Connect with us

us news

വിദേശ പൗരത്വം നേടാൻ അമേരിക്കയിലെ സമ്പന്നർ; റെക്കോർഡ് വർദ്ധനവ്

Published

on

ന്യൂയോർക്ക്: യുഎസിലെ സമ്പന്നരിൽ പകുതിയിലേറെയും വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കാനോ പൗരത്വം നേടാനോ ഇഷ്ടപ്പെടുന്നതായി റിപ്പോർട്ടുകൾ.

ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിലെ നോർത്ത് അമേരിക്ക മേധാവി മെഹ്ദി കാദിരി, കമ്പനിയുടെ 2024 ലെ യുഎസ്എ വെൽത്ത് റിപ്പോർട്ടിൽ അധിക പൗരത്വം നേടാനുള്ള വഴികൾ തേടുന്ന സമ്പന്നരായ അമേരിക്കക്കാരുടെ റെക്കോർഡ് എണ്ണം കാണിക്കുന്നു.

ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പറയുന്നതനുസരിച്ച് മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ അപേക്ഷകർ യുഎസ് പൗരന്മാരിൽ നിന്നാണ് ലഭിച്ചതെന്ന് പറയുന്നു. മാൾട്ട, സ്പെയിൻ, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകളും അമേരിക്കൻ പൗരന്മാരുടെ പട്ടികയിൽ ഉയർന്നതാണ്.

രാഷ്ട്രീയ അപകടസാധ്യതകൾ ലഘൂകരിക്കുക, അന്തർദേശീയ സംഘർഷങ്ങൾക്കിടയിൽ നിന്ന് സുരക്ഷിത ജീവിതം കെട്ടിപ്പടുക്കുക, വിദേശത്ത് ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുക, നികുതി കുറയ്ക്കൽ എന്നിവ അമേരിക്കക്കാർ കുടിയേറ്റം തേടുന്നതിൻ്റെ കാരണങ്ങളാണെന്ന് ഹെൻലി ആൻഡ് പാർട്ണേഴ്സ് പറഞ്ഞു.

“രാഷ്ട്രീയ വിഭജനങ്ങളും സാമൂഹിക സംഘർഷങ്ങളും എക്കാലത്തെയും ഉയർന്ന നിലയിലായതിനാൽ, അമേരിക്കൻ നിക്ഷേപകരും സംരംഭകരും സമ്പന്ന കുടുംബങ്ങളും മറ്റൊരു രാജ്യത്ത് പൗരത്വമോ താമസമോ കെട്ടിപ്പടുക്കാൻ താത്പര്യപ്പെടുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Sources:azchavattomonline.com

http://theendtimeradio.com

us news

ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

ഹൂസ്‌റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ കൂട്ടായ്‌മയായ ഹൂസ്‌റ്റൺ
പെന്തകോസ്ത് ഫെലോഷിപ്പിന് (HPF ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി ഡാനിയേൽ (പ്രസിഡൻ്റ്), പാസ്റ്റർ ചാക്കോ പുളിയ്ക്കപറമ്പിൽ (വൈസ് പ്രസിഡൻ്റ്) ,സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ ജേക്കബ് ജോൺ, സോങ് കോർഡിനേറ്റർ പാസ്റ്റർ സിൽബിൻ അലക്‌സ്, ചാരിറ്റി കോർഡിനേറ്റർ കുരുവിള മാത്യു, മീഡിയ കോർഡിനേറ്റർ ജോയി തുമ്പമൺ തുടങ്ങിയവരാണ് ഈ വർഷത്തെ ഭാരവാഹികൾ.
സെമിനാറുകൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലും അമേരിക്കയിലും സാമൂഹിക പ്രവർത്തനങ്ങളും യുവജന പ്രവർത്തനങ്ങളും സംഘടിപ്പിക്കാനും പുതിയ ഭാരവാഹികൾ ലക്ഷ്യമിടുന്നു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

അമേരിക്കയിൽ വാഹനാപകടം;ബിഷപ്പ് കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

Published

on

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നു. സഭാ വക്താവാണ് അപകട വിവരം അറിയിച്ചത്.
അമേരിക്കൻ സമയം രാവിലെ 6 മണിക്കായിരുന്നു (ഇന്ത്യൻ സമയം വൈകിട്ട് 5.15 മണി) അപകടം. ഡാളസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കവേ അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സർജറി വിജയകരമായി പൂർത്തിയായതായി ഡോക്ടർസ് അറിയിച്ചു. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയത്.

Sources:globalindiannews

http://theendtimeradio.com

Continue Reading

us news

സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഫ്ലോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച

Published

on

ഫ്ലോ​റി​ഡ: മൂ​ത്താം​മ്പ​ക്ക​ൽ സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച(​മേ​യ് 11) രാ​വി​ലെ 10.30ന് ​മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സൗ​ത്ത് ഫ്ലോ​റി​ഡ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (4740 SW 82nd Ave, Davie, FL 33328) ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നാ​യ റ​വ.​ഡോ. മോ​നി മാ​ത്യു, ക്രി​സ്ത്യ​ൻ അ​നു​ക​മ്പ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ വൈ​ദീ​ക​രും ആ​ത്മാ​യ നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ക​ൺ​വീ​ന​ർ പ്ര​ഫ. ഫി​ലി​പ്പ് കോ​ശി അ​റി​യി​ച്ചു.

2019-ൽ ​സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഈ​സ്റ്റ് ഫ്ലോ​റി​ഡ എ​പ്പി​സ്‌​കോ​പ്പ​ൽ രൂ​പ​ത ബി​ഷ​പ് പീ​റ്റ​ർ ഈ​റ്റ​ൺ, ക്രി​സ്ത്യ​ൻ പ്ര​ത്യാ​ശ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ അ​പ്പോ​സ്ത​ല​നാ​യി അ​റി​യ​പ്പെ​ടു​ന്ന സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി, 1924 മു​ത​ൽ 1945 വ​രെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി‌​യാ​യി​രു​ന്നു.

നി​ര​വ​ധി ജീ​വി​ത​ങ്ങ​ൾ​ക്ക് പ്ര​ത്യാ​ശ​യും സ​ന്തോ​ഷ​വും ആ​ത്മീ​യ ആ​ശ്വാ​സ​വും ന​ൽ​കി​യ 210 ഭ​ക്തി​ഗാ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഉ​പ​ദേ​ശി​യു​ടെ ആ​ശ്വാ​സ ഗീ​ത​ങ്ങ​ൾ എ​ന്ന പു​സ്ത​ക​ത്തി​ലെ ഗീ​ത​ങ്ങ​ൾ ഇ​ന്നും അ​നേ​ക​ർ കു​ടും​ബ പ്രാ​ർ​ഥ​ന​യി​ലും ആ​രാ​ധ​ന​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നു.

സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​പ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും ചി​ത്ര പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. സൗ​ത്ത് ഫ്ലോ​റി​ഡ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്തുന്ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​ ജേ​ക്ക​ബ് ജോ​ർ​ജ്, സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി ഉ​മ്മ​ൻ വി. ​സാ​മൂ​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National6 hours ago

ഏ ജി ക്രൈസ്റ്റസ് അംബാസിഡേഴ്സ് മിഷൻ ചലഞ്ച് മെയ് 14 മുതൽ കുട്ടിക്കാനത്ത്‌

ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ സുവിശേഷതല്പരരായ യുവതി യുവാക്കൾക്കായി മിഷൻ ചലഞ്ച് നടക്കും. മെയ്യ് 14 മുതൽ , 16 വരെ തിയതികളിൽ കുട്ടിക്കാനത്തുള്ള തേജസ് ക്യാമ്പ് സെൻ്ററിൽ...

world news7 hours ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി കൺവെൻഷൻ

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന കൺവെൻഷൻ മെയ് 15,16 & 17 തീയതികളിൽ...

Movie7 hours ago

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം...

world news7 hours ago

സ്റ്റുഡന്റ് വീസ വ്യവസ്ഥയില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയ; സേവിംഗ് നിക്ഷേപം 16 ലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വീസാ വ്യവസ്ഥയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദേശം ചെറിയ തോതിലെങ്കിലും തിരിച്ചടിയുണ്ടാക്കും. സ്റ്റുഡന്റ് വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകുകയും...

National7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) (കെ പി യോഹന്നാൻ ) വിടവാങ്ങി. അമേരിക്കയിലെ ടെക്സസില്‍ പ്രഭാതസവാരിക്കിടെ കാര്‍ ഇടിച്ച് ചികില്‍സയിലായിരുന്നു....

National1 day ago

School principal teacher booked for hurting religious sentiments in Uttar Pradesh

Ballia, Uttar Pradesh: An FIR has been registered against the principal and a teacher of a private school run by...

Trending