Connect with us

Articles

നമ്മുടെ രഹസ്യ ജീവിതത്തിൽ പോലും വിശുദ്ധി കൊണ്ടും, പ്രവർത്തി കൊണ്ടും നാം കർത്താവിനെ പ്രകീർത്തിക്കുന്നവരായിരിക്കണം

Published

on

ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം വാക്കുകൾ കൊണ്ടും ഗാനം കൊണ്ടും ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് കർത്താവിനെ പ്രകീർത്തിക്കുക എന്നുള്ളത്. ജീവനുള്ള കാലമെല്ലാം ദൈവത്തെ പ്രകീർത്തിക്കുക മനുഷ്യന്‍റെ സന്തോഷപ്രദമായ കടമയാണ്. നാം കർത്താവിനെ പ്രകീർത്തിക്കുന്നത് പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ സന്തോഷത്തോടെയും ആയിരിക്കണം. കർത്താവ് നമ്മുടെ ജീവിതത്തിൽ ചെയ്ത അനുഗ്രഹങ്ങളെ ഓർത്താൽ നാം കർത്താവിനെ എങ്ങനെ പ്രകീർത്തിക്കാതിരിക്കും. കർത്താവിനെ പ്രകീർത്തിക്കുക എന്നു പറഞ്ഞാൽ കർത്താവിനെക്കുറിച്ചും, കർത്താവിൽ വിശ്വസിച്ചാൽ ലഭിക്കുന്ന പാപ ക്ഷമയെക്കുറിച്ചും, രക്ഷയെക്കുറിച്ചും, അനുഗ്രഹത്തെക്കുറിച്ചും, കർത്താവ് നൽകുന്ന നിത്യജീവനെക്കുറിച്ചും, വചനം അനുസരിക്കേണ്ട ആവശ്യകതയെകുറിച്ചും നാം മറ്റുള്ളവരോട് പറയണം.

യേശുവിനെ പ്രകീർത്തിക്കുമ്പോൾ എളിമയും സ്നേഹവും നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. യേശു താഴ്മയെ പ്രദർശിപ്പിച്ചത് പ്രാർത്ഥനയിൽകൂടി മാത്രം അല്ല പ്രവർത്തികളിലൂടെയുമാണ്. ആയിരം ദിവസം യേശുവിന്റെ കൂടെ നടന്നിട്ടും, ഏളിമയെ മനസിലാക്കാൻ കഴിയാതെ പോയ ശിഷ്യൻമാർക്ക്, അവരുടെ കാലുകൾ കഴുകി യേശു എളിമയെ പ്രദർശിപ്പിച്ചു. ജീവിതത്തിൽ നാം എളിമയെ മുറുകെ പിടിക്കേണ്ടതാണ്. യേശുവിനെ പ്രകീർത്തിക്കുന്നതിനു മുൻപ് യേശുവുമായി സ്നേഹ ബന്ധത്തിൽ ആകണം. അപ്പോൾ യേശുവിനെ പ്രകീർത്തിക്കാനുള്ള സ്വർഗ്ഗീയ കൃപ നമ്മെ വഴി നടത്തും.

നമ്മുടെ പരസ്യജീവിതത്തിൽ മാത്രം അല്ല രഹസ്യ ജീവിതത്തിലും കർത്താവിനെ നാം പ്രകീർത്തിക്കുന്നവരായിരിക്കണം. മനുഷ്യന്‍ തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ആരെയും സമ്മതിക്കാറില്ല. എന്നാല്‍ നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും കണ്ട് കൊണ്ടിരിക്കുന്ന ദൈവത്തെ നാം സ്മരിക്കാറുണ്ടോ? ഓരോ നിമിഷത്തിലും നാം ചെയ്യുന്ന കാര്യങ്ങള്‍ ദൈവം കാണുന്നില്ലേ? അത് കൊണ്ട് നമ്മുടെ രഹസ്യ ജീവിതത്തിൽ പോലും വിശുദ്ധി കൊണ്ടും, പ്രവർത്തികൊണ്ടും നാം കർത്താവിനെ പ്രകീർത്തിക്കുന്നവരായിരിക്കണം.
Sources:marianvibes

http://theendtimeradio.com

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതി​യു​ടെ ഒരു അനിവാ​ര്യ ഘടകമാണ്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നീതി​യും ന്യായ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായ​വും കരുണാ​പൂർവ​മായ നീതി​യും സമറിയാക്കാരനെ​ക്കു​റി​ച്ചുള്ള യേശു​ ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമി​ല്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യ​നെ സഹായി​ക്കു​ക​വഴി സമറിയാ​ക്കാ​രൻ നീതിയും ന്യായവുമുള്ള കാര്യ​മാ​ണു ചെയ്‌തത്‌.

ലോക​ത്തി​ന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടി​ച്ചി​രി​ക്കുന്ന, കണ്ണു മൂടി​ കെട്ടിയിരി​ക്കുന്ന ഒരു സ്‌ത്രീ​യാ​യി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീ​തി മുഖപ​ക്ഷ​മി​ല്ലാ​ത്ത​താ​യി​രി​ക്കാൻ, അതായത്‌ സമ്പത്തോ സ്വാധീ​ന​മോ സംബന്ധിച്ച്‌ അന്ധമാ​യി​രി​ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശി​ക്ക​പ്പെ​ടു​ന്നത്. പ്രതി​യു​ടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാ​പൂർവം തുലാസിൽ തൂക്കി​നോ​ക്കണം. വാളു​കൊണ്ട്‌, നീതി നിഷ്‌ക​ള​ങ്കരെ സംരക്ഷി​ക്കു​ക​യും കുറ്റം ചെയ്‌ത​വരെ ശിക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​ നീതിയുക്തവും ന്യായവുമായ മനോ​ഭാ​വം പ്രകടമാക്കുക​യു​ണ്ടാ​യി. അവൻ നീതി​മാ​നും ന്യായ​മു​ള്ള​വ​നു​മാ​യി​രു​ന്നു. മാത്രമല്ല, സഹായ​മാ​വ​ശ്യ​മു​ണ്ടാ​യി​രുന്ന ആളുകൾക്കായി, കഷ്ടപ്പാ​ടി​നും രോഗ​ത്തി​നും മരണത്തി​നും അടി​പ്പെ​ട്ട​വ​രാ​യി​രുന്ന പാപി​ക​ളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news19 hours ago

Pakistani Christian girl freed from forced marriage to Muslim abductor

In a significant legal victory, a Family Court in Pakistan has annulled the forced marriage of Reeha Saleem, a Christian...

National19 hours ago

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ “ബ്ലാസ്റ്റ് പ്രോഗ്രാം” ലോഗോ പ്രകാശനം ചെയ്തു

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ സ്പിരിച്ചൽ പ്രോഗ്രാമായ ബ്ലാസ്റ്റ് (ബൈബിൾ ലേണിംഗ് ആൻറ് സ്പിരിച്വൽ ട്രെയിനിംങ്ങ്) ൻറെ പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു. ഐ.പി.സി ഡൽഹി...

us news20 hours ago

സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന ‘മാജിക് മ്യൂസിക്’ ഡാളസിൽ

മസ്ക്വിറ്റ് (ഡാളസ്) : സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യ ടീം അവതരിപ്പിക്കുന്ന “മാജിക് മ്യൂസിക്” ഡാലസിൽ മേയ് 19 ന് അരങ്ങേറും. ലൈഫ് ഫോക്കസ് ഒരുക്കുന്ന...

National20 hours ago

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍

തിരുവനന്തപുരം: യുനൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് ജൂണില്‍ എറണാകുളത്ത് നടക്കും. ജൂണ്‍ ആറ് മുതല്‍ എട്ടു വരെ...

National20 hours ago

Montessori ടീച്ചേഴ്സ് ട്രൈയിനിംഗ് കോഴ്സ് ആരംഭിക്കുന്നു. അഡ്മിഷൻ തുടങ്ങി

സ്വദേശത്തും .വിദേശത്തും വളരെയധികം പ്രാധാന്യം ഉള്ളതും മികച്ച തൊഴിൽ സാധ്യത ഉള്ളതുമായ കോഴ്സുകൾ പഠിക്കുവാൻ G-IMTT അവസരമൊരുക്കുന്നു. Post Graduate Diploma and Diploma in Montessori...

National2 days ago

ഐ.പി സി കണ്ണൂർ സെൻ്ററിന് പുതിയ ഭാരവാഹികളെ തെരെത്തെടുത്തു

ഐപിസി കണ്ണൂർ സെൻ്ററിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു. (12.05.24) ഇന്ന് ഞായറാഴ്ച സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡോമനിക്കിന്റെ അധ്യക്ഷതയിൽ നടന്ന ഐപിസി കണ്ണൂർ...

Trending