌ലൻഡ്

അതിമനോഹര കടൽത്തീരങ്ങൾ, ഊർജ്ജസ്വലമായ നഗരങ്ങൾ, പുരാതന ക്ഷേത്രങ്ങൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ലാൻഡ് ഓഫ് സ്മൈൽസ് ആണ് തായ്‌ലൻഡ്. ടർക്കോയിസ് വാട്ടർ ഓഫ് ഫുക്കറ്റ് മുതൽ ബാങ്കോക്കിലെ തിരക്കേറിയ തെരുവുകൾ ഉൾപ്പെടെയുള്ള തായ്‌ലൻഡിന്റെ സൗന്ദര്യം വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു. ഇന്ത്യക്കാർക്ക് 2024 മെയ് 30വരെ വിസിയില്ലാതെ 30 ദിവസം തായ്‌ലൻഡിലേക്ക് യാത്രചെയ്യാം.

ഇൻഡോനേഷ്യ

വിശാലമായ ഈ ദ്വീപ് സമൂഹം, അഗ്നിപർവ്വത ഭൂപ്രകൃതികളും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളും സമ്പന്നമായ സാംസ്കാരിക പൈതൃകവും വാഗ്ദാനം ചെയ്യുന്നു. ബാലിയിലെ സമൃദ്ധമായ മഴക്കാടുകളിലൂടെയുള്ള ട്രെക്കിങ്ങ്, ലോംബോക്കിലെ പവിഴപ്പുറ്റുകൾ, യോഗ്യകാർത്തയിലെ പുരാതന ക്ഷേത്രങ്ങൾ എന്നിവയാണ് ഇൻഡോനേഷ്യയുടെ പ്രദാന ആകാർഷണങ്ങൾ.

മലേഷ്യ

വിവിധ സംസ്‌കാരങ്ങളുടെയും വ്യത്യസ്ത പാചകരീതികളുടേയും കലവറയാണ് മലേഷ്യ. മലാക്കയിലെ ചരിത്രപരമായ തെരുവുകൾ, ക്വാലാലംപൂരിലെ പെട്രോനാസ് ടവറുകൾ, ഗുനുങ് മുലു നാഷണൽ പാർക്കിലെ ട്രെക്കിങ്ങ് തുടങ്ങി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മലേഷ്യയിൽ കാത്തിരിക്കുന്നത്. കൂടാതെ ചിലവ് ചുരുക്കി യാത്രചെയ്യാൻ പദ്ധതിയിടുന്ന സഞ്ചാരികൾക്കുള്ള ഒരു മികച്ച ലക്ഷ്യം കൂടിയായിരിക്കും മലേഷ്യ.

കെനിയ

ഇന്ത്യക്കാർ പൊതുവേ കണ്ടിട്ടില്ലാത്ത ഭൂപ്രകൃതി, സംസ്കാരം എന്നിവയാൽ വ്യത്യസ്ഥാമായ ഒരു രാജ്യമാണ് കെനിയ. അപൂർവ്വങ്ങളായ വന്യജീവികൾ, അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന വിസരഹിതമായി യാത്രചെയ്യാവുന്ന രാജ്യമാണ് കെനിയ.

ഇറാൻ

പേർഷ്യയുടെ സമ്പന്നമായ ചരിത്രത്തെയും വൈവിധ്യമാർന്ന സംസ്കാരത്തെയും അടുത്തറിയാനുള്ള അവസരമാണ് ഇറാൻ യാത്ര. പുരാതന അവശിഷ്ടങ്ങൾ, തിരക്കേറിയ ചന്തകൾ, മനോഹരമായ പള്ളികൾ എന്നിവ വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് ഇറാൻ. 15 ദിവസമാണ് ഇറാൻ വിസയില്ലാതെ ഇന്ത്യക്കാരെ അനുവധിക്കുന്നത്.

ശ്രീ ലങ്ക

30 ദിവത്തോളം വിസയില്ലാതെ (മാർച്ച് 31 വരെ) യാത്രചെയ്യാൻ സാധിക്കുന്ന രാജ്യമാണ് ശ്രീലങ്ക. പുരാതന ക്ഷേത്രങ്ങൾ, പ്രകൃതി വിസ്മയങ്ങൾ, വൈവിധ്യമാർന്ന സംസ്കാരം ഉൾപ്പെടെ വ്യത്യസ്തമായ കാഴ്ചയാണ് ശ്രീലങ്ക ഒരുക്കുന്നത്.

മൗറീഷ്യസ്

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്തിതിചെയ്യുന്ന പറുദീസ തന്നെയാണ് ഈ ദ്വീപ് രാഷ്ട്രം. ആഡംബര റിസോർട്ടുകൾക്കും പ്രാകൃത ബീച്ചുകൾക്കും വൈവിധ്യമാർന്ന സമുദ്രജീവികൾക്കും പേരുകേട്ട സ്ഥലമാണ് മൗറീഷ്യസ്. സ്ഫടികംത്തിളക്കമുള്ള​ ജലത്തിലെ സ്നോർക്കലിങ്ങ്, മഴക്കാടുകളിലൂടെ ട്രെക്കിങ്ങ്, കോക്ടെയിലിനൊപ്പം ബീച്ചിലെ സായാഹ്നം തുടങ്ങി നിരവധി അവസരങ്ങളാണ് മൗറീഷ്യസ് ഒരുക്കിവച്ചിരിക്കുന്നത്. 90 ദിവസം വരെ വിസയില്ലാതെ സഞ്ചരിക്കാവുന്ന സ്ഥലമാണ് മൗറീഷ്യസ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോ രാജ്യങ്ങളും വിസ നിയമങ്ങളിൽ ഇടക്കിടെ മാറ്റംവരുത്തുന്നതിനാൽ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപായി കൃത്യമായി വിസാ മാർഗനിർദേശങ്ങൾ പരിശോധിക്കുക. കൂടാതെ, യാത്രാ ഇൻഷുറൻസും ഓൺവേഡ്/റിട്ടേൺ ടിക്കറ്റുകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പാക്കുക.
Sources:azchavattomonline

http://theendtimeradio.com

Travel

ഗൾഫ് ഗ്രാൻഡ് ടൂർസ് വിസയുമായി ജിസിസി: ഇനി ഒറ്റ വിസയിൽ 6 രാജ്യങ്ങൾ സന്ദർശിച്ച് ഒരു മാസം തങ്ങാം

Published

on

ദുബായ് : പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും അനുവദിക്കുന്നു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറേബ്യൻ ട്രാവൽ മാർ കെറ്റിൽ (എടിഎം) ഈ സംരംഭം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. വിനോദസഞ്ചാരം വർധിപ്പിക്കാനും ജിസിസി മേഖലയിലുടനീളം യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും പുതിയ വീസ ലക്ഷ്യമിടുന്നു.

ഹോട്ടൽ അതിഥികളുടെ എണ്ണം വർധിപ്പിക്കുന്നതിനും മേഖലയെ പ്രാദേശിക, രാജ്യാന്തര വിനോദസഞ്ചാരികളുടെ മുൻനിര കേന്ദ്രമാക്കി മാറ്റുന്നതിനും പുതിയ ടൂറിസ്റ്റ് വീസ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫയും സൗദി ടൂറിസം അതോറിറ്റി സിഇഒയും ഒമാനിലെ പൈതൃക ടൂറിസം മന്ത്രാലയത്തിലെ ടൂറിസം അണ്ടർസെക്രട്ടറി ഫഹദ് ഹമീദാദ്ദീനും തമ്മിൽ ഇതുസംബന്ധമായി ചർച്ച നടത്തി. അസ്സാൻ അൽ ബുസൈദി, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ സിഇഒ സാറാ ബുഹിജി എന്നിവർ. ജിസിസി രാജ്യങ്ങളായ ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിൽ രാജ്യാന്തര മേഖലാ സംരംഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പാനലിസ്റ്റുകൾ ചർച്ച ചെയ്തു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഈ മേഖലയിലെ കൂടുതൽ സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിനുള്ള ശ്രമത്തിൽ യൂറോപ്യൻ യൂണിയന്റെ ഷെൻഗൻ വീസയ്ക്ക് സമാനമായ ജിസിസി ടൂറിസ്റ്റ് വീസയ്ക്ക് ഏകകണ്ഠമായി അംഗീകാരം നൽകിയത്. 2023 ഡിസംബറോടെ ജിസിസി ടൂറിസം മന്ത്രിയോട് അഭിപ്രായം തേടിക്കൊണ്ട് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സാലെം ബിൻ മുഹമ്മദ് അൽ മഹ്റൂഖ് തീരുമാനം സ്ഥിരീകരിച്ചു. ഈ വർഷം ഏപ്രിലിൽ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഗൾഫ് രാജ്യങ്ങൾ ഏകീകൃത ടൂറിസ്റ്റ് വീസ ആരംഭിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വ്യക്തമാക്കി. രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ ഒരു പ്രധാന ഉപകരണമാണെന്ന് അൽ മർറി പറഞ്ഞു. വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് ഏറെ ഗുണകരമാകുന്നതാണ് ഗൾഫ് ഗ്രാൻഡ് ടൂർസ്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്

Published

on

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്.

ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്‍റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല് ദിവസമാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ദേവിക മേനോന്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് ഗോവ, മുംബൈ, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് വിവിധ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. ചെന്നൈ ആസ്ഥാനമായ എസ്ആര്‍എംപിആര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ മാനേജിങ് ഡയറക്ടര്‍ ഇ. എക്സ്. ബേബി തോമസ് പറഞ്ഞു.

750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ 2 സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍, 11 തേര്‍ഡ് എ.സി, 2 സെക്കന്‍ഡ് എ.സി എന്നിവയുമുണ്ട്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും ജീവനക്കാരും ട്രെയിനിലുണ്ടാകും. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ നിന്ന് കയറാം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. യാത്രയില്‍ പല സ്റ്റേഷനുകളിലും ട്രെയിന്‍ നിറുത്തുമെങ്കിലും പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല.

ഗോവയിലെ പ്രീമിയം ഹോട്ടലുകളില്‍ രണ്ട് രാത്രി മികച്ച താമസസൗകര്യത്തിന് പുറമെ, വിനോദസഞ്ചാരികള്‍ക്ക് മഡ്ഗാവില്‍ നഗരയാത്രയും ആസ്വദിക്കാം. യാത്രികര്‍ക്ക് ഗോവ അവരുടെ ഇഷ്ടാനുസരണം ആസ്വദിക്കാന്‍ കഴിയും. കാസിനോകള്‍, ബോട്ട് ക്രൂയിസ് പാര്‍ട്ടികള്‍, ഡി ജെ പാര്‍ട്ടികള്‍, ഗോവന്‍ തെരുവുകളിലൂടെയുള്ള യാത്ര ഭക്ഷണം എന്നിവയൊക്കെ യാത്രികരുടെ ഇഷ്ടാനുസരണം ആസ്വദിക്കാന്‍ കഴിയും.

താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് 2-ടിയര്‍ എ.സിയില്‍ 16,400 രൂപയാണ് നിരക്ക്. 3-ടിയര്‍ എ.സിയില്‍ 15,150 രൂപയും നോണ്‍ എ.സി സ്ലീപ്പറില്‍ 13,999 രുപയുമാണ് ഈടാക്കുന്നത്.

8 ദിവസം നീണ്ടുനില്‍ക്കുന്ന അയോധ്യ യാത്രയുടെ പാക്കേജ് 37,150, 33,850, 30,550 രൂപ എന്നിങ്ങനെയാണ്. അയോധ്യ, വാരാണാസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനും ഗംഗാ ആരതി കാണാനുമുള്ള സൗകര്യവും പാക്കേജിലുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും ഈ യാത്രയില്‍ ഉടനീളം ഒരുക്കുന്നത്.

മുംബൈ യാത്രയ്ക്ക് സെക്കന്‍ഡ് ടയര്‍ എ.സിയില്‍ 18,825 രൂപയും തേര്‍ഡ് ടയറില്‍ 16,920 രൂപയും സ്ലീപ്പറില്‍ 15,050 രൂപയുമാണ് നിരക്ക്. ജൂണ്‍ മുതല്‍ എല്ലാ മാസവും ഓരോ ട്രിപ്പ് വീതമാകും നടത്തുകയെന്ന്

പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ സേവനം സദാസമയം ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റെസ്പോണ്‍സ് ടീം, യാത്രികര്‍ക്ക് സൗജന്യ യാത്രാ ഇന്‍ഷുറന്‍സും ഉണ്ടായിരിക്കും. ട്രെയിനില്‍ ജിപിഎസ് ട്രാക്കിംഗ് സിസ്റ്റം, ലൈവ് സിസിടിവി, വൃത്തിയും സൗകര്യവുമുള്ള ടോയ്ലറ്റുകള്‍, ലാ കാര്‍ട്ടെ ഡൈനിംഗ്, ടൈലേര്‍ഡ് ബെഡ്ഡിംഗ്, ഓണ്‍ബോര്‍ഡ് ഫുഡ് ട്രോളി എന്നിവയും യാത്രയുടെ ഭാഗമായി ഉണ്ടാകുമെന്ന് പ്രിന്‍സി റെയ്ല്‍സ് ടൂര്‍ പാര്‍ട്ണര്‍ മിജു സി മൊയ്ദു പറഞ്ഞു.

മെയ് മാസം അവസാനം, തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് സമാനമായി നാലു ദിവസം കൊണ്ട് നടത്താവുന്ന യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടാതെ അയോധ്യ, വാരണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലേക്ക് എട്ട് ദിവസത്തെ പര്യടനം ജൂണ്‍ ആദ്യവാരം ആരംഭിക്കുമെന്നും ദേവിക പറഞ്ഞു. താല്‍പ്പര്യമുള്ള യാത്രക്കാര്‍ക്ക് 8089021114, 8089031114, 8089041114 എന്നീ നമ്പറുകളില്‍ ബുക്കിംഗുകളും നടത്താം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഊട്ടി-കൊടൈക്കനാൽ യാത്രയ്ക്കായുള്ള ഇ-പാസിന് ക്രമീകരണമായി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ-പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ-പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഉള്ള റോഡുകളിൽ ഉൾകൊള്ളാവുന്നതിലും അധികം വാഹനങ്ങൾ ആണ് സർവീസ് നടത്തുന്നത് എന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിദിനം 20000 ത്തിൽ അധികം വാഹനങ്ങൾ ആണ് നീലഗിരിയിലേക്ക് പ്രവേശിക്കുന്നത്. ടൂറിസ്റ്റ് സീസണുകളിൽ പ്രതിദിനം ശരാശരി 11509 കാറുകൾ, 1341 വാനുകൾ, 637 ബസുകൾ, 6524 ഇരു ചക്ര വാഹനങ്ങൾ എന്നിവയാണ് നീലഗിരിയിൽ എത്തുന്നത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ഭയാനകമായ അവസ്ഥ ആണെന്ന് ജസ്റ്റിസ് മാരായ എൻ സതീഷ് കുമാർ, ഡി ഭാരത ചക്രവർത്തി എന്നിവർ പുറപ്പടിവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആനത്താരകളിലൂടെയാണ് റോഡുകൾ കടന്ന് പോകുന്നത്. വാഹങ്ങങ്ങളുടെ ബാഹുല്യം കാരണം പലപ്പോഴും കാടിന് ഉള്ളിലെ റോഡുകളിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. വാഹനങ്ങൾ നിരയായി മണിക്കൂറുകളോളം കിടക്കുന്നത് കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് മൃഗങ്ങൾ ആണെന്നും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National16 hours ago

IPC ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു

കോട്ടായി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു. തിരുവില്വമല സഭാ പാസ്റ്റർ ഹരിദാസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ...

us news16 hours ago

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

യു.കെ : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ...

Travel16 hours ago

ഗൾഫ് ഗ്രാൻഡ് ടൂർസ് വിസയുമായി ജിസിസി: ഇനി ഒറ്റ വിസയിൽ 6 രാജ്യങ്ങൾ സന്ദർശിച്ച് ഒരു മാസം തങ്ങാം

ദുബായ് : പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും...

us news17 hours ago

ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ

ഓസ്റ്റിൻ : ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്ന് ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ്...

Business17 hours ago

യൂട്യൂബിന് സമാനമായി എക്സിൽ മോണിറ്റൈസേഷൻ വരുന്നു; വീഡിയോ പോസ്റ്റ് ചെയ്ത് പണം ഉണ്ടാക്കാം

സോഷ്യൽ മീഡീയ പ്ലാറ്റ് ഫോമായ എക്സ് വഴിയും പണമുണ്ടാക്കാം. അറിയിപ്പുമായി ടെസ്ല സിഇഒ എലോൺ മസ്ക് രം​ഗത്ത്. യൂട്യൂബിന് സമാനമായി എക്സിൽ മോണിറ്റൈസേഷന് തുടക്കം കുറക്കുകയാണെന്നാണ് മസ്ക്...

world news2 days ago

ANOTHER Mega Baptism: Church Dunks 1600+ New Believers on Beach, ‘The Spirit of God Is On the Move’

A Florida beach is once again the site of an amazing move of God where thousands were baptized in Jesus’...

Trending